വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr17 മാർച്ച്‌ പേ. 2-3
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസഹായി—പരാമർശങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസഹായി—പരാമർശങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2017)
  • ഉപതലക്കെട്ടുകള്‍
  • മാർച്ച്‌ 6-12
  • മാർച്ച്‌ 13-19
  • മാർച്ച്‌ 20-26
  • മാർച്ച്‌ 27–ഏപ്രിൽ 2
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2017)
mwbr17 മാർച്ച്‌ പേ. 2-3

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസഹായി—പരാമർശങ്ങൾ

മാർച്ച്‌ 6-12

ദൈവവചനത്തിലെ നിധികൾ|യിരെമ്യ 1–4

“നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്‌”

(യിരെമ്യ 1:7-10) അപ്പോൾ യഹോവ പറഞ്ഞു: “‘ഞാൻ വെറു​മൊ​രു കുട്ടി​യാണ്‌’ എന്നു നീ പറയരുത്‌. ഞാൻ നിന്നെ അയയ്‌ക്കു​ന്ന​വ​രു​ടെ അടു​ത്തെ​ല്ലാം നീ പോകണം; ഞാൻ കല്‌പി​ക്കു​ന്ന​തെ​ല്ലാം നീ പറയണം. അവരെ കണ്ട്‌ നീ പേടി​ക്ക​രുത്‌. കാരണം, ‘നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌’ എന്നു പ്രഖ്യാ​പി​ക്കു​ന്നത്‌ യഹോ​വ​യാണ്‌.” പിന്നെ യഹോവ കൈ നീട്ടി എന്റെ വായിൽ തൊട്ടു. എന്നിട്ട്‌ യഹോവ പറഞ്ഞു: “ഞാൻ എന്റെ വാക്കുകൾ നിന്റെ നാവിൽ വെച്ചി​രി​ക്കു​ന്നു. ഇതാ, പിഴു​തെ​റി​യാ​നും പൊളി​ച്ചു​ക​ള​യാ​നും, നശിപ്പി​ക്കാ​നും ഇടിച്ചു​ക​ള​യാ​നും, പണിതു​യർത്താ​നും നടാനും, ഞാൻ ഇന്നു നിന്നെ ജനതക​ളു​ടെ​യും രാജ്യ​ങ്ങ​ളു​ടെ​യും മേൽ നിയോ​ഗി​ച്ചി​രി​ക്കു​ന്നു.”

(യിരെമ്യ 1:17-19) പക്ഷേ നീ ഒരുങ്ങി​നിൽക്കണം. നീ എഴു​ന്നേറ്റ്‌ ഞാൻ നിന്നോ​ടു കല്‌പി​ക്കു​ന്ന​തൊ​ക്കെ അവരോ​ടു പറയണം. അവരെ പേടി​ക്ക​രുത്‌; പേടി​ച്ചാൽ, അവരുടെ മുന്നിൽവെച്ച്‌ ഞാൻ നിന്നെ പേടി​പ്പി​ക്കും. യഹൂദ​യി​ലെ രാജാ​ക്ക​ന്മാർക്കും പ്രഭു​ക്ക​ന്മാർക്കും പുരോ​ഹി​ത​ന്മാർക്കും ജനങ്ങൾക്കും ദേശത്തി​നും എതിരെ ഞാൻ ഇന്നു നിന്നെ കോട്ട കെട്ടി ഉറപ്പിച്ച നഗരവും ഇരുമ്പു​തൂ​ണും ചെമ്പു​മ​തി​ലു​ക​ളും ആക്കിയി​രി​ക്കു​ക​യാണ്‌. അവർ നിന്നോ​ടു പോരാ​ടു​മെന്ന കാര്യം ഉറപ്പാണ്‌; പക്ഷേ, ജയിക്കില്ല. കാരണം, ‘നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

jr-E 88 ¶14-15

“ഞാൻ ക്ഷീണിച്ച്‌ അവശനാ​യി​രി​ക്കു​ന്ന​വനെ ഉന്മേഷ​വാ​നാ​ക്കും”

ക്ഷീണിച്ച്‌ അവശരാ​യ​വരെ നിങ്ങൾ ഉന്മേഷ​ഭ​രി​ത​രാ​ക്കു​മോ?

14 യിരെമ്യക്കു പ്രോ​ത്സാ​ഹനം ലഭിച്ചത്‌ എങ്ങനെ​യെ​ന്നും ‘ക്ഷീണിച്ച്‌ അവശരാ​യ​വരെ’ യിരെമ്യ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എങ്ങനെ​യെ​ന്നും നമുക്കു നോക്കാം. (യിരെ. 31:25) യിരെ​മ്യ​ക്കു പ്രോ​ത്സാ​ഹനം ലഭിച്ചത്‌ യഹോ​വ​യിൽനി​ന്നാണ്‌. യഹോവ നിങ്ങ​ളോട്‌ ഇങ്ങനെ പറയു​മ്പോൾ എത്ര വലിയ ശക്തിയാണ്‌ ലഭിക്കു​ന്ന​തെന്നു ചിന്തി​ച്ചു​നോ​ക്കുക: ‘ഞാൻ ഇന്നു നിന്നെ കോട്ട കെട്ടി ഉറപ്പിച്ച നഗരമാ​ക്കി​യി​രി​ക്കു​ക​യാണ്‌. അവർ നിന്നോ​ടു പോരാ​ടു​മെന്ന കാര്യം ഉറപ്പാണ്‌; പക്ഷേ, ജയിക്കില്ല. കാരണം, “നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.’ (യിരെ. 1:18, 19) നല്ല കാരണ​ത്തോ​ടെ​യാണ്‌ യിരെമ്യ യഹോ​വയെ, ‘എന്റെ ശക്തിയും രക്ഷാ​കേ​ന്ദ്ര​വും കഷ്ടകാ​ലത്ത്‌ ഓടി​ച്ചെ​ല്ലാ​നുള്ള എന്റെ അഭയസ്ഥാ​ന​വും’ എന്നു വിളി​ച്ചത്‌.—യിരെ. 16:19.

