ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ആഗസ്റ്റ് 7-13
ദൈവവചനത്തിലെ നിധികൾ | യഹസ്‌കേൽ 28-31
“വ്യാജാരാധകരായ ജനതയ്‌ക്ക് യഹോവ പ്രതിഫലം കൊടുത്തു”
(യഹസ്‌കേൽ 29:18) “മനുഷ്യപുത്രാ, സോരിന് എതിരെ പ്രവർത്തിക്കാൻ ബാബിലോണിലെ നെബൂഖദ്‌നേസർ രാജാവ് തന്റെ സൈന്യത്തെ നിയോഗിച്ചു; അവൻ അവരെക്കൊണ്ട് കഠിനമായി വേല ചെയ്യിച്ചു. എല്ലാ തലയും കഷണ്ടിയായി. എല്ലാവരുടെയും തോളിലെ തൊലി പോയി. പക്ഷേ, സോരിലെ ആ അധ്വാനത്തിന് അവനും അവന്റെ സൈന്യത്തിനും കൂലിയൊന്നും കിട്ടിയില്ല.”
it-2-E 1136 ¶4
സോർ
നഗരത്തിന്റെ നാശം. നെബൂഖദ്‌നേസരിന്റെ സോരിനെതിരെയുള്ള നീണ്ട ഉപരോധത്തിൽ തലയിൽ പടത്തൊപ്പി ധരിച്ച് സൈനികരുടെ ‘തല കഷണ്ടിയായി’. ഉപരോധത്തിനുള്ള സാധനസാമഗ്രികൾ ചുമന്ന് അവരുടെ “തോളിലെ തൊലി പോയി”. സോരിനെതിരെയുള്ള യഹോവയുടെ ന്യായവിധിയായിട്ടാണ് നെബൂഖദ്‌നേസരിനെ ഉപയോഗിച്ചത്. പക്ഷേ അതിനൊന്നും യാതൊരു ‘കൂലിയും’ രാജാവിന് ലഭിച്ചിരുന്നില്ല. എന്നാൽ ഈജിപ്‌തിന്റെ സമ്പത്ത് ഒരു ഉപഹാരമായി കൊടുത്തുകൊണ്ട് യഹോവ അതിനു നഷ്ടപരിഹാരം നൽകും എന്ന് വാക്കു കൊടുക്കുന്നു. (യഹ 29:17-20) ജൂതചരിത്രകാരനായ ജോസീഫസിന്റെ അഭിപ്രായത്തിൽ ഈ ഉപരോധം 13 വർഷത്തോളം നീണ്ടു. [ഏപ്പിയന് എതിരെ (ഇംഗ്ലീഷ്) വാല്യം 1, 156 (21)] ബാബിലോണ്യർ ഒരുപാട് നഷ്ടങ്ങൾ അനുഭവിക്കേണ്ടിവന്നു. നെബൂഖദ്‌നേസരിന്റെ പോരാട്ടങ്ങൾ എത്ര സമഗ്രമായിരുന്നെന്നോ ഫലപ്രദമായിരുന്നെന്നോ ചരിത്രപുസ്‌തകങ്ങൾ രേഖപ്പെടുത്തുന്നില്ല. എന്നാൽ സോർ നിവാസികളുടെ ജീവനും ഒട്ടനവധി സമ്പത്തും നഷ്ടപ്പെട്ടു.—യഹ 26:7-12.
(യഹസ്‌കേൽ 29:19) “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ബാബിലോൺരാജാവായ നെബൂഖദ്‌നേസറിന് ഈജിപ്‌ത് ദേശം കൊടുക്കുകയാണ്. അവൻ അതിനെ കൊള്ളയടിച്ച് കവർച്ച ചെയ്‌ത് അവളുടെ സമ്പത്തെല്ലാം കൊണ്ടുപോകും. അതായിരിക്കും അവന്റെ സൈന്യത്തിനുള്ള കൂലി.”
