യുവജനങ്ങൾ ചോദിക്കുന്നു. . .
ഉചിതമായ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിന്റെ രഹസ്യമെന്താണ്?
ഗുണമേൻമയുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനും ലാഭകരമായ വിലക്ക് അവ വാങ്ങാനും മൈക്കിനറിയാം. ചിലപ്പോൾ അവന്റെ കുടുംബാംഗങ്ങൾ അവർക്കുവേണ്ടി ഷോപ്പിംഗ്നടത്താൻ അവനോട് ആവശ്യപ്പെടുകപോലും ചെയ്യുന്നു! ഒരു ഷോപ്പിംഗ് യാത്രയിൽ അവൻ തന്റെ അമ്മക്കും വിവാഹിതയായിരുന്ന സഹോദരിക്കും എട്ടുവയസ്സുകാരിയായ മരുമകൾക്കുംവേണ്ടി ഡ്രസ്സുകൾ തെരഞ്ഞെടുത്തു—ഉചിതമായ വലിപ്പത്തിലും അവർ ആഗ്രഹിച്ച സ്റൈറലിലുമുള്ളവ! അവൻ അതു ചെയ്തുകൊണ്ടിരുന്നപ്പോൾ അവൻ സാധാരണവിലയുടെ നാലിലൊന്ന് കൊടുത്ത് ഒരു പുതിയ സ്നാനവസ്ത്രം അവനുവേണ്ടി വാങ്ങി. മൈക്കിനെ സംബന്ധിച്ചടത്തോളം അത് ഒരു യാതനയല്ലായിരുന്നു, പിന്നെയോ ഒരു ഉല്ലാസമായിരുന്നു.
നിങ്ങൾക്ക് ഷോപ്പിംഗിനുള്ള മൈക്കിന്റെ രസം ഇല്ലായിരിക്കാം. എന്നാൽ മിക്ക യുവജനങ്ങളെയുംപോലെ, നിങ്ങൾ സ്ക്കൂളിലും ജോലിസ്ഥലത്തും കളിയിലും പരമാവധി മോടിയിൽ കാണപ്പെടാനാഗ്രഹിക്കാനിടയുണ്ട്. എന്നാൽ പ്രശ്നമിതാണ്: ഒരു പ്രത്യേകസ്റൈറൽ യുവജനങ്ങളുടെ ഇടയിൽ ഫാഷ്യനാണെന്ന് കരുതപ്പെടുന്നുവെന്ന കേവലവസ്തുത അതാണ് ധരിക്കേണ്ട ഉചിതമായ വസ്ത്രമെന്ന് അർത്ഥമാക്കുന്നില്ല. “അംഗീകാരമുള്ള”തിന്റെ വാങ്ങൽ അവശ്യം നിങ്ങളുടെ പണത്തിന്റെ ഏററവും നല്ല ഉപയോഗവുമായിരിക്കുന്നില്ല. അതുകൊണ്ട്, നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ സ്വന്തം വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് അനുവദിക്കുന്നുവെന്ന് സങ്കല്പിക്കെ, ഉചിതമായ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതും വാങ്ങുന്നതും സംബന്ധിച്ച് ഏതാനും ചില നിർദ്ദേശങ്ങളുണ്ട്.
ഉചിതമായ “വേഷം” തെരഞ്ഞെടുക്കൽ
ഒന്നാമതായി, വസ്ത്രത്തിന്റെ സംഗതിയിൽ എന്തുമാകാമെന്നുള്ള ആശയം നമുക്ക് തള്ളിക്കളയാം. നിങ്ങൾക്ക് പ്രായം കൂടിവരുകയാണ്. ഉപജീവനമാർഗ്ഗം തേടുന്നതിന്റെയും ഒരുപക്ഷേ ഒരു കുടുംബത്തെ പോററുന്നതിന്റെയും സാദ്ധ്യതകൾ നിങ്ങളുടെ മുന്നിൽ തെളിയുന്നുണ്ട്. നിങ്ങളുടെ വേഷം നിങ്ങളുടെ തൊഴിൽ സാദ്ധ്യതകളെ മാത്രമല്ല മററുള്ളവർ നിങ്ങളെ വീക്ഷിക്കുകയും കരുതുകയും ചെയ്യുന്ന വിധത്തെയും ബാധിക്കും. കൂടുതൽ പ്രധാനമായി, ക്രിസ്ത്യാനികളായ നമുക്ക് “നമ്മേത്തന്നെ പ്രസാദിപ്പിക്കാൻ പാടില്ല.” നാം ചെയ്യുന്നതോ അല്ലെങ്കിൽ ധരിക്കുന്നതോ മററുള്ളവരെ എങ്ങനെ ബാധിക്കുന്നുവെന്നതിൽ നാം തത്പരരായിരിക്കണം.—റോമർ 15:1.
സദൃശവാക്യങ്ങൾ 25:20 “ഒരു ശൈത്യമുള്ള ദിവസം ഒരു അങ്കി ഊരുന്ന”വനെസംബന്ധിച്ചു പറയുന്നു. എത്ര അനുചിതം! സന്ദർഭത്തിനു കേവലം യോജിക്കാത്ത ഒരു ഫാഷ്യൻവസ്ത്രം ധരിക്കുന്നതും തുല്യമായി അനുചിതമാണ്. ഒരു നാടകത്തിൽ ഒരു നടൻ തന്റെ റോളിനു യോജിക്കുന്ന ഒരു വേഷം ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നു. യഥാർത്ഥ ജീവിതത്തിൽ, നാം അഭിനയിക്കുന്ന റോളുകൾക്ക് മിക്കപ്പോഴും വ്യത്യസ്ത “വേഷങ്ങൾ” ആവശ്യമാണ്. ദൃഷ്ടാന്തത്തിന്, നിങ്ങൾ ഒരു ജോലിക്ക് ഇൻറർവ്യൂവിന് പോകുകയാണോ? എങ്കിൽ ഒരു ബിസിനസ്സ്യൂട്ടായിരിക്കാം ഉചിതമായ വേഷം. നിങ്ങൾ സ്കൂളിൽ പോകുകയാണോ? അപ്പോൾ നിങ്ങൾ സാധാരണരീതിയിൽ കാണപ്പെടാനാഗ്രഹിച്ചേക്കാം, എന്നാലും വൃത്തി വേണം.
യഹോവയുടെ സാക്ഷികളിൽ ഒരാളായ മില്ലി അക്രമം പ്രബലപ്പെട്ടിരുന്ന ഒരു സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നു. ഒരു ക്രിസ്തീയയോഗത്തിനു പോകുന്നതുപോലെയുള്ള വേഷം അവളെ അമിതമായി പ്രമുഖമാക്കുമായിരുന്നു. അതുകൊണ്ട് അവൾ സ്കൂളിൽ അംഗീകരിക്കപ്പെട്ടിരുന്നതുകൊണ്ട് വിനീതമായ ജീൻസ് ധരിച്ചു. എന്നാൽ ക്ലാസ്സുകൾക്കുശേഷം അവൾ ബൈബിൾവിദ്യാഭ്യാസ വേലയിൽ ഏർപ്പെട്ടിരുന്നതുകൊണ്ട് അവൾ ഒരു ഡ്രസ്സ് കൂടെ കൊണ്ടുപോയി. റോളിൽ മാററം, വേഷത്തിലും മാററം.
