ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
നവംബർ 14-20
ദൈവവചനത്തിലെ നിധികൾ | സഭാപ്രസംഗി 1-6
“നിങ്ങളുടെ സകലപ്രയത്നത്തിലും ആസ്വാദനം കണ്ടെത്തുക.”
(സഭാപ്രസംഗി 3:12,13)ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.
w15 2/1 4-6
അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുക
“ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.” (സഭാപ്രസംഗി 3:13) ജോലിയിൽ ആസ്വാദനം കണ്ടെത്തണമെന്ന് ദൈവം ആഗ്രഹിക്കുന്നെങ്കിൽ ആ സന്തോഷം എങ്ങനെ കണ്ടെത്താമെന്ന് ദൈവം പറഞ്ഞുതരും എന്ന് ചിന്തിക്കുന്നത് ന്യായമല്ലേ? ബൈബിളിലൂടെ ദൈവം ആ മാർഗനിർദേശം തരുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം.
ജോലി സംബന്ധിച്ച് ശരിയായ മനോഭാവം ഉണ്ടായിരിക്കുക
നിങ്ങളുടെ ജോലി മാനസികമോ ശാരീരികമോ ആയ അധ്വാനം ഉൾപ്പെട്ടതായാലും ഇതിനു രണ്ടിനും ഇടയിലുള്ളതായാലും “എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും” എന്ന കാര്യം തിരിച്ചറിയുക. എന്ത് ലാഭം? ഒരു സംഗതി, അത് നമ്മുടെ ഭൗതികകാര്യങ്ങൾ നിവർത്തിക്കാൻ സഹായിക്കുന്നു എന്നതാണ്.
അതുകൊണ്ട് നമ്മുടെ ആവശ്യങ്ങളും ഉത്തരവാദിത്വങ്ങളും നിവർത്തിക്കാനുള്ള ഉപാധിയായി ജോലിയെ വീക്ഷിക്കുക. “കുറഞ്ഞ പക്ഷം നിങ്ങളുടെ സ്വന്ത കാര്യമെങ്കിലും നോക്കാൻ ജോലി സഹായിക്കുന്നെങ്കിൽ അതൊരു വലിയ നേട്ടമാണ്” എന്ന് 25 വയസ്സുള്ള ജോഷ്വ പറയുന്നു.
കൂടാതെ നമ്മുടെ ആത്മാഭിമാനം വർധിപ്പിക്കാനും ജോലി സഹായിക്കുന്നു. നമ്മുടെ ജോലി വിരസത ഉളവാക്കുന്നതോ ബുദ്ധിമുട്ട് ഏറിയതോ ഒക്കെയായി തോന്നിയേക്കാമെങ്കിലും ഇക്കാര്യത്തിൽ ബൈബിളിന്റെ ഉയർന്ന നിലവാരം പാലിക്കുന്നു എന്ന ആത്മസംതൃപ്തി നമുക്ക് ഉണ്ടായിരിക്കും. കാരണം കുറുക്കുവഴിയിലൂടെ എളുപ്പം പണം സമ്പാദിക്കാനുള്ള ചായ്വിനെ നമ്മൾ മറികടന്നിരിക്കുന്നു. അങ്ങനെ അത് ആത്മാഭിമാനം വർധിപ്പിക്കുന്നു.
നിങ്ങളുടെ ജോലി വൈദഗ്ധ്യത്തോടെ ചെയ്യുക
(സദൃശവാക്യങ്ങൾ 22:29; 31:13) ഒരു വ്യക്തിയും തന്റെ തൊഴിലിൽ സ്വതവെ വൈദഗ്ധ്യമുള്ളവനാകുന്നില്ല. നമുക്ക് നന്നായി അറിയില്ലാത്ത ഒരു ജോലി ചെയ്യുന്നതിൽ ആസ്വാദനം കണ്ടെത്തുന്നവർ ചുരുക്കമാണ്. അതുകൊണ്ടാണ് പലർക്കും ആസ്വദിച്ച് ജോലി ചെയ്യാനാകാത്തത്. കാരണം അതിൽ വൈദഗ്ധ്യം നേടാൻ അവർ ആവശ്യമായ ശ്രമം ചെയ്തിട്ടില്ല.
