ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഒക്ടോബർ 2-8
ദൈവവചനത്തിലെ നിധികൾ|ദാനിയേൽ 7-9
it-2-E 902 ¶2
70 ആഴ്ച
ലംഘനവും പാപവും അവസാനിപ്പിച്ചു. യേശു കൊല്ലപ്പെടുകയും പുനരുത്ഥാനം പ്രാപിക്കുകയും സ്വർഗീയ ജീവനിലേക്ക് എടുക്കപ്പെടുകയും ചെയ്തു. അതു ‘ലംഘനത്തിന് അവസാനം വരുത്തുകയും പാപം ഇല്ലാതാക്കുകയും തെറ്റിനു പ്രായശ്ചിത്തം ആകുകയും’ ചെയ്തു. (ദാനി 9:24) നിയമ ഉടമ്പടി ജൂതന്മാരെ പാപികളായി തുറന്നുകാട്ടുകയും കുറ്റംവിധിക്കുകയും ഉണ്ടായി. അതുപോലെ ഉടമ്പടിക്ക് അനുസൃതമായി ജീവിക്കാതിരുന്നപ്പോൾ അത് ദൈവത്തിൽനിന്നുള്ള ശാപം അവരുടെമേൽ വരുത്തി. ജൂതന്മാരുടെ പാപങ്ങൾ ‘പെരുകിയപ്പോൾ’ മോശയ്ക്കു കൊടുത്ത നിയമം അത് തുറന്നുകാട്ടി. എന്നാൽ ആ പാപങ്ങളെയെല്ലാം കവിയുന്നതായിരുന്നു മിശിഹ മുഖാന്തരം ദൈവം കാണിച്ച കരുണയും പ്രീതിയും. (റോമ 5:20) മിശിഹയുടെ ബലിയിലൂടെ, മാനസാന്തരമുള്ള പാപികളുടെ ലംഘനങ്ങളും പാപങ്ങളും റദ്ദാക്കാനും അതിന്റെ ശിക്ഷ നീക്കം ചെയ്യാനും കഴിയുമായിരുന്നു.
it-2-E 900 ¶7
70 ആഴ്ച
‘69 ആഴ്ചയ്ക്കു’ ശേഷം മിശിഹ പ്രത്യക്ഷപ്പെടുന്നു. രണ്ടാമതായി നൽകിയിരിക്കുന്ന “62 ആഴ്ച” (ദാനി 9:25), 70 ആഴ്ചയുടെ ഒരു ഭാഗം, “7 ആഴ്ച”യുടെ അവസാനത്തിൽനിന്ന് തുടങ്ങുമായിരുന്നു. യരുശലേം പുതുക്കിപ്പണിയുന്നതിനുള്ള “കല്പന പുറപ്പെടുന്നതുമുതൽ നേതാവായ മിശിഹ വരെ” 7 ആഴ്ചയുണ്ടായിരിക്കും, കൂടാതെ 62 “ആഴ്ചയും.” മൊത്തത്തിൽ 69 “ആഴ്ച.” ഈ 69 ആഴ്ച അഥവാ 483 വർഷങ്ങൾ ബി.സി. 455-ൽ തുടങ്ങി എ.ഡി. 29-ൽ അവസാനിക്കുന്ന കാലയളവിനെ കുറിക്കുന്നു. നമ്മൾ വന്നെത്തിയിരിക്കുന്ന എ.ഡി. 29 ശരത്കാലത്തിൽ (സെപ്റ്റംബർ-നവംബർ) യേശു ജലത്തിൽ സ്നാനമേറ്റ്, പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടു. “നേതാവായ മിശിഹ” എന്ന നിലയിൽ യേശു തന്റെ ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു.—ലൂക്ക 3:1, 2, 21, 22.
it-2-E 901 ¶2
70 ആഴ്ച
ആഴ്ചയുടെ പകുതിക്ക് ‘വധിക്കപ്പെടും.’ ഗബ്രിയേൽ ദാനിയേലിനോട് തുടർന്ന് പറഞ്ഞു: “62 ആഴ്ചയ്ക്കു ശേഷം മിശിഹയെ വധിക്കും; അവന്റേതായി ഒന്നും ശേഷിക്കില്ല.” (ദാനി 9:26) യേശു വധിക്കപ്പെട്ടത് ‘7 ആഴ്ചയും 62 ആഴ്ചയും’ അവസാനിച്ച് അൽപ്പം കൂടി കഴിഞ്ഞിട്ടായിരുന്നു. അതായത്, ഏതാണ്ട് മൂന്നര വർഷങ്ങൾ കൂടി പിന്നിട്ട ശേഷം ക്രിസ്തു ഒരു ദണ്ഡനസ്തംഭത്തിൽ മോചനവിലയായി വധിക്കപ്പെട്ടു; അവന്റേതായി ഒന്നും ശേഷിപ്പിച്ചില്ല. (യശ 53:8) “ആഴ്ച”യുടെ ആദ്യപകുതി യേശു ശുശ്രൂഷയിൽ ചെലവിട്ടെന്ന് തെളിവുകൾ കാണിക്കുന്നു. സാധ്യതയനുസരിച്ച് എ.ഡി. 32 ശരത്കാലത്ത്, യേശു ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. അതിൽ ജൂതജനതയെ “മൂന്നു വർഷമായി” ഫലം കായ്ക്കാത്ത അത്തി മരത്തോട് ഉപമിച്ചു. (മത്ത 17:15-20; 21:18, 19, 43 എന്നിവ താരതമ്യം ചെയ്യുക.) തോട്ടത്തിലെ പണിക്കാരൻ അതിന്റെ ഉടമയോട് പറഞ്ഞു: “യജമാനനേ, ഒരു വർഷംകൂടെ ഇതു നിൽക്കട്ടെ. ഞാൻ ഇതിനു ചുറ്റും കിളച്ച് വളമിട്ടുനോക്കാം. ഇതു കായ്ച്ചാൽ നല്ലതല്ലേ? കായ്ക്കുന്നില്ലെങ്കിൽ വെട്ടിക്കളയാം.” (ലൂക്ക 13:6-9) ആ പ്രതികരണമില്ലാത്ത ജനതയോട്, ഏകദേശം മൂന്നു വർഷമായി ചെയ്യുന്ന തന്റെ ശുശ്രൂഷയുടെ ആ കാലഘട്ടത്തെക്കുറിച്ച് തന്നെയായിരിക്കാം യേശു പറഞ്ഞത്. യേശുവിന്റെ ശുശ്രൂഷ നാലാം വർഷവും തുടരുമായിരുന്നു.
