എയ്ഡ്സും ധാർമ്മികനിഷ്ഠകളും
ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ എയ്ഡ്സിന്റെ ഇത്തരമൊരു സ്ഫോടനത്തിലേക്കു നയിക്കാൻ 1960 കളിലും 1970 കളിലും എന്തു സംഭവിച്ചു? അത് എന്തും ആകാമെന്ന ലൈംഗിക സ്വാതന്ത്ര്യത്തിന്റെ “പുതിയ ധാർമ്മികത”യുടെ സ്വീകരണമായിരുന്നു. ഇതിനെക്കുറിച്ച് ന്യൂയോർക്ക് പംക്തികാരനായ റേ കേറിസൻ ഇങ്ങനെ എഴുതി:
“എയ്ഡ്സിന്റെ പെട്ടെന്നുള്ള സ്ഫോടനം സമുദായത്തിന്റെ മൂല്യങ്ങളെ പുനഃപരിശോധിക്കാൻ അതിനെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം, അവ ഒരു എക്സ്പ്രസ്സ് തീവണ്ടിയെക്കാൾ വേഗത്തിൽ കീഴ്പ്പോട്ട് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു.
“സ്വകാര്യ പൗരൻമാരുടെ സ്വകാര്യപ്രവർത്തനങ്ങൾ അവരുടെ സ്വന്തം കാര്യമാണെന്നും മറ്റാർക്കും അതിൽ കാര്യമില്ലെന്നുമുള്ള ഭയങ്കരമായ അസംബന്ധം വർഷങ്ങളായി രാജ്യതന്ത്രജ്ഞൻമാരും കോടതികളും വിളംബരം ചെയ്തുകൊണ്ടാണിരിക്കുന്നത്.
“ഈ അഭിപ്രായത്തെ പരസ്പര സമ്മത ഉപദേശമെന്ന് പൊതുവേ വിളിക്കാവുന്നതാണ്. മറ്റുള്ളവരുടെ അവകാശങ്ങൾക്ക് ഹാനിവരുത്തുന്നില്ലെങ്കിൽ രണ്ടോ അധികമോ ആളുകൾക്ക് ഇഷ്ടം പോലെ പ്രവർത്തിക്കാമെന്നാണ് ഫലത്തിൽ അത് പറയുന്നത്.
“അങ്ങനെ, ഒന്നിനുപിറകേ ഒന്നായി സൻമാർഗ്ഗ നിയന്ത്രണങ്ങൾ നീക്കപ്പെടുകയും അനുവദനീയ പെരുമാറ്റത്തിന്റെ ഒരു പ്രളയത്തെയും 30 വർഷം മുമ്പ് സ്വപ്നം കാണുകപോലുമില്ലാഞ്ഞ നിലവാരങ്ങളുടെ അംഗീകരണത്തെയും പ്രചരിപ്പിക്കുകയും ചെയ്തു.
“ഇപ്പോൾ നാം കയ്പേറിയ കൊയ്ത്ത് നടത്തുകയാണ്.”
വിശേഷിച്ച് സ്വവർഗ്ഗസംഭോഗികളാണ് ദുരിതമനുഭവിച്ചിരിക്കുന്നത്, ഇതിനു കാരണം അവരുടെ വിവേചനാരഹിതവും വിപുലവുമായ ലൈംഗികവൃത്തിയും അവരുടെയിടയിൽ സാധാരണമായ ലൈംഗികനടപടികളുടെ രീതിയുമാണ്. സയൻസ് ഡയജസ്റ്റ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരു രോഗനിയന്ത്രണ കേന്ദ്രപഠനം പഠനത്തിനു വിധേയരാക്കിയ എയ്ഡ്സ് രോഗികളുടെ ആയുഷ്ക്കാലത്ത് ശരാശരി 1100 ലൈംഗികപങ്കാളികളുണ്ടായിരുന്നതായി പ്രകടമാക്കി.”
എന്നാൽ വിവേചനാരഹിതമായ ലൈംഗികതയുള്ളവർ സ്വവർഗ്ഗസംഭോഗികൾ മാത്രമല്ല—പൊതു ജനസമുദായവും എന്തും അനുവദിക്കുന്ന ധാർമ്മികത സ്വീകരിച്ചിരിക്കുകയാണ്. തൽഫലമായി. എയ്ഡ്സ് “സ്ത്രീ പുരുഷലൈംഗികാസക്ത സമുദായത്തിലേക്കും സാവധാനത്തിലെങ്കിലും നിർദ്ദയം” വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിന്റെ ഡീൻ ആയ ഹാർവി വി. ഫൈൻബർഗ്ഗ് പറയുന്നു.
വിശേഷിച്ച് ആഫ്രിക്കയിൽ ഈ രോഗം ജനസാമാന്യത്തെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ നവംബർ മാസത്തിൽ ന്യൂയോർക്ക് റ്റൈംസിന്റെ മെഡിക്കൽ റിപ്പോർട്ടറായ ലോറൻസ് കെ. ആത്മൻ ഇങ്ങനെ എഴുതി: “ഇവിടത്തെ ഗവേഷകൻമാരുടെ പ്രസ്താവനപ്രകാരം ആഫ്രിക്കയിൽ പരമ്പരാഗത സ്ത്രീപുരുഷലൈംഗികവേഴ്ചയിലേർപ്പെടുന്നവരിലേക്ക് എയ്ഡ്സ് വ്യാപിക്കുന്നതായും പരുഷൻമാരെപ്പോലെ തന്നെ സ്ത്രീകളെയും ബാധിക്കുന്നതായും കാണപ്പെടുന്നു.”
