ഗ്രീസിൽ മതപീഡനം—എന്തുകൊണ്ട്?
ഈ ലക്കത്തിൽ “ഉണരുക!” ഈ മുഴുഭാഗവും, ‘ജനാധിപത്യത്തിന്റെ തൊട്ടിലിൽ’ ഉയർന്നിരിക്കുന്ന ഒരു പ്രതിസന്ധിക്കു വിനിയോഗിക്കുന്നു
1986 ജൂൺ 15 ഞായറാഴ്ച ഗ്രീസിലെ ലാറിസായിൽ ഗാലക്സിയാസ് സിനിമാഹാളിൽ, ഏതാണ്ട് 700 യഹോവയുടെ ക്രിസ്തീയ സാക്ഷികൾ ഒരു സമാധാനപരമായ സമ്മേളനത്തിൽ കൂടിവന്നു. അവർ ബൈബിൾ പഠിക്കുന്നതിനും, അതിലെ ക്രിസ്തീയ തത്വങ്ങൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ബാധകമാക്കുന്നതു് വർദ്ധിപ്പിക്കുന്നതിനുമുള്ള അവരുടെ അർദ്ധവാർഷിക സർക്കിട്ട് സമ്മേളനം നടത്തുകയായിരുന്നു.
ഈ സമ്മേളനം 1975-ൽ നിയമമാക്കപ്പെട്ട ഗ്രീസിലെ ആധുനിക ഭരണഘടനയോടു് ചേർച്ചയിലായിരുന്നു. അതു പറയുന്നു. “നിരായുധമായും സമാധാനപരമായും സമ്മേളിക്കാനുള്ള അവകാശം ഗ്രീക്കുകാർക്ക് ഉണ്ടായിരിക്കുന്നതാണ്” അതിനു പുറമേ അതു പ്രഖ്യാപിക്കുന്നു. “മത മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം അനതിക്രമണിയമാകുന്നു.” ഭരണഘടന കൂട്ടിച്ചേർക്കുന്നു. “എല്ലാ അറിയപ്പെടുന്ന മതങ്ങളും തടസ്സം കൂടാതെയും നിയമസംരക്ഷണത്തിൻ കീഴിലും തങ്ങളുടെ ആരാധനാകർമ്മങ്ങൾ നടത്തുന്നതിനു സ്വാതന്ത്ര്യമുള്ളവരാണ്.”
എന്നിരുന്നാലും ആ ജൂൺ മാസ ദിവസം 11 മണിയോട് സമീപിച്ച്, ഈ യഹോവയുടെ ക്രിസ്തീയ സാക്ഷികൾ സമാധാനപരമായി സമ്മേളിച്ച സിനിമാഹാളിന് ചുറ്റും വിദ്വേഷപരമായ സംഗതികൾ രൂപം പ്രാപിച്ചു. എന്തു സംഭവിച്ചുവെന്ന് സ്ഥലത്തെ വർത്തമാനപത്രമായ! ലാറിസാ പറയുന്നു: “നൂറുകണക്കിനു ആളുകൾ പ്രത്യേകിച്ച് നമ്മുടെ പട്ടണത്തിലെ ക്രിസ്തീയ സ്ഥാപനങ്ങളിലെ (ഗ്രീക്ക് ഓർത്തഡോക്സ്) അംഗങ്ങൾ കുറെ പുരോഹിതൻമാരുടെ നേതൃത്വത്തിൽ ഒരുമിച്ച് കൂടുകയും സിനിമാഹാളിലുള്ളവരോട്, 700 ലധികം യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രതികൂലാഭിപ്രായം പ്രകടിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. സിനിമാഹാളിലേക്ക് പ്രവേശിച്ച് സമ്മേളനം നിർത്താൻ പോകുന്നതു പോലെ തോന്നി ജനകൂട്ടത്തെ കണ്ടപ്പോൾ.” ജനകൂട്ടം സിനിമാഹാളിനെ അനേക മണിക്കൂറുകളോളം വളഞ്ഞു. പരിതഃസ്ഥിതി വളരെ ഭയപ്പെടുത്തുന്നതായി ഉയർന്നു. ക്രിസ്തീയ സാക്ഷികൾക്കെതിരെയുള്ള ജനകൂട്ടത്തിന്റെ പ്രവൃത്തി അവർക്കെതിരെ അക്രമമായി തിരിയാതിരുന്നതിനെ എന്ത് തടസ്സപ്പെടുത്തി?