15 “ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌” എന്ന യഹോ​വ​യു​ടെ വാക്കുകൾ ശ്രദ്ധേ​യ​മാണ്‌. നിങ്ങൾക്ക്‌ അറിയാ​വുന്ന ആർക്കെ​ങ്കി​ലും പ്രോ​ത്സാ​ഹനം നൽകേ​ണ്ടി​വ​രു​മ്പോൾ എന്തു ചെയ്യണ​മെ​ന്ന​തി​ന്റെ ഒരു ചിത്രം അതിൽനിന്ന്‌ കിട്ടി​യോ? ഒരു ക്രിസ്‌തീയ സഹോ​ദ​ര​നോ സഹോ​ദ​രി​ക്കോ ഒരുപക്ഷേ ഒരു ബന്ധുവി​നോ സഹായം ആവശ്യ​മാ​ണോ എന്ന്‌ ആദ്യം നമ്മൾ തിരി​ച്ച​റി​യണം. പെട്ടെ​ന്നു​തന്നെ അവരെ സഹായി​ക്കുക എന്നതാണ്‌ അടുത്ത പടി. പ്രശ്‌ന​ങ്ങ​ളി​ലാ​യി​രി​ക്കു​ന്ന​വ​രു​ടെ​കൂ​ടെ ഉണ്ടായി​രി​ക്കുക എന്നതാണ്‌ മിക്ക​പ്പോ​ഴും നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച സഹായം. യിരെ​മ്യ​യു​ടെ കാര്യ​ത്തിൽ ദൈവം ചെയ്‌ത​തും അതുത​ന്നെ​യാണ്‌. ചില സാഹച​ര്യ​ങ്ങ​ളിൽ പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ പറയേ​ണ്ടി​വ​ന്നേ​ക്കാം, പക്ഷേ അതു വാക്കു​ക​ളു​ടെ ഒരു പേമാ​രി​യാ​യി​രി​ക്ക​രുത്‌. ബലപ്പെ​ടു​ത്താ​നും ശക്തിപ​ക​രാ​നും വളരെ ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടുത്ത വാക്കു​ക​ളാ​ണെ​ങ്കിൽ അതു കുറച്ച്‌ മതി. അതിനു വാക്‌ചാ​തു​ര്യം വേണ​മെ​ന്നില്ല. താത്‌പ​ര്യ​വും പരിഗ​ണ​ന​യും ക്രിസ്‌തീയ സ്‌നേ​ഹ​വും ഒക്കെ പ്രതി​ഫ​ലി​ക്കുന്ന ലളിത​മായ വാക്കുകൾ ഉപയോ​ഗി​ക്കുക. അത്തരം വാക്കുകൾ മറ്റുള്ള​വരെ ഏറെ ബലപ്പെ​ടു​ത്തും.—സുഭാ​ഷി​തങ്ങൾ 25:11 വായി​ക്കുക.

മാർച്ച്‌ 13-19

ദൈവവചനത്തിലെ നിധികൾ | യിരെമ്യ 5–7

“അവർ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്നത്‌ നിറുത്തി”

