നവംബർ 4-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 4-ന് ആരംഭിക്കുന്ന വാരം
ഗീതം 49, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 26 ¶16-22, പേ. 209-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: തീത്തൊസ് 1–ഫിലേമോൻ (10 മിനി.)
നമ്പർ 1: തീത്തൊസ് 2:1-15 (4 മിനിട്ടുവരെ)
നമ്പർ 2: ഒരു വ്യവസ്ഥാപിത മതത്തിൽ ഉൾപ്പെട്ടുനിൽക്കേണ്ടത് ആവശ്യമാണോ? (rs പേ. 326 ¶3–പേ. 327 ¶2) (5 മിനി.)
നമ്പർ 3: നാം ‘കെട്ടുകഥകൾക്ക്’ ചെവികൊടുക്കരുതാത്തത് എന്തുകൊണ്ട്? (1 തിമൊ. 1: 3, 4; 2 തിമൊ. 4:3, 4) (5 മിനി.)
❑ സേവനയോഗം:
10 മിനി: നവംബറിൽ മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ. ചർച്ച. ഒക്ടോബർ - ഡിസംബർ ഉണരുക! നിങ്ങളുടെ പ്രദേശത്ത് താത്പര്യജനകമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് 30-60 സെക്കന്റുകളെടുത്ത് വ്യക്തമാക്കുക. പിന്നീട്, മുഖ്യലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനുതകുന്ന ഏതു ചോദ്യം ചോദിക്കാമെന്നും ഏതു തിരുവെഴുത്ത് വീട്ടുകാരനെ വായിച്ചുകേൾപ്പിക്കാമെന്നും സദസ്യർ പറയട്ടെ. മാസിക എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ദൈവവചനം ശക്തി ചെലുത്തുന്നതാണ്. (എബ്രാ. 4:12) 2001 മെയ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
ഗീതം 114, പ്രാർഥന