തങ്ങളുടെ സ്രഷ്ടാവിനെ സ്തുതിക്കുന്ന ആ അത്ഭുത സൃഷ്ടികൾ
ഇതെന്താണ്?
ഇതെന്തായിരുന്നാലും, ഒരു സഞ്ചിയിൽ നിന്നു വലിച്ചു പുറത്തെടുത്തതുപോലെ തോന്നുന്നു. താറാവിന്റെ ചുണ്ടുപോലുള്ള ഒരു ചുണ്ട്, മൃദുലമായ രോമ ചർമ്മമുള്ള ഒരു തരം നീർനായുടെ വാലുപോലുള്ള ഒരു വാല്, ഒരു ഇഴജന്തുവിന്റേതുപോലുള്ള ഒരു പൃഷ്ടഭാഗം, വിരലുകളുടെ ഇടക്കു ചർമ്മമുള്ളതും നീർനായുടേതുപോലുള്ള മൃദുരോമമുള്ളതും. ഒരു പക്ഷിയെപ്പോലെ മുട്ടകൾ ഇടുന്നു, ഒരു സസ്തന ജീവിയെപ്പോലെ കുഞ്ഞുങ്ങൾക്കു പാലൂട്ടുന്നു, പൂവൻ കോഴിയുടെ കുതിമുള്ളുപോലുള്ള കുതിമുള്ള്. അണലിയുടെ വിഷപ്പല്ലുകൊണ്ടെന്നപോലെ വിഷം കുത്തിവെക്കുന്നത്. ഒരു മുയലിന്റെ വലിപ്പമുള്ളത്. എന്നിരുന്നാലും കുതിരയെപ്പോലെ തീറ്റ തിന്നുന്നത്: 1200 മണ്ണിരകൾ 50 ചിറ്റാക്കൊഞ്ചൻ മത്സ്യം, കൂടെ വാലു മാക്രി, കമ്പിളിപ്പുഴു. വണ്ട്—ഇവയെല്ലാം ഓരോ 24 മണിക്കൂറിലും തിന്നുന്നു! രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ് അതിവിചിത്രമായ ഈ മൃഗത്തിന്റെ തോൽ ആദ്യമായി ലണ്ടനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇതൊരു കൃത്രിമ ചരക്കാണെന്നു ചിലർ വിചാരിക്കത്തക്കവിധത്തിൽ ഇത് അതിവിചിത്രമായ ഒരു മൃഗമാണ്. എന്നാൽ ഇത് ക്രിത്രിമല്ല. ഇത് ആസ്ത്രേലിയായിൽ ജീവിക്കുന്നു. ഇതാണ് പ്ലാറ്റിപ്പസ്സ്.
രൂപ സംവിധായകനായ ഒരു സ്രഷ്ടാവിൽ നിങ്ങൾ വിശ്വസിക്കയാണെങ്കിൽ, നിങ്ങൾക്കു യാതൊരു പ്രശ്നവുമില്ല. എന്നാൽ നിങ്ങൾ പരിണാമവാദത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾക്കൊരുപ്രശ്നമുണ്ട്. പരിണാമവാദികൾക്കു നിങ്ങളെ സഹായിക്കാൻ കഴിയുകയില്ല. ഒരുറവിടം പറയുന്നത്: “ഇവരുടെ പൂർവ്വികർ ആയ അശ്മകജന്തുക്കൾ ആരെന്നു സൂചിപ്പിക്കുന്ന കട്ടിയായ തെളിവൊന്നുംതന്നെ നമുക്കില്ല. അനേക ഇഴജന്തുക്കളെ സംബന്ധിച്ചുള്ള നമ്മുടെ അറിവ് ഒരു ഗണ്യമായ അളവിൽ പല്ലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.” എന്നാൽ പല്ലുകൾ ഇവിടെ സഹായിക്കയില്ല—പ്ലാറ്റിപ്പസ്സിനു പല്ലുകളില്ല. “അവയുടെ പൂർവ്വികരെ സംബന്ധിച കാര്യകാരണ ബന്ധം വ്യക്തമാക്കുന്ന ഏതെങ്കിലും അശ്മകതെളിവും ഇല്ല. അതുകൊണ്ട് അശ്മക ജന്തുക്കളുടെ ഗ്രൂപ്പിൽപെട്ട ഏതെങ്കിലും ജീവികളോട് ഇതിനെ ഇണയ്ക്കുവാനുള്ള കണ്ണി കണ്ടെത്തുവാൻ നമ്മെ സഹായിക്കാൻ ഫലത്തിൽ ഒന്നും തന്നെയില്ല.”