യഥാർഥത്തിൽ ശരിയായ മനോനിലയോടെ, അതായത് ഒരു ജോലി എങ്ങനെ നന്നായി ചെയ്യാം എന്നത് ശ്രദ്ധിക്കുന്നെങ്കിൽ അതിൽ ആസ്വാദനം കണ്ടെത്താൻ ഒരു വ്യക്തി പഠിക്കും.
അത് മറ്റുള്ളവർക്ക് എങ്ങനെ ഗുണം ചെയ്യുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
നമ്മൾ ചെയ്യുന്ന സേവനം ഉപഭോക്താക്കൾക്കും തൊഴിലുടമയ്ക്കും പ്രയോജനം ചെയ്യുന്നതു കൂടാതെ മറ്റു പലർക്കും പ്രയോജനം ചെയ്യുന്നുണ്ട്. അതിൽ നമ്മുടെ കുടുംബവും സഹായം ആവശ്യമുള്ള മറ്റുള്ളവരും ഉൾപ്പെടും.
നമ്മുടെ കുടുംബം: കുടുംബാംഗങ്ങൾക്കുവേണ്ട ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ലഭ്യമാക്കാൻ സഹായിക്കുന്നു. (1 തിമൊഥെയൊസ് 5:8)
സഹായം ആവശ്യമുള്ള മറ്റുള്ളവർ: ബുദ്ധിമുട്ടിലും പ്രയാസത്തിലും ആയിരിക്കുന്നവരെ സഹായിക്കാൻ കഴിയുന്നു. (എഫെസ്യർ 4:28) അത് കൊടുക്കുന്നതിലുള്ള സന്തോഷം അനുഭവിക്കാൻ ഇടയാക്കുന്നു. (സദൃശവാക്യങ്ങൾ 3:27)
ഒരു നാഴിക കൂടെ പോകുക
യേശു പറഞ്ഞു: “അധികാരത്തിലുള്ള ആരെങ്കിലും നിന്നെ ഒരു മൈൽ പോകാൻ നിർബന്ധിച്ചാൽ അവനോടുകൂടെ രണ്ടുമൈൽ പോകുക.”—മത്തായി 5:41. ഏറ്റവും കുറച്ച് ജോലി എങ്ങനെ ചെയ്യാമെന്ന് ചിന്തിക്കുന്നതിനു പകരം നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നതിനെക്കാൾ അല്പം കൂടെ ചെയ്യാൻ ലക്ഷ്യം വെക്കുക. നിങ്ങൾ ചെയ്യുന്ന ജോലിയിലെ ചെറിയ വിശദാംശങ്ങൾക്കുപോലും ശ്രദ്ധകൊടുത്ത് ഭംഗിയായി ചെയ്യുക.
ജോലിയെ അതിന്റെ സ്ഥാനത്ത് നിറുത്തുക
കഠിനാധ്വാനം പ്രശംസനീയമായ ഒന്നാണെങ്കിലും, നമ്മുടെ മുഴുവൻ സമയവും ഊർജവും ജോലിക്ക് വേണ്ടി ചിലവഴിക്കുന്നെങ്കിൽ അതിൽ സന്തോഷം കണ്ടെത്താനാകില്ല. “മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.”—സദൃശവാക്യങ്ങൾ 13:4.
ജോലിയെക്കുറിച്ച് സമനിലയുള്ള വീക്ഷണമുണ്ടായിരിക്കുക. ‘അങ്ങനെ നിങ്ങൾ പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക.’ (ഫിലിപ്പിയർ 1:10) പ്രാധാന്യമേറിയ കാര്യങ്ങൾ എന്തൊക്കെയാണ്? അതിൽ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചിലവഴിക്കുന്നത് മാത്രമല്ല, അതിലും പ്രധാനമായി ദൈവവചനം വായിക്കുന്നതും ധ്യാനിക്കുന്നതും പോലുള്ള ആത്മീയകാര്യങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുന്നതും ഉൾപ്പെടുന്നു.
(സഭാപ്രസംഗി 4:6) രണ്ടു കയ്യും നിറയെ അധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലതു.
w15 2/1 6 ¶3-5
അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുക
ജോലിയെ അതിന്റെ സ്ഥാനത്ത് നിർത്തുക
കഠിനാധ്വാനം പ്രശംസനീയമായ ഒന്നാണെങ്കിലും, നമ്മുടെ മുഴുവൻ സമയവും ഊർജവും ജോലിക്ക് വേണ്ടി ചിലവഴിക്കുന്നെങ്കിൽ അതിൽ സന്തോഷം കണ്ടെത്താനാകില്ല. “മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.”—സദൃശവാക്യങ്ങൾ 13:4.
