വസ്ത്രങ്ങൾ നിങ്ങൾക്കു എന്തർത്ഥമാക്കുന്നു?
“എന്നെ സംബന്ധിച്ച് വസ്ത്രം ഇളം ചൂടും ആവരണവും ആശ്വാസവും അർത്ഥമാക്കുന്നു.” എന്ന് ഒരു വനിത മറുപടി പറഞ്ഞു.
“അലങ്കാരം!” മറ്റൊരാൾ പ്രതികരിച്ചു.
“അവ എല്ലാം അർത്ഥമാക്കുന്നു,” ഒരു പുരുഷൻ പറഞ്ഞു. “എന്തുകൊണ്ടെന്നാൽ അവകൂടാതെ എനിക്ക് വെളിയിൽ പോകുന്നതിനോ എന്റെ ജോലി ചെയ്യുന്നതിനോ സാദ്ധ്യമല്ല.”
യാതൊരു രണ്ടുവ്യക്തികളും കൃത്യമായി ഒരുപോലെ അല്ലാത്തതിനാൽ തീർച്ചയായും, വസ്ത്രങ്ങളെ സംബന്ധിച്ചുള്ള വീക്ഷണങ്ങൾ വിഭിന്നങ്ങളായിരിക്കും. അതുകൊണ്ട് നിങ്ങൾ വസ്ത്രങ്ങളെ എങ്ങനെ വീക്ഷിക്കുന്നു? നിങ്ങൾ ധരിക്കുന്നതെന്തെന്നും എങ്ങനെ ധരിക്കുന്നു എന്നും ഉള്ളതിനു ചിന്ത നൽകുന്നുണ്ടോ? കൂടാതെ നിങ്ങളുടെ വസ്ത്രങ്ങൾ നിങ്ങളെക്കുറിച്ച് എന്തു പറയുന്നു?
ആവരണത്തെക്കാൾ അധികം
തീർച്ചയായും വസ്ത്രങ്ങളുടെ അടിസ്ഥാന ധർമ്മം ശരീരത്തെ മൂടുകയാണ്. എന്നാൽ ഈ ചട്ടക്കൂട്ടിൽ വൈവിദ്ധ്യം അനന്തമാണ്. ദൃഷ്ടാന്തത്തിന് ഇൻഡ്യൻ സാരിയും ജാപ്പനീസ് കിമോണോയും ഹാവായൻ മൂമൂവും മദ്ധ്യപൗരസ്ത്യ ആബായും എല്ലാം ശരീരത്തെ മൂടുന്നു എങ്കിലും പൂർണ്ണമായും വ്യത്യസ്ത്യ വിധങ്ങളിലാണ്. ജർമ്മൻ ഹോംബർഗും ഫ്രഞ്ച് ബറെറ്റും അറബി കാഫിയെയും എല്ലാം പുരുഷന്റെ തല മൂടും എങ്കിലും അവ ഒന്ന് മറ്റേതിനോട് വളരെ വ്യത്യസ്ത്യമാണ്. കൂടാതെ, സ്കോട്ടിഷ് കിൽറ്റാണോ അമേരിക്കൻ സ്ലാക്ക്സ് ആണോ കൂടുതൽ സൗകര്യപ്രദം എന്ന് ആരാണ് നിശ്ചയിക്കേണ്ടത്?