ഇഴജന്തുക്കളോടു പ്ലാറ്റിപ്പസ്സിനെ ഇണയ്ക്കുവാനുള്ള കണ്ണിയില്ലാത്തതിനാൽ ഇത് ഒരിക്കൽ ഒരിഴജന്തുവായിരുന്നിട്ടു ഇപ്പോൾ ഒരു സസ്തനജീവിയായിത്തീർന്നു കൊണ്ടിരിക്കുന്നുവെന്നു പറയാൻ എങ്ങനെ സാധിക്കും? ഒരു പക്ഷേ ഒരു സസ്തനജീവിയായിരിക്കുന്ന ഇതൊരു പക്ഷിയായിത്തീരുകയാണോ? അല്ലെങ്കിൽ ഒരു പക്ഷി ഒരു ഇഴജന്തുവായിത്തീരുകയാണോ? ഇതെവിടെനിന്നു വന്നുവെന്ന് ആർക്കും അറിഞ്ഞുകൂടാത്തതുകൊണ്ട് അഥവാ എവിടെ പോകുന്നുവെന്ന്, ഒരുപക്ഷേ ഇതെല്ലായ്പ്പോഴും ഇങ്ങനെതന്നെയായിരുന്നിരിക്കണം—പ്ലാറ്റിപ്പസ്സ്, ഇതിന്റെ സ്രഷ്ടാവായിരിക്കുന്ന യഹോവയാൽ ഇതിങ്ങനെയായിരിക്കത്തക്കവണ്ണം രൂപസംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു.
പെൻഗ്വിൻ പക്ഷിയുടെ പാദം ഉറഞ്ഞുപോകാത്തതെന്തുകൊണ്ട്?
അവ നിരന്തരമായി മഞ്ഞിലോ മഞ്ഞകട്ടയിലോ മഞ്ഞു വെള്ളത്തിലോ ജീവിക്കുന്നു. അവയുടെ പാദങ്ങൾ ഉറഞ്ഞുപോകാതെ തന്നെ ഉറഞ്ഞുപോകുന്നതിന്റെ അടുത്തെത്തുന്നു. അവയിലേക്കു ചൂടുള്ള രക്തം പമ്പുചെയ്യുകയാണെങ്കിൽ അതു തണുത്തു ശരീരത്തിലേക്കു തിരിച്ചുവരും. പെട്ടെന്നു തന്നെ പാദത്തിലൂടെ നഷ്ടപ്പെടുന്ന ചൂട് വലിയ അളവിലാണ്, അതിനാൽ പാദങ്ങൾ മാത്രമല്ല പെൻഗ്വിൻ മുഴുവൻ ഉറഞ്ഞുപോകുന്നു. അതുകൊണ്ട് അതിസമർത്ഥമായ ഒരു താപവിനിമയ മെക്കാനിസമാണ് ഈ പ്രശ്നത്തെ പരിഹരിക്കുന്നത്. ഹൃദയത്തിൽനിന്നു പാദങ്ങളിലേക്കു വരുന്ന ശുദ്ധരക്തവാഹിനി പാദങ്ങളിൽ നിന്നു പോകുന്ന മഹാരക്തവാഹിനിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. അങ്ങനെ മഹാരക്തവാഹിനിയിലൂടെ പാദങ്ങൾ വിട്ടുപോകുന്ന തണുത്ത രക്തം ചൂടുള്ള ശുദ്ധരക്തവാഹിനിയിൽ നിന്നു ചൂടു സ്വീകരിക്കുന്നു. ഇപ്രകാരം തണുക്കുന്ന രക്ഷ ധമനിയിലെ രക്തം വളരെ കുറച്ചു പേശികളും അതേസമയം നിരവധി ഉപപേശികളുമുള്ള പാദത്തിന് പര്യാപ്തമാണ്—തണുത്ത ഉപപേശികൾക്കു പര്യാപ്തമായ വിധത്തിൽ പ്രവർത്തിക്കാൻ കഴിയും, അതേ സമയം തണുത്ത പേശിക്കൾക്കു സാദ്ധ്യമല്ല. അതിവിദഗ്ദ്ധമായ ഈ താപ വിനിമയപ്രവർത്തനം മൂലം പെൻഗ്വിന്റെ ശരീരം ചൂടുള്ളതായി നിലനിർത്തപ്പെടുകയും അതിന്റെ പാദങ്ങൾ ഉറഞങുപോകാതിരിക്കയും ചെയ്യുന്നു.
