ലോകത്തെ വീക്ഷിക്കൽ
എയ്ഡ്സ് രോഗത്തിന്റെ വ്യാപനം
എയ്ഡ്സ് രോഗികളുടെ കുടുംബങ്ങളിൽ നടത്തിയ ഒരു തീവ്രമായ പഠനം, എയ്ഡ്സ് ബാധിതരുമായുള്ള അനുദിന സമ്പർക്കം മൂലം ആ മാരക രോഗം പകരില്ല എന്ന് അവിതർക്കിതമായി സ്ഥാപിച്ചുകഴിഞ്ഞുവെന്ന് അവകാശപ്പെട്ടതായി ന്യൂ ഇംഗ്ലണ്ട് ജേർനൽ ഓഫ് മെഡിസിനിലെ ഒരു റിപ്പോർട്ട് പറയുന്നു. മുപ്പത്തൊമ്പതു എയ്ഡ്സ് രോഗികലുടെ നൂറിലധികം വരുന്ന കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ പഠനത്തിൽ “ശരീരത്തിൽ നിന്ന് പൊടിയുന്ന വിയർപ്പും സ്വേതവുംകൊണ്ട് അഴുക്കു പിടിക്കാൻ ഇടയുള്ള വീട്ടുസൗകര്യങ്ങളുടെയും വസ്തുക്കളുടെയും ഗണ്യമായ അളവിലുള്ള പങ്കിട്ടുപയോഗം നടന്നിരുന്നു.” കുടുംബാംഗങ്ങൾ എയ്ഡ്സ് രോഗികളെ ചുംബിക്കുക, ആലിംഗനം ചെയ്യുക, തോർത്തുകൾ, കുടിക്കാനുള്ള ഗ്ലാസ്സുകൾ പല്ലുതേക്കുന്ന ബ്രഷുകൾ, കക്കൂസ്, കിടക്ക എന്നിവ പങ്കിട്ടുപയോഗിക്കുക എന്നീകാര്യങ്ങളെല്ലാം അന്തർഭവിച്ചിരുന്നു. ഗവേഷകർ പരിശോധിച്ച 101 പേരിൽ അഞ്ചുവയസ്സുകാരനായ ഒരേ ഒരാളിൽ മാത്രമേ എയ്ഡ്സ് വൈറസ്സ് ബാധയുടെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടുള്ളൂ. രോഗബാധിതയായ അമ്മയിൽ നിന്ന് ജനിച്ച ആ കുട്ടിക്ക് സാദ്ധ്യതയനുസരിച്ച് രോഗബാധയോടെ ജനിച്ചിരിക്കാമെന്നും അതുകൊണ്ട് അതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ രോഗചരിത്രം അവന്റെ ശൈശവം മുതൽക്കേ ഉണ്ടായിരിക്കാനിടയുണ്ടെന്നും ഡോക്ടർമാർ നിഗമനം ചെയ്തു. രോഗനിയന്ത്രണത്തിന്റെ ഫെഡറൽ സെന്റേഴ്സിന്റെ ഉദ്യോഗസ്ഥനായ ഡോ. ഹാരോൾഡ് ജാഷെ ഈ പഠനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഇങ്ങനെ കുറിക്കൊണ്ടു: “(എയ്ഡ്സിന്റെ) സാധാരണമായ പകർച്ച നടക്കുന്നില്ല എന്നതിന് ഇത് കൂടുതലായ ഒരു ശക്തമായ തെളിവാണ്”
സമയപ്രതിസന്ധികൾ