it-1-E 698¶5
ഈജിപ്‌ത്
നെബൂഖദ്‌നേസറിന്റെ 37-ാമത്തെ വർഷത്തിൽ (588 ബി.സി.) അദ്ദേഹത്തിനുള്ള ഒരു ബാബിലോണിയൻ എഴുത്ത് ശകലത്തിൽ ഈജിപ്‌തിനെതിരെയുള്ള ഒരു സൈനിക നീക്കത്തെക്കുറിച്ചുള്ള ഒരു പരാമർശം കാണാം. അത് യഥാർഥത്തിലുള്ള ഒരു സൈനികാക്രമണം ആയിരുന്നോ അതോ വെറുമൊരു സൈനിക നീക്കം മാത്രമായിരുന്നോ എന്നൊന്നും അറിയില്ല. എന്തായാലും ദൈവജനത്തിന്റെ ശത്രുക്കളായ സോരിനെതിരെ സൈനികാക്രമണം നടത്തിയതിന്, നെബൂഖദ്‌നേസരിന് ഈജിപ്‌തിന്റെ സമ്പത്തെല്ലാം പാരിതോഷികമായി കിട്ടി. ഇതിലൂടെ സോരിനെതിരെയുള്ള യഹോവയുടെ ന്യായവിധിയാണ് നെബൂഖദ്‌നേസർ നടപ്പിലാക്കിയത്.—യഹ 29:18-20; 30:10-12.
(യഹസ്‌കേൽ 29:20) “അവൾക്കെതിരെ അവൻ ചെയ്‌ത അധ്വാനത്തിനു പ്രതിഫലമായി ഞാൻ ഈജിപ്‌ത് ദേശം അവനു കൊടുക്കും. കാരണം, എനിക്കുവേണ്ടിയാണല്ലോ അവർ അതു ചെയ്‌തത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
g86-E 11/8 27 ¶4-5
എല്ലാ നികുതികളും അടയ്‌ക്കേണ്ടതുണ്ടോ?
ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതിനു ഒരു താരതമ്യം നോക്കാം. തനിക്കുവേണ്ടി സേവനം ചെയ്‌ത ഒരു ഗവൺമെന്റിനു ഉചിതമായ പ്രതിഫലം സ്രഷ്ടാവായ ദൈവം കൊടുത്തു. ആ വിവരണത്തെക്കുറിച്ചൊന്ന് ആഴത്തിൽ ചിന്തിച്ചാൽ എല്ലാ നികുതികളും അടയ്‌ക്കണോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടും. തന്റെ നീതിനിഷ്‌ഠമായ കോപത്താൽ യഹോവ പഴയ സോർ നഗരത്തെ നശിപ്പിക്കാനുള്ള വിധി പുറപ്പെടുവിക്കുന്നു. ഈ ന്യായവിധി നടപ്പിലാക്കാൻ നെബൂഖദ്‌നേസർ രാജാവിന്റെ കീഴിലുള്ള ശക്തരായ ബാബിലോൺ സൈന്യത്തെ നിയോഗിക്കുന്നു. വലിയൊരു വിജയം ബാബിലോണുകാർക്കു കിട്ടിയെങ്കിലും ആ ഉദ്യമത്തിന് അവർക്കു ഒരുപാട് വില ഒടുക്കേണ്ടതായി വന്നു. എന്തായിരുന്നാലും അവരുടെ ആ സേവനത്തിന് പ്രതിഫലം ലഭിച്ചെന്ന് യഹോവ ഉറപ്പുവരുത്തി. യഹസ്‌കേൽ 29:18,19-ൽ ഇങ്ങനെ വായിക്കുന്നു: ‘മനുഷ്യപുത്രാ, സോരിന് എതിരെ പ്രവർത്തിക്കാൻ ബാബിലോണിലെ നെബൂഖദ്‌നേസർ രാജാവ് തന്റെ സൈന്യത്തെ നിയോഗിച്ചു; അവൻ അവരെക്കൊണ്ട് കഠിനമായി വേല ചെയ്യിച്ചു. . . . പക്ഷേ, സോരിലെ ആ അധ്വാനത്തിന് അവനും അവന്റെ സൈന്യത്തിനും കൂലിയൊന്നും കിട്ടിയില്ല. “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ബാബിലോൺരാജാവായ നെബൂഖദ്‌നേസറിന് ഈജിപ്‌ത് ദേശം കൊടുക്കുകയാണ്. അവൻ അതിനെ കൊള്ളയടിച്ച് കവർച്ച ചെയ്‌ത് അവളുടെ സമ്പത്തെല്ലാം കൊണ്ടുപോകും. അതായിരിക്കും അവന്റെ സൈന്യത്തിനുള്ള കൂലി.’’’