ജനകൂട്ടത്തിന്റെ അക്രമം ഒഴിവാക്കപ്പെട്ടു
വർത്തമാനപത്ര വിവരണം തുടരുന്നു: “എതിരെയുള്ള നടപ്പാതയിൽ നിന്ന് അവരുടെ ഗീതങ്ങളും പള്ളിപ്പാട്ടുകളും പാടുന്നതിനിടയിൽ കൂകി വിളിക്കുന്നതിൽ തുടരുകയു ചെയ്തിരുന്ന അവരെ ജീല്ലാ നിയമകാര്യസ്ഥൻ ഒരു വലിയ പോലീസ് സംഘവുമായി വന്ന് നിയന്ത്രിച്ചു.”
ഈ പിരിമുറുക്ക സാഹചര്യത്തിൽ നിന്നും സാക്ഷികൾ അവസാനമായി എങ്ങനെ രക്ഷപ്പെട്ടു? സ്ഥലത്തെ ദിനപത്രം എലിഫ്തരിയ പറയുന്നു: “ഒന്നാം കോടതിയിലെ ജില്ലാ നിയമ കാര്യസ്ഥൻ മിസ്റ്റർ സ്പിറോസ് സ്പിലിയോ പൗലസ് തന്റെ എല്ലാ നയതന്ത്രപരമായ കഴിവുകളും ഉപയോഗിച്ച് ജനങ്ങളെ പിരിച്ചു വിടുന്നതിന് ഉച്ചതിരിഞ്ഞ് രണ്ടര മണിവരെ അവിടെ നിൽക്കേണ്ടതായി വന്നു, യഹോവയുടെ സാക്ഷികൾ സിനിമാഹാളിൽ നിന്ന് അപ്പോൾ പുറത്തുവരാൻ തുടങ്ങിയതനുസരിച്ച്, അങ്ങനെ സംഭവ്യമായ അക്രമം തടഞ്ഞുകൊണ്ട്.
ആ സന്ദർഭത്തിലെ സംഭവ്യമായ അക്രമത്തെ ഒരു പുരോഹിതന്റെ ഈ വാക്കുകൾ നന്നായി പ്രകടിപ്പിച്ചതായി അതേ പത്രം ഉദ്ധരിച്ചു: “അടുത്ത പ്രാവശ്യം മേയർ സിനിമാഹാൾ സാക്ഷികൾക്ക് കൊടുക്കുമ്പോൾ ഞങ്ങൾ ഞങ്ങളുടെ മൺവെട്ടികൾ എടുത്ത് എല്ലാം തകർത്തുകളയും.”
ബിഷപ്പ് സംസാരിക്കുന്നു
പുരോഹിതൻമാരുടെയും അവരുടെ അനുഗാമികളുടെയും ഈ അപവാദകരമായ പെരുമാറ്റത്തെ ഉയർന്ന സഭാ അധികാരികൾ എങ്ങനെ വിചാരിച്ചു? എലിഫ്തരിയ റിപ്പോർട്ട് ചെയ്തു: “ഞങ്ങളുടെ വന്ദ്യ പിതാവ് സറാഫിൻ പ്രകടനത്തിൽ പങ്കുകൊണ്ട വിശ്വസ്ഥരായവർക്ക് അനുകൂലമായി ഒരു പ്രസ്താവന ചെയ്തു:
“ഓർത്തഡോക്സ് ജനങ്ങളുടെ ശക്തിയേറിയ സാന്നിദ്ധ്യത്തിന് തന്റെ ആത്മാർത്ഥമായ സന്തോഷം അദ്ദേഹം പ്രകടമാക്കുകയും ആവശ്യം വരുമ്പോൾ തങ്ങളുടെ സാന്നിദ്ധ്യം ശക്തിയേറിയതും ഫലകരവുമായ വിധത്തിൽ കാണിക്കുന്നതിന് കർത്താവ് വിശ്വസ്തരായവരെ ശക്തിപ്പെടുത്തുകയും പിന്താങ്ങുകയും ചെയ്യുമെന്ന് ഹൃദയപൂർവ്വമായി ആഗ്രഹിക്കുകയും ചെയ്യുന്നു.” പത്രം കൂട്ടിച്ചേർത്തു.
