ക്രൈസ്തവലോകം—കനാന്റെ പാതയിൽ നടക്കുന്നു
പരസംഗവും വ്യഭിചാരവും സ്വവർഗ്ഗരതിയും ശിശുഹത്യയും ഉൾക്കൊണ്ടിരുന്ന ഒരു മതം ആണ് കനാന്യർക്കുണ്ടായിരുന്നത്. അതു നിമിത്തം ഭൂമി അവരെ ഛർദ്ദിച്ചു കളഞ്ഞു. യിസ്രായേല്യർ ആ മതം പകർത്തുകയും അതിന്റെ അശ്ലീലതകൾ യഹോവയുടെ ആരാധനയുമായി കൂട്ടികലർത്തുകയും ചെയ്ക നിമിത്തം ദേശം അവരെയും ഛർദ്ദിച്ചുകളഞ്ഞു. ഇന്നു ക്രിസ്തീയമെന്നവകാശവാദം ചെയ്യുന്നവരും അതേസമയം അത്തരം പുരാതന ലൈംഗിക അധാർമ്മികതകൾ പകർത്തുന്നവരും ആയ ആളുകളും മതങ്ങളും ഉണ്ട്. പരസംഗവും വ്യഭിചാരവും സാധാരണ സംഗതിയായി മാറിയിട്ടുണ്ട്. സ്വവർഗ്ഗരതിയും ഗർഭസ്ഥ ജീവനെ ഒടുക്കിക്കളയുന്നതും പ്രചുരപ്രചാരമാർജ്ജിച്ചുകൊണ്ടിരിക്കയാണ്. ആർക്കും വേണ്ടാത്ത ശിശുക്കളെ ശതക്കണക്കിന് കനാനിൽ ബലി ചെയ്തിരുന്നു. ഇന്ന് അവ ദശലക്ഷക്കണക്കിലായി ഹോമിക്കപ്പെടുന്നു—പ്രതിവർഷം അഞ്ചരകോടി എന്ന തോതിൽ.—പുറപ്പാട് 21:22, 23 താരതമ്യം ചെയ്യുക.
പഴഞ്ചൻ എന്നോ യാഥാസ്ഥിതികം എന്നോ മുദ്രയടിക്കപ്പെടാതിരിക്കാൻ ക്രൈസ്തവലോകത്തിലെ അനേകം സഭകളും “എന്തുമാകാം” എന്ന പെരുമ്പറയിൽ അണിചേരാൻ ബദ്ധപ്പെടുന്നു. തന്റെ സഭക്ക് ഗർഭനിരോധന ഉറകൾ വിതരണം ചെയ്യാനായി തന്റെ മതപ്രസംഗം നിറുത്തിയ യൂണിറേററിയൻ യൂണിവേഴ്സലിസ്ററ് ശുശ്രൂഷകനെപ്പോലെ ചിലർ “സുരക്തിതമായ” ലൈംഗിക പാപങ്ങൾ ചെയ്യാൻ വേണ്ടി കരുതൽ ചെയ്തുകൊടുക്കുകപോലും ചെയ്യുന്നു.
ഒരു എപ്പിസ്ക്കോപ്പൽ മതാംഗമായ ഒരു പംക്തീകാരൻ ഇങ്ങനെ പറഞ്ഞു: എൺപതുകളിലെ എപ്പിസ്ക്കോപ്പൽ സഭ ഒരു ദൈവശാസ്ത്ര പ്രദർശന ശാലയായി മാറിയിരിക്കുന്നു. ഏതു സാമൂഹ്യപ്രവണതയാണോ ഓരോ നിമിഷവും ഏററവും പ്രസക്തമായി കാണപ്പെടുന്നത്, അതിനെ ഉൾക്കൊണ്ട് സഭ ജാലക പ്രതിഷ്ഠ നടത്തുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ചില വർഷങ്ങളായി അത് രാഷ്ട്രീയമായിരുന്നു. ഈ വർഷം അതു ലൈംഗികതയാണ്. അദ്ദേഹം, സ്വവർഗ്ഗരതിയേയും. . .അവിവാഹിത ആനന്ദാനുഭൂതിയെയും അനുവദിക്കുന്നതിന് വിസമ്മതിക്കുന്നതിൽ ക്രിസ്ത്യാനികൾ വളരെ പഴഞ്ചനാണ് എന്നു കാണിക്കുന്ന ഒരു പുതിയ ലൈംഗിക വിദ്യാഭ്യാസ പാഠ്യപദ്ധതിയെ പരാമർശിക്കുന്നു. ന്യൂയോർക്കിലെ ഒരു എപ്പിസ്ക്കോപ്പേലിയൻ ബിഷപ്പ്, “ഉത്തരവാദിത്വപൂർവ്വകമായ സ്വവർഗ്ഗ ലൈംഗിക ബന്ധങ്ങൾ ഒരു നാൾ ദൈവേഷ്ടമായി സ്വീകരിക്കപ്പെടും” എന്നു വിശ്വസിക്കുന്നു.
