ഒന്നാം നൂറ്റാണ്ടിലെ ഒരു വീട്
ഒന്നാം നൂറ്റാണ്ടിലെ ഇസ്രായേലിൽ, വീട് നിർമിക്കുന്നയാളുടെ സാമ്പത്തികസ്ഥിതിയും നിർമാണവസ്തുക്കളുടെ ലഭ്യതയും അനുസരിച്ച് വീടുകളുടെ നിർമാണരീതി മാറുമായിരുന്നു. വെയിലത്ത് ഉണക്കിയ കളിമണ്ണിഷ്ടികകളോ വെട്ടിയെടുത്ത കല്ലുകളോ കൊണ്ടാണു ചെറിയ വീടുകൾ പലതും പണിതിരുന്നത്. പലപ്പോഴും ഭിത്തിയുടെ അകവശം ചാന്തു തേച്ച് മിനുസപ്പെടുത്തിയിരുന്നു. തറ പൊതുവേ മണ്ണ് ഇടിച്ച് ഉറപ്പിച്ചവയായിരുന്നു. തറയിൽ കല്ലോ മറ്റോ പാകുന്ന രീതിയും ചാന്തു തേക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു. ഇനി, മണ്ണുകൊണ്ടുള്ളതായിരുന്നു മേൽക്കൂര. തറയിൽ തൂണുകൾ നാട്ടി അവയ്ക്കു മീതെ തടികൊണ്ടുള്ള ഉത്തരങ്ങളും അവയ്ക്കു മുകളിൽ കഴുക്കോലുകളും മരക്കൊമ്പുകളും ഈറ്റയും വെച്ചാണു മേൽക്കൂര താങ്ങിനിറുത്തിയിരുന്നത്. ഏറ്റവും പുറമേ കളിമണ്ണുചാന്തും തേച്ചിരുന്നു. വീടിനു ചോർച്ചയുണ്ടാകാതിരിക്കാൻ താരതമ്യേന ഫലപ്രദമായ ഒരു രീതിയായിരുന്നു ഇത്. വീട്ടുകാർക്കു മേൽക്കൂരയിലേക്കു കയറാൻ ഗോവണിപ്പടികൾ പണിതിരുന്നു. എന്നാൽ പാവപ്പെട്ടവരുടെ വീടുകളിൽ ഇതിനായി പുറത്ത് ഒരു ഏണി വെച്ചിരുന്നു. വലിയ സാമ്പത്തികസ്ഥിതി ഇല്ലാത്തവരുടെ വീടുകളിൽ അധികം ഗൃഹോപകരണങ്ങൾ കണ്ടിരുന്നില്ല.
ബന്ധപ്പെട്ട തിരുവെഴുത്ത്: