സാങ്കേതികവിദ്യ—അടിമയോ യജമാനനോ?
അമ്മ വാപൊളിച്ചു ചിരിച്ചുകൊണ്ട് തന്റെ കൊച്ചുമകളെ ഊഷ്മളമായി ആശ്ലേഷിക്കുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന ഏതു മാതാവും അതു ചെയ്തേക്കാം. എന്നാൽ പത്രത്തിന്റെ മുൻപേജിലെ ഫോട്ടോയുടെ അടിയിലെ വാചകമിതാണ്: “ഡോ. അന്നാ എൽ. ഫിഷർ ബഹിരാകാശത്തുനിന്നു മടങ്ങിവരവേ പുത്രി ക്രിസ്റ്റീനെ വാരിപ്പുണരുന്നു”. അവർ എട്ടുദിവസത്തെ ഒരു ബഹിരാകാശയാത്ര കഴിഞ്ഞ് മടങ്ങിവന്നതേയുണ്ടായിരുന്നുള്ളു. ഈ യാത്രയിൽ ബഹിരാകാശയാത്രികർ അലഞ്ഞുതിരിയുന്ന രണ്ട് ഉപഗ്രഹങ്ങളെ വീണ്ടെടുക്കുകയും ഒരു സ്പേസ് ഷട്ടിലിൽ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
വർത്തമാനപത്രത്തിന്റെ അതേ പേജിൽ ഒരു പെൺകുഞ്ഞിന്റെ ചരിത്രപ്രധാനമായ ഹൃദയം മാറ്റിവെയ്ക്കൽ കേസിലെ ഏറ്റവും ഒടുവിലത്തെ വികാസം സംബന്ധിച്ച ഒരു റിപ്പോർട്ടുണ്ട്. കുഞ്ഞ് 21 ദിവസത്തെ പോരാട്ടത്തിനുശേഷം മരിച്ചെങ്കിലും “അവൾക്ക് ഒരു ബാബൂണിന്റെ (ഒരു ജാതി വലിയ കുരങ്ങ്) ഹൃദയം വെച്ചുകൊടുത്ത ശസ്ത്രക്രീയ സയൻസിനെ പുരോഗമിപ്പിച്ചുവെന്നും ഒരു നാളിൽ അനേകം കുട്ടികളുടെ ജീവൻ രക്ഷിക്കുമെന്നും അവളുടെ ഡോക്ടർ ഇന്നു പറയുകയുണ്ടായി.”
വെറും 50 വർഷം മുമ്പ് ഇവപോലുള്ള സാങ്കേതികനൂതനത്വങ്ങൾ ശാസ്ത്രനോവലുകളുടെ വിഷയമായിരുന്നു. എന്നിരുന്നാലും ഇന്ന് അവ മിക്കവർക്കും ഒരു വിദേശയാത്രകഴിഞ്ഞ് ഒരു സുഹൃത്ത് മടങ്ങിവരുന്നതുപോലെയോ, റ്റോൺസിലുകൾ നീക്കം ചെയ്യാൻ ആരെങ്കിലും ആശുപത്രിയിൽ പോകുന്നതുപോലെയോ സാധാരണകാര്യമായിത്തീർന്നിരിക്കുന്നു.