യുണൈററഡ് മെതഡിസ്ററ് റിപ്പോർട്ടർ എന്ന മതവാരികയോടു ബന്ധപ്പെട്ട റോയ് ഹോവർഡ് ബെക് ഓൺ തിൻ ഐസ് എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതി: “നിങ്ങൾ പേരെടുത്തു പറഞ്ഞാൽ ടി. വി. സുവിശേഷകൻമാർ, മുഖ്യധാരാ മതപ്രസംഗകർ, ബിഷപ്പുമാർ, പ്രസിദ്ധ കരിസ്മാററിക് നേതാക്കൾ, ഉന്നത അൽമായ നേതാക്കൾ, ആദരണീയരായ ചെറിയ സഭാ പാസ്ററർമാർ, വൈദികർ, പെന്തക്കോസ്തുകാർ സ്വാതന്ത്ര്യവാദികൾ, യാഥാസ്ഥിതികർ എന്നിവർ (അധാർമ്മിക) വൃത്തിയിൽ പിടിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തെ സമുദ്ധരിക്കുന്നതിനുള്ള സഭയുടെ പങ്കിനെ വർണ്ണിക്കുന്ന എന്തൊരു ശ്രേഷ്ഠവിവരണം!”—പേജ് 214.
ചർച്ച് ഓഫ് ഇംഗ്ലണ്ട്
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പാർലമെൻറായ പൊതു സുന്നഹദോസ്, “പരസംഗം, വ്യഭിചാരം, സ്വവർഗ്ഗരതിക്രിയകൾ എന്നിവ പാപപൂർണ്ണമാണെന്ന് പുനർ ദൃഢീകരിക്കുന്നതിന് ആവശ്യപ്പെടുന്ന ഒരു പ്രമേയം പരിഗണനയിലെടുക്കാൻ 1987 നവംബറിൽ ഒത്തു ചേർന്നു. സ്ത്രീ പുരുഷ സ്വവർഗ്ഗരതിയുടെ ക്രിസ്ത്യൻ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി ഇങ്ങനെ പ്രഖ്യാപിച്ചു: “ഈ പ്രമേയം അംഗീകരിക്കപ്പെട്ടാൽ അതു സഭയെ തകർക്കും. അതു കാൻറർബറിയിലെ ആർച്ച് ബിഷപ്പിനറിയുകയും ചെയ്യാം. ഒരേകദേശ സംഖ്യ എടുത്താൽ (ചർച്ച് ഓഫ് ഇംഗ്ലണ്ടു വൈദികരിൽ) മുപ്പതും നാൽപ്പതും ശതമാനത്തിനിടക്ക് പേർ സ്വവർഗ്ഗരതിക്കാരാണ് എന്നു ഞങ്ങൾ വിശ്വസിക്കുന്നു.”
1987 ഒക്ടോബർ 29-ൽ ഇംഗ്ലണ്ടിലെ ഡെയ്ലി എക്സ്പ്രസ്സ് എന്ന പത്രത്തിൽ ലേഖകനായ ഫിലിപ്പാ പെന്നഡി ഇങ്ങനെ എഴുതി: “രാഷ്ട്രത്തിനു മതിയായ ധാർമ്മിക മാർഗ്ഗദർശനം നൽകുന്നതിൽ സഭാ നേതാക്കൻമാർ പരാജയം വരുത്തിയതിനെ ചൊല്ലി മാർഗ്റററ് താച്ചർ അവർക്കെതിരെ നടത്തിയ ആക്രമണം ഈ ദശാബ്ദത്തിൽ പുരോഹിത വർഗ്ഗത്തിനേൽക്കാനിരുന്ന ഏററവും വലിയ പ്രഹരങ്ങളിലൊന്നാണ്. ബിഷപ്പുമാർ പൊതുവിലും കാൻറർബറി ആർച്ച് ബിഷപ്പ് പ്രത്യേകിച്ചും ഒരു സംഘം അഴകൊഴമ്പൻ പ്രബോധകൻമാരാണ് എന്ന് വിശ്വസിക്കുന്നത് പ്രധാനമന്ത്രി മാത്രമല്ല.”
