ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ബിസിനെസ്സ് പ്രദേശത്ത് സാക്ഷീകരിച്ചുകൊണ്ട്
എന്തുകൊണ്ട് പ്രധാനം: അനേകരും ദീർഘസമയം ജോലിചെയ്യുന്നതിനാൽ അവരുടെ പക്കൽ രാജ്യസന്ദേശം എത്തിക്കാനുള്ള ഏറ്റവും നല്ല മാർഗം ജോലിസ്ഥലത്ത് അവരുമായി സാക്ഷീകരിക്കുന്നതാണ്. ബിസിനെസ്സ് പ്രദേശത്ത് സാക്ഷീകരിക്കുന്നത് ഫലപ്രദവും ആസ്വാദ്യകരവും ആണ്. കാരണം വീടുതോറും പോകുമ്പോഴുള്ളതുപോലെ ആളില്ലാത്ത അവസ്ഥ വരില്ല. കടകളിലെയും ഓഫീസുകളിലെയും ജോലിക്കാർ തങ്ങളുടെ അടുത്തു വരുന്നവരെ ഭാവിയിലെ ഉപഭോക്താക്കളായി കാണുന്നതിനാൽ മര്യാദയോടെയായിരിക്കും പെരുമാറുക. ഫലപ്രദമാകണമെങ്കിൽ പ്രചാരകർ നല്ല ന്യായബോധം പ്രകടമാക്കുകയും വേഷഭൂഷാദികളിൽ മാതൃകയായിരിക്കുകയും വേണം. (2 കൊരി. 6:3) അതിനാൽ, ബിസിനെസ്സ് പ്രദേശം എത്ര കൂടെക്കൂടെ പ്രവർത്തിക്കുന്നുവെന്നും ആരാണ് അവിടെ പ്രവർത്തിക്കുന്നതെന്നും സേവന മേൽവിചാരകൻ ശ്രദ്ധാപൂർവം നിരീക്ഷിക്കണം.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
ബിസിനെസ്സ് പ്രദേശത്ത് സേവനം നടത്തുന്നവരാണ് നിങ്ങളെങ്കിൽ അടുത്ത കുടുംബാരാധനയിൽ അവിടെ ഉപയോഗിക്കാനുള്ള ഒരു ഹ്രസ്വ അവതരണം പരിശീലിക്കുക.