“സഭയുടെയും നമ്മുടെ രാജ്യത്തിന്റെയും ശത്രുക്കൾക്ക് അവരുടെ എതിർ ക്രിസ്തു സമ്മേളന”ത്തിന് സിനിമാഹാൾ ഉപയോഗിക്കാൻ അനുവദിച്ചതിൽ ലാറിസാ പട്ടണത്തെ ബിഷപ്പ് വിമർശിച്ചു. പിന്നീട് അദ്ദേഹം രാഷ്ടീയ അധികാരികൾക്കെതിരായി മുഖംമൂടിയിട്ട ഈ ഭീഷണി ഇറക്കി: “മാന്യരെ, നമ്മുടെ രാജ്യം ഔദ്യോഗികമായി ഒരു ഓർത്തഡോക്സ് രാജ്യമാണ്. അതിന്റെ ശത്രുക്കളെ പിൻതാങ്ങാനുള്ള അവകാശം മന്ത്രിമാർക്കില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. “ക്രിസ്തീയ ഓർത്തഡോക്സ് ജനങ്ങൾ ഇത് അനുവദിക്കുകയില്ല, ഇതിന് തങ്ങളുടെ നേതാക്കളോട് ക്ഷമിക്കുകയുമില്ല.”
പത്ര പ്രതികരണം
അനേക ഗ്രീക്ക് നിരീക്ഷകർ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഭാഗത്തുള്ള മതഭ്രാന്ത് മാതൃകയാൽ വെറുപ്പുള്ളവരായി. ദശാബ്ദങ്ങളായി മതപുരോഹിതൻമാരുടെ കൈകളാൽ സാക്ഷികളെ പീഡനത്തിനും അവമാനത്തിനും വിധേയരാക്കി.
സ്ഥലത്തെ പത്രം അലിത്തിയ “ജീവിതത്തിന്റെ തൊങ്ങലിൽ—പരീശൻമാരെപ്പോലെ അഭിനയിക്കുന്നു” എന്ന സറാൻറ്റോസ് വൗനറ്റ് സോസിനാലുള്ള ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. ജനകൂട്ടത്തിലെ നടപടിയെ വിമർശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: “ഇതെല്ലാം എന്തുകൊണ്ട്? ആരാണ് നേതൃത്വം കൊടുത്തത്? എനിക്ക് തെറ്റു പറ്റിയിട്ടില്ലെങ്കിൽ സാക്ഷികൾക്ക് ഏതോ വിധത്തിലുള്ള യോഗം ഉണ്ടായിരുന്നു. മറ്റുള്ളവർക്കോ? കുറെ പുരോഹിതൻമാരും അവരെ അനുഗമിച്ച ജനകൂട്ടവും!”
വൗനറ്റ് സോസ് തുടർന്ന്: സാക്ഷികൾ ക്രൂശിക്കപ്പെടട്ടെ, ജനകൂട്ടം അട്ടഹസിച്ചു. എന്നാൽ ഈ ജനകൂട്ടം ആരാണ്? ക്രിസ്ത്യാനികളോ? അങ്ങനെയാണ് അവർ അട്ടഹസിച്ചത്, മതഭ്രാന്തോടെ! നിർഭാഗ്യവശാൽ അവരുടെ “നേതാവ്” ഇരതേടിനടക്കുന്ന ഒരു പുരോഹിതൻ ആയിരുന്നു! അയാൾ ഭീഷണിപ്പെടുത്തി, ദൈവദൂഷണം പറഞ്ഞു, പൊങ്ങച്ചത്തോടെ പ്രസംഗിച്ചു, തന്റെ വാച്ച് കാണിച്ചുകൊണ്ട് സിനിമാഹാളിനു അകത്തുണ്ടായിരുന്നവർക്ക് പുറത്തുകടക്കുന്നതിന് അഞ്ച് മിനിട്ട് അനുവദിക്കുകയും ചെയ്തപ്പോൾ ഒരു തട്ടിപ്പ്കാരനെ അനുസ്മരിപ്പിച്ചു. അല്ലെങ്കിൽ ഞങ്ങൾ വന്നു അവരുടെ തല ചതയ്ക്കാൻ തുടങ്ങും അയാൾ പറയുന്നതായി കേട്ടു.
