ക്രിസ്ത്യാനികളായി ജീവിക്കാം
ഏറ്റവും നല്ല ജീവിതം
യഹോവയുടെ സംഘടനയിൽ ചെറുപ്പക്കാർക്ക് അനേകം അവസരങ്ങളുണ്ട്. ഏറ്റവും നല്ല ജീവിതം എന്ന വീഡിയോ കാണുക. കാമറോൺ എന്ന പെൺകുട്ടി ജ്ഞാനപൂർവം തീരുമാനമെടുത്തത് എങ്ങനെയെന്ന് ശ്രദ്ധിക്കുക. എന്നിട്ട്, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. (jw.org-ൽ ‘ബൈബിൾപഠിപ്പിക്കലുകൾ’ എന്നതിനു കീഴിൽ ‘കൗമാരപ്രായക്കാർ’ എന്നത് നോക്കുക.)
കാമറോണിന്റെ ജീവിതത്തിൽ എല്ലായ്പോഴും എന്തിനായിരുന്നു പ്രഥമസ്ഥാനം?
ശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കാൻ അവൾ തീരുമാനിച്ചത് എപ്പോൾ, എങ്ങനെ?
ആവശ്യം കൂടുതലുള്ള മറ്റൊരു രാജ്യത്ത് പോയി പ്രവർത്തിക്കാൻ അവൾ തയാറെടുപ്പുകൾ നടത്തിയത് എങ്ങനെ?
വിദൂരദേശത്ത് പ്രവർത്തിച്ചപ്പോൾ എന്തെല്ലാം വെല്ലുവിളികളാണ് അവൾ നേരിട്ടത്?
നമ്മൾ ഇതുവരെ പ്രവർത്തിച്ചിട്ടില്ലാത്ത ഒരു പ്രദേശത്തോ ചുറ്റുപാടിലോ യഹോവയെ സേവിക്കുന്നത് പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
കാമറോണിന് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിച്ചു?
യഹോവയെ സേവിക്കുന്നത് ഏറ്റവും നല്ല ജീവിതത്തിലേക്ക് നയിക്കും എന്ന് പറയുന്നത് എന്തുകൊണ്ട്?
യഹോവയുടെ സംഘടനയിൽ ചെറുപ്പക്കാർക്ക് മറ്റ് ഏതെല്ലാം അവസരങ്ങളാണുള്ളത്?