മൂന്നാം ലോകം—നിരക്ഷരത്വത്തിന്റെ വിടവ് അടക്കുന്നുവോ?
നൈജീരിയായിലെ “ഉണരുക!” ലേഖകൻ
എൺപതു കോടിയിലധികം ആളുകൾക്കും—ലോകത്തെ പ്രായപൂർത്തിയായ ആളുകളിൽ മൂന്നിലൊന്ന്—ഈ വാക്കുകൾ വായിക്കാൻ സാധ്യമല്ല. അഥവാ നിരക്ഷരരാണ്. ആഫ്രിക്കയിൽ വിദ്യാഭ്യാസമുള്ളവരുടെ സംഖ്യ ഏകദേശം 40 ശതമാനം മാത്രമെയുള്ളു. എന്നിരുന്നാലും ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ദൃഷ്ടാന്തത്തിന് നൈജീരിയായിൽ ആയിരക്കണക്കിനു പ്രൈമറിസ്കൂളുകളും സെക്കണ്ടറിസ്കൂളുകളും 20-ൽ പരം യൂണിവേഴ്സിറ്റികളുമുണ്ട്. എന്നിട്ടും നിരക്ഷരത്വം നിലനിൽക്കുന്നു.
വടക്കേ ആഫ്രിക്കക്ക് ആയിരക്കണക്കിനു വർഷങ്ങളിൽ വിദ്യാഭ്യാസമുള്ള സമൂഹങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്. വടക്കേ ആഫ്രിക്കയിലെ മുസ്ലീങ്ങളുടെ സ്വാധീനവും ഉപ—സഹാറാ ആഫ്രിക്കയിൽ സാക്ഷരത പ്രവേശിച്ചിട്ടുണ്ട്. എന്നിരുന്നാലും സാക്ഷരത പൊതുവെ അറബിയിലുള്ള മതപരമായ പഠനങ്ങളിൽ ഒതുക്കി നിർത്തിയിരുന്നു. മറ്റുള്ള ബഹുഭൂരിപക്ഷവും അക്ഷരജ്ഞാനമില്ലാത്തവരായിരുന്നു.
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പോർട്ടുഗീസ് വ്യവസായികൾ യൂറോപ്യൻ മാതൃകയിലുള്ള വായനയും എഴുത്തും അവതരിപ്പിക്കാൻ തുടങ്ങി. എന്നാൽ ആഫ്രിക്കൻ പ്രദേശങ്ങൾ കോളനി വാഴ്ചയിൻ കീഴിൽവന്നു. 19-ാം നൂറ്റാണ്ടിലായിരുന്നു റോമൻ കത്തോലിക്കരുടെയും പ്രൊട്ടസ്റ്റൻറുകാരുടെയും മിഷൻ സ്കൂളുകൾ സ്ഥാപിതമായത്. ആ സമയത്ത് യൂറോപ്പിൽ നിലനിന്നിരുന്നതുപോലെ സ്കൂൾ പഠനം ഏതാനും പേർക്ക് പരിമിതപ്പെടുത്തിയിരുന്നു. കാർഷിക സമൂഹം പുസ്തക പഠനത്തിന്റെ മൂല്യം തിരിച്ചറിയുന്നതിൽ കേവലം സാവധാനതയുള്ളതായിരുന്നു. കുട്ടികൾ തൊഴിൽ ശേഷിയുടെ ഒരു ജീവൽ പ്രധാനഘടകമായിരുന്നു, സമുദായങ്ങൾ അവരെ ക്ലാസ്സിൽ സംബന്ധിക്കുന്നതിനുവേണ്ടി വിടുന്നതിന് വിമുഖവുമായിരുന്നു.
മതപരമായ പ്രശ്നങ്ങൾ വേണ്ടാത്തിടത്തു പ്രവേശിക്കുന്നു
മുസ്ലീം നേതാക്കൾ, തങ്ങളുടെ കുട്ടികൾ ഒരു വ്യത്യസ്ത മതത്തിന്റെ സ്വാധീനത്തിൽ വരുന്നതിന് ഇഷ്ടപ്പെടാതെ മിഷൻ സ്കൂളുകളുടെ ആവിർഭാവത്തിനായുള്ള പരിശ്രമങ്ങളെ ചെറുത്തു. ഉത്തര നൈജീരിയായിലെ മുസ്ലീം പ്രഭുക്കൻമാർ മതം പഠിപ്പിക്കയില്ല എന്ന് കോളനി ഭരണം സമ്മതിച്ചതുവരെ ഗവൺമെൻറ് സ്കൂളുകളെപ്പോലും എതിർത്തു. അപ്പോൾ പോലും പെൺകുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് ഒഴിച്ചു നിർത്തി.