സാക്ഷികൾക്കെതിരെയുള്ള പുരോഹിത നടപടിയെ എഴുത്തുകാരൻ കുറ്റപ്പെടുത്തുകയും ഇങ്ങനെ ചോദിക്കുകയും ചെയ്തു: എന്തുകൊണ്ട്? അവർ നിങ്ങളെ ഉപദ്രവിച്ചോ? എങ്ങനെ? അവരുടെ യോഗങ്ങൾ കൊണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾ എന്തുകൊണ്ട് യോഗങ്ങൾ നടത്തുന്നില്ല? അവർ നിങ്ങളെ അടിച്ചോ? അങ്ങനെയെങ്കിൽ മറ്റേ കവിളും കാണിച്ച് കൊടുക്കുക! എന്നാൽ അതിനു പകരം കണ്ണിനു പകരം കണ്ണ് എന്ന തത്വമല്ലേ നിങ്ങൾ പിന്തുടരുന്നത്. അവർ നിങ്ങളുടെ കഴുത്തിൽ കത്തിവച്ചോ? പുരോഹിതനായതു ഒരു തെറ്റായിപ്പോയി. പരീശൻമാരുടെ പ്രവർത്തനങ്ങൾ നിങ്ങളിൽ തന്നെ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? കൊള്ളാം സൂക്ഷിക്ക, എന്തുകൊണ്ടെന്നാൽ നിങ്ങൾ ഇങ്ങനെ തുടർന്നാൽ നിങ്ങൾക്ക് ദൈവത്തിന്റെയോ, ഞങ്ങളുടെപോലുമോ കരുണ ഉണ്ടായിരിക്കുകയില്ല.
ജൂലൈയിൽ ആതൻസിലെ ഞായറാഴ്ചപ്പത്രമായ എലിഫ്ത്തെറോറ്റിപ്പിയാ “മതപീഡനങ്ങൾ പള്ളി ഭ്രാന്തർ കത്തിക്കുകയും, പേടിപ്പിക്കുകയും, മർദ്ദിക്കുകയും ചെയ്യുമ്പോൾ ഗ്രീസിനെ യൂറോപ്പ് കുറ്റപ്പെടുത്തുന്നു” എന്ന തലക്കെട്ടോടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഗ്രീസിലെ മത സ്വാതന്ത്ര്യപ്രശ്നം വിദേശ പത്രങ്ങൾ ഉദ്ധരിച്ചതായി അതു ചൂണ്ടിക്കാട്ടി. “ഗ്രീസിലെ ഓർത്തഡോക്സ് സഭ മറ്റു വിഭാഗങ്ങളെ അമർത്തുന്നു” എന്ന തലക്കെട്ടിൽ ജൂൺ 16, 1986 ലെ ദി. വാൾസ്റ്റിറ്റ് ജേർണൽ പ്രസിദ്ധീകരിച്ച ലേഖനം അതു ഉദ്ധരിച്ചു.
ഓർത്തഡോക്സ് സഭക്ക് ആതൻസിലെ എംമ്പസി ജില്ലയിൽ മതവിരോധത്തിനെതിരെയുള്ള ഒരു ഡിപ്പാർട്ടുമെൻറ് ഉണ്ടെന്ന് എലിഫത്തെറോറ്റിപ്പിയാ പറഞ്ഞു. അവിടെയുള്ള ഒരു ആഫീസിൽ അന്റോണിയസ് അലിവിസോപൗലസ് എന്ന പുരോഹിതൻ അയാളുടെ വീക്ഷണത്തിൽ “വ്യക്തികൾക്കും സമൂഹത്തിനും ഒരു ഭീഷണിയായ,” മതവിരോധികളായ ഇവാഞ്ചിലിക്കൽ, പെന്തക്കോസ്ത്, യഹോവയുടെ സാക്ഷികൾ എന്നീ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് എതിരായി ലഘുലേഖകൾ എഴുതുന്നു.”
1983-ൽ മാത്രം 890 യഹോവയുടെ സാക്ഷികൾ ഉൾപ്പെടെ നൂറു കണക്കിനു ആളുകളെ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മതം മാറ്റത്തിനു അറസ്റ്റ് ചെയ്തതായി ഒരു പ്രൊട്ടസ്റ്റൻറ് മിഷനറിയെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.
എലിഫത്തെറോറ്റിപ്പിയായിലെ ഇതേ റിപ്പോർട്ട് ഗ്രീസിലെ യഹോവയുടെ സാക്ഷികൾക്ക് എതിരായി ചെയ്യപ്പെട്ട അതിക്രൂരതയുടെ കുറെ ലിസ്റ്റുകൾ നിരത്തി. ഇതിൽ യഹോവയുടെ സാക്ഷികളുടെ വീടുകൾക്ക് തീ വയ്ക്കുക, കതകുകളും ജനലുകളും തകർക്കുക, സാക്ഷികളുടെ ബൈബിൾ യോഗങ്ങൾ വിഘ്നപ്പെടുത്തുക മുതലായവ ഉൾപ്പെട്ടു.