യഹോവയുടെ സാക്ഷികളുടെ ഇടയിലെ യുവജനങ്ങൾ ക്രിസ്തീയ യോഗങ്ങൾക്കും തങ്ങളുടെ പരസ്യപ്രസംഗവേലയിലും ധരിക്കുന്ന വസ്ത്രത്തിന് പ്രത്യേകചിന്ത കൊടുക്കുന്നു. ദൃഷ്ടാന്തത്തിന്, സ്കൂളിൽ കൊള്ളാവുന്ന ജീൻസും സ്നീക്കറുകളും ഔപചാരികമായ ആരാധനയിൽ അസ്ഥാനത്താണ്; അത് ഒരുവൻ ഒരു ദൈവശുശ്രൂഷകനാണെന്നുള്ള അവകാശവാദത്തിൽനിന്ന് ശ്രദ്ധതിരിക്കുന്നു.—2 കൊരിന്ത്യർ 6:3 താരതമ്യംചെയ്യുക.
യാഥാസ്ഥിതികമായി വസ്ത്രധാരണം നടത്തുന്നതിന്റെ മൂല്യം
ചെറുപ്പക്കാരനായ റുഡിയുടെ വസ്ത്രം സംബന്ധിച്ച തത്വശാസ്ത്രം നിങ്ങളെ അതിശയിപ്പിച്ചേക്കാം. അവൻ പറയുന്നു: “ആളുകൾ 50 വർഷമായി ധരിക്കുന്ന തരം വസ്ത്രം ഞാൻ ഇഷ്ടപ്പെടുന്നു.” ആശയററ വിധം പഴഞ്ചനോ? അശേഷമല്ല. ‘ലോകരംഗം മാറുന്നു’വെങ്കിലും അടിസ്ഥാനസ്റൈറലുകൾ അപൂർവമായി മാത്രമേ മാറുന്നുള്ളുവെന്ന് റുഡി മനസ്സിലാക്കിയിരിക്കുന്നു. (1 കൊരിന്ത്യർ 7:31) അവന്റെ ചട്ടം ഇതാണ്: പെട്ടെന്ന് മാറിപ്പോകത്തക്കവണ്ണം അത്ര ഫാഷ്യനായിരിക്കുന്ന യാതൊന്നും ധരിക്കാതിരിക്കുക. “ഈ വിധത്തിൽ നിങ്ങൾ എപ്പോഴും സ്റൈറലിലാണ്” എന്ന് റുഡി ബുദ്ധിയുപദേശിക്കുന്നു.
വിദഗ്ദ്ധർ ഇതിനോടു യോജിക്കുന്നു. ദൃഷ്ടാന്തത്തിന്, ഉപദേശകനായ അമീലിയ ഫാററ് യാഥാസ്ഥിതികഫാഷ്യൻ ഒരു “മെച്ചപ്പെട്ട മുതൽമുടക്കാണ്” എന്ന് പറയുന്നു. ആകാരം വളരെ പ്രത്യേകതയുള്ളതല്ലാത്തതിനാൽ അവ പെട്ടെന്ന് കാലഹരണപ്പെടുന്നില്ല. സാധാരണയായി നിങ്ങളുടെ വസ്ത്രശേഖരത്തിലെ മററിനങ്ങളുമായി യാഥാസ്ഥിതിക സ്റൈറലുകളെ ഏകോപിപ്പിക്കുന്നത് കൂടുതൽ എളുപ്പമാണെന്നുള്ളത് കൂടുതലായ ഒരു പ്രയോജനമാണ്.
ചില ആധുനികസ്റൈറലുകൾ ക്രിസ്ത്യാനികൾക്ക് യോജിച്ചവയല്ല. മററു ചിലത് അഭിരുചിയുള്ളതാണ്. നിങ്ങളുടെ മാതാപിതാക്കൾ അംഗീകരിക്കുന്നപക്ഷം, ഒരു സ്റൈറൽ നല്ലതാണെന്നു തോന്നുന്നുവെന്നുമാത്രമല്ല നിങ്ങളുടെ വസ്ത്രശേഖരത്തിലെ മററിനങ്ങളോടു യോജിക്കുകയുംചെയ്യുന്നതായി നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ, അതു ധരിക്കുന്ന കാര്യം പരിഗണിക്കാൻ നിങ്ങളാഗ്രഹിച്ചേക്കാം. എന്നാൽ ഫാഷ്യന്റെ ഒരു അടിമയാകാതെ സൂക്ഷിക്കുക! ഫാഷ്യൻ ഉപദേശകനായ കരോൾ ജാക്സൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “നിലവിലുള്ള ഫാഷ്യൻപ്രവണത നിങ്ങൾക്കു ചേരുന്നതല്ലെങ്കിലും നിങ്ങൾ ‘സ്വീകാര്യനാ’യിരിക്കാൻ ഫാഷ്യൻപ്രവണതകളെ പിന്തുടരുന്നുവെങ്കിൽ നിങ്ങൾ നിങ്ങളെത്തന്നെ വഞ്ചിക്കുകയാണ്.”
വസ്ത്രധാരണത്തിൽ യാഥാസ്ഥിതികരായിരിക്കുന്നതിൽ മററു പ്രയോജനങ്ങളുമുണ്ട്. ഇത് സ്കൂളിലും ജോലിസ്ഥലത്തും ലൈംഗികദ്രോഹത്തെ നിരുത്സാഹപ്പെടുത്തുന്നുവെന്ന് ചില ചെറുപ്പക്കാരികൾ കണ്ടെത്തുന്നു. കൂടാതെ, പരമ്പരാഗത സ്റൈറലുകളോടു പററിനിൽക്കുന്ന ഒരു യുവാവ് അഥവാ ഒരു യുവതി ഭ്രമത്തിന്റെയും ഫാഷ്യന്റെയും ഓരോ കാററിനാൽ ഉലക്കപ്പെടുന്ന ഒരാളായിട്ടല്ല പിന്നെയോ പക്വതയും സ്ഥിരതയുമുള്ള ഒരാളായി മററുള്ളവരാൽ വീക്ഷിക്കപ്പെടാൻ കൂടുതൽ സാദ്ധ്യതയുണ്ട്.
ദൃഷ്ടാന്തത്തിന്, ററാമി ഒരു മുഴുസമയ സുവിശേഷകയായി സേവിക്കുന്ന ഒരു ചെറുപ്പക്കാരിയാണ്. ഇറക്കക്കുറവ് അവൾ വസിക്കുന്നിടത്തെ ഫാഷ്യനാണെങ്കിലും “എനിക്ക് മുട്ടിന് അല്പം താഴെവരെയുള്ള ഇറക്കം സുഖകരമായ ദൈർഘ്യമാണ്” എന്ന് അവൾ പറയുന്നു. ഇത് ക്രിസ്തീയവിനയത്തിന് യോജിക്കുന്നു. (1 തിമൊഥെയോസ് 2:9) തീർച്ചയായും, വിനയത്തിന്റെ നിലവാരങ്ങൾ ലോകത്തിലുടനീളം വ്യത്യസ്തങ്ങളാണ്. ഒരു പ്രത്യേക സ്റൈറൽ ഉചിതമാണോ അല്ലയോ എന്ന് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ, മാതാപിതാക്കളോടോ പ്രായക്കൂടുതലുള്ള ഒരു സുഹൃത്തിനോടോ സംസാരിക്കുക.
