ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 3-5
ആദ്യത്തെ നുണയുടെ ദാരുണമായ അനന്തരഫലങ്ങൾ
ഹവ്വയോടു നുണ പറഞ്ഞ കാലം മുതൽ സാത്താൻ മനുഷ്യരെ വഴിതെറ്റിക്കുകയാണ്. (വെളി 12:9) സാത്താൻ പരത്തുന്ന ചില നുണകളാണു താഴെ കൊടുത്തിരിക്കുന്നത്. യഹോവയോട് അടുക്കുന്നതിൽനിന്ന് അവ ആളുകളെ എങ്ങനെയാണു തടയുന്നത്?
സർവശക്തനായ ഒരു ദൈവമില്ല
ദൈവം നിഗൂഢമായ ഒരു ത്രിത്വമാണ്
ദൈവത്തിന് ഒരു പേരില്ല
ദൈവം ആളുകളെ ഒരു തീനരകത്തിൽ ഇട്ട് എന്നുമെന്നും ദണ്ഡിപ്പിക്കും
സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ ഇഷ്ടമാണ്
ദൈവത്തിനു മനുഷ്യരെക്കുറിച്ച് ചിന്തയില്ല
ദൈവത്തെക്കുറിച്ചുള്ള ഈ നുണകൾ കേൾക്കുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നുന്നത്?
സാത്താൻ ദൈവത്തെക്കുറിച്ച് പറയുന്നതെല്ലാം നുണയാണെന്നു തെളിയിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാം?