ഡിസംബർ 29-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 29-ന് തുടങ്ങുന്ന ആഴ്ച
ഗീതം 130, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 26 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോശുവ 12-15 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു “നല്ല കാര്യങ്ങൾ” പുറപ്പെടുവിക്കുന്നു.—മത്താ. 12:35എ.
20 മിനി: ബൈബിൾവിദ്യാർഥികളെയും വിശ്വാസത്തിലുള്ള കുട്ടികളെയും ആത്മീയ പുരോഗതി ലക്ഷ്യംവെച്ച് “നല്ല കാര്യങ്ങൾ” പഠിപ്പിക്കുക. (മത്താ.12:35എ) ചർച്ച. താഴെ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളനുസരിച്ച് ബൈബിൾവിദ്യാർഥികളിൽനിന്നും വിശ്വാസത്തിലുള്ള കുട്ടികളിൽനിന്നും എന്തു പ്രതീക്ഷിക്കുന്നു എന്നു വിവരിക്കുക: 1 കൊരി. 13:11; 1 പത്രോ. 2:2, 3. “രുചിച്ചറിയുക,” “വചനമെന്ന മായമില്ലാത്ത പാൽ” എന്നിവ എന്തിനെയാണ് അർഥമാക്കുന്നതെന്നും ഇവ പ്രാവർത്തികമാക്കാൻ ബൈബിൾവിദ്യാർഥികളെയും വിശ്വാസത്തിലുള്ള കുട്ടികളെയും എങ്ങനെ സഹായിക്കാമെന്നും വിശദീകരിക്കുക. മർക്കോസ് 4:28-ലെ തത്ത്വം വിശദീകരിക്കുക. (2014 ഡിസംബർ 15 വീക്ഷാഗോപുരം പേ.12, ഖ.6-8 കാണുക.) ബൈബിൾവിദ്യാർഥിയെയോ കുട്ടിയെയോ ആത്മീയപുരോഗതി വരുത്താൻ സഹായിച്ചതിന്റെ അനുഭവമുള്ള പരിചയസമ്പന്നനായ പ്രസാധകനെയോ മാതാപിതാക്കളിലൊരാളെയോ അഭിമുഖം നടത്തുക.—എഫെ. 4:13-15; 2014 മെയ് നമ്മുടെ രാജ്യശുശ്രൂഷയിലെ ചോദ്യപ്പെട്ടി കാണുക.
10 മിനി: ‘അതിഥിസത്കാരത്തിലൂടെ “നല്ല കാര്യങ്ങൾ” പങ്കുവെക്കുക (മത്താ. 12:35എ).’ ചർച്ച. അതിഥിസത്കാരം കാണിച്ചതിനാൽ ചിലർക്ക് എന്തു പ്രയോജനങ്ങൾ ലഭിച്ചു? മറ്റുള്ളവരോട്, പ്രത്യേകിച്ച് മുഴുസമയ സേവകരോട് എങ്ങനെ ആതിഥ്യം കാണിക്കാം എന്നതിനെക്കുറിച്ച് അഭിപ്രായങ്ങൾ ക്ഷണിക്കുക. മറ്റൊരു സഭയിൽനിന്നു വരുന്ന പരസ്യപ്രസംഗകർക്ക് ഭക്ഷണം കൊടുക്കുന്നതിനെക്കുറിച്ചുള്ള പ്രാദേശിക ക്രമീകരണത്തെപ്പറ്റി പരാമർശിക്കുക.
ഗീതം 124, പ്രാർഥന