വിദഗ്ദ്ധമായ ഷോപ്പിംഗ്
“വിദഗ്ദ്ധമാർഗ്ഗനിർദ്ദേശത്താൽ നിന്റെ യുദ്ധം നടത്തുക” എന്ന് ബൈബിൾ സദൃശവാക്യങ്ങൾ 20:18ൽ ഉപദേശിക്കുന്നു. ഷോപ്പിംഗ്പോലെ ലൗകികമായ ഒരു സംഗതിയിൽപോലും വിദഗ്ദ്ധമായ മാർഗ്ഗനിർദ്ദേശം ആവശ്യമാണ്. ദൃഷ്ടാന്തത്തിന് നിങ്ങളുടെ സൗകുമാര്യം വർദ്ധിപ്പിക്കുന്ന വസ്ത്രങ്ങൾ കണ്ടെത്തുന്നതിന് നിങ്ങൾക്ക് പ്രയാസമുണ്ടോ? നിങ്ങൾക്ക് ഒരു പബ്ലിക്ക്ലൈബ്രറിയിലേക്കു പോയി കുറെ ഗവേഷണം നടത്തുന്നതിനാൽമാത്രം വിദഗ്ദ്ധമാർഗ്ഗനിർദ്ദേശം ലഭിക്കാൻകഴിയും! മുഖത്തിന്റെ ആകൃതി, കഴുത്തിന്റെ നീളം, രൂപം മുതലായ പ്രശ്നങ്ങൾക്കു പരിഹാരമായി വ്യത്യസ്ത ഫാഷ്യനുകളും നിറങ്ങളും വസ്ത്രസ്റൈറലുകളും ഉപയോഗിക്കാൻ നിങ്ങളെ സഹായിക്കുന്ന പുസ്തകങ്ങളും ലേഖനങ്ങളുമുണ്ട്.
നിങ്ങൾ വാങ്ങുന്ന വസ്ത്രങ്ങളുടെ ഗുണം സംബന്ധിച്ചെന്ത്? യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ ഭൗതികമായി തീരെ ദരിദ്രനായിരുന്നെങ്കിലും അവൻ സ്പഷ്ടമായി ഉയർന്ന ഗുണമുണ്ടായിരുന്ന ഒരു അങ്കി ധരിച്ചിരുന്നു, തന്നിമിത്തം അവനെ വധിച്ചവർ അത് ആർക്ക് എടുക്കാമെന്നറിയാൻ ചീട്ടിട്ടു! (യോഹന്നാൻ 19:23, 24) സമാനമായി, നിങ്ങൾക്ക് പണം പരിമിതമാണെന്നു മാത്രമല്ല, വാങ്ങുന്നതിന് പണം സ്വരൂപിക്കേണ്ടതുമുണ്ടെങ്കിലും ഗുണമേൻമയുള്ള വസ്ത്രം വാങ്ങാൻ നിങ്ങൾ ശ്രമിക്കണം. പലവർഷങ്ങളിൽ ഉപയോഗിക്കാവുന്ന വിലക്കൂടുതലുള്ള ഗുണമേൻമയുള്ള ഒരു വസ്ത്രം പഴക്കംചെയ്യാത്ത ഒരു “ലാഭകരമായ” വസ്ത്രത്തെക്കാൾ ഒടുവിൽ വിലകുറഞ്ഞതായിരിക്കാം.
ഗുണമേൻമ മനസ്സിലാക്കാനുള്ള ഒരു ദൃഷ്ടി നിങ്ങൾക്ക് എങ്ങനെ വളർത്തിയെടുക്കാം? ഗുണമേൻമയുള്ള വസ്ത്രങ്ങൾ പ്രത്യേകവൽക്കരിക്കുന്ന ചെലവേറുന്ന കടകളിൽ മേഞ്ഞുനടക്കാൻ ശ്രമിക്കുക. നല്ല വസ്ത്രങ്ങളുടെ രൂപഭാവങ്ങൾ മനസ്സിലാക്കുക. എലഗൻസ് എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “ഒരു പേരിനാൽ ആകർഷിക്കപ്പെടരുത്; വസ്ത്രം സ്വന്തംകാലിൽ നിൽക്കണം. . . മുദ്രയുണ്ടെങ്കിലും ഗുണം മോശമെങ്കിൽ ലാഭകരമായിരിക്കയില്ല.” വസ്ത്രത്തിൽ പിടിച്ചുനോക്കുക. കോളറും ലൈനിംഗും ബട്ടൺഹോളുകളും പരിശോധിക്കുക. ബലവത്താക്കാനുള്ള തയ്യലുണ്ടോയെന്നു നോക്കുക.