79 വയസ് പ്രായമുള്ള ഒരു സാക്ഷിയെ വഴിയിൽ വച്ച് ഒരു സന്യാസി ആക്രമിക്കുകയും, തൽഫലമായി സാക്ഷി മരിക്കുകയും ചെയ്തപ്പോൾ ഇതു പരമകാഷ്ഠ പ്രാപിച്ചു. “ജനാധിപത്യത്തിന്റെ ജൻമദേശത്തു മതസ്വാതന്ത്ര്യത്തിന്റെ ഭംഗുരത” എന്നു ഇതേപത്രം പറഞ്ഞതിൽ അതിശയിക്കാനില്ല.
നൂറ്റാണ്ടുകളായി “ജനാധിപത്യത്തിന്റെ തൊട്ടിൽ” എന്നു വിളിക്കപ്പെട്ട ഗ്രീസിൽ ഈ കാലത്തും മതപീഡനവും ഇതരമതവിദ്വേഷവും അക്രമാസക്തമായി ജനകൂട്ടത്തെ ഇളക്കിവിടാൻ പുരോഹിതൻമാർക്ക് കഴിയുന്നതും അറിയുന്നത് നിങ്ങളെ ഞെട്ടിപ്പിക്കുന്നില്ലേ? മതസ്വാതന്ത്ര്യം വ്യക്തമായി അനുവദിക്കുന്ന ഭരണഘടനയുള്ള ഒരു രാജ്യത്ത് അങ്ങനെയൊരു സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നത് എങ്ങനെ സാദ്ധ്യമാണ്.
പഴഞ്ചൻ നിയമം
ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഇപ്പോഴും നിലവിലുള്ള ഒരു പഴഞ്ചൻ നിയമം ആണ് ഇത് സാദ്ധ്യമാക്കുന്നത്. ഏതാണ്ട് അരനൂറ്റാണ്ട് പിറകിൽ 1930-കളിൽ രാജഭരണമായിരുന്നെങ്കിലും ഗ്രീസ് മെറ്റാക്സാസ് എന്ന ഏകാധിപതിയാൽ ഭരിക്കപ്പെട്ടു. ആ സമയത്ത് ഗ്രീക്ക് ഓർത്തഡോക്സ് അല്ലാത്ത ആരാധനാ സ്ഥലങ്ങൾ പണിയുന്നതു നിയന്ത്രിക്കാനുള്ള വീക്ഷണത്തിൽ ഒരു നിയമം അംഗീകരിച്ചു.
ആ പഴയ നിയമം താഴെപ്പറയുന്ന വ്യവസ്ഥകൾ ഉൾക്കൊണ്ടു: “മതപരിവർത്തനം നടത്തുന്ന ഏതൊരുവനും ഒരു പിഴയാലും തടവിനാലും ശിക്ഷിക്കപ്പെടുന്നതാണ്” എന്നാൽ മതപരിവർത്തനത്തെ എങ്ങനെ നിർവചിച്ചു? ആ നിയമം പറഞ്ഞു: മതപരിവർത്തനം എന്നതിൽ പിൻവരുന്നവ ഉൾപ്പെട്ടിരിക്കുന്നു: “അവരുടെ മനസ്സാക്ഷിയുടെ തൃപ്തിയെ മാറ്റി മറിക്കാനുള്ള വീക്ഷണത്തിൽ, മതവിരുദ്ധരുടെ മത മനസ്സാക്ഷിയിലേക്ക് ഇറങ്ങി ചെല്ലാനുള്ള നേരിട്ടോ പരോക്ഷമായോ ഉള്ള ഏതൊരു ശ്രമവും.”
ആ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ഥ വിശ്വാസങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതുപോലും നിയമവിരുദ്ധമായിരിക്കും! മറ്റുള്ളവരുടെ മത മനസ്സാക്ഷിയിലേക്ക് നുഴഞ്ഞു കടന്നു അതിന്റെ തൃപ്തിയെ മാറ്റിമറിക്കാനുള്ള ശ്രമായി അതിനെ പരിഗണിക്കാൻ സാധിക്കും. എന്നാൽ മതത്തെപ്പറ്റി അഭിപ്രായങ്ങൾ കൈമാറുന്ന, നിയമത്തെ അനുസരിക്കുന്ന ജനങ്ങളെ പീഡിപ്പിക്കുകയും ജയിലിലടക്കുകയും ചെയ്യുന്നതു അന്ധകാരയുഗത്തിലേക്കുള്ള ഒരു തിരിച്ച് പോക്ക് ആണ്. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലൊരിടത്തും ഇന്ന് ഇതുപോലെയുള്ള അസഹിനീയത ഇല്ല.