അനേകരും അത്ഭുതപരതന്ത്രരായി ആധുനികശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും എല്ലാം സാദ്ധ്യമാണെന്ന് വിചാരിച്ചു തുടങ്ങിയിരിക്കുന്നു. “സ്പർശനീയമായ പ്രയോജനങ്ങൾ ഉളവാക്കുന്നതിലുള്ള അവരുടെ ബൃഹത്തായ വിജയം . . . ശാസ്ത്രജ്ഞൻമാരുടെയും സാങ്കേതികവിദഗ്ദ്ധരുടെയും മുഴു ഉല്പന്നവും ഒരു വിശുദ്ധ പശു ആയി കരുതപ്പെടാനിയാക്കിയിരിക്കുന്നു”വെന്ന് സയൻസ് വിദ്യാഭ്യാസ പ്രവർത്തകനായ ജോൺ ഗിബ്ബൻസ് പ്രസ്താവിക്കുകയുണ്ടായി. യു. എസ്. പ്രസിഡണ്ട് റൊണാൾഡ് റേയ്ഗൻ 1983ൽ ചെയ്ത യൂണിയൻ സ്റ്റേറ്റ് പ്രസംഗത്തിൽ നടത്തിയ പ്രസ്താവന ഇത്തരം ശുഭാപ്തി വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ്. “അമേരിക്കയുടെ പയനിയർ സ്പിരിറ്റ് നമ്മെ 20-ാം നൂറ്റാണ്ടിലെ വ്യാവസായിക രാക്ഷസൻ ആക്കിയതുപൊലെ തീർച്ചയായി ഇന്ന് അതേ പയനിയർ സ്പിരിറ്റ് മറ്റൊരു വിസ്തൃതമായ അവസരത്തിന്റെ മുന്നണി—ഉയർന്ന സാങ്കേതികവിദ്യയുടെ മണ്ഡലം—തുറന്നുതന്നുകൊണ്ടിരിക്കുകയാണ്.”
എന്നിരുന്നാലും മറ്റു ചിലർ കുറേക്കൂടെ ഉത്സാഹം കുറഞ്ഞ വീക്ഷണമാണ് പുലർത്തുന്നത്. ദൃഷ്ടാന്തത്തിന്, സയൻസ് പ്രൊഫസ്സർ മേരി ഹലീനർ ക്ലാർക്ക് ഒരു അഭിമുഖ സംഭാഷണത്തിൽ ഇങ്ങനെ ഉദ്ഘോഷിച്ചു: “അമേരിക്കയിലും പുരോഗമിച്ച മറ്റു സംസ്ക്കാരങ്ങളിലും സാങ്കേതിക ശാസ്ത്രത്തിലുള്ള വിശ്വാസം ഒരു മതവിശ്വാസമായിത്തീർന്നിരിക്കുന്നു. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ നാം അയവുള്ളവരായിരിക്കത്തക്കവണ്ണം സാങ്കേതികശാസ്ത്രപരമായി നാം വളരെ സമർത്ഥരാണെന്ന് നമ്മേക്കുറിച്ചുതന്നെ വിചാരിക്കുന്നു.” ചിലർ ഈ സംഗതി സംബന്ധിച്ച് മിക്കവാറും ദോഷൈകദൃക്കുകൾപോലുമാണ്. ‘ഉയർന്ന സാങ്കേതികശാസ്ത്രം സ്വന്തമായി ആക്കം കൂട്ടിയിരിക്കുകയാണ്; സമുദായം ഉയർന്ന സാങ്കേതിക ശാസ്ത്രത്തെ നിയന്ത്രിക്കുന്നടത്തോളംതന്നെ അതു സമുദായത്തെയും നിയന്ത്രിക്കുന്നു” എന്ന് കംപ്യൂട്ടർ ശാസ്ത്രജ്ഞനായ ജാക്വസ് വാലീസ് വിചാരിക്കുന്നതായി ഒരു എഴുത്തുകാരൻ പ്രസ്താവിച്ചു.
സാങ്കേതികശാസ്ത്രം യഥാർത്ഥത്തിൽ അവസരത്തിന്റെ ഒരു പുതിയ മണ്ഡലം, നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണോ? അതോ സാങ്കേതികശാസ്ത്രം സത്വരം നമ്മുടെ ദാസനല്ല, യജമാനനായിത്തീരത്തക്കവണ്ണം അത് നമ്മുടെ ചിന്തയെയും ജീവിതരീതിയെയും അത്രയധികം ബാധിച്ചിരിക്കുകയാണോ? (g85 11/22)