ദൈവവചനത്തിലെ നിധികൾ | നഹൂം 1–ഹബക്കൂക്ക് 3
ആത്മീയമായി ഉണർവും ഉന്മേഷവും ഉള്ളവരായിരിക്കുക
ബാബിലോൺകാർ യഹൂദയെ പെട്ടെന്നുതന്നെ നശിപ്പിക്കുമെന്നു പറഞ്ഞതു സംഭവിക്കാൻ സാധ്യതയില്ലെന്നു ജൂതന്മാർക്കു തോന്നിയിരിക്കാം. യഹൂദ ഈജിപ്തിന്റെ ശക്തമായ സ്വാധീനത്തിലായിരുന്നു. കൽദയർ ഈജിപ്തുകാരെക്കാൾ ശക്തരല്ലായിരുന്നു. കൂടാതെ, യരുശലേമും അതിലെ ആലയവും നശിപ്പിക്കാൻ യഹോവ അനുവദിക്കുമെന്നുള്ളതു പല ജൂതന്മാർക്കും ചിന്തിക്കാൻ കഴിയാത്ത കാര്യമായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും പ്രവചനം നിറവേറുമായിരുന്നു. അതിനുവേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നുകൊണ്ട് ഹബക്കൂക്ക് ആത്മീയമായി ഉണർവും ഉന്മേഷവും ഉള്ളവനായിരിക്കണമായിരുന്നു.
ഈ വ്യവസ്ഥിതിയുടെ അന്ത്യം വളരെ അടുത്തെന്നു നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
എനിക്ക് എങ്ങനെ ആത്മീയമായി ഉണർവും ഉന്മേഷവും ഉള്ളവനായിരിക്കാം?