നെബൂഖദ്‌നേസർ അഹങ്കാരിയും സ്വാർഥനും സത്യദൈവത്തെ ആരാധിക്കാത്ത ഒരു അധികാരിയാണെന്ന കാര്യം ബൈബിൾ വിദ്യാർഥികൾക്ക് അറിയാം. തടവുകാരെ നിഷ്‌ഠുരമായി ഉപദ്രവിക്കുന്നതിൽ പേരു കേട്ടവരാണ് ബാബിലോൺ സൈന്യം. അവരുടെ ആ പെരുമാറ്റത്തെ യഹോവ വെറുക്കുന്നു. ഇതൊക്കെയാണെങ്കിലും കടം കടമായിട്ടു തന്നെയാണ് യഹോവ കാണുന്നത്. കടംപ്പെട്ടിരിക്കുന്നതെല്ലാം മുഴുവനായും യഹോവ വീട്ടി.
ആത്മീയമുത്തുകൾക്കായി കുഴിക്കുക:
(യഹസ്‌കേൽ 28:12-19) “മനുഷ്യപുത്രാ, സോർരാജാവിനെക്കുറിച്ച് ഒരു വിലാപഗീതം പാടൂ! അവനോട് ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “പരിപൂർണതയുടെ ഉത്തമ ഉദാഹരണമായിരുന്നു നീ. ജ്ഞാനത്തിന്റെ നിറകുടം; സൗന്ദര്യസമ്പൂർണൻ. നീ ദൈവത്തിന്റെ തോട്ടമായ ഏദെനിലായിരുന്നു. മാണിക്യം, ഗോമേദകം, സൂര്യകാന്തം, പീതരത്‌നം, നഖവർണി, പച്ചക്കല്ല്, ഇന്ദ്രനീലം, നീലഹരിതക്കല്ല്, മരതകം എന്നിങ്ങനെ എല്ലാ തരം രത്‌നങ്ങളാലും നീ അലങ്കൃതനായിരുന്നു. സ്വർണത്തടങ്ങളിലായിരുന്നു അവയെല്ലാം പതിച്ചിരുന്നത്. നിന്നെ സൃഷ്ടിച്ച ദിവസംതന്നെ അവയെല്ലാം ഒരുക്കിവെച്ചിരുന്നു. മറയ്‌ക്കാൻ നിൽക്കുന്ന അഭിഷിക്തകെരൂബായി ഞാൻ നിന്നെ നിയമിച്ചു. നീ ദൈവത്തിന്റെ വിശുദ്ധപർവതത്തിലായിരുന്നു. അഗ്നിശിലകൾക്കിടയിലൂടെ നീ ചുറ്റിനടന്നു. നിന്നെ സൃഷ്ടിച്ച നാൾമുതൽ നിന്നിൽ അനീതി കണ്ടതുവരെ നിന്റെ വഴികൾ കുറ്റമറ്റതായിരുന്നു. നിന്റെ വ്യാപാരത്തിന്റെ പെരുപ്പം കാരണം നിന്നിൽ അക്രമം നിറഞ്ഞു. നീ പാപം ചെയ്‌തുതുടങ്ങി. അതുകൊണ്ട്, നിന്നെ ഞാൻ അശുദ്ധനെന്നു കണക്കാക്കി ദൈവത്തിന്റെ പർവതത്തിൽനിന്ന് പുറന്തള്ളും; നിന്നെ ഇല്ലാതാക്കും. മറയ്‌ക്കുന്ന കെരൂബേ, അഗ്നിശിലകളുടെ ഇടയിൽനിന്ന് നിന്നെ ഞാൻ പുറത്താക്കും. സൗന്ദര്യത്താൽ നിന്റെ ഹൃദയത്തിൽ ധാർഷ്ട്യം നിറഞ്ഞു. നിന്റെ മഹനീയപ്രൗഢികൊണ്ട് നീ നിന്റെ ജ്ഞാനം ദുഷിപ്പിച്ചു. ഞാൻ നിന്നെ ഭൂമിയിലേക്ക് എറിഞ്ഞുകളയും. രാജാക്കന്മാരുടെ മുന്നിൽ ഞാൻ നിന്നെ ഒരു കാഴ്‌ചവസ്‌തുവാക്കും. നിന്റെ തെറ്റുകളുടെ പെരുപ്പത്താലും സത്യസന്ധമല്ലാത്ത വ്യാപാരത്താലും നീ നിന്റെ വിശുദ്ധമന്ദിരങ്ങൾ അശുദ്ധമാക്കി. നിന്റെ മധ്യേ തീ ആളിപ്പടരാൻ ഞാൻ ഇടയാക്കും. അതു നിന്നെ വിഴുങ്ങിക്കളയും. നിന്നെ നോക്കിക്കൊണ്ടിരിക്കുന്ന എല്ലാവരുടെയും കൺമുന്നിൽവെച്ച് ഞാൻ നിന്നെ നിലത്തെ ചാരമാക്കിക്കളയും. ജനതകളിൽ നിന്നെ അറിയുന്നവരെല്ലാം ആശ്ചര്യത്തോടെ നിന്നെ തുറിച്ച് നോക്കും. നിന്റെ അന്ത്യം പെട്ടെന്നുള്ളതും ഭയാനകവും ആയിരിക്കും. നീ എന്നേക്കുമായി ഇല്ലാതാകും.”’”
it-2-E 604 ¶4-5
പൂർണത
ആദ്യത്തെ പാപിയും സോരിലെ രാജാവും. മനുഷ്യരിൽ പാപവും അപൂർണതയും വരുന്നതിനു മുമ്പേ പാപവും അപൂർണതയും ആത്മമണ്ഡലത്തിൽ തുടങ്ങിയെന്ന് യോഹന്നാൻ 8:44-ൽ പറഞ്ഞിരിക്കുന്ന യേശുവിന്റെ വാക്കുകളും അതുപോലെ ഉൽപത്തി 3-ാം അധ്യായവും വെളിപ്പെടുത്തുന്നു. യഹസ്‌കേൽ 28:12-19-ൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാപഗാനം പ്രമുഖമായും ‘സോരിലെ രാജാവിനെ’ കുറിച്ചാണെങ്കിലും ആദ്യമായി പാപം ചെയ്‌ത ആത്മപുത്രന്റെ കാര്യവുമായി ഇതിനു വളരെയേറെ സമാനതയുണ്ട്. ഏദെനിലെ സർപ്പവും ‘ഈ വ്യവസ്ഥിതിയുടെ ദൈവവും ആയ’ അഹങ്കാരത്താൽ ചീർത്ത സാത്താനെക്കുറിച്ചുള്ള ബൈബിൾവിവരണം ‘സോർരാജാവിന്റെ’ പ്രവർത്തനങ്ങളുമായി ഒക്കുന്നു. തന്നെത്താൻ ഒരു ദൈവമായി വീക്ഷിക്കുന്ന അഹങ്കാരിയായ അദ്ദേഹത്തെ ഒരു “കെരൂബ്” എന്നും വിളിച്ചിരിക്കുന്നു. കൂടാതെ ‘ദൈവത്തിന്റെ തോട്ടമായ ഏദെനെക്കുറിച്ചും’ അവിടെ പരാമർശിച്ചിരിക്കുന്നു.—1തിമ 3:6; ഉൽ 3:1-5, 14, 15; വെളി 12:9; 2കൊ 4:4.