നാം നമ്മുടെ വസ്ത്രങ്ങളെക്കുറിച്ച് വിചാരിക്കുന്നതെന്തുതന്നെയായാലും, അവ നമ്മെ സംബന്ധിച്ചും നമുക്കു മറ്റുള്ളവരോടുള്ള വികാരങ്ങളെ സംബന്ധിച്ചും വളരെയധികം വെളിപ്പെടുത്തുന്നു. നാം ഒറ്റവാക്കും സംസാരിക്കുന്നതിനു മുമ്പ് നമ്മുടെ വസ്ത്രങ്ങൾ നമ്മെ സംബന്ധിച്ച് ചിലത് പറഞ്ഞിരിക്കുന്നു. ആളുകൾ നാം ധരിച്ചിരിക്കുന്നതെന്തെന്നും എങ്ങനെയെന്നും ഉള്ളതിന്റെ അടിസ്ഥാനത്തിൽ നമ്മെ വിധിക്കയും തരം തിരിക്കയും ചെയ്യുന്നു. സാന്ദർഭികമായി, കീറത്തുണികൾ അണിഞ്ഞ ഒരു ഭിക്ഷക്കാരനും ഡിന്നർ ജാക്കറ്റ് അണിഞ്ഞ ഒരു മനുഷ്യനും രണ്ടു പേർക്കും വസ്ത്രങ്ങൾ ഉണ്ട്, എന്നിരുന്നാലും അവർ നൽകുന്ന മതിപ്പിലും അവരോടുള്ള പെരുമാറ്റവിധത്തിലും ഒരു വിപുലമായ വ്യത്യാസമുണ്ട്.
അധികമധികം, ഒരുവന്റെ തിരഞ്ഞെടുത്ത ജീവിതശൈലി, രാഷ്ട്രീയ വീക്ഷണങ്ങൾ, ദേശീയമായ തിരിച്ചറിയിക്കൽ മുതലായവ പ്രകടമാക്കുന്നതിന് വസ്ത്രങ്ങൾ ഉപയോഗപ്പെടുന്നു. ദൃഷ്ടാന്തത്തിന് ചൈനയിലെ ഷാം ഗ്ഹായിലെ അനേകം സ്ത്രീകളും കൂടുതൽ മോടിപിടിപ്പിക്കൽ, കാലുകൾ ദൃശ്യമാകുന്നതരം വസ്ത്രങ്ങൾ, പാശ്ചാത്യ വിവാഹവസ്ത്രം—ഭൂതകാലത്തുനിന്നുള്ള ഒരു സുനിശ്ചിതമായ മാറ്റം—ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നേരേ മറിച്ച് ചില മദ്ധ്യപൗരസ്ത്യവും മറ്റുമായ മുസ്ലീം രാജ്യങ്ങളിൽ സ്ത്രീകൾ പരമ്പരാഗത ഇസ്ലാമിക വസ്ത്രങ്ങളിലേക്ക് പിന്നോക്കം പോയിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വ്യക്തിപരമായ ഒരു നിലയിൽപോലും എന്തുധരിക്കണമെന്നും അത് എപ്പോൾ എങ്ങനെ ധരിക്കണമെന്നും ഉള്ളതു സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കണം. ഡങ്കാറീസ് അഥവാ നീലജീൻസ് കൃഷിപ്പണിക്കോ വീടിനുചുറ്റും ജോലിചെയ്യുമ്പോഴോ അഥവാ അടിയന്തിര സന്ദർഭങ്ങളിലോ മാതൃകാപരമായിരിക്കാം, എന്നാൽ അവ ഔപചാരിക സന്ദർഭങ്ങൾ, വ്യാപാരം, അഥവാ ആരാധനായോഗങ്ങൾ മുതലായവയ്ക്ക് ഒട്ടും അനുയോജ്യമല്ല. നാം സാധാരണ ആഹാരസാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ധരിക്കുന്നവ സ്നേഹിതരുമൊത്ത് ഒരു സായാഹ്നം ചെലവഴിക്കാൻ പറ്റിയതല്ലായിരിക്കാം. കൂടാതെ, ചിലതരം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ ചെലുത്തണം, എന്തുകൊണ്ടെന്നാൽ “പുതിയ ധാർമ്മികത”യാലും അതു പ്രതിഫലിപ്പിക്കുന്ന ജീവിത ശൈലിയാലും ചായ്വുകളും ഫാഷനുകളും ഊറ്റമായി സ്വാധീനിക്കപ്പെടുന്നുണ്ട്.
