മാർച്ച് 31-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 31-ന് ആരംഭിക്കുന്ന വാരം
ഗീതം 55, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 15 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 1–6 (10 മിനി.)
നമ്പർ 1: പുറപ്പാടു 2:1-14 (4 മിനിട്ടുവരെ)
നമ്പർ 2: ക്രിസ്തുവിന്റെ മടങ്ങിവരവ് അദൃശ്യമാണ് (rs പേ. 341 ¶3–പേ. 342 ¶2) (5 മിനി.)
നമ്പർ 3: അബീരാം—യഹോവ അധികാരസ്ഥാനത്താക്കിവെച്ചിരിക്കുന്നവരെ എതിർക്കുന്നത് അവനെ എതിർക്കുന്നതിനു തുല്യമാണ് (സംഖ്യാ 16:1-35; 26:9; ആവ 11:6; സങ്കീ 106:17) (5 മിനി.)
❑ സേവനയോഗം:
10 മിനി: “പഴയ മാസികകൾ നന്നായി ഉപയോഗിക്കുക.” ചർച്ച. ശുശ്രൂഷയിൽ ഉപയോഗിക്കാവുന്ന, സ്റ്റോക്കുള്ള പഴയ മാസികകൾ സംബന്ധിച്ച് സഭയെ അറിയിക്കുക. പഴയ മാസികകൾ ഉപയോഗിച്ചതിൽനിന്നു ലഭിച്ച അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക. സ്മാരക ക്ഷണക്കത്ത് വിതരണത്തിൽ സഭ കൈവരിച്ച പുരോഗതിയെക്കുറിച്ചു പറയാൻ സേവന മേൽവിചാരകനെ ക്ഷണിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. മത്തായി 28:20; 2 തിമൊഥെയൊസ് 4:17 വായിക്കുക. ശുശ്രൂഷയിൽ ഈ തിരുവെഴുത്തുകൾ എങ്ങനെ സഹായിക്കുമെന്നു പരിചിന്തിക്കുക.
ഗീതം 135, പ്രാർഥന