ദൈവവചനത്തിലെ നിധികൾ | നെഹെമ്യാവു 9-11
വിശ്വസ്തരായ ആരാധകർ ദിവ്യാധിപത്യ ക്രമീകരണത്തെ പിന്തുണയ്ക്കുന്നു
സത്യാരാധനയെ പല വിധങ്ങളിൽ ദൈവജനം പിന്തുണച്ചു
ജനം ശരിയായ വിധത്തിൽ തയാറാകുകയും കൂടാരപ്പെരുന്നാൾ ആഘോഷിക്കുകയും ചെയ്തു
ഓരോ ദിവസവും അവർ ദൈവനിയമം വായിച്ചുകേൾക്കാൻ കൂടിവന്നു, അത് അവരെ സന്തോഷിപ്പിച്ചു
അവർ തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് പ്രാർഥിച്ചു, തങ്ങളെ അനുഗ്രഹിക്കണമേയെന്ന് യഹോവയോട് അപേക്ഷിക്കുകയും ചെയ്തു
എല്ലാ ദിവ്യാധിപത്യക്രമീകരണങ്ങളെയും തുടർന്നും പിന്തുണച്ചുകൊള്ളാമെന്ന് അവർ സമ്മതിച്ചു
ദിവ്യാധിപത്യക്രമീകരണങ്ങളെ തുടർച്ചയായി പിന്തുണയ്ക്കുന്നതിൽ ഉൾപ്പെട്ടിരുന്നത്:
യഹോവയെ ആരാധിക്കുന്നവരെ മാത്രം വിവാഹം കഴിക്കുന്നത്
പണം സംഭാവനയായി നൽകുന്നത്
ശബത്ത് ആചരിക്കുന്നത്
യാഗത്തിനുവേണ്ട വിറക് നൽകുന്നത്
വിളവിന്റെ ആദ്യഫലവും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളും യഹോവയ്ക്കു നൽകുന്നത്