(യിരെമ്യ 7:8-15) “പക്ഷേ നിങ്ങൾ കപടവാ​ക്കു​ക​ളിൽ ആശ്രയി​ക്കു​ന്നു; അതു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. നിങ്ങൾ മോഷ്ടി​ക്കു​ക​യും കൊല്ലു​ക​യും വ്യഭി​ച​രി​ക്കു​ക​യും കള്ളസത്യം ചെയ്യു​ക​യും ബാലിനു ബലികൾ അർപ്പി​ക്കു​ക​യും നിങ്ങൾക്കു പരിച​യ​മി​ല്ലാത്ത ദൈവ​ങ്ങ​ളു​ടെ പുറകേ പോകു​ക​യും ചെയ്യുന്നു. ഇത്തരം വൃത്തി​കേ​ടു​ക​ളൊ​ക്കെ ചെയ്‌തിട്ട്‌, എന്റെ പേരി​ലുള്ള ഭവനത്തിൽ വന്ന്‌ എന്റെ സന്നിധി​യിൽ നിന്നു​കൊണ്ട്‌, ‘ഞങ്ങൾക്കു കുഴപ്പ​മൊ​ന്നും വരില്ല’ എന്നു നിങ്ങൾക്ക്‌ എങ്ങനെ പറയാ​നാ​കും? എന്റെ പേരി​ലുള്ള ഈ ഭവനത്തെ കവർച്ച​ക്കാ​രു​ടെ ഗുഹയാ​യി​ട്ടാ​ണോ നിങ്ങൾ കാണുന്നത്‌? ഞാൻ ഇതു സ്വന്തക​ണ്ണാൽ കണ്ടു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “‘എന്നാൽ എന്റെ പേര്‌ സ്ഥാപി​ക്കാൻ ഞാൻ ആദ്യമാ​യി തിര​ഞ്ഞെ​ടുത്ത എന്റെ സ്ഥലമായ ശീലോ​യിൽ ചെന്ന്‌ ഞാൻ അതി​നോ​ടു ചെയ്‌തത്‌ എന്തെന്നു കാണുക. എന്റെ ജനമായ ഇസ്രാ​യേ​ലി​ന്റെ വഷളത്തം കാരണ​മാ​ണു ഞാൻ അതെല്ലാം ചെയ്‌തത്‌. പക്ഷേ നിങ്ങൾ ഈ വക കാര്യ​ങ്ങ​ളൊ​ക്കെ പിന്നെ​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഞാൻ വീണ്ടും​വീ​ണ്ടും നിങ്ങ​ളോ​ടു സംസാ​രി​ച്ചി​ട്ടും നിങ്ങൾ ശ്രദ്ധി​ച്ചില്ല. ഞാൻ എത്ര വിളി​ച്ചി​ട്ടും നിങ്ങൾ വിളി കേട്ടില്ല. അതു​കൊണ്ട്‌ ഞാൻ, നിങ്ങൾ ആശ്രയി​ക്കുന്ന എന്റെ പേരി​ലുള്ള ഭവന​ത്തോ​ടും നിങ്ങൾക്കും നിങ്ങളു​ടെ പൂർവി​കർക്കും തന്ന ഈ സ്ഥലത്തോ​ടും, ശീലോ​യോ​ടു ചെയ്‌ത​തു​പോ​ലെ​തന്നെ ചെയ്യും. നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രായ എഫ്രയീം​വം​ശ​ജരെ മുഴുവൻ ഞാൻ നീക്കി​ക്ക​ള​ഞ്ഞ​തു​പോ​ലെ​തന്നെ നിങ്ങ​ളെ​യും എന്റെ കൺമു​ന്നിൽനിന്ന്‌ നീക്കി​ക്ക​ള​യും.’”

jr-E 21 ¶12

“അവസാ​ന​നാ​ളു​ക​ളിൽ” സേവി​ക്കു​ന്നു

12 യഹോ​യാ​ക്കീ​മി​ന്റെ വാഴ്‌ച​യു​ടെ ആരംഭ​ത്തിൽ ദേവാ​ല​യ​ത്തിൽ ചെന്ന്‌ യഹൂദ​ന്മാ​രു​ടെ ദുഷ്ടത​യ്‌ക്കെ​തി​രെ ശക്തമായ താക്കീതു നൽകാൻ യഹോവ യിരെ​മ്യ​യോ​ടു പറഞ്ഞു. തങ്ങളെ രക്ഷിക്കാ​നുള്ള മാന്ത്രി​ക​ശക്തി ആലയത്തി​നു​ണ്ടെന്ന്‌ അവർ ചിന്തി​ച്ചി​രു​ന്നു. എന്നാൽ അവർ “മോഷ്ടി​ക്കു​ക​യും കൊല്ലു​ക​യും വ്യഭി​ച​രി​ക്കു​ക​യും കള്ളസത്യം ചെയ്യു​ക​യും ബാലിനു ബലികൾ അർപ്പി​ക്കു​ക​യും . . . പരിച​യ​മി​ല്ലാത്ത ദൈവ​ങ്ങ​ളു​ടെ പുറകേ പോകു​ക​യും” ചെയ്യു​ന്നത്‌ നിറു​ത്തി​യി​ല്ലെ​ങ്കിൽ യഹോവ ആലയത്തെ നശിപ്പി​ക്കു​മാ​യി​രു​ന്നു. അവിടെ ആരാധി​ക്കാൻ പോകുന്ന കപടഭ​ക്തർക്കെ​തി​രെ​യും യഹോവ ഇതുതന്നെ ചെയ്യു​മാ​യി​രു​ന്നു. മഹാപു​രോ​ഹി​ത​നായ ഏലിയു​ടെ കാലത്ത്‌ ദൈവം ശീലോ​യി​ലുള്ള വിശു​ദ്ധ​കൂ​ടാ​രം തള്ളിക്ക​ള​ഞ്ഞത്‌ അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌. യഹൂദ ദേശം ‘നശിച്ചു​പോ​കു​മാ​യി​രു​ന്നു.’ (യിരെ. 7:1-15, 34; 26:1-6) ആ സന്ദേശം അറിയി​ക്കാൻ യിരെ​മ്യക്ക്‌ എത്ര ധൈര്യം വേണമാ​യി​രു​ന്നു! സമൂഹ​ത്തിൽ ഉന്നതരും ശ്രേഷ്‌ഠ​രും ആയ ആളുകൾക്കു മുമ്പാകെ യിരെമ്യ ധൈര്യ​ത്തോ​ടെ അത്‌ അറിയി​ച്ചു. തെരു​വു​സാ​ക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ടാ​നും പണക്കാ​രോ​ടോ ഉന്നതസ്ഥാ​നീ​യ​രോ​ടോ സംസാ​രി​ക്കാ​നും നല്ല ധൈര്യം ആവശ്യ​മാ​ണെന്ന്‌ ഇന്നും ചില സഹോ​ദ​രങ്ങൾ സമ്മതി​ക്കു​ന്നു. യിരെ​മ്യ​യെ​പ്പോ​ലെ നമുക്കും ഒരു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാം: ദൈവ​ത്തി​ന്റെ പിന്തുണ നമുക്കു​ണ്ടാ​യി​രി​ക്കും.—എബ്രാ. 10:39; 13:6.