ഒരു സ്ത്രീക്ക് ഒരു പുരുഷ പങ്കാളിയിൽനിന്ന് എയ്ഡ്സ് ബാധിക്കുന്നുവെങ്കിൽ രണ്ടുപേരും അതറിയാതിരുന്നേക്കാം. സങ്കടകരമെന്നു പറയട്ടെ, എയ്ഡ്സുള്ള മാതാക്കൾക്കു ജനിക്കുന്ന ശിശുക്കൾ ചിലപ്പോൾ നിർദ്ദോഷികളായ ഇരകളായിത്തീരുന്നു. സ്ത്രീകളുമായി ലൈംഗികബന്ധമുള്ള പുരുഷൻമാർ വേശ്യകളുമായി ബന്ധങ്ങളിലേർപ്പെടുമ്പോൾ രോഗബാധിതരായിത്തീർന്നേക്കാം.
എല്ലായിടത്തും ആളുകൾക്ക് ഭയമാണ്. എന്തു സംഭവിക്കും?
സാൻമാർഗ്ഗനിഷ്ഠകളിൽ ഒരു മാറ്റം?
“അതു തീർച്ചയായും ലൈംഗിക വിപ്ലവത്തെ അവസാനിപ്പിക്കും” എന്ന് ഐക്യനാടുകളിലെ രോഗനിയന്ത്രണ കേന്ദ്രത്തിലെ ഡോ. ഡോണാൾഡ് ഫ്രാൻസീസ് മുൻകൂട്ടിപ്പറയുന്നു. അദ്ദേഹം പറയുന്നതനുസരിച്ച്, “നിങ്ങൾക്ക് ഹേർപ്പസും ഹെപ്പാറ്റിറ്റിസ് ബി. യുമായി ഭാഗ്യപരീക്ഷണം നടത്താം, എന്നാൽ ഇതുമായി നിങ്ങൾക്ക് ഭാഗ്യപരീക്ഷണം നടത്താൻ കഴികയില്ല.”
രോഗനിയന്ത്രണകേന്ദ്രത്തിലെ ഡോ. വാൾട്ടർ ആർ. ഡൗഡിൽ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു:” നമ്മളെല്ലാം നമ്മുടെ ജീവിതരീതിക്കു മാറ്റം വരുത്തേണ്ടതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഡൗഡിൽ പറയുന്നതനുസരിച്ച് “ഇത് ധാർമ്മികതയുടെ ഒരു പ്രശ്നമല്ല. അത് ഒരു ജീവശാസ്ത്രപരമായ വസ്തുത മാത്രമാണ്.”
എന്നിരുന്നാലും, അത് ഒരു ജീവശാസ്ത്രപരമായ വസ്തുതയെക്കാൾ കവിഞ്ഞതാണ്—ധാർമ്മികത ഉൾപ്പെടുന്നുണ്ട്. സമുദായം ലംഘിക്കാനിഷ്ടപ്പെട്ടിരിക്കുന്ന ധാർമ്മികപ്രമാണങ്ങൾ മനുഷ്യരിൽനിന്ന് ഉത്ഭവിച്ചതല്ല. ഒരു മികച്ച ബുദ്ധിശാലി ദീർഘനാൾ മുമ്പ് അവ രേഖപ്പെടുത്തിച്ചതാണ്. അവയോട് അനുരൂപപ്പെടാൻ നമ്മെ സഹായിക്കുന്നത് പരമാധികാരിയായി നാം അവനെ അംഗീകരിക്കുന്നതാണ്.
എന്നാൽ അവൻ ഏതു പ്രമാണങ്ങൾ അഥവാ പെരുമാറ്റചട്ടങ്ങൾ നൽകിയിരിക്കുന്നു? അവയുടെ അനുസരണത്തിനു നമ്മെ എങ്ങനെ സംരക്ഷിക്കാൻ കഴിയും? (w86 4/22)
[8-ാം പേജിലെ ചതുരം]
എയ്ഡ്സിന്റെ വ്യാപനം തയടൽ
ഇത് എങ്ങനെ സാദ്ധ്യമാണെന്നു വിശദീകരിച്ചുകൊണ്ട് ജൂൺ ബ്രൗൺ ദി ഡെട്രോയിറ്റ് ന്യൂസിൽ എഴുതി: “വർദ്ധനവിന്റെ നിരക്കിനെ കർശനമായി മന്ദഗതിയിലാക്കാൻ കഴിയുന്ന ഒരു സ്പഷ്ടമായ പ്രതിവിധതി ജനതയുടെ ലൈംഗികശീലങ്ങളിലുള്ള ഒരു മാറ്റമാണ്. ഓരോരുത്തരും ആരോഗ്യമുള്ള ഒരു ലൈംഗികപങ്കാളിയെ തെരഞ്ഞെടുത്ത് മരണംവരെ വിശ്വസ്തമായി നിലനിന്നാൽ എയ്ഡ്സ് മിക്കവാറും അപ്രത്യക്ഷമാകും. ഇത് ബൈബിളുപദേശമാണെന്നു തോന്നിയേക്കാം. എന്നാൽ ലൈംഗികമായി പകരുന്ന പുതിയ രോഗങ്ങൾ തുടർന്ന് പ്രത്യക്ഷപ്പെടുമ്പോൾ—ഓരോന്നും മുമ്പത്തേതിനെക്കാൾ മാരകവുമാണ്—ലൈംഗികവിശ്വസ്തതയെക്കുറിച്ച് ഏറെയും അവഗണിക്കപ്പെട്ടിരിക്കുന്ന ദൈവശാസ്ത്രം ഒരു ആധുനിക ആരോഗ്യനിലപാടിൽ പെട്ടെന്ന് അർത്ഥവത്തായിത്തീരുന്നു.”