ഭീകരപ്രവർത്തനം—ആരെങ്കിലും സുരക്ഷിതരാണോ?
ബോംബിംഗ്, കൂട്ടക്കൊല, റാഞ്ചൽ—ഇവ മിക്കവാറും പതിവായിത്തീർന്നിരിക്കുന്നു. ലോകത്തിൽ അനേക സ്ഥലങ്ങളും സുരക്ഷിതമായി തോന്നുന്നുമില്ല. യു. എസ്സ്. സെൻട്രൽ ഇൻറലിജൻസ് ഏജൻസിയുടെ ഡയറക്ടറായ വില്യം ജെ. കാസെ ഇപ്രകാരം പറയുന്നു: “ഭീകരപ്രവർത്തനം അതിർവരമ്പുകളില്ലാത്ത ഒരു നിർദ്ദയ യുദ്ധമായിത്തീർന്നിരിക്കുന്നു.”
ആയിരത്തിതൊള്ളായിരത്തി എഴുപത്തൊന്നു വരെയുള്ള അടുത്ത കാലങ്ങളിൽ ഭീകരരുടെ ആക്രമണത്താൽ ആണ്ടിൽ രണ്ടു ഡസനിൽ കുറച്ചു ആളുകൾ മാത്രം മരിച്ചിരുന്നു. 1983 ആയപ്പോൾ ഓരോ വർഷവും കൊല്ലപ്പെടുന്നവരുടെ സംഖ്യ പതിനായിരത്തിനു മേലായി കുതിച്ചുയർന്നു! മുൻ യു. എൻ. പ്രതിനിധി ജീൻ കിർക്ക്പാട്രിക്ക് ഇപ്രകാരം എഴുതി, “ഭീകര പ്രവർത്തനം മിക്കവാറും എയ്ഡ്സ് പോലെ തന്നെ വ്യാപകമായി വർദ്ധിക്കുന്നു.”
ഈ തരത്തിലുള്ള അക്രമം ചരിത്രത്തിന് ഒരു കിരാതമായ വൈകൃതഭാവം നൽകിയിരിക്കുന്നു. ദി വാൾ സ്ട്രീറ്റ് ജേർണൽ ഇപ്രകാരം പരാമർശിക്കുന്നു, “ചരിത്രകാരൻമാർ വിവിധ കാലങ്ങൾക്ക് പേരുകൾ നൽകാൻ ഇഷ്ടപ്പെടുന്നു, “വിശ്വാസത്തിന്റെ യുഗം അഥവാ ന്യായത്തിന്റെ യുഗം.” എന്നാൽ അത് ഇങ്ങനെ ഉപസംഹരിക്കുന്നു. “നമ്മുടേത് ഭീകരപ്രവർത്തനത്തിന്റെ യുഗമെന്നു മാത്രമേ വിളിക്കപ്പെടാനാവൂ, എന്തുകൊണ്ടെന്നാൽ നമുക്ക് എല്ലായ്പ്പോഴും ഉണ്ടായിരുന്നിട്ടുള്ള തരത്തിൽ മേലാൽ കൊള്ളക്കാരുടെയും ക്രമം തെറ്റിയ കൊലയാളികളുടെയും ഒറ്റപ്പെട്ട സംഭവങ്ങൾ കൈകാര്യം ചെയ്യുകയല്ല. നാം ജീവിക്കുന്നത് എല്ലാത്തരം വ്യവസ്ഥാപിത സമൂഹത്തിനുമെതിരായ വിപ്ലവത്തിന്റെ, സംസ്ക്കാരത്തിനുതന്നെ എതിരായ യുദ്ധത്തിന്റെ കാലത്താണ്.”
പ്രത്യേകിച്ചു യാത്ര ചെയ്യുന്നതു അനേകരും അപകടകരമെന്നു ചിന്തിക്കുന്നു—നല്ല കാരണത്താൽ തന്നെ. 1985 ജൂൺ 23-ന് എയർ ഇൻഡ്യ ഫൈറ്ളറ് 182-നുള്ളിൽ നടന്ന ഒരു സ്ഫോടനം അതിനെ അയർലണ്ടിനടുത്തുള്ള സമുദ്രത്തിൽ ആഴ്ത്തി. 83 കുട്ടികൾ ഉൾപ്പെടെ 329 യാത്രക്കാരും കൊല്ലപ്പെട്ടു. യാത്ര ആരംഭിച്ച കാനഡയിലെ ടൊറൊൻഡൊയിൽ വെച്ച് ഭീകരർ വിമാനത്തിൽ ഒരു ബോംബ് സ്ഥാപിച്ചിരുന്നു എന്നു വിചാരിക്കുന്നു.