(ആരംഭത്തിൽ പറഞ്ഞ) മൈക്ക് ഗുണം തിരിച്ചറിയാനുള്ള പ്രാപ്തി വളർത്തിയെടുത്തിട്ടുണ്ട്. അങ്ങനെ, വിലക്കുറവിൽ കിട്ടിയ സ്നാനവസ്ത്രം യഥാർത്ഥത്തിൽ ലാഭമാണെന്ന് അവൻ തിരിച്ചറിഞ്ഞു! എന്നിരുന്നാലും, “‘ലാഭ’ത്താൽ വഞ്ചിതരാകരുത്” എന്ന് അമീലിയ ഫാററ് മുന്നറിയിപ്പു നൽകുന്നു. നിങ്ങളുടെ വസ്ത്രശേഖരത്തിലെ പല ഇനങ്ങളോടുകൂടെ ധരിക്കാൻ കഴിയുന്ന മുഴുവിലയും കൊടുത്തു വാങ്ങുന്ന ഒരു സ്വെററർ യാതൊന്നുമായി ചേരുകയില്ലാത്ത ഒരു ലാഭകരമായ സ്വെറററിനെക്കാൾ കൂടുതൽ പ്രയോജനംചെയ്തേക്കാം. “ധൃതികൂട്ടുന്ന ഏവനും തീർച്ചയായും ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു”വെന്ന് സദൃശവാക്യങ്ങൾ 21:5 പറയുന്നു. നിങ്ങൾ തിരിക്കിലായിരിക്കുമ്പോൾ വാങ്ങാതിരിക്കുക. കടകളിൽ തിരക്കില്ലാത്തപ്പോൾ ഷോപ്പിംഗ് നടത്തുക. നിങ്ങൾക്ക് വേണ്ടത് എന്തെന്ന് മുന്നമേ അറിയുക. നിങ്ങൾക്കു വേണ്ട തുണിയും സ്റൈറലും നിറവും വിലയും എത്ര നന്നായി നിങ്ങളുടെ മനസ്സിലുണ്ടോ അത്ര കുറച്ചേ നിങ്ങൾ നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമില്ലാത്ത എന്തെങ്കിലും വാങ്ങാൻ വ്യതിചലിപ്പിക്കപ്പെടുകയുള്ളു.
നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ പറയുകയാണെങ്കിൽ സ്റേറാർ ക്ലർക്കുകൾക്ക് വലിയ സഹായംചെയ്യാൻ കഴിയും. (തീർച്ചയായും ഒരു സെയിൽസ്ലേഡിയുടെ സഹായത്തോടെയാണ് മൈക്കിന് തന്റെ കുടുംബത്തിലെ വനിതാംഗങ്ങൾക്കായി വസ്ത്രങ്ങൾ വാങ്ങാൻ കഴിഞ്ഞത്.) എന്നാൽ നിങ്ങളുടെ മെച്ചമായ വിവേചനക്കെതിരായി പോകാൻതക്കവണ്ണം നിങ്ങളെ പൊക്കിയടിക്കാൻ വില്പനക്കാരെ അനുവദിക്കരുത്. “അനുഭവപരിചയമില്ലാത്ത ആരും ഏതു വാക്കും വിശ്വസിക്കുന്നു, എന്നാൽ സൂക്ഷ്മബുദ്ധിയുള്ളവൻ തന്റെ ചുവടുകൾ പരിഗണിക്കുന്നു.”—സദൃശവാക്യങ്ങൾ 14:15.