അക്കങ്ങൾ തെളിയുന്ന വാച്ചുകളുടെയും ക്ലോക്കുകളുടെയും സ്വാധീനം നിമിത്തം സ്വീഡനിലെ കൗമാരപ്രായക്കാരായ കുട്ടികൾക്ക് സാധാരണ ക്ലോക്കുകളിൽ നോക്കി സമയം പറയുന്ന കാര്യത്തിൽ ബുദ്ധിമുട്ടനുഭവപ്പെടുന്നു, എന്ന് ലണ്ടനിലെ ദ റ്റൈംസ് റിപ്പോർട്ട് ചെയ്യുന്നു രണ്ടായിരം സ്വീഡിഷ് കുമാരൻമാരെ വച്ച് നടത്തിയ ഒരു സർവ്വേയിൽ ഓരോ അഞ്ചുപേരിൽ ഒരാൾക്ക് വീതം “മൂന്നാകാൻ കാൽ മണിക്കൂർ ബാക്കി” (ക്വാട്ടർ റ്റു ത്രി) എന്ന പ്രയോഗം മനസ്സിലായില്ല. പകരം അവർ ഇഷ്ടപ്പെടുന്നത് “2.45” അല്ലെങ്കിൽ “14.45” ആണ്. കൗമാരപ്രായക്കാരിൽ മൂന്നിലൊരാൾക്ക് വീതം അക്കങ്ങൾ തെളിയുന്ന വാച്ചുകളുപയോഗിച്ചും സമയം കണക്കുകൂട്ടുന്നതിന് പ്രയാസമുണ്ട്, അതിന് കാരണം, 10,100 എന്നീ സംഖ്യാടിസ്ഥാനത്തിന് പകരം 60 കളുടെ കണക്കാണുള്ളത് എന്നതാണ് എന്നും സർവ്വേ നിരീക്ഷണം നടത്തി.
ആത്മഹത്യാ പ്രതിസന്ധി
ഓരോ 20 മിനിറ്റിലും ഐക്യനാടുകളിൽ ഓരോ ആത്മഹത്യാ വീതം നടക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതു മുതൽ 1980 വരെ 237,322 ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കണക്ക് രാജ്യത്തുള്ള മരണകാരണങ്ങളിൽ പത്താം സ്ഥാനം അത്മഹത്യ നൽകുന്നു. അറ്റ്ലാൻറാ ജോർജിയായിലുള്ള ഫെഡറൽ രോഗനിയന്ത്രണ കേന്ദ്രത്തിലെ അംഗമായ ഡോ. മാർക്ക് എൽ റോസൻബർഗ്ഗ്, 15-നും 34 നും മദ്ധ്യേപ്രായമുള്ളവരുടെയിടയിൽ ആത്മഹത്യ പ്രാമുഖ്യതയിൽ 3-ാം സ്ഥാനമുള്ള മരണ കാരണം ആണെന്ന് പറയുന്നു. പതിനഞ്ചിനും 24-നും മദ്ധ്യേപ്രായമുള്ളവരുടെയിടയിൽ ആത്മഹത്യ 50 ശതമാനം വർദ്ധിച്ചിട്ടുണ്ട്. യുവാക്കളുടെ ആത്മഹത്യയെ സംബന്ധിച്ച് നടത്തിയ ഒരു ദേശീയ കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ “വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്യുമായിരുന്നത് നിങ്ങളുടെ അച്ഛനാകാനായിരുന്നു സാദ്ധ്യത. ഇപ്പോഴോ അതു നിങ്ങളുടെ പുത്രനായിരിക്കും” ആത്മഹത്യാ മരണങ്ങളിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് സ്ഫോടക വസ്തുക്കളും വെടിക്കോപ്പുമാണ്.