അതിനു കുറച്ചു ദിവസങ്ങൾ മുമ്പ് ട്വാ ഫൈറ്ളറ് 847 ഗ്രീസിലെ ഏതെൻസിൽ നിന്ന് ഇറ്റലിയിലെ റോമിലേക്ക് പോകും വഴി റാഞ്ചിയെടുത്തു. ആ പ്രദേശത്തെ മൂന്നു ദിവസത്തിനുള്ളിലുള്ള മൂന്നാമത്തെ റാഞ്ചലായിരുന്നു അത്, ഏറ്റവും നാടകീയവും. ശത്രുവിന്റെ പക്കൽ ജാമ്യമായി സൂക്ഷിച്ചിരുന്ന അമേരിക്കക്കാർ പ്രത്യക്ഷപ്പെട്ടതിനെ ലോകത്തെ ആദ്യത്തെ ടെലിവിഷനിലൂടെയുള്ള ഭീകരതയുടെ അസ്വസ്ഥമായ അനിശ്ചിതത്വ കാഴ്ച” എന്നു ടൈം മാസിക വിളിച്ചു.
ഒരു ഫൈറ്ളറ് 847-ലെ ജാമ്യത്തടവുകാരുടെ ക്രൂരമായ വധത്താലും മറ്റുള്ളവരുടെ വധ സാദ്ധ്യതയാലും ഭയവിഹ്വലനായിത്തീർന്ന യു. എസ്. പ്രസിഡൻഡ് റീഗൻ ഇപ്രകാരം പറഞ്ഞു: “ഞാൻ ആരെയും പോലെ നിരാശനാണ്. ഞാൻ ഒറ്റക്കായിരിക്കുമ്പോൾ ഇതു സംബന്ധിച്ചു എന്തു ചെയ്യണമെന്നറിയാതെ പലവട്ടം തല ഭിത്തിയിലിടിച്ചിട്ടുണ്ട്.”
ഒടുവിൽ, ഒരു യോജിപ്പിലെത്തുകയും ജാമ്യത്തടവുകാരെ വിടുകയും ചെയ്തു. എന്നാൽ സി. ഐ. എ. ഡയറക്ടറായ കാസൊ “ട്വാ റാഞ്ചൽ തുടക്കം മാത്രമായിരുന്നു” എന്നു പറഞ്ഞു.
അതു അപ്രകാരമായിരുന്നുതാനും. ആ അമേരിക്കൻ ജാമ്യത്തടവുകാരെ വിടുന്നതിനു മുമ്പുതന്നെ ജർമ്മനിയിലെ ഫ്രാങ്ക് ഫർട്ട് അന്തർദ്ദേശീയ വിമാനത്താവളത്തിൽ ഒരു ബോംബു സ്ഫോടനമുണ്ടായി. സമീപത്തു നിന്നിരുന്ന മൂന്നുപേർ കൊല്ലപ്പെടുകയും ഡസൻ കണക്കിനു മറ്റുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തു.
മെഡിറ്ററേനിയൻ കടലിലെ ഒരു ഉല്ലാസ യാത്രാവേളയിൽ, 1985 ഒക്ടോബറിൽ ഇറ്റാലിയൻ കപ്പലായ ആച്ചില്ലി ലോറോ ഭീകരർ റാഞ്ചിക്കൊണ്ടുപോയി. നാലു ദിവസത്തേക്കു തടസ്സപ്പെടുത്തലും അതീവ ഭയവും തുടർന്നു. അതു തീരുന്നതിനു മുമ്പു ഭീകരർ ഒരു അമേരിക്കൻ ജാമ്യത്തടവുകാരനെ വധിച്ചിരുന്നു.