കാലഹരണപ്പെട്ട ഈ നിയമത്തിന്റെ ബാധകമാക്കൽ ഗ്രീസിലെ യഹോവയുടെ സാക്ഷികൾക്കും മറ്റുള്ളവർക്കും വലിയ അനീതിക്ക് കാരണമാക്കുന്നു. ഗ്രീസിലെ ഭരണഘടന ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യത്തിന്റെ നല്ല തത്വങ്ങൾക്ക് വലിയ ദ്രോഹമാണ്.
ക്രീറ്റിലെ കോടതി കേസ്
ഗ്രീസിലെ ദ്വീപ് പ്രവിശ്യയായ ക്രീറ്റിലും മതസ്വാതന്ത്ര്യത്തിന്റെ വിവാദം അടുത്ത കാലത്ത് ഉയർന്നുവന്നു. നിയമപരമായ അംഗീകാരത്തിന്റെ രജിസ്ട്രേഷനു വേണ്ടി മൂന്നു യഹോവയുടെ സാക്ഷികൾ കോടതി നടപടികൾ നടത്തി. ആ അപേക്ഷ സ്വീകരിക്കപ്പെട്ടു. എന്നാൽ ക്രീറ്റിലെ ബിഷപ്പ് കോടതിയോട് പ്രതിഷേധിക്കയും അങ്ങനെ അംഗീകാരം പിൻവലിക്കുകയും ചെയ്തു.
ഏതടിസ്ഥാനത്തിൽ? ഒരു ക്രിസ്ത്യാനി എന്താണന്നുള്ള ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ വ്യാഖ്യാനത്തോട് യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കൽ യോജിക്കുന്നില്ലാത്തതിനാൽ! എന്നാൽ യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി നന്നായി അറിയപ്പെടുന്ന, യേശുക്രിസ്തുവിൽ വിശ്വസിക്കുകയും അവർ രക്ഷകനും ദൈവത്തിന്റെ ദിവ്യ പുത്രനാണെന്നും അവന്റെ പഠിപ്പിക്കലുകൾ അനുസരിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികൾ ആണ്. യഹോവയുടെ സാക്ഷികൾ ഒരു ക്രിസ്തീയമതമാണെന്ന് ലോകവ്യാപകമായുള്ള ഗവൺമെൻറുകൾ വളരെ വ്യക്തമായി നിയമപരമായി സ്ഥാപിച്ചിരിക്കുന്നെന്നുള്ള വസ്തുത ഓർത്തഡോക്സ് സഭയുടെ വാദത്തെ യുക്തിഹീനമാക്കുന്നു.
യഹോവയുടെ സാക്ഷികൾ ഉന്നത ഗ്രീക്ക് കോടതിയിൽ തങ്ങളുടെ കേസിന് അപ്പീൽ കൊടുത്തിട്ടുണ്ട്. ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതവർഗ്ഗത്തിന്റെ അതിരുകടന്ന സ്വാധീനമില്ലാതെ യഥാർത്ഥ നീതി നിലനിൽക്കുമെന്ന് അവർ പ്രത്യാശിക്കുന്നു.
മതപരിവർത്തനനിയമം (ക്രീറ്റ് കോടതിയുടെ തീരുമാനവും) ഗ്രീസ് ഗവൺമെൻറിന് ഒരു വിഷമമായിരിക്കുകയാണ്. “ജനാധിപത്യത്തിന്റെ തൊട്ടിൽ” എന്നുള്ള രാജ്യത്തിന്റെ അന്തർദേശീയ സൽപ്പേരിനും കൂടെ ഒരു കളങ്കം ആണ്.
അങ്ങനെ ഗ്രീക്ക് നിയമശാസ്ത്രം അവരുടെ ഉത്തമായ ഭരണഘടനക്കും, ഗ്രീസ് ഒരു ഒപ്പ്കാരനായിരിക്കുന്ന ഐക്യരാഷ്ട്രങ്ങളുടെ മനുഷാവകാശ പ്രഖ്യാപനത്തിൽ കാണപ്പെടുന്ന മതസ്വാതന്ത്ര്യതത്വങ്ങൾക്കും അനുയോജ്യമായി ഒരു തീരുമാനം ചെയ്യുമെന്നു പ്രത്യാശിക്കുന്നു. (g86 10/22)