ഹേമന്തകാല അർദ്ധസുഷുപ്തിയിലോ നിഷ്ക്രിയത്വത്തിലോ കഴിച്ചുകൂട്ടുന്ന രണ്ടിനം ജീവികൾ, രണ്ടും വിസ്മയിപ്പിക്കുന്നവയാണ്
ഹേമന്തകാല സുഷുപ്തിതന്നെ ഒരു വിസ്മയകരമായ വൈദഗ്ദ്ധ്യമാണ്. ശൈത്യകാല സുഷുപ്തിയിൽ യഥാർത്ഥത്തിൽ കഴിച്ചുക്കൂട്ടുന്ന സസ്തനജീവികളുടെ എണ്ണം താരതമ്യേന കുറവാണ്—എടുത്തുപറയത്തക്കത് ശൈത്യകാലത്ത് ഉറങ്ങുന്ന ഒരിനം ചുണ്ടെലി, തറയിൽ വസിക്കുന്ന ഒരു തരം അണ്ണാൻ, മുയലിന്റെ വലിപ്പമുള്ള കരണ്ടുമുറിക്കുന്ന ഒരു അണ്ണാൻ വർഗ്ഗപ്രാണി (മർമോട്ട്) (നോർത്ത് അമേരിക്കൻ മർമോട്ട് ഉൾപ്പെടെ) എന്നിവയാണ്. 13 വരകളുള്ള വളരെ ചെറിയ കരയണ്ണാന്റെ ചൂട് വെളിയിലുള്ള തണുപ്പിനെക്കാൾ ഏതാനും ഡിഗ്രി വരെ മാത്രം ഉയർന്നു നിൽക്കത്തക്കവണ്ണം താഴോട്ടിറങ്ങുന്നു. ഒരു മിനിറ്റിൽ അനേക ശതക്കണക്കിനുള്ള ഇതിന്റെ ശ്വാസോച്ഛസം ഒരു മിനിറ്റിൽ ഒന്നായി കുറയുന്നു. ഇതിന്റെ ഹൃദയമിടിപ്പ് അനേക ശതങ്ങളിൽ നിന്ന് ഒരു മിനിറ്റിൽ ഒന്നോ രണ്ടോ ആയി കുറയുന്നു. ഏതാനും കുറെ മണിക്കൂറുകൾക്കുള്ളിൽ ഇത് അല്പം മാത്രമേ സഞ്ചരിക്കുന്നുള്ളു. എന്നിരുന്നാലും ഇവയുടെ മാംസപേശികൾ അവയുടെ ബലം നിലനിർത്തുന്നു. ഇവയുടെ പചനവ്യൂഹവും വിസർജ്ജന വ്യൂഹവും തുടർന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
കരടികളും വടക്കെ അമേരിക്കയിൽ സാധാരണയായി കാണപ്പെടുന്ന ഒരുതരം അണ്ണാനായ ചിപ്മങ്കുകളും ശൈത്യകാലത്ത് യഥാർത്ഥമായി ഉറങ്ങുന്നവയല്ല. കരടികളുടെ ശരീരോഷ്മാവ് സാധാരണ ഊഷ്മാവിനടുത്തു തന്നെ നിൽക്കുന്നു. അവ ഒരു ദിവസം 4000 കലോറി ഭക്ത്യ വസ്തുക്കൾ ഭക്ഷിച്ചു ദഹിപ്പിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. അവ ഉണർവുള്ളവയായി കൂടെക്കൂടെ സഞ്ചരിക്കുന്നു. എന്നിരുന്നാലും ഇവ മൂന്നു മാസത്തേക്കോ അതിലധികമോ കാലം ഭക്ഷണവും വെള്ളവും ഇല്ലാതെ ജീവിച്ചിരിക്കുന്നു. ഈ കാലമത്രയും ഇവ മലമൂത്രവിസർജ്ജനം ചെയ്യുന്നില്ല. ഇതിന്റെ അർത്ഥം പാക്യജനക പാഴ്വസ്തുക്കൾ സാധാരണയായി മൂത്രത്തിലൂടെ പുറത്തുപോകേണ്ടതു ശരീരത്തിൽ പെരുകുന്നതിനാൽ യൂറിമിക് വിഷം ഉണ്ടാകേണ്ടതാണെന്നാണ്. എന്നാൽ ഇവക്കു അപ്രകാരം സംഭവിക്കുന്നില്ല.
കരടി അതിന്റെ പാക്യജനക പാഴ്വസ്തു പ്രശ്നം പരിഹരിക്കുന്നത് ഒരുതരം പുനരാവർത്തിമൂലമാണ്. 1985 ഫെബ്രുവരി 21 ലെ ദി ന്യൂ സയൻറിസ്റ്റ് മാസിക വിവരിക്കുന്നു: “ഹേമന്തകാല സുഷുപ്തിയിൽ ആണ്ടുപോകുന്ന കരടി യൂറിയായെ സമന്വയിപ്പിക്കുന്ന മാർഗ്ഗത്തിൽനിന്ന് പാക്യജനകത്തെ അമിനോ ആസിഡും പുതിയ പ്രൊട്ടീൻസും ഉല്പാദിപ്പിക്കുന്ന മാർഗ്ഗത്തിലേക്ക് തിരിച്ചു വിടുന്നു. ഇത് ഇപ്രകാരം സംഭവിക്കുന്നതു കൊഴുപ്പിനു രാസമാറ്റം സംഭവിക്കുമ്പോഴുണ്ടാകുന്ന ഗ്ലിസറോൾ ഉപയോഗിച്ചു പുനരാവർത്തന പാക്യജനകം നിർമ്മാണ ഘടകങ്ങളായി ഉപയോഗിക്കുന്നു”വെന്നാണ് ശാസ്ത്രജ്ഞൻമാരുടെ വ്യാഖ്യാനം.
അവ ജനിക്കുന്നതിനു മുമ്പ് ആശയവിനിയമം നടത്തുന്നു
മുട്ടത്തോടിനുള്ളിലായിരിക്കുമ്പോൾ തന്നെ ചില പക്ഷിക്കുഞ്ഞുങ്ങൾ തങ്ങളുടെ പെട്ടെന്നുള്ള വരവ് അറിയിക്കുന്നു. അവ ചെറിയ പീപ്പിംഗ് ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. തിത്തിരിപ്പക്ഷിക്കുഞ്ഞ് ഇപ്രകാരം ചെയ്യുന്നു. കോഴിക്കുഞ്ഞും കൂടെ ഇങ്ങനെ ചെയ്യുന്നുണ്ട്. ഈ പീപ്പിംഗ് ശബ്ദം ഒരു തിത്തിരിപ്പക്ഷി കേട്ടശേഷം “അവൾ അവളുടെ കുഞ്ഞുമായി ആശയവിനിയമം ആരംഭിക്കുന്നു . . . ശക്തികുറഞ്ഞ ശബ്ദത്തിൽ അവൾ മുട്ടക്കുള്ളിലിരിക്കുന്ന കുഞ്ഞുമായി സംഭാഷണം നടത്തുന്നു. കുഞ്ഞുങ്ങൾ നിരവധി വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ പ്രാപ്തരാണ്, ഇവ സാധാരണ രീതിയിൽ വളർച്ച പ്രാപിക്കുന്നുണ്ടോയെന്നറിയാൻ തള്ള പ്പക്ഷിക്കുള്ള സൂചനയാണ്. കുഞ്ഞ് ഒരു ദീനരോദനം നടത്തുമ്പോൾ, ഇതിനു ലോസ്റ്റ് പൈപ്പിംഗ് എന്നു പറയപ്പെടുന്നു. അമ്മ അതിനെ ആശ്വസിപ്പിക്കാനെന്നവണ്ണം സമ്പർക്ക കരച്ചിൽ നടത്തുന്നു. ഇതിന് പിറക്കാത്ത കുഞ്ഞ് ചിലപ്പോൾ പ്രതികരണമെന്നോണം തള്ളക്കു ഒരു ആശംസാസന്ദേശം നൽകുന്നു” കുഞ്ഞുങ്ങൾ വെളിയിൽ വരുന്നതിനു തൊട്ടുമുമ്പ് ആൺപക്ഷി കൂടിന്റെ അടുത്തുതന്നെ ഒരു നില ഉറപ്പിക്കുന്നു, സാദ്ധ്യതയനുസരിച്ച് ഈ “സംഭാഷണങ്ങളാൽ” ജാഗ്രതപ്പെടുത്തപ്പെട്ടവനായിത്തന്നെ. (g85 11/22)
[22-ാം പേജിലെ ചിത്രം]
Peep Peep