സെപ്റ്റംബർ 22-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 22-ന് ആരംഭിക്കുന്ന വാരം
ഗീതം 135, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
Smy കഥ 7 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 30-32 (10 മിനി.)
നമ്പർ 1: സംഖ്യാപുസ്തകം 32:16-30 (4 മിനിട്ടുവരെ)
നമ്പർ 2: മത്സരിച്ചശേഷം ഉടനെ ദൈവം സാത്താനെ നശിപ്പിച്ചുകളയാഞ്ഞത് എന്തുകൊണ്ട്? (rs പേ. 363 ¶4-പേ. 364 ¶1 (5 മിനി.)
നമ്പർ 3: മനുഷ്യർ ഒരു വലിയ ഗോപുരം പണിയുന്നു (Smy കഥ 12) (5 മിനി.)
❑ സേവനയോഗം:
15 മിനി: നിങ്ങളുടെ ഇടയിൽ അധ്വാനിക്കുന്നവരെ ബഹുമാനിക്കുക. (1 തെസ്സ. 5:12, 13) താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളെ ആധാരമാക്കിയുള്ള ചർച്ച: (1) ഏതൊക്കെ വിധങ്ങളിലാണ് മൂപ്പന്മാർ സഭയിൽ കഠിനാധ്വാനം ചെയ്യുന്നത്? (2) നമുക്കു മൂപ്പന്മാരോട് സാധാരണയിൽ കവിഞ്ഞ പരിഗണന കാണിക്കാനാകുന്നത് എങ്ങനെ? (3) നേതൃത്വമെടുക്കുന്നവർക്കു പ്രോത്സാഹനം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (4) മൂപ്പന്മാരെയും അവരുടെ കുടുംബങ്ങളെയും നമുക്കു പ്രോത്സാഹിപ്പിക്കാനാകുന്നത് എങ്ങനെ? (5) നേതൃത്വമെടുക്കുന്നവരെ അനുസരിക്കുന്നത് സഭയ്ക്കും മൂപ്പന്മാർക്കും പ്രയോജനം ചെയ്യുന്നത് എങ്ങനെ?
15 മിനി: “നിങ്ങളുടെ ശുശ്രൂഷയിൽ jw.org ഉപയോഗിക്കുക.” ചർച്ച. രണ്ടാം ഖണ്ഡികയെ അടിസ്ഥാനമാക്കി അവതരണം നടത്തുക. അതിനുശേഷം സദസ്യരോടു ചോദിക്കുക: ഫോണിലേക്കോ കൊണ്ടുനടക്കാവുന്ന മറ്റ് ഉപകരണങ്ങളിലേക്കോ വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിന്റെ പ്രയോജനം എന്താണ്? ഒരു നീണ്ട മഖവുരയും വീട്ടുകാരനോട് അനുവാദം ചോദിക്കുന്നതും ഒഴിവാക്കിക്കൊണ്ട് വീഡിയോ കാണിക്കുന്നത് നന്നായിരിക്കുന്നത് എന്തുകൊണ്ട്? ശുശ്രൂഷയിൽ ഈ വീഡിയോ ഉപയോഗിച്ചതിന്റെ അനുഭവങ്ങൾ നിങ്ങൾക്കുണ്ടോ? പ്രസാധകരെ jw.org -യുടെ വിവിധ സൗകര്യങ്ങളുമായി പരിചിതരാകാനും ശുശ്രൂഷയിൽ വെബ്സൈറ്റ് ഉപയോഗിക്കാനും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുക.
ഗീതം 84, പ്രാർഥന