നഗരത്തിൽ താമസിക്കുന്ന പേരറിയാത്ത സോരിലെ രാജാവ് “സൗന്ദര്യസമ്പൂർണ”നെന്ന് അവകാശപ്പെടുന്നു. അദ്ദേഹം ‘ജ്ഞാനത്തിന്റെ നിറകുടവും സൗന്ദര്യസമ്പൂർണനും (എബ്രായയിൽ വിശേഷണം കലാൽ-ഉമായി ബന്ധപ്പെട്ടിരിക്കുന്നു)’ ആയിരുന്നു. രാജാവിനെ സൃഷ്ടിച്ച നാൾമുതൽ അനീതി കണ്ടെത്തിയതുവരെ രാജാവിന്റെ വഴികൾ “കുറ്റമറ്റതായിരുന്നു (എബ്രായയിൽ, തമീം).” (യഹ 27:3; 28:12, 15) യഹസ്‌കേലിന്റെ വിലാപഗാനം നേരിട്ട് ബാധകമാകുന്നത് സോരിലെ ഏതെങ്കിലും ഒരു പ്രത്യേക രാജാവിനു മാത്രമല്ല. മറിച്ച് അവിടത്തെ ഭരണാധികാരികളുടെ നിരകളിൽ ഉള്ളവരെ എല്ലാവരെയും ആണ്. (യശ 14:4-20-ലെ പേരറിയാത്ത ബാബിലോൺരാജാവിന് എതിരെയുള്ള പ്രവചനം താരതമ്യം ചെയ്യുക.) ആദ്യകാലത്ത് ദാവീദ് രാജാവിന്റെയും ശലോമോന്റെയും ഭരണകാലയളവിൽ സോർ ഭരണാധിപന്മാർ നൽകിവന്ന നല്ല സഹകരണ മനോഭാവത്തെയും സഹവർത്തിത്വത്തെയും കുറിച്ചുള്ളതായിരിക്കാം ഈ പരാമർശം. മോരിയ മലയിൽ യഹോവയുടെ ആലയം പണിയുന്നതിനുവരെ സോർ സംഭാവന ചെയ്‌തിരുന്നു. ആദ്യമാദ്യമൊക്കെ ഇസ്രായേലിലുള്ള യഹോവയുടെ ജനത്തോട് സോർ ഭരണാധിപന്മാരുടെ മനോഭാവത്തിൽ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. (1രാജ 5:1-18; 9:10, 11, 14; 2ദിന 2:3-16) എന്നാൽ പിന്നീടുള്ള രാജാക്കന്മാർ “കുറ്റമറ്റ” വഴികളിൽനിന്ന് മാറി. അപ്പോൾ ദൈവത്തിന്റെ പ്രവാചകന്മാരായ യോവേൽ, ആമോസ്, യഹസ്‌കേൽ എന്നിവർ സോരിനെ കുറ്റം വിധിച്ചു. (യോവ 3:4-8; ആമോ 1:9, 10) ‘സോർരാജാവിന്റെയും’ ദൈവത്തിന്റെ മുഖ്യ ശത്രുവിന്റെയും പ്രവർത്തനങ്ങളിലെ വ്യക്തമായ സാദൃശ്യത്തെക്കുറിച്ച് ഈ പ്രവചനം വിവരിക്കുന്നു. അതിനുപുറമേ ‘പരിപൂർണതയും’ ‘കുറ്റമറ്റതും’ എന്നീ വിഷയങ്ങൾ എങ്ങനെയാണ് പരിമിതമായ അർഥത്തിൽ ഉപയോഗിക്കുന്നത് എന്നും പ്രവചനം കാണിക്കുന്നു.
(യഹസ്‌കേൽ 30:13, 14) “പരമാധികാരിയായ യഹോവ പറയുന്നു: ‘തീർന്നില്ല. ഞാൻ മ്ലേച്ഛവിഗ്രഹങ്ങളെ നശിപ്പിക്കും. നോഫിലെ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഇല്ലാതാക്കും. സ്വദേശിയായ ഒരു പ്രഭു ഇനി ഈജിപ്‌ത് ദേശത്തുണ്ടായിരിക്കില്ല. ഈജിപ്‌തിലെങ്ങും ഞാൻ ഭയം വിതയ്‌ക്കും. പത്രോസിനെ ഞാൻ വിജനമാക്കും. സോവാൻ ഞാൻ തീക്കിരയാക്കും. നോയിൽ ഞാൻ വിധി നടപ്പാക്കും.”