വസ്ത്രധാരണ സാദ്ധ്യതകളുടെ വിപുലമായ ശ്രേണി പുരുഷനോ സ്ത്രീയോ ചെറുപ്പക്കാരനോ പ്രായമായവനോ ആയ ഓരോരുത്തനും വ്യക്തിപരമായ വിവേചനയുടെയും സൂക്ഷമ നിരീക്ഷണത്തിന്റെയും ഒരു രസകരമായ വെല്ലുവിളി നേരിടുന്നുണ്ട്. നിങ്ങൾ ധരിക്കുന്നത് എന്തെന്നും എങ്ങനെ ധരിക്കുന്നു എന്നും ഉള്ളതിന് ഉചിതമായ ചിന്ത കൊടുക്കുന്നുണ്ടോ? നിങ്ങൾ എന്തടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നു? കൂടാതെ, നിങ്ങളുടെ വസ്ത്രങ്ങൾ നിങ്ങളെ സംബന്ധിച്ച് എന്തു പ്രതിഫലിപ്പിക്കുന്നു?
തിരഞ്ഞെടുപ്പിന്റെ വെല്ലുവിളി
“ഒരിക്കൽ ഗുണമേൻമയ്ക്ക് പരിഗണന നൽകിയിരുന്നത് രൂപ സംവിധായകന്റെ മേൽക്കുറിപ്പ് ചീട്ടുകൊണ്ടുള്ള വ്യാമോഹിപ്പിക്കൽ ആയി മാറിക്കഴിഞ്ഞിരിക്കുന്നു” എന്ന് വോഗ് മാസികയിൽ ബാർബറാലീ ഡയമോൺസ്റ്റിൻ പറയുന്നു. തീർച്ചയായും മിക്ക ആളുകൾക്കും വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് മേലാൽ കേവലം ഗുണം, ധർമ്മം, ആവശ്യം എന്നിവയുടെ സംഗതിയല്ല. പകരം, നാം ഒരു രൂപസംവിധായകന്റെയോ മറ്റൊരാളുടെയോ ഒപ്പടയാളങ്ങളാലോ ചിഹ്നങ്ങളാലോ അംഗീകരിക്കപ്പെട്ട വസ്ത്രങ്ങൾ ധരിച്ചാൽ ലഭിക്കുന്ന സൗന്ദര്യത്തിന്റെയും മാന്യതയുടെയും കീർത്തിയുടെയും ജനസമ്മതിയുടെയും വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങളാൽ ക്രമായി ശല്യപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു.
അത്തരം പരസ്യ സൂത്രങ്ങളെ ചെറുക്കുന്നതിനോ വാങ്ങുന്നതിനുള്ള ഒരുവന്റെ സ്വന്തം പ്രചോദനത്തെ നിയന്ത്രിക്കുന്നതിനോ തീരുമാനശേഷിയും അച്ചടക്കവും ആവശ്യമാണ്. “മുന്നോട്ടു ചെന്നു അതു വാങ്ങൂ! അതു നിങ്ങളെ ഉൽകൃഷ്ടനാക്കും എന്ന നിർദ്ദേശത്തെ ചെറുത്തു നിൽക്കാൻ ചുരുക്കം പേർക്കേ കഴികയുള്ളു. അത്തരം വാക്കുകൾ നമ്മുടെ കാതുകൾക്ക് സംഗീതമായിരുന്നേക്കാമെങ്കിലും അവയ്ക്ക് നമ്മുടെ ബഡ്ജറ്റിൻമേൽ ആപത്ത് വരുത്താനും കഴിയും. നിങ്ങൾ ഒരു അത്യാഗ്രഹിയായ വ്യാപാരിയുടെ അനുനയന വാക്കുകൾക്ക് എളുപ്പത്തിൽ വശംവദനാകുമോ? അതോ നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവിശ്യമില്ലാത്തതോ വഹിക്കാൻ കഴിയാത്തതോ ആയ ഒരു ഇനം വാങ്ങുന്നതിനുള്ള സമ്മർദ്ദത്തെ ചെറുക്കാൻ കഴിയുമോ? നിങ്ങൾക്കു കഴിയുമെങ്കിൽ നിങ്ങൾ പ്രശംസാർഹനാണ്.