ജോലിയെക്കുറിച്ച് സമനിലയുള്ള വീക്ഷണമുണ്ടായിരിക്കുക. ‘അങ്ങനെ നിങ്ങൾ പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക.’ (ഫിലിപ്പിയർ 1:10) പ്രധാന്യമേറിയ കാര്യങ്ങൾ എന്തൊക്കെയാണ്? അതിൽ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചിലവഴിക്കുന്നത് ഉൾപ്പെടുന്നു. അതിലും പ്രധാനമായി ദൈവവചനം വായിക്കുന്നതും ധ്യാനിക്കുന്നതും പോലുള്ള ആത്മീയകാര്യങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുക.
നവംബർ 21-27
ദൈവവചനത്തിലെ നിധികൾ | സഭാപ്രസംഗി 7-12
“നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക”
(സഭാപ്രസംഗി 12:1) നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന . . .
w11 11/1 21 ¶1-6
ദൈവത്തോട് അടുത്ത് ചെല്ലുക
ദൈവത്തോടുള്ള നമ്മുടെ കടമ നിറവേറ്റുക
ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന്റെ ഉത്തരം ബൈബിളിലുണ്ട്. രാജാവായ ശലോമോൻ സഭാപ്രസംഗി 12:13-ൽ അതിനെക്കുറിച്ച് പറയുന്നു.
ജീവിതത്തിന്റെ അർഥവും സന്തോഷവും എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് പറയാനുള്ള ഉചിതമായ സ്ഥാനത്താണ് ശലോമോൻ. അപരിമേയമായ ജ്ഞാനവും അനവധി സമ്പത്തും രാജകീയ അധികാരവും കൊടുത്തുകൊണ്ട് ദൈവം അനുഗ്രഹിച്ചതിനാൽ ധനത്തിനും പ്രാമുഖ്യതയ്ക്കും വേണ്ടിയുള്ള മനുഷ്യന്റെ അടങ്ങാത്ത ത്വരയെക്കുറിച്ച് സൂക്ഷ്മമായി ഗവേഷണം നടത്താൻ അദ്ദേഹത്തിന് സാധിച്ചു. ദൈവാത്മാവിന്റെ സഹായത്തിലൂടെ കണ്ടെത്തിയ വിവരങ്ങൾ അദ്ദേഹം ഇങ്ങനെ ചുരുക്കിപ്പറഞ്ഞു: “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്.” ആ വാക്കുകൾ മനുഷ്യർക്ക് ചെയ്യാവുന്ന ഏറ്റവും ശ്രേഷ്ഠവും പ്രതിഫലദായകവും ആയ കാര്യം എന്താണെന്നുള്ളതിന് അടിവരയിടുന്നു.
‘ദൈവത്തെ ഭയപ്പെടുക.’ ഭയം എന്നത് ദൈവമുമ്പാകെയുള്ള ഒരു അംഗീകൃത നിലയെയാണ് അർഥമാക്കുന്നത്. അതു നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്ന ചിത്രം കുപിതനായ യജമാനനെ ഭയപ്പാടോടെ അനുസരിക്കുന്ന അടിമയുടേതല്ല മറിച്ച് സ്നേഹവാനായ ഒരു പിതാവിനെ പ്രീതിപ്പെടുത്താൻ താത്പര്യമുള്ള ഒരു കൊച്ചുകുട്ടിയുടേതാണ്. ദൈവത്തിന്റെ അളവറ്റ ശക്തിയെയും മഹത്വത്തെയും ആഴമായി ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതുകൊണ്ട് ദൈവത്തോട് തോന്നുന്ന ഭക്ത്യാദരവാണ് ദൈവികഭയമെന്ന് ഒരു പരാമർശ ഗ്രന്ഥം പറയുന്നു. ഈ ആരോഗ്യവഹമായ ഭയം കേവലം ഒരു വികാരമല്ല അതു നമ്മൾ പ്രവൃത്തിയിലൂടെ തെളിയിക്കണം. എങ്ങനെ?
