സമയം പാഴാക്കാതെ പോകേണ്ടത് എന്തുകൊണ്ട്?
വയൽസേവനയോഗത്തിന് കൂടിവരുമ്പോൾ നാം സഹോദരങ്ങളോടു സംസാരിക്കുക സ്വാഭാവികമാണ്. എന്നാൽ യോഗം കഴിയുമ്പോൾത്തന്നെ സമയം പാഴാക്കാതെ പ്രദേശത്തേക്ക് പോകേണ്ടതാണ്. അടിയന്തിരതയോടെ ചെയ്യേണ്ടതാണ് പ്രസംഗവേല. (2 തിമൊ. 4:2) പോകാൻ വൈകുന്നെങ്കിൽ ശുശ്രൂഷയിൽ ചെലവഴിക്കേണ്ട സമയമായിരിക്കും നഷ്ടമാകുക. ശുശ്രൂഷയിലായിരിക്കുമ്പോൾ പരസ്പരം പ്രോത്സാഹിപ്പിക്കാൻ ഏറെ അവസരമുണ്ട്. സമയം പാഴാക്കാതെ ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ യഹോവയ്ക്കും പുത്രനും വേണ്ടി അടിമവേല ചെയ്യുന്നതിൽ തിരക്കുള്ളവരാണ് നാം എന്നു തെളിയിക്കുകയാണ്.—റോമ. 12:11.