ഒക്ടോബർ 20-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 20-ന് തുടങ്ങുന്ന ആഴ്ച
ഗീതം 35, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 12 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 7-10 (10 മിനി.)
നമ്പർ 1: ആവർത്തനപുസ്തകം 9:15-29 (4 മിനിട്ടുവരെ)
നമ്പർ 2: ഒരു പൂർണമനുഷ്യനു പാപംചെയ്യാൻ കഴിയുമായിരുന്നത് എന്തുകൊണ്ട്? (rs പേ. 371 ¶2–പേ. 372 ¶3 (5 മിനി.)
നമ്പർ 3: അദോനീയാവ്—യഹോവയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യരുത് (1 രാജാ 1: 5-53; 2: 13-25) (5 മിനി.)
സേവനയോഗം:
15 മിനി: “പഠിപ്പിക്കുക—മുഖ്യാശയങ്ങൾ മുന്തിനിൽക്കുംവിധം” ചർച്ച.
15 മിനി: 1914-നെക്കുറിച്ചുള്ള നമ്മുടെ വിശ്വാസങ്ങൾ വിശദീകരിക്കാൻ സഹായിക്കുന്ന ഉപകരണം. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പേജ് 216-ലുള്ള ചാർട്ടിലെ വിവരങ്ങൾ ഉപയോഗിച്ച് ഒരു പ്രസാധകൻ നടത്തുന്ന 7 മിനിട്ടുള്ള അവതരണത്തോടെ തുടങ്ങുക. ദാനിയേൽ 4-ാം അധ്യായത്തിലെ പ്രവചനം ദൈവരാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് പ്രസാധകൻ ബൈബിൾ വിദ്യാർഥിക്ക് വിശദീകരിച്ചുകൊടുക്കുന്നു. അവതരണം ഫലപ്രദമായിരുന്നത് എന്തുകൊണ്ടെന്ന് സദസ്സിനോടു ചോദിക്കുക. വെളിപാട് 12:10, 12 വായിച്ചുകൊണ്ടും 1914-ൽ ദൈവരാജ്യം ഭരണം തുടങ്ങിയതിനെക്കുറിച്ചുള്ള അറിവ്, സുവാർത്ത അടിയന്തിരതയോടെ അറിയിക്കാൻ തങ്ങളെ പ്രചോദിപ്പിച്ചത് എങ്ങനെയെന്നു പറയാൻ സദസ്യരെ ക്ഷണിച്ചുകൊണ്ടും അവസാനിപ്പിക്കുക.
ഗീതം 133, പ്രാർഥന