ബൈബിളിന്റെ വീക്ഷണം
നിങ്ങൾ കരിങ്കണ്ണിനെ ഭയപ്പെടണമോ?
ആമസോൺ ഗ്രാമത്തിലെ ഒരു സ്ത്രീ തന്റെ ശിശുവിനെ സാവധാനത്തിൽ ഒരു തുണിത്തൊട്ടിലിൽ കിടത്തുന്നു. പിന്നീട്, അതിന്റെ കൊച്ചു കൈമുട്ടിൽ ഒരു ചെമന്ന ചരടു കെട്ടിയശേഷം അവൾ മറെറാരു ചരട് അതിന്റെ അരയിൽ കെട്ടുന്നു. ചടങ്ങു പൂർത്തിയായി, അവൾ ആശ്വാസത്തിന്റെ ഒരു നിശ്വാസമുതിർക്കുന്നു: “ഇപ്പോൾ ശിശു കരിങ്കണ്ണിൽനിന്ന് സംരക്ഷിക്കപ്പെടുന്നു.”
കരിങ്കണ്ണുഭയം തെക്കേ അമേരിക്കയിലെ ഗോത്രജനങ്ങൾക്കു പരിമിതപ്പെട്ടിരിക്കുന്നില്ല. ഇററലിയിലെ നിയമവിദഗ്ദ്ധരും ഇൻഡ്യയിലെ കർഷകരും വടക്കേ അമേരിക്കയിലെ വ്യാപാരികളുമെല്ലാം കരിങ്കണ്ണിൽ ഭയന്നുവിറക്കുന്നു.
കരിങ്കണ്ണ് എന്താണ്? കേവലം നിങ്ങളെ നോക്കുന്നതിനാൽ നിങ്ങളെ ഉപദ്രവിക്കാനോ കൊല്ലാൻ പോലുമോ ഉള്ള ശക്തി ചിലർക്കുണ്ടെന്നുള്ള വിശ്വാസമാണത്. നിങ്ങളുടെ ഐശ്വര്യം അവരുടെ അസൂയയെ ഉണർത്തുമ്പോൾ അവർ കണ്ണുവെച്ചേക്കാം. തന്നെയുമല്ല, സദുദ്ദേശ്യമുള്ള അനേകർക്കുപോലും കരിങ്കണ്ണുണ്ടെന്നും അവരുടെ നോട്ടം മററുള്ളവരെ അനിച്ഛാപൂർവം പോലും ഉപദ്രവിച്ചേക്കാമെന്നും വിശ്വസിക്കപ്പെടുന്നു.
നിങ്ങൾക്ക് ഈ ഭയമുണ്ടോ? ഉണ്ടെങ്കിൽ, ഈ ഭയം നിങ്ങളെ സഹായിക്കുന്നുവോ അതോ ഉപദ്രവിക്കുകയാണോ?
വസ്തുതയോ കെട്ടുകഥയോ?
ഈ വിഷയംസംബന്ധിച്ച മിക്ക റഫറൻസ്ഗ്രന്ഥങ്ങളും കരിങ്കണ്ണിനെ ഒരു അന്ധവിശ്വാസമായിട്ടാണ് വർണ്ണിക്കുന്നത്. ഒരു അന്ധവിശ്വാസം “യുക്തിയിലൊ വസ്തുതയിലൊ അധിഷ്ഠിതമല്ലാത്ത” ഒരു വിശ്വാസം എന്ന് നിർവചിക്കപ്പെടുന്നതുകൊണ്ട് കരിങ്കണ്ണ് ദുർബ്ബലമാനസരുടെ ഒരു ഉല്പന്നമല്ലാതെ മറെറാന്നുമല്ലെന്ന് ചിലർ വിശ്വസിക്കുന്നു.
കരിങ്കണ്ണിനെക്കുറിച്ചുള്ള നിരവധി കഥകൾ കെട്ടുകഥകൾ ആണെന്ന് സമ്മതിക്കുന്നു. ദൃഷ്ടാന്തത്തിന് കോങ്കണ്ണോ തിമിരമൊ ഉള്ളവർ അല്ലെങ്കിൽ പശു നക്കിയതുപോലെ മുടി വളരുന്നവർ കരിങ്കണ്ണുള്ളവർ ആയിരിക്കാൻ പ്രവണത കാട്ടുന്നു എന്ന ഭയം ഭാവനാസൃഷ്ടിയാണ്. നിങ്ങളുടെ ശിശുവിനു രോഗം ബാധിക്കുകയൊ നിങ്ങളുടെ പശു ചാവുകയൊ നിങ്ങളുടെ കോഴി മുട്ടയിടാതിരിക്കയൊ ചെയ്യുമ്പോൾ മാരകമായ കരിങ്കണ്ണ് പ്രാവർത്തികമാകുകയാണെന്ന് വിശ്വസിക്കുന്നത് ആവശ്യത്തിലധികം അതിൻമേലാരോപിക്കുകയാണ്.