മാർച്ച്‌ 20-26

ദൈവവചനത്തിലെ നിധികൾ | യിരെമ്യ 8–11

“യഹോ​വ​യു​ടെ വഴിന​ട​ത്തി​പ്പു​ണ്ടെ​ങ്കി​ലേ മനുഷ്യർക്കു വിജയി​ക്കാ​നാ​കൂ”

(യിരെമ്യ 10:2-5) യഹോവ പറയുന്നു: “ജനതക​ളു​ടെ വഴികൾ പഠിക്ക​രുത്‌. ആകാശത്തെ അടയാ​ളങ്ങൾ കണ്ട്‌ അവർ പേടി​ക്കു​ന്നു: പക്ഷേ അവരെ​പ്പോ​ലെ നിങ്ങൾ പേടി​ക്ക​രുത്‌. കാരണം, അവരുടെ ആചാരങ്ങൾ മായയാണ്‌. അവരുടെ വിഗ്രഹം കാട്ടിൽനിന്ന്‌ വെട്ടി​യെ​ടുത്ത വെറും മരമാണ്‌; ഒരു ശില്‌പി തന്റെ ആയുധം​കൊണ്ട്‌ ആ മരത്തിൽ പണിയു​ന്നു. സ്വർണ​വും വെള്ളി​യും കൊണ്ട്‌ അവർ അത്‌ അലങ്കരി​ക്കു​ന്നു; അത്‌ ഇളകി വീഴാ​തി​രി​ക്കാൻ ഒരു ചുറ്റി​ക​കൊണ്ട്‌ ആണിയ​ടിച്ച്‌ ഉറപ്പി​ക്കു​ന്നു. വെള്ളരി​ത്തോ​ട്ട​ത്തി​ലെ വെറും നോക്കു​കു​ത്തി​ക​ളാണ്‌ ആ വിഗ്ര​ഹങ്ങൾ; അവയ്‌ക്കു സംസാ​രി​ക്കാ​നാ​കില്ല; നടക്കാ​നാ​കാത്ത അവയെ ആരെങ്കി​ലും ചുമന്നു​കൊണ്ട്‌ നടക്കണം. അവയെ പേടി​ക്കേണ്ടാ. കാരണം, അവയ്‌ക്കു നിങ്ങളെ ഉപദ്ര​വി​ക്കാൻ കഴിയില്ല; എന്തെങ്കി​ലും ഉപകാരം ചെയ്യാ​നും അവയ്‌ക്കു സാധി​ക്കില്ല.”

(യിരെമ്യ 10:14, 15) എല്ലാവ​രും അറിവി​ല്ലാ​തെ ബുദ്ധി​ഹീ​ന​രാ​യി പെരു​മാ​റു​ന്നു. വിഗ്രഹം കാരണം ലോഹ​പ്പ​ണി​ക്കാ​രെ​ല്ലാം നാണം​കെ​ടും; കാരണം അവരുടെ വിഗ്ര​ഹങ്ങൾ വെറും തട്ടിപ്പാണ്‌; അവയ്‌ക്കൊ​ന്നും ജീവനില്ല. അവ മായയാണ്‌; വെറും പരിഹാ​സ​പാ​ത്രങ്ങൾ. കണക്കു​തീർപ്പി​ന്റെ നാളിൽ അവ നശിക്കും.

it-1-E 555

വെള്ളരിക്ക

കൃഷിയിടങ്ങളിൽ മൃഗങ്ങളെ തുരത്തി​യോ​ടി​ക്കാൻവേണ്ടി തൂണു​ക​ളോ സ്‌തൂ​പ​ങ്ങ​ളോ മറ്റ്‌ ഉപകര​ണ​ങ്ങ​ളോ നാട്ടാ​റുണ്ട്‌. ജീവനി​ല്ലാത്ത, ഒന്നും ഉരിയാ​ടാ​നാ​കാത്ത ‘വെള്ളരി​ത്തോ​ട്ട​ത്തി​ലെ ഇത്തരം നോക്കു​കു​ത്തി​ക​ളോ​ടാണ്‌’ വിഗ്ര​ഹാ​രാ​ധി​ക​ളായ ജനം ഉണ്ടാക്കിയ പ്രതി​മ​കളെ യിരെമ്യ ഉപമി​ച്ചത്‌.—യിര 10:5.