‘കല്പനകളെ പ്രമാണിക്കുക.’ ദൈവത്തോടുള്ള ഭയം ദൈവത്തെ അനുസരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. നമ്മുടെ അനുസരണം ദൈവം അർഹിക്കുകയും ചെയ്യുന്നു. ഒരു ഉത്പന്നത്തിന്റെ നിർമാതാവിന് അത് ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാവുന്നതുപോലെ നമ്മുടെ സ്രഷ്ടാവെന്ന നിലയിൽ നമ്മൾ തിരഞ്ഞെടുക്കേണ്ട ഏറ്റവും നല്ല വഴി ഏതാണെന്ന് ദൈവത്തിന് അറിയാം. കൂടാതെ, ദൈവത്തിന് നമ്മുടെ കാര്യത്തിൽ ആത്മാർഥമായ താത്പര്യമുണ്ട്. നമ്മൾ സന്തുഷ്ടരായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ക്ഷേമത്തെ മുൻനിറുത്തിയാണ് ദൈവം കല്പനകൾ രൂപകല്പന ചെയ്തിരിക്കുന്നത്. (യശയ്യ 48:17) അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ പറയുന്നു: “ദൈവത്തോടുള്ള സ്നേഹമോ, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു; അവന്റെ കൽപ്പനകൾ ഭാരമുള്ളവയല്ലതാനും.” (1 യോഹന്നാൻ 5:3) നമ്മുടെ അനുസരണം ദൈവത്തോടുള്ള സ്നേഹം തെളിയിക്കുന്നു. ദൈവത്തിന്റെ കല്പനകൾ ദൈവത്തിന് നമ്മളോടുള്ള സ്നേഹത്തെയും പ്രതിഫലിപ്പിക്കുന്നു.
“അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്.” ദൈവത്തെ ഭയപ്പെടേണ്ടതിന്റെയും അനുസരിക്കേണ്ടതിന്റെയും കാരണം ഈ വാക്യം വ്യക്തമാക്കുന്നു. അങ്ങനെ ചെയ്യേണ്ടത് നമ്മുടെ കടമയാണ്, ഉത്തരവാദിത്വമാണ്. കാരണം യഹോവയാണ് നമ്മുടെ സ്രഷ്ടാവ്. (സങ്കീർത്തനം 36:9) ദൈവത്തെ അനുസരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ദൈവം ആവശ്യപ്പെടുന്നതുപോലെ നമ്മൾ ജീവിക്കുമ്പോൾ നമ്മൾ ദൈവത്തോടുള്ള കടമ നിറവേറ്റുകയാണ്.
അപ്പോൾ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? ലളിതമായി പറഞ്ഞാൽ ഇതാണ്: ദൈവത്തിന്റെ ഇഷ്ടം ചെയ്യാനാണ് നമ്മൾ ഇവിടെ ആയിരിക്കുന്നത്. ജീവിതം അർഥപൂർണമാക്കാൻ ഇതിനെക്കാൾ മെച്ചമായ മറ്റൊരു മാർഗമില്ല.
ആത്മീയമുത്തുകൾക്കായി കുഴിക്കുക
(സഭാപ്രസംഗി 10:1) ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാൾ ഘനമേറുന്നു.
സഭാപ്രസംഗിയുടെ പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
10:1. നമ്മുടെ സംസാരവും നടത്തയും സംബന്ധിച്ച് ശ്രദ്ധയുള്ളവരായിരിക്കണം. വിവേകശൂന്യമായ ഒരൊറ്റ പ്രവൃത്തിക്ക് ഉദാഹരണത്തിന്, കോപാവേശത്തോടെയുള്ള ഒരു പൊട്ടിത്തെറി, മദ്യലഹരിയിൽ അയോഗ്യമായ ഒരു പെരുമാറ്റം, അനുചിതമായ ലൈംഗികനടത്തയിൽ ഉൾപ്പെട്ട ഒരു സന്ദർഭം, ഇത്രയും മതി വളരെക്കാലം കഠിനപ്രയത്നം ചെയ്ത് നേടിയെടുത്ത സത്പേര് കളഞ്ഞുകുളിക്കാൻ.
(സഭാപ്രസംഗി 11:1) നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും.
സഭാപ്രസംഗിയുടെ പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
11:1, 2. പൂർണഹൃദയത്തോടെ ഉദാരമായി കൊടുക്കുന്നത് ഒരു ശീലമാക്കുക. മറ്റുള്ളവരും നിങ്ങളോട് ഉദാരത കാണിക്കാൻ അത് ഇടയാക്കും.—ലൂക്കോസ് 6:38.