ഒരുവന് പുതിയതും മോടിയുള്ളതും ആയ എന്തെങ്കിലും തിരഞ്ഞെടുക്കാൻ കഴിയുകയില്ല എന്നു പറയാനല്ല ഇത്. എന്നാൽ ജാഗ്രതയാണ് താക്കോൽ. ഏറ്റവും ആധുനികമായതിനാൽ നിയന്ത്രിക്കപ്പെടുകയോ അഥവാ വെറും സമ്മർദ്ദത്തിനു കീഴ്പ്പെടുകയും ഒരു പ്രത്യേക ശൈലി സ്വീകരിക്കയും ചെയ്യുകയോ ചെയ്യുന്നതിനു പകരം പ്രായത്തിനും വ്യക്തിത്വത്തിനും ജീവിതരീതിക്കും അനുസരിച്ച് വസ്ത്രം ധരിക്കുന്നതാണ് എപ്പോഴും നല്ല നയം. ഒരു പ്രത്യേക രൂപം “പ്രചാരത്തിലിരിക്കുന്നു” എന്ന വസ്തുത അതു നിങ്ങൾക്കു അനുയോജ്യമാണെന്ന് അർത്ഥമാക്കുന്നില്ല. ദൃഷ്ടാന്തത്തിന്, ചില റോക്ക് സംഗീതജ്ഞർ ഈ അടുത്ത കാലത്തു പ്രചരിപ്പിച്ച ‘ആൻഡ്രോജിനസ് ലുക്ക്’ വേഷം കെട്ടൽ, തലമുടിയുടെ സ്റ്റൈൽ ശീല വൈകൃതം മുതലായവ എതിർലിംഗത്തിൽപ്പെട്ടവരിൽ നിന്നു കടമെടുത്ത് പുരുഷത്വവും സ്ത്രീത്വവും തമ്മിലുള്ള വ്യത്യാസത്തിന്റെ വരയെ മറയ്ക്കുന്നു. അതു ചില കൂട്ടങ്ങളിൽ പ്രചുരമായതുകൊണ്ടുമാത്രം അത്തരം ശൈലി പകർത്തുന്നത് ജ്ഞാനമല്ല. ഈ സംഗതി സംബന്ധിച്ച് ബൈബിൾ ആവർത്തനം 22:5-ൽ പ്രസ്താവിച്ചിരിക്കുന്നത് ശ്രദ്ധിക്കുകയും ചെയ്യുക.
അടിസ്ഥാനപരമായി, നിഘണ്ടു നിർവ്വചിക്കുന്നതനുസരിച്ച് ശൈലി ഏതെങ്കിലും കാര്യം തന്നെയായിരിക്കുന്നതിനുപകരം അതു ചെയ്യുന്നവിധമാണ്. വസ്ത്രധാരണത്തിൽ, ഒരുവൻ ധരിക്കുന്ന വസ്ത്രത്തിന്റെ തരത്തെക്കാൾ അയാളുടെ തന്നെ ആകമാനമായ അവതരണമാണ് ഇത്. ഏറ്റവും ആധുനികമായ ഫാഷനും രൂപസംവിധാനവും അന്തമില്ലാതെ പിൻതുടരുന്നതിനെക്കാൾ നല്ല അഭിരുചിയും മിതത്വവും പ്രതിഫലിപ്പിക്കുന്ന വ്യക്തിപരമായ ഒരു ശൈലി വളർത്തിയെടുക്കുന്നതാണ് വളരെ മൂല്യവത്തായിരിക്കുന്നത്.