മാർച്ച്‌ 27–ഏപ്രിൽ 2

ദൈവവചനത്തിലെ നിധികൾ | യിരെമ്യ 12–16

“ഇസ്രാ​യേ​ല്യർ യഹോ​വയെ മറന്നു​ക​ളഞ്ഞു”

(യിരെമ്യ 13:1-5) യഹോവ എന്നോടു പറഞ്ഞു: “നീ പോയി ലിനൻതു​ണി​കൊ​ണ്ടുള്ള ഒരു അരപ്പട്ട വാങ്ങി അരയ്‌ക്കു കെട്ടുക. പക്ഷേ, അതു വെള്ളത്തിൽ മുക്കരുത്‌.” അങ്ങനെ, യഹോവ പറഞ്ഞതു​പോ​ലെ ഞാൻ ചെന്ന്‌ അരപ്പട്ട വാങ്ങി അരയ്‌ക്കു കെട്ടി. വീണ്ടും എനിക്ക്‌ യഹോ​വ​യു​ടെ സന്ദേശം കിട്ടി: “നീ അരയ്‌ക്കു കെട്ടി​യി​രി​ക്കുന്ന അരപ്പട്ട​യും​കൊണ്ട്‌ യൂഫ്ര​ട്ടീ​സി​ലേക്കു പോകുക. എന്നിട്ട്‌, അത്‌ അവി​ടെ​യുള്ള ഒരു പാറയി​ടു​ക്കിൽ ഒളിച്ചു​വെ​ക്കുക.” അങ്ങനെ യഹോവ കല്‌പി​ച്ച​തു​പോ​ലെ, ഞാൻ ചെന്ന്‌ യൂഫ്ര​ട്ടീ​സിന്‌ അടുത്ത്‌ അത്‌ ഒളിച്ചു​വെച്ചു.

jr-E 51 ¶17

വഞ്ചകമായ ഹൃദയ​ത്തിന്‌ എതിരെ ജാഗ്രത പാലിക്കുക

17 ദൈവ​ത്തി​ന്റെ നിർദേശം അനുസ​രി​ക്കു​ന്ന​താണ്‌ യിരെ​മ്യ​യു​ടെ നിയമ​ന​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌. യിരെ​മ്യ​യു​ടെ സ്ഥാനത്ത്‌ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ അത്തരം നിർദേ​ശങ്ങൾ അനുസ​രി​ക്കു​മാ​യി​രു​ന്നോ? ഒരവസ​ര​ത്തിൽ ലിനൻതു​ണി​കൊ​ണ്ടുള്ള ഒരു അരപ്പട്ട വാങ്ങി ധരിക്കാൻ യഹോവ യിരെ​മ്യ​യോട്‌ ആവശ്യ​പ്പെട്ടു. അടുത്ത​താ​യി, യൂഫ്ര​ട്ടീസ്‌ നദീതീ​ര​ത്തേക്കു പോകാൻ യഹോവ പ്രവാ​ച​ക​നോട്‌ പറയുന്നു. ഭൂപടം പരി​ശോ​ധി​ച്ചാൽ ഈ യാത്ര​യ്‌ക്ക്‌ ഏകദേശം 300 മൈൽ (500 കി.മീ.) ദൂരം സഞ്ചരി​ക്ക​ണ​മാ​യി​രു​ന്നെന്നു നിങ്ങൾക്കു മനസ്സി​ലാ​ക്കാം. അവിടെ എത്തിക്ക​ഴിഞ്ഞ്‌ ആ അരപ്പട്ട ഒരു പാറയി​ടു​ക്കിൽ യിരെമ്യ ഒളിപ്പി​ച്ചു​വെ​ക്ക​ണ​മാ​യി​രു​ന്നു. എന്നിട്ട്‌ യരുശ​ലേ​മി​ലേക്കു തിരി​ച്ചു​വ​രാൻ അത്രയും ദൂരം​തന്നെ യാത്ര ചെയ്യണ​മാ​യി​രു​ന്നു. എന്നാൽ അരപ്പട്ട തിരി​ച്ചെ​ടു​ക്കാൻ വീണ്ടും അങ്ങോട്ടു പോകാൻ യഹോവ കല്‌പി​ച്ചു. (യിരെമ്യ 13:1-9 വായി​ക്കുക.) എല്ലാംകൂടെ യിരെമ്യ ഏതാണ്ട്‌ 1,200 മൈൽ (1,900 കി.മീ.) യാത്ര ചെയ്യേ​ണ്ടി​വന്നു. മാസങ്ങ​ളോ​ളം നടന്ന്‌ യിരെമ്യ ഇത്ര​ത്തോ​ളം യാത്ര ചെയ്‌തി​ട്ടു​ണ്ടെന്നു വിശ്വ​സി​ക്കാൻ ബൈബിൾവി​മർശ​കർക്കു കഴിയു​ന്നില്ല. (എസ്ര 7:9) എന്നാൽ ദൈവം ആവശ്യ​പ്പെ​ട്ട​തും യിരെമ്യ ചെയ്‌ത​തും അതുത​ന്നെ​യാണ്‌.

(യിരെമ്യ 13:6, 7) പക്ഷേ, ഏറെ ദിവസങ്ങൾ കഴിഞ്ഞ്‌ യഹോവ എന്നോടു പറഞ്ഞു: “എഴു​ന്നേറ്റ്‌ യൂഫ്ര​ട്ടീ​സി​ലേക്കു പോയി ഞാൻ അവിടെ ഒളിച്ചു​വെ​ക്കാൻ കല്‌പിച്ച അരപ്പട്ട എടുക്കുക.” അങ്ങനെ, ഞാൻ അവിടെ ചെന്ന്‌ ഒളിച്ചു​വെ​ച്ചി​രുന്ന അരപ്പട്ട കണ്ടെടു​ത്തു. പക്ഷേ അതു ദ്രവിച്ച്‌ ഒന്നിനും കൊള്ളാ​ത്ത​താ​യി​പ്പോ​യി​രു​ന്നു.