എന്നിരുന്നാലും ഒരു നാളികേരത്തിന്റെ കനത്ത തൊണ്ടിനടിയിൽ കട്ടിയുള്ള തേങ്ങാ മറഞ്ഞിരിക്കുന്നതുപോലെ കരിങ്കണ്ണിനെ സംബന്ധിച്ച കഥകളുടെ കനത്ത പാളിക്കടിയിൽ ചില കടുപ്പമുള്ള വസ്തുതകൾ മറഞ്ഞിരിപ്പുണ്ട്. അതുകൊണ്ട് നമുക്കു കെട്ടുകഥയെ അറത്തുമുറിച്ച് ചില വസ്തുതകൾ പുറത്തെടുക്കാം.
കരിങ്കണ്ണിന്റെ ഉത്ഭവം
പുരാതന ബാബിലോന്യർ കരിങ്കണ്ണിനെ ഭയപ്പെട്ടിരുന്നുവെന്ന് എൻസൈക്ലോപ്പീഡിയാ ഓഫ റിലിജൻ ആൻഡ എത്തിക്കസ പറയുന്നു. ആരാണീ ഭയത്തെ പ്രോത്സാഹിപ്പിച്ചത്? ബാബിലോന്യ ക്ഷുദ്രക്കാർ അഥവാ മന്ത്രവാദികൾ. അവർ തങ്ങളുടെ ഒരു നോട്ടത്താൽ മന്ത്രം പ്രയോഗിച്ച് ഭയങ്കര ദുരിതങ്ങൾ വരുത്തുന്നതിൽ പ്രസിദ്ധരായിരുന്നു. എന്നിരുന്നാലും ഈ ക്ഷുദ്രക്കാർ ഇതു സ്വന്തമായി ചെയ്തതായിരുന്നില്ല. ആരാണ് അവരെ അധികാരപ്പെടുത്തിയത്? ഭൂതങ്ങൾ എന്നു വിളിക്കപ്പെടുന്ന ആത്മജീവികൾ. ബാബിലോണിയായിലേയും അസീറിയായിലേയും മതം എന്ന പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “മന്ത്രവാദികൾക്ക് യഥേഷ്ടം ഭൂതങ്ങളെ ആവാഹിക്കാനും തങ്ങൾ വിചാരിക്കുന്നവരെ ഭൂതങ്ങളുടെ ശക്തിയിൻകീഴിലാക്കുവാനും കഴിയുമായിരുന്നു.”
അതുപോലെതന്നെ ബൈബിൾ “ആഭിചാരശക്തി”യുടെ ഉറവെന്ന നിലയിൽ സ്വയം ഭൂതങ്ങളായിത്തീർന്ന ദൂതൻമാരിലേക്ക് വിരൽചൂണ്ടുന്നു. (1 ശമുവേൽ 15:23; 1 തിമൊഥെയോസ് 4:1; യൂദാ 6) കൂടാതെ ഭൂതങ്ങൾ ആത്മാചാരക്കാർക്കും ഭൂത നിയന്ത്രിതരായ ആളുകൾക്കും തങ്ങളുടെ ദ്രോഹകരമായ ശക്തി പങ്കുവെക്കുന്നുവെന്ന് ദൈവവചനം സ്ഥിരീകരിക്കുന്നു. (പ്രവൃത്തികൾ 16:16-18; വെളിപ്പാട് 22:15) തൽഫലമായി അങ്ങനെയുള്ള ആളുകൾ ചിലപ്പോൾ അവരുടെ ദൃഷ്ടികൾ മുഖേന ‘മന്ത്രശക്തിയാൽ ബന്ധിക്കുന്നതിന്’ പ്രാപ്തരാണ്. (ആവർത്തനം 18:10-12) അങ്ങനെ, തീർച്ചയായും കരിങ്കണ്ണ് ചില വസ്തുതകളിൽ അധിഷ്ഠിതമാണ്.