ആഗസ്റ്റ് 14-20
ദൈവവചനത്തിലെ നിധികൾ |യഹസ്‌കേൽ 32–34
“കാവൽക്കാരന്റെ ഗൗരവമേറിയ ഉത്തരവാദിത്വം:”
(യഹസ്‌കേൽ 33:7) “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന്റെ കാവൽക്കാരനായി നിയമിച്ചിരിക്കുന്നു. എന്റെ വായിൽനിന്ന് സന്ദേശം കേൾക്കുമ്പോൾ നീ എന്റെ പേരിൽ അവർക്കു മുന്നറിയിപ്പു കൊടുക്കണം.”
it-2-E 1172 ¶2
കാവൽക്കാരൻ
ആലങ്കാരിക പ്രയോഗം. ഇസ്രായേൽ ജനതയ്‌ക്കു ആലങ്കാരിക കാവൽക്കാരായി യഹോവ പ്രവാചകന്മാരെ എഴുന്നേൽപ്പിച്ചു. (യിര 6:17) അവർ കാവൽക്കാരെക്കുറിച്ച് ആലങ്കാരിക രീതിയിൽ ചിലപ്പോഴൊക്കെ സംസാരിച്ചു. (യശ 21:6, 8; 52:8; 62:6; ഹോശ 9:8) ഈ പ്രാവചനിക കാവൽക്കാർക്ക് വരാൻപോകുന്ന നാശത്തെക്കുറിച്ച് മുന്നറിയിപ്പു തരാനുള്ള ഉത്തരവാദിത്വമുണ്ടായിരുന്നു. അങ്ങനെ ചെയ്യാൻ പരാജയപ്പെട്ടാൽ അവർ അതിന് ഉത്തരവാദികളാകുകയും ചെയ്യുമായിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് ചെവിക്കൊള്ളാതെ അത് അനുസരിക്കുന്നതിൽ പരാജയപ്പെട്ടാൽ അവരുടെ രക്തം അവരുടെമേൽത്തന്നെ വരുമായിരുന്നു. (യഹ 3:17-21; 33:1-9) ഒരു അവിശ്വസ്‌തനായ പ്രവാചകൻ ഒരു അന്ധനായ കാവൽക്കാരനെപ്പോലെയാണ് അല്ലെങ്കിൽ കുരയ്‌ക്കാൻ കഴിവില്ലാത്ത നായയെപ്പോലെയാണ്.—യശ 56:10.
(യഹസ്‌കേൽ 33:8, 9) “ഞാൻ ദുഷ്ടനോട്, ‘ദുഷ്ടാ, നീ മരിക്കും’ എന്നു പറഞ്ഞിട്ടും തന്റെ വഴി വിട്ടുമാറാൻ അവനു നീ മുന്നറിയിപ്പു കൊടുക്കാതിരുന്നാൽ അവൻ തന്റെ തെറ്റു കാരണം ഒരു ദുഷ്ടനായിത്തന്നെ മരിക്കും. എന്നാൽ അവന്റെ രക്തം ഞാൻ നിന്നോടു ചോദിക്കും. പക്ഷേ, ദുഷിച്ച വഴികൾ വിട്ടുമാറാൻ നീ ദുഷ്ടനു മുന്നറിയിപ്പു കൊടുത്തിട്ടും അവൻ തന്റെ വഴി വിട്ടുമാറാൻ കൂട്ടാക്കുന്നില്ലെങ്കിൽ അവൻ തന്റെ തെറ്റു കാരണം മരിക്കും. എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.”
ആഗസ്റ്റ് 21-27
ദൈവവചനത്തിലെ നിധികൾ | യഹസ്‌കേൽ 35-38
“മാഗോഗിലെ ഗോഗ് ഉടൻ നശിപ്പിക്കപ്പെടും:”
(യഹസ്‌കേൽ 38:2) “മനുഷ്യപുത്രാ, മേശെക്കിന്റെയും തൂബലിന്റെയും പ്രധാനതലവനായ മാഗോഗ് ദേശത്തെ ഗോഗിനു നേരെ മുഖം തിരിച്ച് അവന് എതിരെ പ്രവചിക്കൂ!”