അതേ വർഷം നവമ്പറിൽ ജൗജിപ്റ്റ് എയർ ഫൈറ്ളറ് 648-ന്റെ റാഞ്ചൽ അത്ഭുതപൂർവ്വകമായ അത്യാഹിതത്തിൽ കലാശിച്ചു. റാഞ്ചികൾ യാത്രക്കാരെ ഒരുവനു പിന്നാലെ മറ്റൊരുവനെ നിഷ്ഠൂരമായി വധിക്കയും ഇന്ധനം നിറക്കുന്നതിനുള്ള അവരുടെ ആവശ്യം നിറവേറ്റിയില്ലെങ്കിൽ വധം തുടരുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈജിപ്ഷ്യൻ കമാന്റോകൾ ആക്രമിച്ചു വിമാനം പിടിച്ചെടുത്തപ്പോൾ മിക്കയാത്രക്കാരും കൊല്ലപ്പെട്ടു. മൊത്തം 60 പേർ മരിക്കയും 27 പേർക്കു പരുക്കേൽക്കയും ചെയ്തു. അടുത്ത പേജിൽ തുടങ്ങി ഒരു അതിജീവകന്റെ നേരിട്ടുള്ള വിവരണം നിങ്ങൾക്കു വായിക്കാൻ കഴിയും.
പിന്നീട്, ക്രിസ്തുമസ്സ് കഴിഞ്ഞു ഉടൻ റോമിലെയും വിയന്നായിലെയും വിമാനത്താവളങ്ങളിൽ ഭീകരർ ഒരു ഹീനമായ ആക്രമണത്തിൽ 19 പേരെ കൂട്ടക്കൊല നടത്തുകയും 110-ൽ അധികം പേരെ പരുക്കേൽപ്പിക്കുകയും ചെയ്തു. അങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരു സംഭവം ആറിത്തണുക്കുമ്പോൾ മറ്റൊന്നു സംഭവിക്കുന്നു. മിക്കവാറും എല്ലാ ദിവസവും ഭീകരർ എവിടെയെങ്കിലും കടന്നാക്രമിക്കുന്നു.
ഫ്രാൻസിലെ ഒരു ബോംബിംഗിനെ സംബന്ധിച്ച് റിപ്പോർട്ടു ചെയ്തശേഷം 1986 ഫെബ്രുവരി 6-ലെ ന്യൂയോർക്ക് ടൈംസ് ഇപ്രകാരം നിരീക്ഷിച്ചു: “ചുരുങ്ങിയ നാളുകൾക്കുള്ളിൽ പാരീസിലെ തിരക്കേറിയ പ്രദേശത്തെ മൂന്നാമത്തെ അത്തരം സംഭവമായിരുന്നു ഇത്, ഈ നഗരം അതിന്റെ ഏറ്റം അറിയപ്പെടുന്നതും സർവ്വസാധാരണമായി സാന്ദ്രമായതുമായ വ്യാപാര പ്രദേശങ്ങളെ ലക്ഷ്യമാക്കിയുള്ളതും ലക്കില്ലാത്തതുമായ ഭീകര പ്രവർത്തനത്തിന്റെ പ്രസ്ഥാനത്തിൽ ആഴ്ത്തി കളഞ്ഞിരുന്നു എന്നു വ്യക്തമാക്കിയിരുന്നു.”
സുരക്ഷിതത്വത്തിനു ഭീഷണി
കുറേക്കൂടി അടുത്ത കാലത്തെ സമുദ്ര യാത്രാവേളയിൽ ആച്ചിലെ ലോറോയ്ക്ക് ഒരു ബോംബു ഭീഷണി ലഭിച്ചപ്പോൾ സംഭവിച്ചത് ഭീകര പ്രവർത്തനം ഉല്പാദിപ്പിക്കുന്ന ഭയം ചിത്രീകരിക്കുന്നു. കപ്പൽ ജോലിക്കാർ കൊടുംഭീതിയിൽ, പത്തുലക്ഷം ഡോളർ വിലയുള്ള പുതിയ ചൂതാട്ട ഉപകരണങ്ങൾ വെച്ചിരുന്ന കൂടകളിൽ ഒന്നിൽ ഒരു ബോംബു ഉണ്ടായിരിക്കുമെന്നുള്ള ഭീതിയിൽ അവ സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു! ആ ഭീഷണി വ്യാജമായിരുന്നു.
