ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഫെബ്രുവരി 6-12
ആത്മീയമുത്തുകൾക്കായി കുഴിക്കുക
it-1-E 643 ¶4-5
വിവാഹമോചനം
ആലങ്കാരിക വിവാഹമോചനം. തിരുവെഴുത്തുകളിൽ വിവാഹബന്ധങ്ങളെ ആലങ്കാരികമായ അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. (യശ 54:1, 5, 6; 62:1-6) ആലങ്കാരിക വിവാഹമോചനത്തെക്കുറിച്ചും ‘ഭാര്യയെ പറഞ്ഞയയ്ക്കുന്നതിനെക്കുറിച്ചും’ പരാമർശിച്ചിട്ടുണ്ട്.—യിര 3:8.
ബി.സി. 607-ൽ യഹൂദാരാജഭരണം അവസാനിക്കുകയും യരുശലേം നശിപ്പിക്കപ്പെടുകയും ചെയ്തു. ജനത്തെ ബാബിലോണിലേക്ക് പ്രവാസികളായി പിടിച്ചുകൊണ്ടുപോയി. പ്രവാസത്തിലേക്കു പോകുമായിരുന്ന ജൂതരോട് വർഷങ്ങൾക്കു മുമ്പേ യഹോവ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ അമ്മയെ പറഞ്ഞുവിട്ടപ്പോൾ ഞാൻ മോചനപത്രം കൊടുത്തോ?” (യശ 50:1) അവരുടെ ‘അമ്മയെ’ അല്ലെങ്കിൽ യഹൂദയെ തള്ളിക്കളഞ്ഞതു ന്യായമാണ്. കാരണം യഹോവ ഉടമ്പടി ലംഘിക്കുകയോ വിവാഹമോചന നടപടികൾക്കു തുടക്കമിടുകയോ ചെയ്തതുകൊണ്ടല്ല പകരം അവൾ ഉടമ്പടി ലംഘിച്ചതുകൊണ്ടാണ് അതു സംഭവിച്ചത്. എന്നാൽ ഇസ്രായേല്യരിൽ ശേഷിച്ചവർ മാനസാന്തരപ്പെടുകയും സ്വദേശത്ത് യഹോവയുമായുള്ള ഭർത്തൃതുല്യബന്ധം പുനഃസ്ഥാപിക്കേണമേ എന്ന് പ്രാർഥിക്കുകയും ചെയ്തു. വാഗ്ദാനം ചെയ്തിരുന്നതുപോലെ, 70 വർഷത്തെ പ്രവാസത്തിനു ശേഷം ബി.സി. 537-ൽ യഹോവ തന്റെ നാമത്തെക്കരുതി ജനത്തെ സ്വദേശത്തേക്കു തിരിച്ചുകൊണ്ടുവന്നു.—സങ്ക 137:1-9.