ആഗസ്റ്റ് 28–സെപ്‌റ്റംബർ 3
ദൈവവചനത്തിലെ നിധികൾ| യഹസ്‌കേൽ 39–41
“യഹസ്‌കേലിന്റെ ദേവാലയദർശനവും നിങ്ങളും:”
(യഹസ്‌കേൽ 40:2) “ദിവ്യദർശനത്തിൽ എന്നെ ഇസ്രായേൽ ദേശത്തേക്കു കൊണ്ടുചെന്ന് വളരെ ഉയരമുള്ള ഒരു മലയിൽ നിറുത്തി. അവിടെ തെക്കുവശത്തായി, നഗരംപോലെ തോന്നിക്കുന്ന ഒരു രൂപമുണ്ടായിരുന്നു.”
ആത്മീയമുത്തുകൾക്കായി കുഴിക്കുക:
(യഹസ്‌കേൽ 39:7) “എന്റെ ജനമായ ഇസ്രായേലിന്റെ ഇടയിൽ എന്റെ വിശുദ്ധനാമം അറിയപ്പെടാൻ ഞാൻ ഇടയാക്കും. ഇനി ഒരിക്കലും എന്റെ വിശുദ്ധനാമം അശുദ്ധമാകാൻ ഞാൻ സമ്മതിക്കില്ല. ഞാൻ യഹോവയാണെന്ന്, ഇസ്രായേലിലെ പരിശുദ്ധനാണെന്ന്, ജനതകൾ അറിയേണ്ടിവരും.’”
w12-E 9/1 21 ¶2
“ഞാൻ യഹോവയാണെന്ന് ജനതകൾ അറിയേണ്ടിവരും”
യഹോവ പറയുന്നു, “എന്റെ വിശുദ്ധനാമം അശുദ്ധമാക്കാൻ ഞാൻ സമ്മതിക്കില്ല.” ദൈവം അനീതി കാണിക്കുന്നു എന്ന് മനുഷ്യർ കുറ്റപ്പെടുത്തുമ്പോൾ വാസ്‌തവത്തിൽ ദൈവത്തിന്റെ നാമത്തെയാണ് അവർ നിന്ദിക്കുന്നത്. അത് എങ്ങനെയാണ്? പലപ്പോഴും ബൈബിളിൽ ‘പേര്’ എന്നു പറയുമ്പോൾ ഖ്യാതി, യശസ്സ് എന്നിവയെ അർഥമാക്കാറുണ്ട്. “ദൈവത്തെക്കുറിച്ച് അറിയാവുന്നതെല്ലാം, ദൈവംതന്നെ വെളിപ്പെടുത്തിയിരിക്കുന്നവ, ദൈവത്തിന്റെ മഹിമ, അധികാരം” എന്നീ കാര്യങ്ങൾ ദൈവനാമത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന് ഒരു ഗ്രന്ഥം പറയുന്നു.
യഹോവയുടെ നാമത്തിൽ ഉൾപ്പെടുന്നതാണ് ദൈവത്തിന്റെ പേരും ഖ്യാതിയും. അനീതി എന്നു കേൾക്കുമ്പോൾ യഹോവയ്‌ക്ക് എന്ത് തോന്നുന്നു? യഹോവ അത് വെറുക്കുന്നു. അനീതിക്ക് ഇരയായവരോട് ദൈവത്തിന് അനുകമ്പ തോന്നുന്നു. (പുറ 22:22-24) ദൈവംതന്നെ വെറുക്കുന്ന കാര്യങ്ങൾക്ക് ഉത്തരവാദി ദൈവമാണെന്നു മനുഷ്യർ കുറ്റപ്പെടുത്തുമ്പോൾ ദൈവത്തിന്റെ സത്‌പേരാണ് അവർ കളങ്കപ്പെടുത്തുന്നത്. അങ്ങനെ അവർ ദൈവനാമത്തോട് ‘അനാദരവ് കാട്ടുന്നു.’—സങ്ക 74:10.
(യഹസ്‌കേൽ 39:9) “ഇസ്രായേൽനഗരങ്ങളിൽ താമസിക്കുന്നവർ പുറത്തേക്കു ചെല്ലും. അവർ ചെറുപരിചകളും വൻപരിചകളും, വില്ലുകളും അമ്പുകളും, കുറുവടികളും കുന്തങ്ങളും തീ കത്തിക്കാൻ ഉപയോഗിക്കും. അവർ ആ ആയുധങ്ങൾകൊണ്ട് ഏഴു വർഷം തീ കത്തിക്കും.”