it-2-E 901 ¶5
70 ആഴ്ച
“ആഴ്ച പകുതിയാകുമ്പോൾ” ഏഴ് വർഷങ്ങളുടെ പകുതിയിലെത്തും. അല്ലെങ്കിൽ വർഷങ്ങളുടെ ആ “ആഴ്ച”യിലെ മൂന്നര വർഷം കഴിഞ്ഞിരിക്കും. എ.ഡി. 29 ശരത്കാലത്ത് യേശു സ്നാനമേറ്റ് ക്രിസ്തുവെന്ന നിലയിൽ അഭിഷേകം ചെയ്യപ്പെട്ടപ്പോൾ 70-ാമത്തെ “ആഴ്ച” ആരംഭിച്ചു. ആ ആഴ്ചയുടെ പകുതി (മൂന്നര വർഷം) എ.ഡി. 33 വസന്തം വരെ നീണ്ടുനിൽക്കുമായിരുന്നു. അഥവാ ആ വർഷത്തെ പെസഹ (നീസാൻ 14) വരെ. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ഈ ദിവസം എ.ഡി. 33 ഏപ്രിൽ 1 ആണെന്നു അനുമാനിക്കാം. അപ്പോസ്തലനായ പൗലോസ്, യേശു ‘ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ വന്നിരിക്കുന്നു’ എന്നു പറഞ്ഞു. ‘രണ്ടാമത്തേതു സ്ഥാപിക്കാൻ ഒന്നാമത്തേതു (മോശയുടെ നിയമം അനുസരിച്ചുള്ള ബലികളും യാഗങ്ങളും) നീക്കിക്കളയു’ന്നതിനായി തന്റെ സ്വന്തം ശരീരം യേശു ബലിയായി അർപ്പിച്ചു.—എബ്ര 10:1-10.
ഒക്ടോബർ 23-29
ദൈവവചനത്തിലെ നിധികൾ|ഹോശേയ 8-14
jd-E 87 ¶11
ദൈവത്തിന്റെ ഉയർന്ന നിലവാരങ്ങൾ അനുസരിച്ച് യഹോവയെ സേവിക്കുക
ഹോശേയ 14:9 നേരുള്ള പാതയിലൂടെ നടക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് പറയുന്നു. ദൈവത്തിന്റെ നിലവാരങ്ങൾക്കൊത്ത് ഉയരുകയാണെങ്കിൽ അനുഗ്രഹങ്ങൾ ലഭിക്കും, പ്രയോജനങ്ങളും ഉണ്ടാകും. സ്രഷ്ടാവെന്ന നിലയിൽ ദൈവത്തിനു നമ്മളെ നന്നായി അറിയാം. അതുകൊണ്ടുതന്നെ നമ്മോട് ആവശ്യപ്പെടുന്നതെല്ലാം നമ്മുടെ പ്രയോജനത്തിനാണ്. ദൈവവും നമ്മളും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിനായി ഒരു ദൃഷ്ടാന്തം നോക്കാം. ഒരു വാഹനവും അതിന്റെ നിർമാതാവും. നിർമാതാവിന് ആ വാഹനത്തെക്കുറിച്ചും അതിന്റെ ഘടനയെക്കുറിച്ചും നന്നായി അറിയാം. ഇടയ്ക്കിടെ വാഹനത്തിന്റെ ഓയിൽ മാറ്റണമെന്നും അദ്ദേഹത്തിന് അറിയാം. അദ്ദേഹം നൽകിയ നിർദേശങ്ങൾ മാനിക്കാതെ നമ്മുടെ കാർ നന്നായി ഓടുന്നുണ്ടെന്നു പറഞ്ഞ് ഓയിൽ മാറ്റാതിരുന്നാലോ? അധികം താമസിയാതെ എൻജിൻ തകരാറിലാകും. മനുഷ്യരുടെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്. നമ്മുടെ സ്രഷ്ടാവ് നമുക്ക് കല്പനകൾ തന്നിട്ടുണ്ട്. അവ അനുസരിച്ചാൽ നമുക്കാണ് പ്രയോജനം. (യശയ്യ 48:17, 18) ഇത് മനസ്സിലാക്കുന്നതും വിലമതിക്കുന്നതും ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കാനും, കല്പനകൾ അനുസരിക്കാനും പ്രചോദനം നൽകുന്നു.—സങ്കീർത്തനം 112:1.