ക്രിസ്ത്യാനികളായി ജീവിക്കാം
ജീവിതത്തിൽ മാറ്റങ്ങളുണ്ടാകുമ്പോൾ ആത്മീയമായി ഉണർവും ഉന്മേഷവും ഉള്ളവരായിരിക്കുക
മാറ്റങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്, പ്രത്യേകിച്ചും ഈ അവസാനനാളുകളിൽ. (1കൊ 7:31) മാറ്റങ്ങൾ വരുമ്പോൾ, അതു നല്ലതായാലും മോശമായാലും പ്രതീക്ഷിച്ചതാണെങ്കിലും അല്ലെങ്കിലും, നമ്മുടെ ആരാധനയ്ക്കു കുറച്ചൊക്കെ തടസ്സം വന്നേക്കാം. യഹോവയുമായുള്ള ബന്ധത്തെയും ബാധിച്ചേക്കാം. മാറ്റങ്ങളുണ്ടാകുമ്പോൾ ആത്മീയമായി ഉണർവും ഉന്മേഷവും ഉള്ളവരായിരിക്കാൻ നമ്മളെ എന്തു സഹായിക്കും? അകലേയ്ക്കു മാറുമ്പോഴും ആത്മീയഭദ്രത കാത്തുസൂക്ഷിക്കുന്നു എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
ഒരു സഹോദരൻ കുടുംബനാഥന് എന്തു ബുദ്ധിയുപദേശമാണു കൊടുത്തത്?
മത്തായി 7:25-ലെ തത്ത്വം ഈ കുടുംബത്തിന് എങ്ങനെയാണു ബാധകമാകുന്നത്?
മാറിത്താമസിക്കുന്നതിനു മുമ്പ് അവർ എന്തൊക്കെ ആസൂത്രണങ്ങളാണു നടത്തിയത്, അത് അവരെ എങ്ങനെയാണു സഹായിച്ചത്?
പുതിയൊരു സഭയും വയലും ആയി പൊരുത്തപ്പെടാൻ ഈ കുടുംബത്തെ സഹായിച്ചത് എന്താണ്?
അടുത്തിടെ എന്റെ ജീവിതത്തിലുണ്ടായ വലിയ മാറ്റങ്ങൾ ഏതൊക്കെയാണ്?
ഈ വീഡിയോയിൽനിന്ന് മനസ്സിലാക്കിയ തത്ത്വങ്ങൾ ഇക്കാര്യത്തിൽ എനിക്ക് എങ്ങനെ ബാധകമാക്കാം?