സാവകാശം, സ്കൂൾ വ്യവസ്ഥയുടെ പുരോഗതികളും വികസനവും ഉണ്ടായി. പെൺകുട്ടികളുടെ സ്കൂളുകൾ ഉയർന്നു വന്നു. വിദ്യാഭ്യാസം ഉൾപ്രദേശങ്ങളിലേക്കും വ്യാപിച്ചു. എന്നാൽ ആളുകളുടെ കൂട്ടം തൊടാതെ അവശേഷിച്ചു. അങ്ങനെ പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ നല്ല കൂട്ടങ്ങൾ അർദ്ധസാക്ഷരരോ പൂർണ്ണമായും നിരക്ഷരരോ ആയ ഒരു ജനസമൂദായത്തിന്റെ പരമ്പരയുണ്ടായി.
അടുത്തകാലത്തെ നേട്ടങ്ങൾ
മിക്ക ഗവൺമെൻറുകളും സംഘടിത വിദ്യാഭ്യാസത്തിനുള്ള പദ്ധതികൾ മുന്നോട്ടു വെച്ചിട്ടുണ്ട്. ടാൻസാനിയായിലെ ഏകദേശം 2 കോടി ജനങ്ങളിൽ 60 ശതമാനം ഇപ്പോൾ സാക്ഷരരാണ്. എത്യോപ്യയും നല്ല ഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും പശ്ചിമാഫ്രിക്കയുടെ പദ്ധതികൾ ഗവൺമെൻറിന്റെ കൂടെക്കൂടെയുള്ള മാറ്റവും അസ്ഥിരമായ സാമ്പത്തിക പരിതസ്ഥിതികളും മൂലം പതറിപ്പോയി. ഘാനായിലെ യഹോവയുടെ സാക്ഷികളുടെ ഒര ശുശ്രൂഷകനായ ആൽഫ്രെഡ് ക്വെക്യെ നിരീക്ഷിച്ച പ്രകാരം, “പത്തു വർഷം സ്കൂളിൽ പഠിച്ചശേഷം ഒരു ശരാശരി വിദ്യാർത്ഥിക്ക് യാതൊരു ഭാഷയും വായിക്കുകയോ എഴുതുകയോ ചെയ്യാൻ വളരെ പ്രയാസമായിരിക്കത്തക്കവണ്ണം നേട്ടത്തിന്റെ നിലവാരം വളരെ താണുപോയിരിക്കുന്നു.” അതുപോലെ, ഒരു നൈജീരിയൻ യൂണിവേഴ്സിറ്റിയിലെ ഒരു ഡിഗ്രികിട്ടിയിട്ടാല്ലാത്ത കോളജു വിദ്യാർത്ഥിയായ അബിയോലാ മെഡിൻലോ ഇപ്രകാരം വിലപിച്ചു: “സെക്കണ്ടറി സ്കൂളിൽ നിന്നു വരുന്ന ബിരുദധാരികൾക്ക് അടിസ്ഥാന ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിംഗ് പോലും അറിഞ്ഞുകൂടാ.”
നൈജീരിയായുടെ യു.പി.ഈ (യൂണിവേഴ്സൽ പ്രൈമറി എഡ്യുക്കേഷൻ) പദ്ധതി പണത്തിന്റെ അപര്യാപ്തതയും സ്കൂൾ കെട്ടിടങ്ങളുടെയും പഠന സാമഗ്രികളുടെയും യോഗ്യതയുള്ള അദ്ധ്യാപകരുടെയും കുറവും സൗജന്യ വിദ്യാഭ്യാസപരിപാടികളെ മിക്കപ്പോഴും അവശമാക്കുന്നതെപ്രകാരമെന്ന് ചിത്രീകരിക്കുന്നു. 1976-ൽ യു.പി.ഈ. പരിപാടി ആരംഭിച്ച ശേഷം പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ സംഖ്യ 82 ലക്ഷത്തിൽ നിന്ന് 1983-ൽ 165 ലക്ഷമായി ഉയർന്നിട്ടുണ്ടെന്നുള്ളതു സത്യം തന്നെ. എന്നിരുന്നാലും, പദ്ധതിയുടെ തുടക്കത്തിനുശേഷം പെട്ടെന്നുതന്നെ ക്ലാസ്സുകൾ കവിഞ്ഞൊഴുകുകയും കുട്ടികൾ ഒന്നുകിൽ ഒരു ഷിഫ്റ്റ് സമ്പ്രദായത്തിൽ പഠിക്കുകയോ അല്ലെങ്കിൽ മരച്ചുവട്ടിൽ പാഠങ്ങൾ പഠിക്കുകയോ ചെയ്യുന്നതായി കണ്ടെത്തി. അനേകർക്കും കല്ലുകളിൽ ഇരിക്കയോ അല്ലെങ്കിൽ സ്വന്തം സ്റ്റൂളുകളും മറ്റു സ്കൂൾ ഉപകരണങ്ങളും കൊണ്ടുവരികയോ ചെയ്യേണ്ടതായി വന്നു. താരതമ്യേന യോഗ്യതയുള്ള വളരെ കുറച്ച് അദ്ധ്യാപകർ മാത്രം ഉണ്ടായിരുന്നതിനാൽ കുറവു നികത്താൻ ആയിരക്കണക്കിനു യോഗ്യതയില്ലാത്ത അദ്ധ്യാപകരെ തിരഞ്ഞെടുത്തു. എന്നിരുന്നാലും ഇതെല്ലാമുണ്ടായിരുന്നിട്ടും, നൈജീരിയായിലെ കുട്ടികളുടെയിടയിലെ സാക്ഷരതാ വിടവ് ചുരുങ്ങിക്കൊണ്ടിരിക്കുന്നു.