പ്രായോഗിക വീക്ഷണത്തോടെയുള്ള വാങ്ങൽ
ഒരു നല്ല വസ്ത്രശേഖരം ധാരാളം വസ്ത്രമുള്ളതിന്റെയോ ഏറ്റവും ആധുനിക ഫാഷന്റെയോ സംഗതിയല്ല എന്നാൽ സാധാരണയായി ശ്രദ്ധാപൂർവ്വകമായ വാങ്ങലിന്റെയും തിരഞ്ഞെടുപ്പിന്റെയും ഫലമാണ്. അതുകൊണ്ട് നിങ്ങൾ കടയിൽ പോകുന്നതിനുമുമ്പ് നിങ്ങൾക്ക് ഉള്ള വസ്ത്രങ്ങൾ നന്നായി പരിശോധിക്കുക. ഒരു പക്ഷേ നിങ്ങൾ കുറച്ചുകാലമായി ഉപയോഗിക്കാത്തവ വ്യത്യാസപ്പെടുത്തുകയോ നീക്കം ചെയ്യുകയോ ചെയ്യാൻ കഴിയും. നിങ്ങൾക്കുള്ള വസ്ത്രങ്ങൾ പരിശോധിക്കുകയും പുതിയ രൂപം സൃഷ്ടിക്കുവാൻ തക്കവണ്ണം നിങ്ങളുടെ വേഷവിധാനങ്ങൾ പരസ്പരം മാറാൻ എങ്ങനെ കഴിയും എന്ന് കണ്ടുപിടിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിനാൽ നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളതെന്തെന്നു തീരുമാനിക്കാൻ തക്കവണ്ണം നിങ്ങളെ ഒരു മെച്ചപ്പെട്ട സ്ഥാനത്തു നിർത്തും.
നിങ്ങൾ വാങ്ങുമ്പോൾ ഒരു പുതിയ ഇനം നിങ്ങൾക്ക് നേരത്തെ ഉള്ള വസ്ത്രങ്ങളുമായി എങ്ങനെ സംയോജിക്കുമെന്ന് ചിന്തിക്കുക. നിങ്ങളുടെ വസ്ത്രങ്ങളുടെ രൂപത്തിനും നിറത്തിനും അനുയോജ്യമായ ഇനങ്ങൾ തിരഞ്ഞെടുക്കുക. ഏറ്റവും മികച്ച ഗുണമേൻമയുള്ള ലളിതമായ വരകളുള്ളവ നല്ല സമ്പാദ്യങ്ങളാണ്, എന്തുകൊണ്ടെന്നാൽ അവ വഴക്കമുള്ളവയും ദീർഘകാലം നന്നായി ധരിക്കാവുന്നവയുമാണ്. കൂടാതെ, അത്ര അത്യാവശ്യമില്ലാത്തതും എന്നാൽ ഉപയോഗപ്രദവുമായവയുടെ ഫലപ്രദവും വിവിധവുമായ ഉപയോഗത്താൽ നിങ്ങൾക്കു ഇപ്പോഴുള്ള വസ്ത്രശേഖരം ഏറ്റവും മെച്ചമായി പ്രയോജനപ്പെടുത്താൻ പഠിക്കുക. അത്തരം പ്രയോഗം നിങ്ങളുടെ വസ്ത്രങ്ങൾ കൂടുതൽ കാലം ഉപയോഗിക്കുന്നതിനും കൂടുതൽ ആസ്വദിക്കുന്നതിനും സാദ്ധ്യമാക്കിത്തീർക്കും.
