സെപ്റ്റംബർ 14-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 14-ന് തുടങ്ങുന്ന ആഴ്ച
ഗീതം 12, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 70, 71 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 രാജാക്കന്മാർ 16–18 (8 മിനി.)
നമ്പർ 1: 2 രാജാക്കന്മാർ 17:12-18 (3 മിനിട്ടുവരെ)
നമ്പർ 2: ബൈബിൾവായനയിൽനിന്നു നിങ്ങൾക്ക് എങ്ങനെ പരമാവധി പ്രയോജനം നേടാനാകും? (igw പേ. 32) (5 മിനി.)
നമ്പർ 3: ഏബെദ്-മേലെക്—വിഷയം: നിർഭയരായിരിക്കുക, യഹോവയുടെ ദാസന്മാരെ ബഹുമാനിക്കുക (യിരെ 38:4-13; 39:15-18) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകുക.’—പ്രവൃത്തികൾ 20:24.
10 മിനി: ‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകുക.’ പ്രതിമാസ വിഷയവും സമഗ്രസാക്ഷ്യം പുസ്തകം അധ്യായം 1, ഖണ്ഡിക 1 മുതൽ 11 വരെയുള്ള വിവരങ്ങളും ആസ്പദമാക്കിയുള്ള പ്രസംഗം.—പ്രവൃത്തികൾ 20:24.
20 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ബിസിനെസ്സ് പ്രദേശത്ത് സാക്ഷീകരിച്ചുകൊണ്ട്.” ചർച്ച. രണ്ടു ഭാഗങ്ങളുള്ള ഒരു അവതരണം ഉൾപ്പെടുത്തുക. ആദ്യത്തേതിൽ പ്രചാരകൻ ഒരു ബിസിനെസ്സുകാരനുമായി സാക്ഷീകരിക്കുന്നതിൽ ന്യായബോധം പ്രകടമാക്കുന്നില്ല. രണ്ടാമത്തേതിൽ ന്യായബോധം പ്രകടമാക്കിക്കൊണ്ടു സാക്ഷീകരിക്കുന്നു. രണ്ടാമത്തെ സമീപനം കൂടുതൽ ഫലപ്രദമായത് എന്തുകൊണ്ടെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 96, പ്രാർഥന