jr-E 52 ¶18

വഞ്ചകമായ ഹൃദയ​ത്തിന്‌ എതിരെ ജാഗ്രത പാലിക്കുക

18 യഹൂദ്യയിലെ മലനി​രകൾ താണ്ടി ഒരു മരുഭൂ​മി​യി​ലൂ​ടെ യൂഫ്ര​ട്ടീസ്‌ നദീതീ​ര​ത്തേക്കു നടന്നു​നീ​ങ്ങുന്ന പ്രവാ​ച​കനെ മനസ്സിൽ കാണുക. എന്തിനു​വേ​ണ്ടി​യാണ്‌ ഈ യാത്ര? ലിനൻതു​ണി​കൊ​ണ്ടുള്ള ഒരു അരപ്പട്ട ഒളിപ്പി​ക്കാൻവേണ്ടി! പ്രവാ​ച​കനെ ഇത്രയും നാൾ കാണാ​ഞ്ഞ​പ്പോൾ അയൽപ​ക്ക​ക്കാ​രു​ടെ മനസ്സിൽ പല ചോദ്യ​ങ്ങൾ പൊങ്ങി​വ​ന്നി​ട്ടു​ണ്ടാ​കും. തിരി​ച്ചു​വ​ന്ന​പ്പോൾ യിരെ​മ്യ​യു​ടെ അരയിൽ ആ ബെൽട്ട്‌ കാണാ​നി​ല്ലാ​യി​രു​ന്നു. അരപ്പട്ട തിരി​ച്ചെ​ടു​ക്കാൻ അത്രയും ദൂരം വീണ്ടും യാത്ര ചെയ്യാൻ ദൈവം യിരെ​മ്യ​യോട്‌ ആവശ്യ​പ്പെട്ടു. അപ്പോ​ഴേ​ക്കും അത്‌ “ദ്രവിച്ച്‌ ഒന്നിനും കൊള്ളാ​ത്ത​താ​യി​പ്പോ​യി​രു​ന്നു.” ‘ഇത്രയും വേണ്ടാ​യി​രു​ന്നു, ഇത്‌ അൽപ്പം കൂടി​പ്പോ​യി’ എന്നൊക്കെ വേണ​മെ​ങ്കിൽ യിരെ​മ്യ​ക്കു ചിന്തി​ക്കാ​മാ​യി​രു​ന്നു. എന്നാൽ യിരെമ്യ അങ്ങനെ​യൊ​ന്നും ചിന്തി​ച്ചില്ല. പകരം, ദൈവം തന്നെ രൂപ​പ്പെ​ടു​ത്താൻ അനുവ​ദി​ച്ചു. പരാതി പറയു​ന്ന​തി​നു പകരം ദൈവം നിർദേ​ശി​ച്ച​തു​പോ​ലെ​തന്നെ യിരെമ്യ ചെയ്‌തു!

(യിരെമ്യ 13:8-11) അപ്പോൾ, എനിക്ക്‌ യഹോ​വ​യു​ടെ സന്ദേശം കിട്ടി: “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഇതേ​പോ​ലെ​തന്നെ യഹൂദ​യു​ടെ അഹങ്കാ​ര​വും യരുശ​ലേ​മി​ന്റെ കടുത്ത അഹംഭാ​വ​വും ഞാൻ ഇല്ലാതാ​ക്കും. എന്റെ സന്ദേശങ്ങൾ അനുസ​രി​ക്കാൻ കൂട്ടാ​ക്കാ​തെ ശാഠ്യ​പൂർവം സ്വന്തം ഹൃദയത്തെ അനുസ​രിച്ച്‌ നടക്കു​ക​യും മറ്റു ദൈവ​ങ്ങ​ളു​ടെ പിന്നാലെ പോയി അവയെ സേവി​ക്കു​ക​യും അവയുടെ മുന്നിൽ കുമ്പി​ടു​ക​യും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളാത്ത ഈ അരപ്പട്ട​പോ​ലെ​യാ​കും.’ ‘അരപ്പട്ട ഒരാളു​ടെ അരയിൽ പറ്റി​ച്ചേർന്നി​രി​ക്കു​ന്ന​തു​പോ​ലെ ഞാൻ ഇസ്രാ​യേൽഗൃ​ഹ​ത്തെ​യും യഹൂദാ​ഗൃ​ഹ​ത്തെ​യും മുഴുവൻ എന്നോടു പറ്റി​ച്ചേ​രാൻ ഇടയാക്കി. അവർ എനിക്ക്‌ ഒരു ജനവും ഒരു പേരും ഒരു പുകഴ്‌ച​യും ഒരു മനോ​ഹ​ര​വ​സ്‌തു​വും ആകണ​മെ​ന്നാ​യി​രു​ന്നു എന്റെ ആഗ്രഹം. പക്ഷേ അവർ അനുസ​രി​ച്ചില്ല’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