ശരിയായ സമയത്തും ശരിയായ സ്ഥലത്തുമുള്ള വാങ്ങലിന് ഒരു വലിയ വ്യത്യാസമുളവാക്കാൻ കഴിയും. ഇതിന് ഒരു ചെറിയ ആസൂത്രണം ആവശ്യമാണ്, എന്നാൽ അതിനു തക്ക പ്രതിഫലമുണ്ട്. “വസ്ത്രങ്ങൾ നന്നായി വില്പന നടക്കുന്ന സമയങ്ങളിൽ മാത്രം അവ വാങ്ങാൻ പോകുക എന്നത് ഞാൻ ഒരു കാര്യമാക്കുന്നു” എന്ന് ഒരു സ്ത്രീ പറയുന്നു. എന്നിരുന്നാലും, ചിലവ നല്ല വില്പനയുണ്ടെങ്കിലും അവ നല്ലതാണെന്നു വരുന്നില്ല. അതുകൊണ്ട് നല്ല ഗുണമേൻമയുള്ള വസ്ത്രങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. “ഞാൻ ഡിസ്കൗണ്ട് കടകൾ അന്വേഷിക്കുകയോ വമ്പിച്ച കിഴിവുകൾ വരുന്നതിനുവേണ്ടി കാത്തിരിക്കുകയോ ചെയ്യുന്നു, ആ വിധത്തിൽ എനിക്കു നല്ല മേൻമയുള്ളത് ലഭിക്കുന്നതിനും എന്റെ ബഡ്ജറ്റിനുള്ളിൽ നിൽക്കുന്നതിനും കഴിയും” എന്നും അവൾ കൂട്ടിച്ചേർത്തു.
സമനില കാത്തുസൂക്ഷിക്കൽ
ഒരു അലക്ഷ്യമായ ആകാരം ഉദാസീനതയും സ്വയമതിപ്പിന്റെ കുറവും ഒരുവന് മറ്റുള്ളവരുടെമേലുള്ള പ്രഭാവത്തിന്റെ സ്വാർത്ഥപരമായ ബഹുമാനമില്ലായ്മപോലും പകർന്നേക്കാം. നേരെമറിച്ച് ഒരു അങ്ങേയറ്റത്തെ ഫാഷനിലുള്ള ആകാരം സ്വന്തത്തിൽ കേന്ദ്രീകരിക്കുന്ന ഒരു സ്വയാരാധനാ രൂപം പ്രകടമാക്കിയേക്കാം. അതുകൊണ്ട്, പ്രേരണകളെ പരിശോധിക്കുന്നത് നന്നായിരിക്കും. നിങ്ങളോടുതന്നെ ചോദിക്കുക: ഞാൻ വസ്ത്രങ്ങളുടെ ഒരു ദശൃ പ്രദർശിപ്പിക്കലിനാൽ മറ്റെല്ലാവരുടെയും മുമ്പിൽ വിളങ്ങാൻ ശ്രമിക്കയാണോ? ഞാൻ മറ്റുള്ളവരോട് മത്സരിക്കുന്നതിനാണോ വസ്ത്രം ഉപയോഗിക്കുന്നത് അതോ അവരോടൊത്തുപോകാനാണോ? എന്റെ വസ്ത്രങ്ങൾ സമയത്തിനും സ്ഥലത്തിനും സന്ദർഭത്തിനും പറ്റിയതാണോ?
നിസ്സംശയമായും വസ്ത്രങ്ങൾ നമ്മെ സംബന്ധിച്ച് വളരെയധികം പറകതന്നെ ചെയ്യുന്നു. അവയ്ക്ക് നാം വിനീതനോ അഹംഭാവിയോ ബഹുമാന്യനോ ഗർവ്വിഷ്ഠനോ ആണോ എന്ന് പറയാൻ കഴിയും അവയ്ക്ക് നമ്മുടെ നല്ല അഭിരുചിയും സ്വന്തമായ ബഹുമാനവും തെളിയിക്കാൻ കഴിയും അഥവാ നാം അഹങ്കാരികളും അശ്രദ്ധരും ആണെന്നുവെളിവാക്കാൻ കഴിയും. ഉവ്വ്, അവയ്ക്കു അടക്കം പറയുന്നതിനും സംസാരിക്കുന്നതിനും അട്ടഹസിക്കുന്നതിനും കഴിയും. അതുകൊണ്ട് നമ്മുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സമനില കാക്കുന്നത് അത്യന്താപേക്ഷിതമാണ്.