നൈജീരിയായിലെ മുതിർന്നവരുടെ സാക്ഷരതാ പരിപാടികളെയും സമാനമായ പ്രശ്നങ്ങൾ ബാധിക്കുന്നു. അതുകൊണ്ട് സമുദായങ്ങളും കുടുംബങ്ങളും അദ്ധ്യാപകരും തങ്ങളുടെ സ്വസഹായ പരിപാടികൾ നിർവഹിക്കേണ്ടിവന്നു. ഓരോരുത്തനും ഒരാളെ വീതം പഠിപ്പിക്കുക എന്ന അഠിസ്ഥാനത്തിൽ വിദ്യാഭ്യാസമുള്ള കുടുംബാംഗങ്ങൾ നിരക്ഷരരായവരെ സഹായിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ടു. മതപരമായ ഘടകങ്ങളും സാമൂഹ്യ സംഘടനകളും മാദ്ധ്യമങ്ങളും—റേഡിയോയും ടി.വി.യും വർത്തമാനപ്പത്രങ്ങളും—ആളുകൾ വായിക്കുകയും എഴുതുകയും ചെയ്യുന്നതിന് സഹായകമായ പരിപാടികൾ നടത്താൻ ക്ഷണിക്കപ്പെട്ടു. എങ്കിലും 250 നൈജീരിയൻ ഭാഷകളിൽ ഒരു ഭാഷമാത്രം സംസാരിക്കുന്ന ആളുകളെ; ആ പ്രത്യേക ഭാഷക്ക് വളരെക്കുറച്ച് അഥവാ ഒട്ടുംതന്നെ വായിക്കുന്നതിനുള്ള ഉപകരങ്ങൾ ഇല്ലാതിരിക്കയുമാണെങ്കിൽ, നിങ്ങൾ എങ്ങനെ പഠിപ്പിക്കും? ആ ആളുകൾ വായിക്കാനും എഴുതാനും പഠിക്കതന്നെ ചെയ്താലും അവർക്ക് തങ്ങളുടെ ഭാഷയിൽ പുസ്തകങ്ങളൊ വർത്തമാന പത്രങ്ങളൊ ഇല്ലെങ്കിൽ അവർക്ക് ആ പുതിയ പ്രാപ്തി എങ്ങനെ നിലനിർത്താൻ കഴിയും? അനേകരും പഠിക്കാൻ ശ്രമിക്കുന്നതിനു തുനിയാത്തതിന്റെയും പഠിക്കതന്നെ ചെയ്ത ചിലർ നിരക്ഷരത്വത്തിലേക്കു വഴുതി വീഴുകയും ചെയ്യുന്നതിന്റെ കാരണങ്ങൾ ഇവയാണ്. നൈജീരിയായിൽ ഇപ്പോഴു 2 കോടി 70 ലക്ഷം നിരക്ഷരരായ മുതിർന്നവർ ഉള്ളതിൽ അതിശയമില്ല. അത്തരക്കാർക്ക് തങ്ങളുടെ കുട്ടികളുടെ സ്കൂൾ പഠനത്തിൽ സഹായിക്കാൻ കഴിവില്ലാത്തതിനാൽ ഈ കുട്ടികളും തങ്ങളുടെ സ്കൂൾ വിട്ടശേഷം നിരക്ഷരത്വത്തിലേക്കു തിരിഞ്ഞേക്കാം.