jr-E 52 ¶19-20

വഞ്ചകമായ ഹൃദയ​ത്തിന്‌ എതിരെ ജാഗ്രത പാലിക്കുക

19 രണ്ടാമത്തെ യാത്ര​യ്‌ക്കു ശേഷമാണ്‌ കാര്യങ്ങൾ ദൈവം യിരെ​മ്യ​ക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തത്‌. യിരെ​മ്യ​യു​ടെ ആ യാത്ര ശക്തമായ സന്ദേശം അറിയി​ക്കാ​നുള്ള നല്ലൊരു വേദി​യൊ​രു​ക്കി. ഇതായി​രു​ന്നു ആ സന്ദേശം: “എന്റെ സന്ദേശങ്ങൾ അനുസ​രി​ക്കാൻ കൂട്ടാ​ക്കാ​തെ ശാഠ്യ​പൂർവം സ്വന്തം ഹൃദയത്തെ അനുസ​രിച്ച്‌ നടക്കു​ക​യും മറ്റു ദൈവ​ങ്ങ​ളു​ടെ പിന്നാലെ പോയി അവയെ സേവി​ക്കു​ക​യും അവയുടെ മുന്നിൽ കുമ്പി​ടു​ക​യും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളാത്ത ഈ അരപ്പട്ട​പോ​ലെ​യാ​കും.’” (യിരെ. 13:10) തന്റെ ജനത്തെ പഠിപ്പി​ക്കാൻ യഹോവ എത്ര മികച്ച മാർഗ​മാണ്‌ ഉപയോ​ഗി​ച്ചത്‌! നിസ്സാ​ര​മെന്നു നമുക്കു തോന്നി​യേ​ക്കാ​വുന്ന ഈ നിയമനം യിരെമ്യ മനസ്സോ​ടെ അനുസ​രി​ച്ച​തി​ലൂ​ടെ കാര്യങ്ങൾ ആളുക​ളു​ടെ ഹൃദയ​ത്തിൽ എത്തിക്കാൻ യഹോ​വ​യ്‌ക്കു കഴിഞ്ഞു.—യിരെ. 13:11.

20 പ്രധാ​ന​പ്പെട്ട ഒരു പാഠം പഠിപ്പി​ക്കാൻ നൂറു​ക​ണ​ക്കിന്‌ കിലോമീറ്ററുകൾ നടക്കാ​നൊ​ന്നും ഇന്ന്‌ യഹോവ ക്രിസ്‌ത്യാ​നി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നില്ല. എന്നാൽ നിങ്ങളു​ടെ ക്രിസ്‌തീ​യ​ജീ​വി​ത​രീ​തി ഒരുപക്ഷേ അയൽക്കാ​രെ​യോ സഹപ്രവർത്തകരെയോ അതിശ​യി​പ്പി​ച്ചേ​ക്കാം. അവർ നിങ്ങളെ അതിന്റെ പേരിൽ കളിയാ​ക്കു​ക​പോ​ലും ചെയ്‌തേക്കാം. നിങ്ങളു​ടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും, നിങ്ങൾ തിര​ഞ്ഞെ​ടു​ക്കുന്ന വിദ്യാ​ഭ്യാ​സം, ജോലി, എന്തിന്‌, ലഹരി​പ​ദാർഥ​ങ്ങ​ളോ​ടുള്ള നിങ്ങളു​ടെ മനോഭാവംപോലും അതിൽ വന്നേക്കാം. ദൈവ​ത്തി​ന്റെ മാർഗ​നിർദേശം അനുസരിക്കാൻ യിരെമ്യ കാണിച്ച മനസ്സൊ​രു​ക്കം നിങ്ങൾക്കുണ്ടോ? ഹൃദയത്തെ രൂപ​പ്പെ​ടു​ത്താൻ ദൈവത്തെ അനുവ​ദി​ച്ചു​കൊ​ണ്ടുള്ള നിങ്ങളു​ടെ തീരു​മാ​നങ്ങൾ മറ്റുള്ള​വർക്കു നല്ലൊരു സാക്ഷ്യ​മാ​യി​ത്തീ​രും. ദൈവ​വചനത്തിൽ കാണുന്ന യഹോ​വ​യു​ടെ വാക്കു​ക​ളും വിശ്വസ്‌തനായ അടിമ​യി​ലൂ​ടെ നൽകുന്ന നിർദേ​ശ​ങ്ങ​ളും അനുസ​രി​ക്കു​ന്നതു നമ്മുടെ നന്മയിലേ കലാശി​ക്കൂ. ഒരു വഞ്ചകഹൃ​ദയം നിങ്ങളെ വഴിന​യി​ക്കാൻ അനുവ​ദി​ക്കു​ന്ന​തി​നു പകരം യിരെ​മ്യ​യെ അനുക​രി​ക്കുക. നിങ്ങളെ മനയാൻ, എന്നും ഉപയോ​ഗി​ക്കാൻ കൊള്ളാ​വുന്ന ഒരു മനോ​ഹ​ര​പാ​ത്ര​മാ​യി നിങ്ങളെ രൂപ​പ്പെ​ടു​ത്താൻ, യഹോ​വയെ അനുവ​ദി​ക്കു​മെന്ന്‌ നിശ്ചയി​ച്ചു​റ​യ്‌ക്കുക.

it-1-E 1121 ¶2

അരക്കെട്ട്‌

യഹോവ ഇസ്രാ​യേൽഗൃ​ഹ​ത്തെ​യും യഹൂദാ​ഗൃ​ഹ​ത്തെ​യും അരയിൽ പറ്റി​ച്ചേർന്നി​രി​ക്കുന്ന അരപ്പട്ട​യോ​ടാണ്‌ ഉപമി​ച്ചത്‌. അവർ യഹോ​വ​യ്‌ക്ക്‌ ഒരു പുകഴ്‌ച​യും ഒരു മനോ​ഹ​ര​വ​സ്‌തു​വും ആകണ​മെ​ന്നാ​യി​രു​ന്നു ദൈവ​ത്തി​ന്റെ ആഗ്രഹം. (യിരെ. 13:11)