അനേകം വിമാനത്താവളങ്ങളും ഫലത്തിൽ യോദ്ധാക്കളുടെ ക്യാമ്പുകളായിത്തീർന്നിരിക്കുന്നു. ഇസ്രായേലിലെ ബെൻഗുരിയോൻ വിമാനത്താവളംപോലെയുള്ള സ്ഥലങ്ങളിൽ യാത്രാസാമാനങ്ങൾ ഓരോന്നോരോന്നായി പരിശോധിക്കുന്നു. അവിടെ ഒരു ഇൻസ്പെക്ടർ സംശയത്തോടെ ഒരു ടുത്ത്പെയ്സ്റ്റ് ട്യൂബ് കയ്യിൽ എടുത്തപ്പോൾ ഒരു യാത്രക്കാരൻ അർത്ഥഫലിതത്തിൽ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ അതു ഞെക്കിവെളിയിൽ എടുത്താൽ തിരികെ കയറ്റുന്നതിനു വളരെ വിഷമിക്കേണ്ടിവരും.” ഒരു നടപടിക്കും 100 ശതമാനം സുരക്ഷിതത്വം ഉറപ്പുനൽകാൻ സാദ്ധ്യമല്ല.
“ഈ ഘട്ടത്തിൽ ഒരു വിമാനത്താവളവും യഥാർത്ഥത്തിൽ സുരക്ഷിതമാണെന്നു തോന്നുന്നില്ല,” എന്നു ഒരു യു. എസ്. ട്രാവൽ ഏജൻസിയുടെ മാനേജരായ മീഖായേൽ ബാരോൺ പറയുന്നു. “നിങ്ങൾ നിങ്ങളുടെ പണം കൊടുക്കുന്നു, നിങ്ങൾക്കു സംഭവിക്കാവുന്ന എന്തിനെയും ഏറ്റെടുക്കയും ചെയ്യുന്നു.”
ഭീകര പ്രവർത്തനത്തെ ഭയപ്പെട്ടതിനാൽ ആയിരങ്ങൾ തങ്ങളുടെ യാത്രയ്ക്കുള്ള ആസൂത്രണങ്ങൾ മാറ്റിയിട്ടുണ്ട്. ഒരു വൻ റാഞ്ചലിനുശേഷം ഏകദേശം 8,50,000 അമേരിക്കക്കാർ കഴിഞ്ഞ വേനൽക്കാലത്തു വിദേശ യാത്രകൾ ഒഴിവാക്കിയിരിക്കും എന്നു റിപ്പോർട്ടു ചെയ്യുന്നു. ന്യൂയോർക്കിലെ ഒരു ട്രാവൽ ഏജൻറ് ഈ അടുത്തകാലത്ത് ഇപ്രകാരം നിരീക്ഷിച്ചു: “ഇപ്പോൾ തന്നെ ഇവിടെയുള്ള ട്രാവൽ ഏജൻറുമാർ പോലും യൂറോപ്പിലേക്കു യാത്രചെയ്യാൻ ആഗ്രഹിക്കുന്നില്ല,” അയാൾ ഇങ്ങനെ കൂട്ടിച്ചേർത്തു, “ഞങ്ങൾക്കു സൗജന്യമായി പോവുകയും ചെയ്യാം.”
സാഹചര്യം ഗൗരവമുള്ളതാണ്. സംഗ്രഹമായി, യു. എസ്. സെനറ്റ് കമ്മറ്റിയായ സി. ഐ. എ. യുടെ ഡയറക്ടർ കാസി ഇപ്രകാരം പറഞ്ഞു: “നാം പ്രഖ്യാപിക്കപ്പെടാത്ത ഒരു യുദ്ധത്തിനിടയിലാണ്.” എന്നാൽ ശത്രുവിനെ തിരിച്ചറിയുന്നതാണു പ്രശ്നം. അതു വിമാനത്തിൽ അടുത്ത സീറ്റിൽ ഇരിക്കുന്ന യാത്രക്കാരനായിരിക്കാം.
സാഹസികരായ റാഞ്ചികളാൽ പിടിക്കപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കുമെന്നറിയാൻ നിങ്ങൾ ഇഷ്ടപ്പെടുന്നോ? എങ്കിൽ ഈജിപ്റ്റ് എയർ ഫൈറ്ളറ് 648-ന്റെ റാഞ്ചലിൽനിന്നു രക്ഷപ്പെട്ട ഏലിയാസ് റൂസിയാസിന്റെ പിൻവരുന്ന സംഭവ കഥ വായിക്കുക. (g86 6/22)
[12-ാം പേജിലെ ചിത്രം]
റോം വിമാനത്താവളത്തിലെ കൂട്ടക്കൊല
[കടപ്പാട്]
AGI photo, Rome, Italy
[11-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Reuters/Bettmann Newsphotos