ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങളുടെ വിശ്വാസം നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?
ദൈവമാണ് എല്ലാം സൃഷ്ടിച്ചതെന്നു നിങ്ങൾ വിശ്വസിക്കുന്നതിന്റെ കാരണം ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ എന്തു പറയും? ആത്മവിശ്വാസത്തോടെ ഉത്തരം കൊടുക്കാൻ കഴിയണമെങ്കിൽ നിങ്ങൾ രണ്ടു കാര്യങ്ങൾ ചെയ്യണം: ഒന്ന്, സൃഷ്ടിയിലൂടെയാണ് ഇവിടെ എല്ലാം വന്നതെന്ന കാര്യം നിങ്ങൾത്തന്നെ പരിശോധിച്ച് ഉറപ്പു വരുത്തണം. (റോമ 12:1, 2) അടുത്തതായി, നിങ്ങളുടെ ഈ വിശ്വാസം എങ്ങനെ വിശദീകരിച്ചുകൊടുക്കാമെന്നു ചിന്തിക്കണം.—സുഭ 15:28.
ചിലയാളുകൾ സൃഷ്ടിയിൽ വിശ്വസിക്കുന്നതിന്റെ കാരണങ്ങൾ മനസ്സിലാക്കാൻ ഒരു അസ്ഥിശസ്ത്രക്രിയാവിദഗ്ധ തന്റെ വിശ്വാസം വിശദീകരിക്കുന്നു, ഒരു ജന്തുശാസ്ത്രജ്ഞൻ തന്റെ വിശ്വാസം വിശദീകരിക്കുന്നു എന്നീ വീഡിയോകൾ കാണുക, എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ഈറിൻ ഹോഫ് ലഹോൻസോ എന്തുകൊണ്ടാണു പരിണാമത്തിൽ വിശ്വസിക്കുന്നതിനു പകരം സൃഷ്ടിയിൽ വിശ്വസിക്കുന്നത്?
യരോസ്ലാവ് ഡൊവിനിച്ച് എന്തുകൊണ്ടാണു പരിണാമത്തിൽ വിശ്വസിക്കുന്നതിനു പകരം സൃഷ്ടിയിൽ വിശ്വസിക്കുന്നത്?
എന്തുകൊണ്ടാണു സൃഷ്ടിയിൽ വിശ്വസിക്കുന്നതെന്നു നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ എങ്ങനെ ഉത്തരം കൊടുക്കും?
ദൈവമാണ് എല്ലാം സൃഷ്ടിച്ചതെന്നു സ്വയം പരിശോധിച്ച് ഉറപ്പു വരുത്താനും മറ്റുള്ളവർക്കു വിശദീകരിച്ചുകൊടുക്കാനും സഹായിക്കുന്ന ഏതെല്ലാം ഉപകരണങ്ങൾ നിങ്ങളുടെ ഭാഷയിൽ ലഭ്യമാണ്?