ആത്മീയമുത്തുകൾക്കായി കുഴി​ക്കു​ക

(യിരെമ്യ 12:1, 2) യഹോവേ, ഞാൻ അങ്ങയോ​ടു പരാതി ബോധി​പ്പി​ക്കു​മ്പോ​ഴും നീതി​യു​മാ​യി ബന്ധപ്പെട്ട കാര്യങ്ങൾ സംസാ​രി​ക്കു​മ്പോ​ഴും നീതി​യോ​ടെ​യാ​ണ​ല്ലോ അങ്ങ്‌ കാര്യങ്ങൾ ചെയ്യു​ന്നത്‌. പിന്നെ എന്താണു ദുഷ്ടന്മാ​രു​ടെ വഴി സഫലമാകുന്നത്‌? എന്തു​കൊ​ണ്ടാ​ണു വഞ്ചകന്മാർക്ക്‌ ഉത്‌കണ്‌ഠയില്ലാത്തത്‌? അങ്ങ്‌ അവരെ നട്ടു; അവർ വേരു​പി​ടി​ച്ചു. അവർ വളർന്ന്‌ ഫലം കായ്‌ച്ചു. അങ്ങ്‌ അവരുടെ ചുണ്ടു​ക​ളി​ലുണ്ട്‌; പക്ഷേ, അവരുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തക​ളിൽ അങ്ങയ്‌ക്ക്‌ ഒരു സ്ഥാനവു​മില്ല.

(യിരെമ്യ 12:14) യഹോവ പറയു​ന്നത്‌ ഇതാണ്‌: “എന്റെ ജനമായ ഇസ്രാ​യേ​ലി​നു ഞാൻ കൊടുത്ത അവകാ​ശത്തെ തൊടുന്ന ദുഷ്ടരായ എന്റെ എല്ലാ അയൽക്കാ​രെ​യും ഇതാ, ഞാൻ ദേശത്തു​നിന്ന്‌ പിഴു​തു​ക​ള​യു​ന്നു. അവരുടെ ഇടയിൽനിന്ന്‌ യഹൂദാ​ഗൃ​ഹ​ത്തെ​യും ഞാൻ പിഴു​തു​ക​ള​യും.

jr-E 118 ¶11

“യഹോവ എവിടെ” എന്ന്‌ ദിവസ​വും ചോദി​ക്കാ​റു​ണ്ടോ?

11 ദുഷ്ടന്മാ​രു​ടെ വിജയം കണ്ട യിരെ​മ്യ​യു​ടെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു​വന്നു. (യിരെമ്യ 12:1, 3 വായി​ക്കുക.) യഹോ​വ​യു​ടെ നീതി​യെയല്ല യിരെമ്യ ചോദ്യം ചെയ്‌തത്‌. തന്റെ ‘പരാതിക്ക്‌’ ഉത്തരം കിട്ടാൻ യിരെമ്യ ശ്രമി​ക്കു​ക​യാ​യി​രു​ന്നു. ആ തുറന്ന ചിന്താ​ഗതി വ്യക്തമാ​ക്കുന്ന ഒരു കാര്യ​മുണ്ട്‌: ഒരു കൊച്ചു​കു​ട്ടിക്ക്‌ തന്റെ പിതാ​വി​നോ​ടു തോന്നു​ന്ന​തു​പോ​ലുള്ള ഒരു ഉറ്റബന്ധ​മാണ്‌ യിരെ​മ്യക്ക്‌ യഹോ​വ​യു​മാ​യി ഉണ്ടായി​രു​ന്നത്‌. ദുഷ്ടന്മാ​രായ ജൂതർക്ക്‌ എന്തു​കൊ​ണ്ടാണ്‌ സമൃദ്ധി​യു​ള്ളത്‌ എന്ന ചിന്ത യിരെ​മ്യ​യെ അലട്ടി. തൃപ്‌തി​ക​ര​മായ ഉത്തരം യിരെ​മ്യക്ക്‌ ലഭിച്ചോ? ദുഷ്ടന്മാ​രെ വേരോ​ടെ പിഴു​തു​ക​ള​യു​മെന്ന ഉറപ്പ്‌ യഹോവ പ്രവാ​ച​കനു നൽകി. (യിരെ. 12:14) പ്രാർഥ​ന​യിൽ ചോദിച്ച കാര്യ​ങ്ങ​ളു​ടെ ഉത്തരം ഇതൾ വിരി​യു​ന്നതു കണ്ടപ്പോൾ ദിവ്യ​നീ​തി​യി​ലുള്ള യിരെ​മ്യ​യു​ടെ ബോധ്യം ആഴമു​ള്ള​താ​യി​ത്തീർന്നു. കൂടെ​ക്കൂ​ടെ പ്രാർഥ​ന​യിൽ ദൈവത്തെ സമീപി​ക്കാൻ, തന്റെ പിതാ​വി​ന്റെ മുമ്പാകെ ചിന്തകൾ പകരാൻ, യിരെ​മ്യ​യെ അതു പ്രേരി​പ്പി​ച്ചി​ട്ടു​ണ്ടാ​കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക