മനുഷ്യവർഗത്തിന്റെ സ്രഷ്ടാവിൽ വിശ്വാസം പടുത്തുയർത്തൽ
1 ജീവന്റെ ഉത്ഭവത്തെയും ജീവിതത്തിന്റെ അർഥത്തെയും കുറിച്ച് ഏതെങ്കിലും തരത്തിലുളള നിഗമനങ്ങൾ മിക്കയാളുകൾക്കുമുണ്ടാകും. തെററായ സ്വാധീനങ്ങളിൽ അകപ്പെട്ടുപോയ അനേകർ ഒരു ഉത്തരമെന്ന നിലയിൽ പരിണാമം സ്വീകരിച്ചു. വിഷയത്തിന്റെ രണ്ടു വശത്തും ആഴത്തിൽ പരതി പരിശോധിക്കുന്ന സൃഷ്ടിപുസ്തകം ബൈബിളിനെ പിന്താങ്ങുന്ന അതിശക്തമായ തെളിവുകൾ നൽകുന്നു. ശ്രദ്ധിക്കാൻ മനസ്സു കാണിച്ച ആത്മാർഥതയുളള ആളുകളെ നമുക്ക് എങ്ങനെ സഹായിക്കാനാവും? മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ട്. നാം തിരികെ ചെല്ലുമ്പോൾ, നമ്മുടെ സ്രഷ്ടാവ് എന്ന നിലയിൽ യഹോവയിൽ വിശ്വാസം പടുത്തുയർത്താൻ പാകത്തിൽ സംസാരിക്കാൻ മനസ്സിൽ എന്തെങ്കിലും വ്യക്തമായ ആശയമുണ്ടായിരിക്കുന്നതു നല്ലതാണ്.
2 ബൈബിളിൽ വിശ്വാസം പ്രകടമാക്കിയ ഒരു വ്യക്തിയാണെങ്കിൽ, സംഭാഷണം തുടങ്ങുന്നതിന് ഈ സമീപനം ഫലപ്രദമായിരിക്കാം:
◼“യെശയ്യാവു 45:18 പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചു ശക്തമായ ഒരു പ്രസ്താവന നടത്തുന്നു; അതിനെക്കുറിച്ചു താങ്കൾക്ക് എന്തു തോന്നുന്നു എന്ന് അറിഞ്ഞാൽ കൊളളാമെന്നുണ്ട്. [വായിച്ചിട്ട് അഭിപ്രായം പറയാൻ അനുവദിക്കുക.] ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായി യഹോവ സ്വയം തിരിച്ചറിയിക്കുന്നു. ഈ ഭൂമിയിലെ ജീവന്റെ കാര്യമോ? യെശയ്യാവു 42:5 അതിനുളള സകല മഹത്ത്വവും അവനു കൊടുക്കുന്നു. [വായിക്കുക.] ബൈബിൾ പറയുന്നതു സത്യമെങ്കിൽ, പരിണാമം തെററായിരിക്കണം. ബൈബിളിനെ വിശ്വസിക്കാനാവും എന്നു താങ്കൾക്കു തോന്നുന്നുണ്ടോ?” സൃഷ്ടിപുസ്തകത്തിന്റെ 17-ാം അധ്യായം പരാമർശിച്ചിട്ട്, സ്രഷ്ടാവ് എന്നനിലയിൽ യഹോവയിൽ വിശ്വസിക്കുന്നതിനുളള കൂടുതലായ കാരണങ്ങൾ ചൂണ്ടിക്കാണിക്കുക.
3 ഇതുപോലെ എന്തെങ്കിലും പറഞ്ഞുകൊണ്ട് നിങ്ങളുടെ സംഭാഷണം ആരംഭിക്കാനാവും:
◼“ഞാൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ, ഒരു ചോദ്യം ചോദിച്ചിരുന്നു, മനുഷ്യന്റെയും ഭൂമിയുടെയും ഭാവി എന്താണ്? ഞാൻ താങ്കൾക്കു തന്നിട്ടുപോയ പുസ്തകം ആ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയുന്നു എന്നു ശ്രദ്ധിക്കുക. സൃഷ്ടിപുസ്തകത്തിന്റെ 234-5 പേജുകളിലേക്കു മറിച്ചിട്ട് 6, 7 എന്നീ ഖണ്ഡികകൾ വായിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. കൂടുതലായ താത്പര്യം കാണിക്കുന്നെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: “ഭൂമിയിൽ ഏതു നാടകീയമായ മാററങ്ങൾ സംഭവിക്കുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്?” ഉചിതമെങ്കിൽ, ആ സമയത്തോ നിങ്ങളുടെ അടുത്ത സന്ദർശനസമയത്തോ ഈ ആശയം ചർച്ചചെയ്യാവുന്നതാണ്. അങ്ങനെ നിങ്ങൾക്ക് സൃഷ്ടിപുസ്തകത്തിലെ അതേ അധ്യായത്തിലെ മററു ഖണ്ഡികകളിലേക്കു ചർച്ച തുടരുകയും ചെയ്യാവുന്നതാണ്.
4 വീട്ടുകാരൻ എടുത്തിരിക്കുന്നത് “ഏററവും മഹാനായ മനുഷ്യൻ”പുസ്തകമാണെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം:
◼“തങ്ങൾ തേടുന്ന സന്തുഷ്ടി കണ്ടെത്താൻ ഇന്ന് അനേകം ആളുകൾക്കും സാധിക്കുന്നില്ല എന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? സന്തുഷ്ടി എങ്ങനെ കണ്ടെത്താമെന്നു യേശുക്രിസ്തു പഠിപ്പിച്ചു. തന്നെയുമല്ല, ശരിയായതു ചെയ്യുന്നതിൽനിന്ന് ഉളവാകുന്ന സന്തോഷത്തെ അവൻ തന്റെ ജീവിതത്തിൽ പ്രതിഫലിപ്പിക്കുകയും ചെയ്തു.” മത്തായി 5:3-12-ലെ [NW] ‘സന്തുഷ്ടികളി’ലേക്കു ശ്രദ്ധ ക്ഷണിക്കുക. അവയിൽ ചിലത് ഏററവും മഹാനായ മനുഷ്യൻപുസ്തകത്തിന്റെ 35-ാം അധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തന്റെ ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ബോധവാനാകുന്നതുകൊണ്ട് സന്തുഷ്ടി എങ്ങനെ കൈവരുന്നു എന്നു വിശേഷിച്ചും പ്രകടമാക്കുക. തുടർന്ന്, ഈ ആവശ്യം നിറവേററുന്നതിന് ഒരു ഭവനബൈബിളധ്യയനം എപ്രകാരം ഒരു ഉത്തമ ചുവടുവയ്പായിരിക്കുന്നു എന്നു വിശദമാക്കുക.
5 നിങ്ങളുടെ മടക്കസന്ദർശനം ആരംഭിക്കാവുന്ന മറെറാരു വിധം, ഇങ്ങനെ പറയുക:
◼“തിൻമയും ദുഷ്ടതയും നിമിത്തം മനുഷ്യവർഗം ഒരുപാടു വേദനയും ദുഃഖവും അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഈ അവസ്ഥകൾക്കെല്ലാം അന്തംവരുത്തുമെന്ന് ഈ ഭൂമിയുടെ സ്രഷ്ടാവായ യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട്. [133-ാം പേജിലേക്കു തിരിഞ്ഞ് സദൃശവാക്യങ്ങൾ 2:21, 22 വായിക്കുക.] യേശുവിന്റെ മാതൃക, പ്രബോധനങ്ങൾ എന്നിവയിലൂടെ യഹോവയാം ദൈവം നമ്മെ പഠിപ്പിച്ചിട്ടുളള സംഗതികൾ പഠിച്ച് ബാധകമാക്കുന്നവർക്ക് അത്ഭുതാവഹമായ അനുഗ്രഹങ്ങൾക്കായി നോക്കിപ്പാർത്തിരിക്കാനാവും.” 25, 26, 37, 44, 46, 47, 52, 58, 70 എന്നിങ്ങനെയുളള അധ്യായങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഒന്നോ രണ്ടോ അത്ഭുതങ്ങളിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് നമുക്ക് എങ്ങനെയാണ് അത്തരം പ്രത്യാശയ്ക്ക് ഒരു ഉറപ്പാർന്ന അടിസ്ഥാനം ഉളളത് എന്നു പ്രകടമാക്കുക.
6 മടക്കസന്ദർശനങ്ങൾക്കുവേണ്ടി നിശ്ചയിച്ചുറപ്പിച്ച സമയപ്പട്ടിക ഉണ്ടായിരിക്കുന്നത് ഏററവും നല്ലതാണ് എന്നു പരിചയസമ്പന്നരായ പ്രസാധകർ മനസ്സിലാക്കിയിട്ടുണ്ട്. ഈ വാരം ഈ വേലയ്ക്കു വ്യക്തമായ ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നത് താത്പര്യത്തെ നേരംകളയാതെ പിൻപററാൻ നമ്മെ സഹായിക്കും. നിങ്ങൾക്കും നിങ്ങളുടെ പ്രദേശത്തു താമസിക്കുന്ന ആളുകൾക്കും പററിയ ഏററവും നല്ല സമയം ഏതെന്നു നിശ്ചയിക്കുക. ഈ വേലയിൽ നിങ്ങൾ ക്രമമായി പങ്കുപററുക. “ശിഷ്യരാക്കിക്കൊൾവിൻ” എന്ന നിയോഗം നിറവേററുന്നതിലെ സന്തോഷം നിങ്ങൾ കണ്ടെത്തും.—മത്തായി 28:19, 20.