ആരുടെ കുട്ടികൾ? ആരുടെ തീരുമാനം?
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിരണ്ടിൽ ബ്രിട്ടനിലെ മെഡിക്കൽ പ്രൊട്ടക്ഷൻ സൊസൈറ്റി പ്രഖ്യാപിച്ചു: “മാതാപിതാക്കളുടെ [മതപരമായ] വിശ്വാസം നിശ്ചയമായും കണക്കിലെടുക്കണമെന്നു പറയുന്നതു പൂർണ്ണമായും ഔചിത്യമാണ്. എന്നാൽ കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നതു തികച്ചും അനൗചിത്യമാണ്.” ഒരു കോടതി ഉത്തരവു ലഭിക്കാതെ യഹോവയുടെ സാക്ഷികളുടെ കുട്ടികളിൽ രക്തപ്പകർച്ച നടത്തുന്നതിനു ഡോക്ടർമാർക്കുള്ള ഒരുറച്ച അംഗീകാരമായിരുന്നു ഇത്.
എന്നിരുന്നാലും, സമീപകാലത്തെ എയ്ഡ്സ് രോഗത്തിന്റെ ഇരമ്പിക്കയറ്റം ഈ സാഹചര്യത്തെ സങ്കീർണ്ണമാക്കിയിരിക്കുന്നു, 1985 മാർച്ചു മാസത്തിൽ ജസ്റ്റീസ് ഓഫ് ദി പീസ്-ൽ റിപ്പോർട്ടു ചെയ്തപ്രകാരം: “ഭയങ്കര രോഗമായ എയ്ഡ്സ് (Acquired Immune Deficiency Syndrome) വിവാദവിഷയത്തിലേക്കു ഒരു പുതിയ കാര്യം അവതരിപ്പിക്കുന്നു. പകർച്ച നടത്തുന്ന കുറെ രക്തത്തിൽ രക്തദാതാവിൽ നിന്നു രോഗബീജസംക്രമണം നടന്നിട്ടുണ്ടെങ്കിൽ, ഇതു സാങ്കേതികമായി . . . ഒരു കുട്ടിയിൽ രോഗം പകരുന്നതിനു ഇടയാക്കുകയും അല്പസമയത്തിനു ശേഷം കുട്ടി വളരെ ശോകാകുലമായ വിധത്തിൽ മരണമടയുന്നു. ഏറ്റവും മോശമായത് സംഭവിച്ച ദൃഷ്ടാന്തങ്ങൾ ഇപ്പോൾതന്നെയുണ്ട് . . . കുട്ടിയുമായി വളരെ അടുത്തു സഹവസിക്കുന്ന മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ വീക്ഷണത്തിൽ അന്ത്യത്തെക്കുറിക്കുന്ന ഏതു രോഗവും ഭയാനകമാണ്, എന്നാൽ എയ്ഡ്സ്ന്റെ ഭീകരത മിക്കവാറും അവിശ്വസനീയമാണ്.”
ഏതാനും ചില വാരങ്ങൾക്കുശേഷം രണ്ടു വർഷത്തിനു താഴെ പ്രായമുള്ള ഒരു കുഞ്ഞ് എയ്ഡ്സ് രോഗം ബാധിച്ചു ലണ്ടനിലെ ഒരു ഹോസ്പിറ്റലിൽ വെച്ചു മരിച്ചു. “രോഗബീജ സംക്രമണ രക്തപ്പകർച്ചയുടെ ഒരു ശോകപര്യവസായിയായ ഇര” എന്നു ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്തു. “പകർച്ചക്കുള്ള രക്തത്തിന്റെ ദൃഢബന്ധമായ പരിശോധനയുണ്ടായിരുന്നിട്ടും” ബ്രിട്ടനിലെ കൂടുതൽ കുട്ടികൾക്കു എയ്ഡ്സ് രോഗബാധയുണ്ടായിരിക്കാൻ സാദ്ധ്യതയുണ്ടെന്നു അപമൃത്യുവിചാരണ വെളിപ്പെടുത്തി. ഇപ്പോൾതന്നെ ബ്രിട്ടനിലെ രക്തബാങ്കുകൾ രോഗബീജസംക്രമണത്താൽ മലിനമാണെന്നു അറിയപ്പെടുന്നു. തങ്ങളുടെ സ്വന്തം കുട്ടികൾ ഏതുതരം വൈദ്യചികിത്സ വേണമെന്നു തീരുമാനിക്കുന്നതിനും നിർബന്ധിത രക്തപ്പകർച്ചയെ എതിർക്കാൻ തങ്ങൾക്കു ന്യായമായ അവകാശമുണ്ടെന്നു തിരിച്ചറിയാനും ഇപ്പോൾ ഡോക്ടർമാരും കോടതിയും മാതാപിതാക്കളെ അനുവദിക്കുമോ? കാലം പറയും. (g85 11/8)