നിങ്ങൾ ഷോപ്പിംഗ് നടത്തുമ്പോൾ ഉചിതമായ വസ്ത്രധാരണവും ചമയവും നടത്തുക. നിങ്ങൾ ഒരു ററീഷർട്ടിന്റെമീതെ ഇട്ടുനോക്കിയാൽ ഒരു സ്യൂട്ട് ജാക്കററ് ചേരുമോയെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും? അല്ലെങ്കിൽ നിങ്ങൾ സ്നീക്കേഴ്സാണ് ധരിക്കുന്നതെങ്കിൽ ഒരു ഗൗണോ ഒരു ഡ്രസ്സോ മെച്ചമായിരിക്കുമെന്ന് നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാൻ കഴിയും? നിങ്ങൾ അശ്രദ്ധമായി വസ്ത്രംധരിച്ചിരിക്കുന്നുവെങ്കിൽ “നിങ്ങൾ പരിമിതമായ അഭിരുചിയുള്ളയാളോ ചെലവിടാൻ പണമില്ലാത്തയാളോ ആണെന്ന് അല്ലെങ്കിൽ ഈ രണ്ടു കുഴപ്പവുമുണ്ടെന്ന്” വില്പനക്കാർ “ഊഹിക്കാൻ” പ്രവണത കാണിക്കുന്നുവെന്നും അവർ മററു പതിവുകാരിൽ ശ്രദ്ധിക്കുന്നുവെന്നും പോലും ഒരു എഴുത്തുകാരൻ പറയുന്നു.
ഒടുവിൽ, ഷോപ്പിംഗ് നടത്തുമ്പോൾ മിക്കപ്പോഴും “ഒരുവനെക്കാൾ ഇരുവർ നല്ലത്” എന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. (സഭാപ്രസംഗി 4:9) ഒരു വസ്ത്രം പിറകിൽനിന്ന് എങ്ങനെ കാണപ്പെടുന്നുവെന്ന്, അത് തീരെ അയവുള്ളതോ ഇറുക്കമുള്ളതോ ആണോയെന്ന്, അല്ലെങ്കിൽ മറേറതെങ്കിലും വിധത്തിൽ അവിനീതമാണോയെന്ന് ഒരു സുഹൃത്തിനോ മാതാപിതാക്കൾക്കോ പറയാൻകഴിയും.
പ്രാധാന്യമേറിയ കാര്യങ്ങൾ
“പ്രാധാന്യമേറിയ കാര്യങ്ങൾ തിട്ടപ്പെടുത്താൻ” ഫിലിപ്പിയർ 1:10-ൽ ക്രിസ്ത്യാനികൾ ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിൽ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ വസ്ത്രമല്ല, ദൈവപരിജ്ഞാനം നേടുന്നതിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ചില യുവജനങ്ങൾ അന്യൂനമായി വസ്ത്രധാരണംനടത്തിയേക്കാം, എന്നാൽ തങ്ങളുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്താനുള്ള പ്രാപ്തിയിൽ അശ്രദ്ധരായിരുന്നേക്കാം.
അതുകൊണ്ട്, ഒരു സമർത്ഥനായ ഷോപ്പറായിരിക്കുന്നതും നിങ്ങളുടെ സാമ്പത്തികനില അനുവദിക്കുന്നതനുസരിച്ച് ഭംഗിയായി ചമയുന്നതും നല്ലതായിരിക്കെ, പക്വതയുള്ള ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിൽ കേന്ദ്രീകരിക്കുക. ആ റോളിൽ ജീവിക്കാൻ പഠിക്കുക, അതിനുവേണ്ടിയുള്ള വസ്ത്രധാരണം സ്വാഭാവികമായി വന്നുകൊള്ളും. (g89 10/8)
[28-ാം പേജിലെ ചിത്രം]
ഫാഷ്യൻ വസ്ത്രങ്ങൾക്ക് പെട്ടെന്ന് സ്റൈറൽ നഷ്ടപ്പെടുന്നു. വിവിധ സന്ദർഭങ്ങൾക്കുള്ള യാഥാസ്ഥിതിക സ്റൈറലുകൾ നീണ്ടുനിൽക്കാൻ പ്രവണത കാട്ടുന്നു