രോഗത്തിനിരയായ ശിശുക്കൾ
ഈ വർഷാരംഭത്തിൽ രോഗനിയന്ത്രണത്തിനുള്ള ഫെഡറൽ കേന്ദ്രം, ഐക്യനാടുകളിൽ 231 ശിശുക്കൾ എയ്ഡ്സ് രോഗത്തോട് ജനിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. അതിൽ 40 ശതമാനം അല്ലെങ്കിൽ 103 കേസുകൾ ന്യൂയോർക്ക് നഗരത്തിലായിരുന്നു. അങ്ങനെ നഗരത്തിലെ ചിലഭാഗങ്ങളിൽ “പുതുതായി ജനിക്കുന്ന ശിശുക്കളിൽ” ഏറ്റവും അധികമായിക്കാണുന്ന പകർച്ചവ്യാധി എയ്ഡ്സ് ആയിത്തീർന്നിട്ടുണ്ട് എന്ന് ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. എയ്ഡ്സ് രോഗബാധിതരായ മുതിർന്നവരിൽ മരിച്ച 52 ശതമാനത്തോട് എയ്ഡ്സ് ബാധിതരായ കുട്ടികളിൽ മരിച്ച 69 ശതമനത്തെ താരതമ്യം ചെയ്യുമ്പോൾ രോഗം മുതിർന്നവരേക്കാൾ അധികം വേഗത്തിൽ കുട്ടികളെ മാരകമായി ബാധിക്കുന്നുവെന്ന് അത് സൂചിപ്പിക്കുന്നതായി ഒരു നഗര ഉദ്യോഗസ്ഥൻ കുറിക്കൊണ്ടു. ഈ ശിശുക്കളിൽ ഭൂരിഭാഗവും മയക്കുമരുന്നു കുത്തിവക്കുന്ന സ്ത്രീകൾക്ക് ജനിച്ചവരാണ്. ആ മാതാക്കൾക്ക് മറ്റുള്ളവർ ഉപയോഗിച്ച സൂചികൊണ്ട് കുത്തിവയ്പ്പ് നടത്തിയപ്പോൾ ആയിരിക്കാം രോഗം പകർന്നത്.
കാപ്പിക്കൊള്ള
ഒരു ബാങ്കു കൊള്ള നടത്തുന്നതിനേക്കാൾ ആദായകരവും അപകടം കുറഞ്ഞതും ആണ് കാപ്പി കയറ്റിക്കൊണ്ടുപോവുന്ന വണ്ടിയോ ട്രക്കോ കൊള്ളയടിക്കുന്നത് എന്ന് ബ്രിസീലിയൻ കച്ചവടക്കാർ കണ്ടെത്തിയതായി ലാറ്റിൻ അമേരിക്കാ ഡെയ്ലി പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ദേശീയ പാനീയമായ കാപ്പി ഒരു സുഖഭോഗവസ്തുവായിത്തീർന്നിരിക്കുന്ന ബ്രസീലിൽ 220 മുതൽ 880 പൗണ്ട് വരെ )100 മുതൽ 400 കിലേഗ്രാം) കാപ്പി വഹിച്ചുകൊണ്ടുപോകുന്ന ചെറുവാഗണുകളും സ്റ്റേഷൻ വാഗണുകളും എളുപ്പം ആക്രമിക്കാവുന്ന ലക്ഷ്യങ്ങളായിത്തീർന്നിരിക്കുന്നു. ഈ വർഷത്തിന്റെ ആദ്യമാസത്തിൽ കുറഞ്ഞത് 25 കൊള്ളകൾ റിയോഡിജനിറോ നഗരം കണ്ടു. അവയിൽ അന്ന് 148000 ഡോളർ വിലവരുന്ന എട്ടു ടൺ കാപ്പിയുടെ കവർച്ചയും നടന്നു.
ചൈനീസ് സ്വാദുഭോജനം
‘ആദ്യം അത് ആവിയിൽ വേവിക്കുക, അനന്തരം കുരുമുളകും ഇഞ്ചിയും ചേർത്ത് ഉപ്പു വെള്ളത്തിൽ കുറേ മണിക്കൂറുകളോളം കുതിർക്കുക, അടുത്തതായി അത് കട്ടിയുള്ള മാംസതുണ്ടങ്ങളാക്കുക, തുടർന്ന് വായു കയറത്തക്കവണ്ണം ഒരു ദിവസം സൂക്ഷിക്കുക. അത് ചോറ്, തവിട്, എള്ളെണ്ണ എന്നിവയുടെ കൂട്ടിനോട് കൂടെ ചേർത്ത് അടുക്കള മുഴുവൻ പരിമളം പരക്കുവോളം പാകപ്പെടുത്തുക’ ഈ പ്രചാരമുള്ള ചൈനീസ് സ്വാദ് ഭോജ്യത്തിന്റെ പ്രധാന ഘടകം എന്താണ്? എലിയുടെ മാംസം! ഇന്ന് ‘ലോകത്തിലെ എട്ട് ബില്യൺ എലികളുടെ പകുതി സംഖ്യ’ എന്നു നിർണ്ണയം ചെയ്യപ്പെട്ടിരിക്കുന്ന ചൈനയുടെ എലി സംഖ്യ വെട്ടിച്ചുരുക്കുന്നതിനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ് ഈ ഭോജ്യത്തിന് നൽകുന്ന പ്രോത്സാഹനം എന്ന് ലണ്ടനിൽ നിന്നുള്ള ദ ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഈ തുരപ്പൻമാർ കഴിഞ്ഞ വർഷം തിന്നു തീർത്ത 1 1/2 കോടി ടൺ വരുന്ന ധാന്യം അപ്പാടെ പാഴായിപ്പോകയില്ല. എന്തുകൊണ്ട്? ധാന്യം തിന്ന് വളർന്ന എലിയുടെ മാംസം ‘പാകപ്പെടുത്താൻ എളുപ്പമായി’ രുചികൂടിയ ഭക്ഷ്യം ആണെന്ന് ചൈനയുടെ ഇക്കണോമിക് ഡെയ്ലിയുടെ ഒരു ലേഖകൻ പറയുന്നു.
