തിൻമയെ പരിശോധിക്കൽ അഗസ്റ്റിൻ മുതൽ കാൽവിൻവരെ
ദൈവത്തിന്റെ നഗരം എന്ന തന്റെ പുസ്തകത്തിൽ അഞ്ചാം ശതകത്തിലെ ദൈവശാസ്ത്രജ്ഞനായിരുന്ന അഗസ്റ്റിൻ തിൻമയുടെ അസ്തിത്വത്തിന് ദൈവമല്ല, മനുഷ്യനാണ് ഉത്തരവാദിയെന്നു വാദിച്ചു. അഗസ്റ്റിൻ ഇങ്ങനെ എഴുതി: “തിൻമകളുടെയല്ല, സ്വഭാവങ്ങളുടെ കാരണഭൂതനായ ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; സ്വന്ത ഇഷ്ടത്താൽ ദുഷിപ്പിക്കപ്പെടുകയും കുറ്റംവിധിക്കപ്പെടുകയും ചെയ്ത മനുഷ്യൻ ദുഷിച്ച, കുറ്റംവിധിക്കപ്പെട്ട, മക്കളെ ജനിപ്പിച്ചു . . . അങ്ങനെ ഇച്ഛാസ്വാതന്ത്ര്യത്തിന്റെ തെറ്റായ ഉപയോഗത്താൽ തിൻമയുടെ മുഴു പരമ്പരയും ഉത്ഭവിച്ചു.”
ഇച്ഛാസ്വാതന്ത്ര്യത്തിന്റെ തെറ്റായ ഉപയോഗം ജനങ്ങളെ ബാധിച്ചിരിക്കുന്ന തിൻമയെക്കുറിച്ചു വളരെയധികം, അഥവാ മിക്കതും, വിശദീകരിച്ചേക്കാം. എന്നിരുന്നാലും, സാൻ റാമോനിലെപ്പോലെയുള്ള ഒരു വിപത്തിന് മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തിൻമേൽ പഴിചാരാൻ കഴിയുമോ? അനേകം വിപൽക്കരമായ സംഭവങ്ങളും മനുഷ്യന്റെ നിയന്ത്രണത്തിനതീതമായ സാഹചര്യങ്ങളാലല്ലേ വന്നുകൂടുന്നത്? മനുഷ്യൻ മനഃപൂർവ്വം തിൻമയെ തെരഞ്ഞെടുത്തെങ്കിൽപോലും സ്നേഹവാനായ ഒരു ദൈവം തിൻമ തുടരാനനുവദിക്കുന്നതെന്തുകൊണ്ട്?
അഗസ്റ്റിനെപ്പോലെ, ഫ്രഞ്ച് പ്രോട്ടസ്റ്റൻറ് ദൈവശാസ്ത്രജ്ഞനായിരുന്ന ജോൺ കാൽവിൻ, 16-ാം നൂറ്റാണ്ടിൽ, “സ്വർഗ്ഗീയ രാജ്യത്തിന്റെ മക്കളും അവകാശികളുമായിരിക്കാൻ മുൻനിശ്ചയിക്ക”പ്പെട്ടവർ ഉണ്ടെന്നു വിശ്വസിച്ചു. എന്നിരുന്നാലും, നിത്യനാശത്തിന് കുറ്റംവിധിക്കപ്പെട്ടവരായി “തന്റെ ക്രോധം ഏറ്റുവാങ്ങുന്നവരാ”യിരിക്കാനും ദൈവം വ്യക്തികളെ മുൻനിശ്ചയിച്ചിട്ടുണ്ടെന്ന് വാദിച്ചുകൊണ്ട് കാൽവിൻ ഒരു പടികൂടെ മുന്നോട്ടുപോയി!
കാൽവിന്റെ ഉപദേശത്തിന് പേടിപ്പെടുത്തുന്ന സൂചനകളുണ്ട്. ഒരു മനുഷ്യന് ഏതെങ്കിലും ദൗർഭാഗ്യം അനുഭവപ്പെട്ടാൽ, അയാൾ കുറ്റംവിധിക്കപ്പെട്ടവരിൽ ഉൾപ്പെട്ടവനാണെന്ന് അതു സൂചിപ്പിക്കുകയില്ലേ? കൂടാതെ, താൻ മുൻനിശ്ചയിച്ചവരുടെ പ്രവർത്തനങ്ങൾക്ക് ദൈവം ഉത്തരവാദിയായിരിക്കുകയില്ലേ? അങ്ങനെ കാൽവിൻ ചിന്ത കൂടാതെ ദൈവത്തെ പാപത്തിന്റെ സ്രഷ്ടാവാക്കി! “ഒരു മനുഷ്യൻ വളരെ സമയനിഷ്ഠയും ചായ്വുമുള്ള ഇച്ഛയുടെ സമ്മതത്തോടെ പാപം ചെയ്യുന്നു”വെന്ന് കാൽവിൻ പറയുകയുണ്ടായി.—ജോൺ കാൽവിൻ എഴുതിയ വിശ്വാസപ്രബോധനം.
എന്നിരുന്നാലും, ഇച്ഛാസ്വാതന്ത്ര്യത്തിന്റെയും മുൻനിശ്ചയത്തിന്റെയും സങ്കൽപങ്ങൾ ആശയറ്റവിധം പൊരുത്തപ്പെടാത്തവയാണെന്നു തെളിഞ്ഞു. “നമ്മുടെ മനസ്സിന്റെ അപക്വാവസ്ഥക്ക് തീർച്ചയായും അത്ര വലിയ വ്യക്തതയെ സഹിക്കാനോ നമ്മുടെ അല്പത്വത്തിന്” മുൻനിശ്ചയം പോലുള്ള “അത്ര വലിയ ജ്ഞാനത്തെ ഗ്രഹിക്കാനോ കഴികയില്ല” എന്ന് അവകാശപ്പെട്ടുകൊണ്ട് ബുദ്ധിമുട്ടിപ്പിക്കുന്ന വൈപരീത്യത്തെ അവഗണിക്കാനേ കാൽവിനു കഴിഞ്ഞുള്ളു. (g87 10/8)
[6-ാം പേജിലെ ചിത്രങ്ങൾ]
അഗസ്റ്റിൻ
ജോൺ കാൽവിൻ