മാതൃകാവതരണങ്ങൾ
ഉണരുക! ജനുവരി-മാർച്ച്
“പൊതുവെ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നത്തെക്കുറിച്ചുള്ള ഉത്കണ്ഠ നിമിത്തമാണ് ഞങ്ങൾ നിങ്ങളെ സന്ദർശിക്കുന്നത്. ലോകാരോഗ്യ സംഘടന പറയുന്നപ്രകാരം നിരാശപോലുള്ള മാനസികവൈകല്യങ്ങൾ നാലിൽ ഒരാളെ ബാധിക്കുന്നു. മാനസികവൈകല്യങ്ങൾ കൂടുതൽ പേരെ ബാധിക്കുന്നതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? (മറുപടി ശ്രദ്ധിക്കുക.) ജീവിതത്തിൽ രോഗമോ വേദനയോ ഇല്ലാത്ത കാലത്തെക്കുറിച്ചു പറയുന്ന ഒരു ബൈബിൾ വാക്യം ഞാൻ കാണിച്ചുതരട്ടേ? (വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ വെളിപാട് 21:3, 4 വായിക്കുക.) ഈ മാസിക മാനസിക വൈകല്യങ്ങളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വിശദീകരിക്കുന്നു.”