ജീവരക്ഷാകരമായ പ്രതിഫലങ്ങൾ
ദർപ്പണങ്ങൾ ജപ്പാനിൽ ജീവൻ രക്ഷിക്കുന്നതായി തോന്നുന്നു. എന്ന് അസാഹി ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആത്മഹത്യ തടയാനുള്ള ഒരു ശ്രമത്തിൽ സപ്പോറ നഗരത്തിലെ ഗതാഗതാ ബ്യൂറോ അടുത്തയിടയിൽ അതിന്റെ നാലു ഭൂഗർഭ സ്റ്റേഷനുകളുടെ പ്ലറ്റ് ഫോമുകളിൽ വലിയ കണ്ണാടികൾ സ്ഥാപിച്ചു. ഭൂഗർഭ പാളങ്ങൾ 1971-ൽ തുറന്നതിനെത്തുടന്ന് 60 ആളുകൾ പാഞ്ഞുവരുന്ന തീവണ്ടികളുടെ മുമ്പിൽ ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്. പക്ഷെ ഒഡോറി സ്റ്റേഷനിൽ 1984-ൽ വലിയ ദർപ്പണങ്ങൾ സ്ഥാപിച്ചതിനെത്തുടർന്ന് ആത്മഹത്യ ശ്രമമേ ഉണ്ടായിട്ടില്ല. ഈ ദർപ്പണങ്ങളുടെ വിജയത്തിന്റെ കാരണം അധികൃതർക്ക് അറിയില്ല. പക്ഷെ, ആത്മഹത്യയെപ്പറ്റി ആലോചിക്കുമ്പോൾ തങ്ങളുടെ പ്രതിഫലങ്ങൾ കാണുന്നതു കൊണ്ടൊ അല്ലെങ്കിൽ ദർപ്പണങ്ങക്കു മുന്നിൽ തടിച്ചു കൂടാനിടയുള്ള ജനകൂട്ടങ്ങളുടെ സാന്നിദ്ധ്യമോ ആയിരിക്കാം ആത്മഹത്യാ തൽപരരെ വീണ്ടും വിചാരത്തിനു പ്രേരിപ്പിക്കുന്നത്.
ശിശുദ്രോഹം വർദ്ധിക്കുന്നു.
കാനഡയിലെ കുട്ടികൾക്ക് നേരെയുള്ള ദ്രോഹം 50 ശതമാനം കഴിഞ്ഞ വർഷം വർദ്ധിച്ചതായി കാനഡായിലെ ദ ഗ്ലോബ് ആൻറ് മെയിൽ റിപ്പോർട്ട് ചെയ്യുന്നു. മൂന്നുവയസ്സുപോലെ അത്രഇളം പ്രായമുള്ള പെൺകുട്ടികളുടെ മേൽവരെ ലൈംഗിക ബന്ധം അടിച്ചേൽപ്പിക്കപ്പെട്ടിട്ടുള്ളതായി ഒട്ടാവയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. അത്തരം ദ്രോഹം നിമിത്തം കുട്ടികൾക്ക് ലൈംഗികമായി വ്യപിക്കുന്ന രോഗങ്ങളുടെ ബാധയുണ്ടാകുന്നു.” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഒട്ടാവയിലേ ലൈംഗിക ദ്രോഹത്തിനു വിധേയരായ കുട്ടികളെ ഉൾപ്പടുത്തിക്കൊണ്ടെടുത്ത സ്ഥിതിവിവരക്കണക്കു സൂചിപ്പിക്കുന്നത് അവരിൽ 93 ശതമാനത്തിനും തങ്ങളെ ദ്രോഹിച്ചവർ ആരെന്ന് അറിയാം എന്നായിരുന്നു.
മാട്ടിറച്ചിയേക്കാൾ മികച്ചത്
ശരാശരി 1000 പൗണ്ട് (454 കി. ഗ്രാം) തൂക്കമുള്ള കാളക്കുട്ടിയിൽ നിന്ന് ഏതാണ്ട് 435 പൗണ്ട് (197 കി. ഗ്രാം) മാട്ടിറച്ചിയെ കിട്ടുകയുള്ളൂ എന്നിരിക്കെ കാനഡയിലെ മാട്ടിറച്ചിയുടെ വിവരകേന്ദ്രം പറയുന്നതനുസരിച്ച് അവശേഷിക്കുന്ന ഭാഗങ്ങളൊന്നും തന്നെ പാഴാക്കപ്പെടുന്നില്ല എന്ന് ദ ടൊറാന്റോ സ്റ്റാർ പറയുന്നു. അവശേഷിക്കുന്ന വസ്തുക്കൾ പശ, ചോക്ലേറ്റുകൾ, വയലിൻ കമ്പികൾ എന്നിവ ഉൾപ്പെടുന്ന ഉപഉത്പന്നങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കൂടാതെ അസ്ഥികളും കൊമ്പുകളും തോൽപശ ചേർന്നുള്ള ഉത്പന്നങ്ങളടെയും ടിന്നിലടച്ച മാംസത്തിന്റെയും ഐസ്ക്രീമിന്റെയും ഉദ്പാദനത്തിൽ ഉപയോഗിക്കപ്പെടുന്നു. മറ്റു ഉപഉത്പന്നങ്ങൾ സോപ്പ്, ബട്ടണുകൾ, അധരലേപനം, സ്ഫോടകവസ്തുക്കൾ, ജൗളിക്ക് മയം വരുത്താനുള്ള വസ്തുക്കൾ എന്നിവയാണ്. നൂറിലധികം ജീവരക്ഷാകരവും ജീവിതോദ്ധാരകവുമായ മരുന്നുകളിൽ മൃഗത്തിൽനിന്നും എടുക്കുന്ന ഘടകം അടങ്ങിയിരിക്കുന്നു. പ്രമേഹരോഗത്തിനുപയോഗിക്കുന്ന ഇൻസുലിൻ മൃഗത്തിന്റെ പാൻക്രിയാസ് എന്ന അവയവത്തിൽനിന്നും ശാസ്ത്രക്രിയ നടത്തുമ്പോൾ രക്തം കട്ടപിടിക്കുന്നത് തടയാനും ശൈത്യക്ഷതം, പൊള്ളൽ എന്നിവക്കുള്ള ചികിത്സയിലും ഉപയോഗിക്കപ്പെടുന്ന ഹെപ്പാരിൻ മൃഗത്തിന്റെ ശ്വാസകോശത്തിൽ നിന്നുമാണ് എടുക്കപ്പെട്ടിട്ടുള്ളത്.