അതുകൊണ്ട് മന്ത്രവാദ വൈദ്യൻമാരുടെ മന്ത്രപ്രയോഗം അനുദിനജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ഒരു സമുദായത്തിലാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ കരിങ്കണ്ണിനെക്കുറിച്ചുള്ള നിങ്ങളുടെ ഭയം നിലനിൽക്കുന്നതാശ്ചര്യമല്ല. എന്നിരുന്നാലും ആ മന്ത്രപ്രയോഗങ്ങൾ എത്ര ഭീഷകമായാലും നിങ്ങൾ നിങ്ങളുടെ അയൽക്കാരന്റെ ഭയത്തിൽ പങ്കാളിയാകരുത്. എന്തുകൊണ്ട്? ഒന്നാമതു തന്നെ, കരിങ്കണ്ണിനെയുള്ള ഭയത്തിന് നിങ്ങളെ ഭൂതങ്ങളുടെ ദാസ്യത്തിലേക്ക് അനായാസം നയിക്കാൻ കഴിയും—ബൈബിൾ അതു വിലക്കുന്നു. (1 കൊരിന്ത്യർ 10:20, 21 കാണുക.) രണ്ടാമത്, കരിങ്കണ്ണിന്റെ ഫലങ്ങളെ ഹനിക്കുന്നതും സകല ഭയകാരണങ്ങളും നീക്കം ചെയ്യുന്നതുമായ ഒരു സംരക്ഷണത്തെ നിങ്ങൾക്കു പ്രയോജനപ്പെടുത്താൻ കഴിയും. ഏതു സംരക്ഷണത്തെ? രക്ഷ കെട്ടുന്നതിനാലോ?
പ്രായോഗികമായ സംരക്ഷണം
ഉത്തരത്തിന് ഈ ദൃഷ്ടാന്തം പരിചിന്തിക്കുക. ഒരു വലിയ വൃക്ഷം മറിഞ്ഞുവീണ് നിങ്ങളുടെ വീട് തകർക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും? പിടന്നുവീഴുന്ന വൃക്ഷത്തിന്റെ ആഘാതത്തെ ചെറുത്തുനിൽക്കുമെന്നാശിച്ചുകൊണ്ട് നിങ്ങൾ മേൽക്കൂരയെ ബലവത്താക്കുമോ? അതോ നിങ്ങൾ സുരക്ഷിതമായി വൃക്ഷങ്ങൾ വെട്ടിയിടാൻ കഴിവുള്ള മരംവെട്ടുകാരുടെ സഹായം തേടുമോ? വൃക്ഷം വെട്ടിയിടുന്നത് അപകടകാരണത്തെ നീക്കുകയും അങ്ങനെ നിങ്ങളുടെ ഭയത്തിന് അറുതിവരുത്തുകയും ചെയ്യുന്നു.
അതുപോലെതന്നെ ഒരു ആത്മവിദ്യക്കാരൻ തന്റെ കരിങ്കണ്ണ് നിങ്ങൾക്കെതിരെ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെങ്കിൽ നിങ്ങളുടെ ഭയത്തെ എന്തായിരിക്കും നീക്കുന്നത്? നിങ്ങളുടെ കഴുത്തിനു ചുററും രക്ഷകൾ കെട്ടുന്നതിനാൽ നിങ്ങൾ നിങ്ങളെത്തന്നെ ശക്തീകരിക്കാൻ ശ്രമിക്കുമോ? അതോ ഭൂതങ്ങളെ അശക്തരാക്കുന്നതിന്റെ രേഖയുള്ള ഒരാളുടെ സഹായം നിങ്ങൾ തേടുമോ? പ്രസ്പഷ്ടമായി, ഒടുവിൽ പറഞ്ഞതാണ് ജ്ഞാനമാർഗ്ഗം, എന്തുകൊണ്ടെന്നാൽ അയാൾ അപകട കാരണത്തെ നീക്കം ചെയ്യുകയും നിങ്ങളുടെ ഭയത്തിന് അറുതി വരുത്തുകയും ചെയ്യുന്നു.
എന്നാൽ സങ്കീർത്തനക്കാരനെപ്പോലെ “എന്റെ സഹായം എവിടെനിന്ന് വരും?” എന്ന് നിങ്ങൾ ചോദിച്ചേക്കാം. ദൈവനിശ്വസ്തനായി അവൻ ഉത്തരം നൽകുന്നു. “ആകാശത്തിന്റെയും ഭൂമിയുടേയും നിർമ്മാതാവായ യഹോവയിൽ നിന്നാകുന്നു എന്റെ സഹായം.” സ്രഷ്ടാവിന്റെ സഹായത്തിൽ കരിങ്കണ്ണിൽനിന്നുള്ള സംരക്ഷണവും ഉൾപ്പെടുന്നുവോ? ഉവ്വ്, എന്തെന്നാൽ സങ്കീർത്തനക്കാരൻ നമുക്ക് ഇങ്ങനെ ഉറപ്പു നൽകുന്നു: “യഹോവ തന്നെ സകല അനർത്ഥത്തിൽ നിന്നും നിങ്ങളെ കാത്തുസൂക്ഷിക്കും.” (സങ്കീർത്തനം 121) സംരക്ഷിക്കുന്നതിനുള്ള യഹോവയുടെ പ്രാപ്തിയിലുള്ള നിങ്ങളുടെ വിശ്വാസത്തെ പുഷ്ടിപ്പെടുത്തുന്നതിന് ഭൂതങ്ങളുമായുള്ള അവന്റെ ഇടപെടലുകളുടെ വിശ്വാസ പ്രചോദകമായ രേഖ പരിഗണിക്കുക.