എന്നിരുന്നാലും, നൈജീരിയക്ക് 1992 ആകുമ്പോഴേക്ക് നിരക്ഷരത്വം നിർമ്മാർജ്ജനം ചെയ്യുന്നതിന് വലിയ ലക്ഷ്യമുണ്ട്. എന്നിരുന്നാലും അത്തരം ശുഭാപ്തിവിശ്വാസത്തിന് ഭൂതകാലം കുറഞ്ഞ അടിസ്ഥാനമേ നൽകിയിട്ടുള്ളു. (g85 9/22)
[21-ാം പേജിലെ ചതുരം]
സ്കൂളിലെ അഴിമതിക്കെതിരെ ഇൻഡ്യയുടെ പോരാട്ടം
ഇൻഡ്യയിലെ ഒരു പത്രപ്രവർത്തകനായ ശാലോം പാരിഖ് ഈ അടുത്ത നാളിൽ ഇപ്രകാരം എഴുതി: “ഇൻഡ്യയിലെ വിദ്യാഭ്യാസം സാവകാശം ഒരു കമ്പോള അന്തരീക്ഷം പ്രാപിച്ചുകൊണ്ടിരിക്കയാണ്. അത് ഒരു വില്പനക്കാരന്റെ കമ്പോളമാണ്, ഏതു ദുർല്ലഭതയുടെ സാഹചര്യത്തിന്റെയും അവശ്യമായ അനന്തരഫലങ്ങൾ എന്ന നിലയിൽ അലസതയുടെയും അഴിമതിയുടെയും പ്രത്യക്ഷത ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കയും ചെയ്യുന്നു.”
ഇൻഡ്യയിലെ ഒരു ലേഖകൻ സമാനമായി റിപ്പോർട്ടു ചെയ്യുന്നു: “വിപുലവ്യാപകമായ അഴിമതിയുണ്ട്. സ്കൂൾ ഭരണകർത്താക്കൾ സ്കൂളിൽ പ്രവേശനം ലഭിക്കണമെന്നാഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും കോഴയും തുറന്ന ‘സംഭാവനകളും’ സ്വീകരിക്കുന്ന തഴച്ചുവളരുന്ന വ്യവസായം നടത്തുന്നു. കുട്ടികളുടെ പക്ഷത്തുള്ള കബളിപ്പിക്കൽ പരസ്യവും അനിയന്ത്രിതവുമാണ്. ചില ഗ്രാമപ്രദേശങ്ങളിൽ മിക്കപ്പോഴും അദ്ധ്യാപകർ തങ്ങളുടെ കൃഷിയിടങ്ങൾ പരിചരിക്കുന്നതിന് 10 മുതൽ 15 ദിവസത്തേക്ക് ഒരേ സമയം അപ്രത്യക്ഷരാകുന്നു. എന്നാൽ മേലധികാരി സ്കൂൾ പരിശോധിക്കാൻ വരുമ്പോൾ അവർ വീണ്ടും പ്രത്യക്ഷരാകുന്നു. അപ്പോൾ ഈ മേലധികാരി ഗ്രാമീണരിൽനിന്നും അദ്ധ്യാപകരിൽ നിന്നും ഒരുപോലെ ഗോതമ്പ്, നെല്ല്, പഞ്ചസാര എന്നിവ വൻതോതിൽ കോഴയായി ലഭിക്കുന്നതിന് പ്രതീക്ഷിക്കുന്നു. പകരം, അവർ ഗ്രാമത്തിൽ നിന്ന് നിരക്ഷരത എത്രമാത്രം തുടച്ചുനീക്കപ്പെട്ടിരിക്കുന്നു എന്ന് തിളങ്ങുന്ന റിപ്പോർട്ടുകൾ എഴുതുന്നു!”
[21-ാം പേജിലെ ചതുരം]
ഹൈസ്കൂളും മൂന്നാം ലോകവും
എഴുത്തുകാരനായ ജിൻ മെറോഫ് ഇപ്രകാരം നിരീക്ഷിച്ചു, “അനേകം ലോക രാഷ്ട്രങ്ങളിലും മുഴു ജനസംഖ്യയെയും സേവിക്കത്തക്കവണ്ണം ആവശ്യത്തിന് ഹൈസ്കൂളുകളില്ല . . . ഹൈസ്കൂളിലെ കൗമാരപ്രായക്കാരുടെ അനുപാതം താഴെ ചേർക്കുന്നു:
അൾജീറിയായിൽ 19 ശതമാനം
ബ്രസീലിൽ 18 ശതമാനം
ഗാമ്പിയായിൽ 9 ശതമാനം
ഇൻഡ്യയിൽ 28 ശതമാനം
ഇൻഡോനേഷ്യയിൽ 20 ശതമാനം
ഇറാക്കിൽ 38 ശതമാനം
കെനിയായിൽ 15 ശതമാനം
പാക്കിസ്ഥാനിൽ 17 ശതമാനം
തായ്ലണ്ടിൽ 26 ശതമാനം.”
[21-ാം പേജിലെ ചിത്രങ്ങൾ]
ഭൂട്ടാനിലെ സ്കൂളിൽ . . .
[കടപ്പാട്]
FAO Photo/F. Mattioli
. . . സ്വാസിലാൻഡിലും
[കടപ്പാട്]
FAO Photo/F. Botts