കുലുക്കു ചികിത്സ
എല്ലുകൾക്ക് മാരകമായ ഒടിവ് തട്ടിയിട്ടുള്ള രോഗികൾ സൗഖ്യം പ്രാപിക്കാനെടുക്കുന്ന സമയദൈർഘ്യം കുറക്കുന്ന കാര്യത്തിൽ എല്ലുകുലുക്കി എന്നു അപരനാമത്തിൽ വിളിക്കപ്പെടുന്ന ഒരു ഉപകരണത്തിന്റെ അടുത്തകാലത്തെ കണ്ടുപിടുത്തം ഡോക്ടർമാരിൽ ശുഭപ്രതീക്ഷ വളർത്തിയിരിക്കുന്നതായി ലണ്ടനിലെ ദി റ്റൈംസ് റിപ്പോർട്ട് ചെയ്യുന്നു. അത് എന്താണ്? സ്പ്രിംഗ് പേടകം ഘടിപ്പിച്ചിട്ടുള്ള ഒരു കംപ്രസ്സർ അടങ്ങിയ ഒരു ലോഹ ഫ്രെയിം ആണത്. ഒരു രോഗിയുടെ ഒടിഞ്ഞ കൈകാലുകളോട് അത് ബന്ധിപ്പിച്ചാൽ അത് പുതുതായ കോശവളർച്ച ത്വരിതപ്പെടുത്തുന്ന നേരിയ പ്രകമ്പനം ഉളവാക്കും. നടപ്പിനു തുല്യമായ ചലനം ഈ ഉപകരണം പ്രദാനം ചെയ്യുന്നതുകൊണ്ട് ചികിത്സയുടെ പ്രാരംഭദശയിൽ കഴിയുന്ന രോഗികൾക്ക് കിടക്കയിൽനിന്ന് എഴുന്നേൽക്കാതെ തന്നെ“ഒന്നു നടക്കാൻ പോകുന്നതിനു കഴിയും. ഒരിക്കൽ രോഗി എഴുന്നേറ്റ് നിൽക്കാൻ തുടങ്ങുമ്പോൾ പേശീക്ഷയം തന്നെ കുറക്കുമാറ് ഒടിവുള്ളിടത്തെ ചലനം നിയന്ത്രിക്കുന്നതിന് രൂപകൽപന ചെയ്തിട്ടുള്ളതാണ് ലോഹഫ്രെയിം. ഈ സമ്പ്രദായപ്രകാരം ചികിത്സിക്കപ്പെടുന്ന ഒടുവുകൾ പ്ലാസ്റ്ററിനുള്ളിൽ വച്ച് ശുശ്രൂഷിക്കപ്പെടുമ്പോഴത്തേതിനേക്കാൾ 20 ശതമാനം കൂടിയ വേഗതയിൽ സുഖം പ്രാപിക്കുന്നു.
“നിയമരാഹിത്യത്തിന്റെ യുഗം”
മറ്റേതൊരു യൂറോപ്യൻ രാജ്യത്തെക്കാളും അധികമായി ബ്രിട്ടണിൽ ഒരു കോടിയിലധികം കുട്ടികൾ കരുതൽ തടങ്കലിലോ കോടതിയുടെ മോൽനോട്ട ഉത്തരവിന് വിധേയമായോ കഴിയുന്നുണ്ട് എന്ന് നാഷണൽ ചിൽഡ്രൻസ് ഹോം റിപ്പോർട്ടു പറയുന്നു. അടുത്ത വർഷങ്ങളിൽ ക്രിമിനൽ കുറ്റങ്ങളുടെ ഏറ്റവും ഉയർന്ന നിരക്ക് 14 മുതൽ 16 വയസ്സുവരെ പ്രായമുള്ളവരുടെ ഇടയിലും ക്രിമിനൽ കുറ്റങ്ങൾ ചെയ്തതിൽ പകുതി പേർ 21 താഴെയുള്ളവരും ആണ്. ഇത് കാണിക്കുന്നത് ബ്രിട്ടണിൽ ഓരോ അഞ്ചുപേരിൽ ഒരാൾക്കുവീതം തന്റെ ആയുഷ്ക്കാലത്ത് ഒരു ക്രിമിനൽ അപരാധ രേഖയുണ്ടായിരിക്കും എന്നതാണ്. വസ്തുതകളുടെ അപഗ്രഥനത്തിന് “നിയമരാഹിത്യത്തിന്റെ യുഗം” എന്ന് ലണ്ടന്റെ ഡെയ്ലി മെയിൽ ശീർഷകം നൽകിയതിൽ അതിശയിക്കാനില്ല.
