ജനുവരി 26-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 26-ന് തുടങ്ങുന്ന ആഴ്ച
ഗീതം 104, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 32 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ന്യായാധിപന്മാർ 5-7 (8 മിനി.)
നമ്പർ 1: ന്യായാധിപന്മാർ 7: 12-25 (3 മിനിട്ടുവരെ)
നമ്പർ 2: അമ്നോൻ—വിഷയം: സ്വാർഥമായ പ്രേമാവേശം നാശകരമാണ് (2 ശമൂ.13:1-29) (5 മിനി.)
നമ്പർ 3: യഹോവയെക്കുറിച്ചു പഠിക്കാനുള്ള വിധങ്ങൾ—igw പേ. 5 ¶1-4 (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ‘അത്യധികം താഴ്മയോടെ കർത്താവിന് അടിമവേല ചെയ്യുക.’—പ്രവൃ. 20:19.
15 മിനി: ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സമർപ്പണം. ചർച്ച. സുവാർത്താ ലഘുപത്രിക സമർപ്പിച്ചതിന്റെ നല്ല അനുഭവങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക. ലഘുപത്രിക സമർപ്പിക്കുന്നതിന്റെ ഹ്രസ്വ അവതരണം നടത്തുക. തുടർന്ന് “സമയം പാഴാക്കാതെ പോകേണ്ടത് എന്തുകൊണ്ട്?” എന്ന ലേഖനം ചർച്ച ചെയ്യുക.
15 മിനി: കർത്താവിനുവേണ്ടി അടിമവേല ചെയ്യുന്ന മൂപ്പന്മാർ—വീക്ഷാഗോപുര അധ്യയന നിർവാഹകൻ. താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങളെ അടിസ്ഥാനമാക്കി വീക്ഷാഗോപുര അധ്യയന നിർവാഹകനെ അഭിമുഖം നടത്തുക: സഹോദരന്റെ നിയമനത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? വീക്ഷാഗോപുര അധ്യയനത്തിനുവേണ്ടി എങ്ങനെയാണ് തയ്യാറാകുന്നത്? അഭിപ്രായം പറയാൻ കൈ പൊക്കുന്ന എല്ലാവർക്കും അവസരം കൊടുക്കാൻ പറ്റാത്തത് എന്തുകൊണ്ട്? വീക്ഷാഗോപുര അധ്യയനം പ്രയോജനകരവും ആസ്വാദ്യകരവും ആക്കുന്നതിൽ വായിക്കുന്ന വ്യക്തി, അഭിപ്രായം പറയുന്നവർ, മൈക്ക് കൈകാര്യം ചെയ്യുന്നവർ എന്നിവർക്ക് എന്തു പങ്കാണുള്ളത്?
ഗീതം 135, പ്രാർഥന