ഫെബ്രുവരി 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 2-ന് തുടങ്ങുന്ന ആഴ്ച
ഗീതം 114, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 33 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ന്യായാധിപന്മാർ 8-10 (8 മിനി.)
നമ്പർ 1:ന്യായാധിപന്മാർ 8: 13-27 (3 മിനിട്ടുവരെ)
നമ്പർ 2: ബൈബിൾ എഴുതിയത് ആരാണ്?—igw പേ. 6 ¶1-5 (5 മിനി.)
നമ്പർ 3: അന്ത്രെയാസ്—വിഷയം: പ്രമുഖനല്ല, എന്നാൽ വിശ്വസ്തനും സമീപിക്കാവുന്നവനും—മത്താ. 4:18-20; മർക്കോ. 1:14, 16-20; യോഹ. 1:35-41; 6:8, 9; 12:20-22; പ്രവൃ. 1:13 (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ‘അത്യധികം താഴ്മയോടെ കർത്താവിന് അടിമവേല ചെയ്യുക.’—പ്രവൃ. 20:19.
10 മിനി: ഫെബ്രുവരിയിൽ മാസികകൾ സമർപ്പിക്കുക. ചർച്ച. മാതൃകാവതരണം ഉപയോഗിച്ച് ജനുവരി-മാർച്ച് ഉണരുക! സമർപ്പിക്കുന്നതിന്റെ അവതരണത്തോടെ തുടങ്ങുക. പിന്നെ മാതൃകാവതരണം ആദ്യാവസാനം വിശകലനം ചെയ്യുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—കോപിഷ്ടനായ ഒരു വീട്ടുകാരനോട് ഇടപെടുമ്പോൾ” എന്ന ലേഖനത്തിൽ വന്ന വിവരങ്ങൾ ബാധകമാക്കിയപ്പോൾ ലഭിച്ച പ്രയോജനങ്ങൾ വിവരിക്കാൻ പ്രസാധകരെ ക്ഷണിക്കുക. നല്ല അനുഭവങ്ങൾ അവർ പറയട്ടെ.
പുതിയഗീതം “ധൈര്യം നൽകേണമേ,” പ്രാർഥന
ഓർമിപ്പിക്കൽ: സംഗീതം മുഴുവനും ആദ്യം കേൾപ്പിക്കുക, പിന്നെ സംഗീതത്തോടൊപ്പം സഭ പുതിയഗീതം പാടണം.