ജാരജനനത്തിന്റെ വില
കൗമാരപ്രായക്കാരുടെ ഗർഭധാരണം ഐക്യനാടുകളുടെ മേൽ 1660 കോടി ഡോളർ ചെലവ് വരുത്തിവക്കുന്നു. കൗമാര മതാപിതാക്കളുടെ കുട്ടികൾക്ക് 20 വയസ്സാകുമ്പോഴേക്ക് വൈദ്യസഹായം, ഭക്ഷണദാനം എന്നീപരിപാടികൾ മുഖേന അവരെ പുലർത്തുന്നതിന് 604 കോടി ഡോളർ സർക്കാർ ചെലവഴിച്ചിരിക്കും. സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അത്തരം ക്ഷേമപരിപാടികളുടെ സഹായം അനുഭവിക്കുന്ന കുടുംബങ്ങളിൽ 53 ശതമാനവും കൗമാരപ്രായക്കാരുടെ കുടുംബങ്ങളാണ്. കൗമാരപ്രായക്കാരികളായ മാതാക്കൾ അവരുടെ ആദ്യശിശുവിന് ജന്മം നൽകുന്നതിന് 20 വയസ്സുവരെയെങ്കിലും ഒന്നു കാത്തിരുന്നുവെങ്കിൽ 240 കോടി ഡോളർ അതായത് മൊത്തം ക്ഷേമനിധിയുടെ മൂന്നിലൊന്ന് ലാഭിക്കാൻ കഴിയുമായിരുന്നു. ഓരോ വർഷവും തങ്ങളുടെ ആദ്യശിശുവിനെ പ്രസവിച്ചു കഴിഞ്ഞ 385000 കുമാരിമാരിൽ പകുതിയും 18 വയസ്സിന് താഴെ പ്രായമുള്ളവരാണ്.
സാമ്പത്തിക നിരുത്സാഹം
സ്വിറ്റ്സർലണ്ടനിലെ ഡെവൊസിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന 16-ാം ലോകസാമ്പത്തിക വേദിയുടെ ആധാര വിഷയം ”ആഗോള നടപടിക്കുള്ള ധൈര്യം” എന്നതായിരുന്നു. പക്ഷെ ഒത്തുചേർന്നുള്ള ലോകസാമ്പത്തിക ഭദ്രതക്കുള്ള നടപടികൾ എടുക്കുന്നതിനുള്ള ഉത്സാഹത്തിന്റെ ശോചനീയമായ അഭാവം കാരണമായിരുന്നു. ഒരു ബ്രിട്ടീഷ് മെർച്ചൻറ് ബാങ്കിന്റെ ഡയറക്ടർ ആയിരുന്ന ക്വാൻറിൻ ഡേവിസ് ഇങ്ങനെ വിലപിച്ചു പറഞ്ഞു: “കഴിഞ്ഞ വർഷം പാശ്ചാത്യ സമ്പദ് വ്യവസ്ഥയിൽ ഒരു ഉൻമേഷം കാണാനുണ്ടായിരുന്നു. പക്ഷെ ഈ വർഷം ഒരു കാർമേഘമാണ് പകരമുള്ളത്” അമ്പത്തിരണ്ട് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 600 ഡലിഗേറ്റുകളിൽ 44 സർക്കാർ ഉദ്യോഗസ്ഥൻമാരും ഉണ്ടായിരുന്നു. വ്യവസായവത്കൃത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും വളർച്ച കൈവരിക്കുന്നതിനുള്ള ധീരമായ നടപടി സംബന്ധിച്ച വിഷയത്തിന് സർക്കാർ ഉദ്യോഗസ്ഥൻമാർ ഊന്നൽ നൽകിയപ്പോൾ ബിസിനസ്സുകാർ ആശങ്കയോടെയാണ് പ്രതികരിച്ചത്. താണുകൊണ്ടിരിക്കുന്ന എണ്ണവിലകൾ, അസ്ഥിരമായ ഡോളർ, അനേക വികസ്വര രാജ്യങ്ങളിലെ ഭീമായ കടബാദ്ധ്യത എന്നിവയാണ് അന്തർദ്ദേശീയ ബിസിനസ്സുകാർക്ക് സാമ്പത്തിക മ്ലാനത തോന്നാനിടയാക്കിയ കാരണങ്ങളിൽ ചിലത്.