‘ഭൂതങ്ങൾ വിറക്കുന്നു’—എന്തുകൊണ്ട?
നോഹയുടെ നാളിൽ യഹോവ അനുസരണംകെട്ട ദൂതൻമാരെ പ്രീതിയുടെ സ്ഥാനത്തുനിന്ന് തള്ളിക്കൊണ്ട് ആത്മീയ അന്ധകാരത്തിന്റെ ‘ഒരു തടങ്കലിൽ’ ഒതുക്കിനിർത്തി. (1 പത്രോസ് 3:19; ഉൽപ്പത്തി 6:1-4) പിന്നീട് ദൈവത്തിന്റെ പ്രതിനിധിയായി പ്രവർത്തിച്ചുകൊണ്ട് ഒന്നാം നൂററാണ്ടിൽ യേശു ഇച്ഛിച്ചപ്പോഴൊക്കെ ഭൂതങ്ങളെ പുറത്താക്കി. (മത്തായി 8:31, 32; മർക്കോസ് 1:39) വീണ്ടും ഈ ഇരുപതാം നൂററാണ്ടിൽ യേശു സാത്താനേയും അവന്റെ ഭൂതങ്ങളെയും സ്വർഗ്ഗത്തിൽ നിന്ന് ബഹിഷ്ക്കരിക്കുന്നതിന് തന്റെ ദൈവദത്തമായ ശക്തി ഉപയോഗിച്ചു. (വെളിപ്പാട് 12:7-9) അതുകൊണ്ട്, ദൈവശക്തിയോട് താരതമ്യപ്പെടുത്തുമ്പോൾ തങ്ങളുടെ ശക്തി ഏതുമില്ലെന്ന് ഭൂതങ്ങൾ കഠിനവിധത്തിൽ പഠിച്ചു. എന്നിരുന്നാലും യഹോവ ഈ രേഖയോട് മറെറാരു പേജുകൂടി ചേർക്കാൻപോകയാണ്. താമസിയാതെ സാത്താനും ബഹിഷ്കൃതരായ ഈ മത്സരികളും ഒരു ആയിരം വർഷത്തേക്ക് ഒരു അഗാധത്തിൽ തള്ളപ്പെടും.—വെളിപ്പാട് 20:1-3.
ഈ അറിവ് അവരെ എങ്ങനെ ബാധിക്കുന്നു? “ഭൂതങ്ങൾ വിശ്വസിക്കുകയും വിറക്കുകയും ചെയ്യുന്നു” എന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. (യാക്കോബ് 2:19) ഇനി, നിങ്ങളെ ഈ അറിവ് എങ്ങനെ ബാധിക്കുന്നു? നിങ്ങൾ ആ ‘വിറക്കുന്ന’ ഭൂതങ്ങളെയും അവരുടെ മാനുഷ പിണിയാളുകളെയും ഇപ്പോഴും ഭയപ്പെടുമോ? അതോ കരിങ്കണ്ണിനെതിരായ യഹോവയുടെ അദൃശ്യമായ സംരക്ഷണത്തിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് “യഹോവയെ ഭയപ്പെടുക മാത്രം” ചെയ്യുമോ?—1 ശമുവേൽ 12:24.
സത്യത്തിൽ നിങ്ങളുടെ രക്ഷകൾ അഴിച്ചുമാററുന്നതിനും നിങ്ങളുടെ ജനസമൂഹത്തിലെ യഹോവയുടെ സാക്ഷികളുമായുള്ള നിങ്ങളുടെ ബന്ധത്തെ ബലിഷ്ഠമാക്കുന്നതിനും വിശ്വാസം നിങ്ങളെ പ്രേരിപ്പിക്കുന്നുവെങ്കിൽ പുരാതന കാലത്തെ കോരഹ്പുത്രൻമാരുടെ വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നതിൽ അവരോടുകൂടെ നിങ്ങൾ താമസിയാതെ ചേരുന്നതായിരിക്കും. അവർ ഇങ്ങനെ ഉദ്ഘോഷിച്ചു: “ദൈവം നമുക്ക് ഒരു സങ്കേതവും ബലവും ആകുന്നു, കഷ്ടതകളിൽ അനായാസം കണ്ടെത്താവുന്ന ഒരു സഹായം തന്നെ. അതുകൊണ്ടാണ നാം ഭയപ്പെടുകയില്ലാത്തത.”—സങ്കീർത്തനം 46:1, 2; റോമർ 8:31 താരതമ്യപ്പെടുത്തു. (g89 1/8)