നമ്മുടെ നിർമാതാവിനെ ബഹുമാനിക്കാൻ മററുളളവരെ സഹായിക്കൽ
1 “യഹോവേ, . . . നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ” എന്നു പറഞ്ഞ സങ്കീർത്തനക്കാരനെപ്പോലെ നമുക്കു തോന്നുന്നുണ്ടോ? (സങ്കീ. 36:5, 9) മററുളളവർക്കും യഹോവയെക്കുറിച്ചു മതിപ്പുണ്ടാകാനും അവനു ബഹുമാനം കൊടുക്കാനും നമുക്ക് എങ്ങനെയാണ് അവരെ സഹായിക്കാനാവുക? ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? [ഇംഗ്ലീഷ്] എന്നിവയിൽ ഏതെങ്കിലും പുസ്തകം ജൂണിൽ സമർപ്പിച്ചുകൊണ്ട്. തികച്ചും വിശിഷ്ടമായ ഈ പുസ്തകങ്ങളിൽ ഒരെണ്ണം ദൈവവും ക്രിസ്തുവും ചെയ്തിരിക്കുന്ന കാര്യങ്ങളോട്, അവരിൽ ഇപ്പോൾത്തന്നെ വിശ്വസിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളുടെ വിലമതിപ്പു വർധിപ്പിക്കുന്നു. എന്നാൽ മറേറ പുസ്തകമാകട്ടെ, ദൈവം സ്ഥിതിചെയ്യുന്നു എന്നതിന് ഉറപ്പാർന്ന തെളിവു നൽകുകയും പരിണാമം സത്യമായിരിക്കാൻ കഴിയാത്തതിന്റെ കാരണം എന്തെന്നു വ്യക്തമായി പ്രകടമാക്കുകയും ചെയ്യുന്നു. അങ്ങനെ, ദൈവത്തിന്റെ വചനമെന്ന നിലയിൽ ബൈബിളിലുളള വിശ്വാസത്തെ പടുത്തുയർത്തുന്നതാണു രണ്ടു പുസ്തകങ്ങളും. യേശുവിന്റെ ജീവിതം, ശുശ്രൂഷ എന്നിവയിലൂടെ ദൈവം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നും യഹോവയാം ദൈവത്തിനു ബഹുമാനം കൈവരുത്തുന്നതു പരിണാമമല്ല, സൃഷ്ടിയാണ് എന്നത് എങ്ങനെ എന്നും എല്ലാവരും അറിയാൻ നാം തീർച്ചയായും ആഗ്രഹിക്കുന്നു.
2 ഏററവും മഹാനായ മനുഷ്യൻപുസ്തകത്തിന്റെ ലളിതവും നേരിട്ടുളളതുമായ ഒരു അവതരണം ഇതാ.
വീട്ടുകാരനെ അഭിവാദ്യം ചെയ്തിട്ട് നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം:
◼“യേശുക്രിസ്തു ഒരു ചരിത്രപുരുഷനും ഒരു നല്ല മനുഷ്യനുമായിരുന്നു എന്ന് ഒട്ടുമിക്കയാളുകളെയുംപോലെ താങ്കളും വിശ്വസിക്കുന്നുവോ? അങ്ങനെയെങ്കിൽ, അവന്റെ ജീവിതത്തെയും പ്രബോധനങ്ങളെയും കുറിച്ചു കൂടുതൽ പഠിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? യേശു പഠിപ്പിച്ചതും ചെയ്തതുമായി ബൈബിൾ പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാവുംവിധം അവതരിപ്പിക്കുന്നതാണീ പുസ്തകം. ഈ പുസ്തകം 40.00 രൂപ സംഭാവനക്കു ഞങ്ങൾ ആളുകൾക്കു കൊടുക്കുന്നുണ്ട്.”
3 അല്ലെങ്കിൽ, നിങ്ങളെ പരിചയപ്പെടുത്തിയിട്ട്, ഇങ്ങനെ പറയാം:
◼“യേശുക്രിസ്തു പഠിപ്പിച്ച സംഗതികളെക്കുറിച്ച് ഒരു ഏകദേശധാരണ നിങ്ങൾക്കുണ്ടായിരിക്കാം. യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും നാം ഏകാഗ്രമായി നോക്കണമെന്നു ബൈബിൾ പറയുന്നു എന്നു നിങ്ങൾക്ക് അറിയാമോ? [എബ്രായർ 12:2, NW വായിക്കുക.] പിതാവിങ്കലേക്കുളള ഒരേ ഒരു വഴി താനാണെന്നും തന്നെയും പിതാവിനെയും കുറിച്ചു സൂക്ഷ്മമായ പരിജ്ഞാനം നേടിയാലേ ഒരു വ്യക്തിക്കു നിത്യജീവൻ ലഭിക്കുകയുളളൂവെന്നും യേശുതന്നെ പറഞ്ഞിരുന്നു എന്നതാണ് അതിന്റെ കാരണം. [യോഹന്നാൻ 14:6; 17:3 എന്നിവയിൽ ഏതെങ്കിലും കാണിച്ചുകൊടുക്കുക.] അത്തരം ജീവദായക പരിജ്ഞാനം നേടാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.”
4 “സൃഷ്ടി”പുസ്തകമാണു സമർപ്പിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം:
◼“നമ്മുടെ ആദിമ പൂർവികർ ഏതുപോലെയായിരുന്നു എന്നാണു നിങ്ങൾ ചിന്തിക്കുന്നത്? [പ്രതികരണത്തിന് അനുവദിക്കുക.] അവർ ഈ മനുഷ്യക്കുരങ്ങിനെപ്പോലെ ആയിരുന്നോ? [സൃഷ്ടിപുസ്തകത്തിന്റെ 83-ാം പേജ് തുറക്കുക.] പ്രവൃത്തികൾ 17:26-ൽ ബൈബിൾ പ്രസ്താവിക്കുന്നത് എന്തെന്നു ശ്രദ്ധിക്കുക. [വായിക്കുക.] അപ്പോൾ, ‘മനുഷ്യക്കുരങ്ങി’ന്റെ ചിത്രങ്ങൾ എന്തിനെ അടിസ്ഥാനമാക്കി വരച്ചതാണ്?” 89-ാം പേജിലെ ചിത്രത്തിനു കീഴെയുളള കുറിപ്പിലേക്കു ശ്രദ്ധ ക്ഷണിക്കുക. ഈ പുസ്തകം വായിക്കുന്നതിൽനിന്നും ഈ ചോദ്യത്തിനുളള ഉത്തരം പഠിക്കുന്നതിൽനിന്നും പ്രയോജനം നേടാവുന്നതാണ് എന്ന് വീട്ടുകാരനോടു പറയുക.
5 “സൃഷ്ടി”പുസ്തകത്തിന്റെ പുറംചട്ടയിലേക്കു ചൂണ്ടി ഇങ്ങനെ പറയുന്ന മറെറാരു സമീപനം ഉപയോഗിക്കാം:
◼“മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ? ഇതാണു ഞങ്ങൾ ഇന്ന് അയൽക്കാരോടു ചോദിക്കുന്നത്. നിങ്ങൾ എന്തു വിചാരിക്കുന്നു? [പ്രതികരണത്തിന് അനുവദിക്കുക.] ഉന്നത വിദ്യാഭ്യാസമുളള പലരും പരിണാമത്തെ വസ്തുതയായി അംഗീകരിക്കുന്നുണ്ട്. പക്ഷേ, ഉന്നത വിദ്യാഭ്യാസമുളള മററനേകർ അതിൽ വിശ്വസിക്കാത്തവരായും ഉണ്ട്. ഒരു മുൻ ബഹിരാകാശസഞ്ചാരി എത്തിച്ചേർന്നിരിക്കുന്ന നിഗമനം ശ്രദ്ധിക്കുക. [122-3 പേജുകളിലെ പ്രസക്തമായ ആശയങ്ങൾ എടുത്തുകാണിക്കുക.] നാം എന്തു വിശ്വസിക്കണം—പരിണാമമോ സൃഷ്ടിയോ? അതിനു നാം തെളിവുകൾ വ്യക്തിപരമായി പരിശോധിക്കണം.” വീട്ടുകാരൻ പുസ്തകം എടുക്കുന്നെങ്കിൽ, നിങ്ങളുടെ അടുത്ത സന്ദർശനത്തിൽ ഉത്തരം കൊടുക്കാവുന്ന ഒരു ചോദ്യം ഉന്നയിക്കുക.
6 നമ്മുടെ സ്രഷ്ടാവിനെയും തന്റെ സൃഷ്ടികളെ സംബന്ധിച്ചുളള അവന്റെ സ്നേഹപൂർവകമായ ഉദ്ദേശ്യത്തെയും കുറിച്ചു പഠിക്കാൻ മററുളളവരെ സഹായിക്കാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നുവോ? ഏററവും മഹാനായ മനുഷ്യൻപുസ്തകം, സൃഷ്ടിപുസ്തകം എന്നിവ അതു ചെയ്യാൻ നിങ്ങളെ സഹായിക്കും. അവ നമ്മുടെ മഹാസ്രഷ്ടാവായ, പരമാധികാരിയാം കർത്താവായ യഹോവക്കു ബഹുമാനം കരേററുന്നു. കാരണം അവ അവന്റെ വേലകളെ പ്രകീർത്തിക്കുകയും തന്റെ നാമത്തെ വിശുദ്ധീകരിക്കാനും ക്രിസ്തുവിന്റെ രാജ്യത്തിലൂടെ മനുഷ്യവർഗത്തെ അനുഗ്രഹിക്കാനുമുളള അത്ഭുതാവഹമായ തന്റെ ഉദ്ദേശ്യം പരസ്യപ്പെടുത്തുകയും ചെയ്യുന്നു.