സെപ്റ്റംബർ 8-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 8-ന് ആരംഭിക്കുന്ന വാരം
ഗീതം 87, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 22-25 (10 മിനി.)
നമ്പർ 1: സംഖ്യാപുസ്തകം 22:36-23:10 (4 മിനിട്ടുവരെ)
നമ്പർ 2: സാത്താൻ ആളുകളിൽത്തന്നെയുള്ള തിന്മയല്ല (rs പേ. 362 ¶4–പേ. 363 ¶2) (5 മിനി.)
നമ്പർ 3: ആദ്യത്തെ മഴവില്ല് (Smy കഥ 11) (5 മിനി.)
❑ സേവനയോഗം:
10 മിനി: പ്രസംഗവേലയിൽ നല്ല ആചാരമര്യാദകൾ പാലിക്കുക. (2 കൊരി. 6:3) താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങളെ ആധാരമാക്കിയുള്ള ചർച്ച: (1) പ്രസംഗവേലയിൽ ആയിരിക്കെ നല്ല ആചാരമര്യാദകൾ പാലിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (2) പിൻവരുന്ന സാഹചര്യങ്ങളിൽ നല്ല ആചാരമര്യാദകൾ എങ്ങനെ പാലിക്കാം: (എ) നമ്മുടെ ഗ്രൂപ്പ്, പ്രദേശത്ത് എത്തുമ്പോൾ? (ബി) ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് പോകുന്നതിനിടയിലോ നാട്ടുമ്പുറത്ത് ഒരു വീട്ടിൽനിന്ന് ദൂരെയുള്ള മറ്റൊരു വീട്ടിലേക്ക് പോകാനായി വണ്ടി ഓടിക്കുമ്പോഴോ? (സി) വീട്ടുവാതിൽക്കൽ നിൽക്കുമ്പോൾ? (ഡി) പങ്കാളി സാക്ഷ്യം കൊടുക്കുമ്പോൾ? (ഇ) വീട്ടുകാരൻ സംസാരിക്കുമ്പോൾ? (എഫ്) വീട്ടുകാരൻ തിരക്കിലായിരിക്കുകയോ കാലാവസ്ഥ മോശമായിരിക്കുകയോ ആണെങ്കിൽ? (ജി) വീട്ടുകാരൻ പരുഷമായി പ്രതികരിക്കുമ്പോൾ?
10 മിനി: ആവശ്യം ഉള്ളിടത്ത് സഹായിക്കാൻ നിങ്ങൾക്കാകുമോ? 1985 ജനുവരി മാസത്തിലെ നമ്മുടെ രാജ്യ ശുശ്രൂഷ പേജ് 7-ലെ ലേഖനത്തെ അടിസ്ഥാനമാക്കി സേവന മേൽവിചാരകൻ നടത്തേണ്ട പ്രസംഗം. സാധ്യമെങ്കിൽ, തന്റെ സേവനം വർധിപ്പിക്കാൻ ആഗ്രഹമുള്ളതോ അങ്ങനെ ചെയ്തിട്ടുള്ളതോ ആയ ഒരു പയനിയറുമായി അഭിമുഖം നടത്തുക.
10 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—മടക്കസന്ദർശനത്തിന് അടിത്തറ ഇട്ടുകൊണ്ട്.” ചർച്ച. ശുശ്രൂഷയ്ക്കു തയ്യാറാകുന്നതിന്റെയും വീട്ടുകാരൻ മാസികകൾ സ്വീകരിക്കുന്നെങ്കിൽ മടങ്ങിച്ചെല്ലുമ്പോൾ ചോദിക്കാനുള്ള ചോദ്യം തയ്യാറാക്കുന്നതിന്റെയും ഒരു ആത്മഗതം നടത്തുന്നത് അവതരിപ്പിക്കുക.
ഗീതം 68, പ്രാർഥന