വസ്ത്രങ്ങൾ നമ്മുയെ ഉള്ളിലെ വ്യക്തിത്വത്തിന്റെ വെറുമൊരു ദീർഘിപ്പിക്കൽ ആണെന്നു മനസ്സിൽ കരുതിക്കൊണ്ട് നമ്മുടെ വസ്ത്രധാരണം വിനയമില്ലാത്തതും അമിതവും ആയ ഫാഷൻ ഒഴിവാക്കുന്നതും ഹൃദ്യമായതും ആകർഷകവും ആയിരിക്കണം നാം ധരിക്കുന്നത് എന്തെന്നും എങ്ങനെയെന്നും ഉള്ളതിന് ഉചിത ശ്രദ്ധ നൽകുന്നെങ്കിൽ നമ്മുടെ വസ്ത്രങ്ങൾ നമ്മെ സംബന്ധിച്ച് നന്നായി സംസാരിക്കും.
വിവേചനാപൂർവ്വകവും ആകർഷകവും ആയ വസ്ത്രധാരണാരീതികൾ രാജ്യന്തോറും വ്യത്യാസപ്പെടുന്നു.
[28-ാം പേജിലെ ചതുരം]
മേൻമയുള്ള ഒരു വസ്ത്രശേഖരത്തിനുവേണ്ടിയുള്ള സൂചനകൾ
“ഒരു വസ്ത്രത്തിന്റെ മേൻമ അതു നന്നായി അനുഭവേദ്യമാകയും നന്നായി ചേരുന്നതായിരിക്കുകയും അനേകവർഷത്തെ കഴുകലിനുശേഷവും അതിന്റെ രൂപം തനതായിരിക്കയും ചെയ്യുന്നതിനാൽ ഉറപ്പാക്കപ്പെടുന്നു,” എന്ന് ഹാർട്ട് സ്കാഫ്നർ ആൻഡ് മാർക്സ് ക്ലോത്ത്സിന്റെ ഒരു സീനിയർ ഓഫീസർ പറയുന്നു. മേൻമയുള്ള ഒരു വസ്ത്രശേഖരം കൂട്ടിച്ചേർക്കുന്നതിന്റെ ചില സൂചനകൾ താഴെ പറയുന്നു.
◻ മേൻമയ്ക്കുവേണ്ടി നിങ്ങൾക്കു വഹിക്കാൻ കഴിവുള്ളടത്തോളം ചെലവഴിക്കുക
◻ വർണ്ണം, നെയ്ത്തുവേല, മോടി എന്നിവയിലുള്ള ഭ്രമങ്ങളും അമിതത്വങ്ങളും ഒഴിവാക്കുക
◻ നല്ല ചേർച്ചയ്ക്കും നിർമ്മാണ വൈദഗ്ദ്ധ്യത്തിനും ഊന്നൽ കൊടുക്കുക
◻ വസ്ത്രത്തിന്റെ ഉദ്ദേശ്യത്തിനു ചേരുന്ന നെയ്ത്തുവേലയും നിറവും തിരഞ്ഞെടുക്കുക
◻ വസ്ത്രങ്ങൾ കാറ്റുകൊള്ളത്തക്കവണ്ണം തൂക്കിയിടുകയും ഉപയോഗത്തിനിടയിൽ 24 മണിക്കൂർ വിശ്രമം അനുവദിക്കയും ചെയ്യുക.
◻ വസ്ത്രങ്ങൾ ആവശ്യമുള്ളപ്പോൾ മാത്രം ശുചിയാക്കുക, നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പിൻപറ്റുക