1987 നവംബർ 11ന് പ്രമേയം ചർച്ചചെയ്യപ്പെട്ടപ്പോൾ അത് വിഴുങ്ങാൻ വിഷമമുള്ള ഒരു ഗുളികയാണെന്ന് കണ്ടെത്തപ്പെട്ടു, വൻഭൂരിപക്ഷത്തോടെ പാസ്സായ ഒരു നേരിയ ഭേദഗതിയോടെ പ്രമേയം അട്ടിമറിക്കപ്പെട്ടു. അതുകൊണ്ട് അത് പ്രതീക്ഷിച്ചതുപോലെ പുരോഹിതവർഗ്ഗത്തിന് ഈ “ദശാബ്ദത്തിലേൽക്കാനിരുന്ന ഏററവും വലിയ പ്രഹരങ്ങളിലൊന്ന്” ആയിത്തീരാതെ പോയി. അത് പരാജയപ്പെട്ടു പോയി. ബിഷപ്പുമാർ പ്രത്യാക്രമണം നടത്തുകയും മുങ്ങിമറയുകയും തെന്നിമാറുകയും ശ്രദ്ധതിരിച്ചുവിടുകയും പ്രശ്നത്തിന്റെ രൂക്ഷത കുറക്കാനൊരുമ്പെടുകയും ചെയ്തു.
പൊതു സുന്നഹദോസിന്റെ നിർണ്ണയം: ഒരു സ്ഥിരമായ വിവാഹബന്ധത്തിനകത്തുള്ള ലൈംഗിക സംയോഗമാണ് ആദർശപരം; പരസംഗവും വ്യഭിചാരവും ഈ ആദർശത്തിനെതിരായ പാപങ്ങളാണ്; സ്വവർഗ്ഗരതിക്രിയകൾ ഈ ആദർശത്തിൽ നിന്ന് അധ:പതിച്ചവയാണ്; എല്ലാ ക്രിസ്ത്യാനികളും ലൈംഗിക സദാചാരമടക്കം ധാർമ്മികതയുടെ എല്ലാ മണ്ഡലങ്ങളിലും മാതൃകായോഗ്യരായിരിക്കേണ്ടതുണ്ട്. സ്വവർഗ്ഗരതിക്രിയകൾ പരസംഗത്തെക്കാളും വ്യഭിചാരത്തെക്കാളും കുറഞ്ഞഗൗരവമുള്ള പാപങ്ങളായേ കണക്കാക്കപ്പെടുന്നുള്ളു—രണ്ടാമത് പറഞ്ഞത് ആദർശത്തിനു വിരുദ്ധമായിരിക്കെ സ്വവർഗ്ഗരതി ആദർശത്തിന്റെ തലത്തിൽ നിന്ന് അധ:പതിച്ചത് മാത്രമായി ചുരുങ്ങുന്നു. പരസംഗക്കാരെ നീക്കുന്നില്ല. വ്യഭിചാരികൾക്ക് ഭ്രഷ്ടും ഇല്ല. സ്വവർഗ്ഗരതിക്കാരായ വൈദികരെയും വികാരികളെയും വെള്ള പൂശിയിരിക്കുന്നു.
സുന്നഹദോസ്സിന്റെ കാഹളം അവ്യക്തമായ നാദം പുറപ്പെടുവിച്ചിരിക്കുന്നു. ഇടവക വൈദികനായ ടോണി ഹിഗ്ടൻ കൊണ്ടു വന്ന പ്രാരംഭപ്രമേയം പിച്ചിചീന്തപ്പെട്ടു. (1 കൊരിന്ത്യർ 14:8) എന്നിരുന്നാലും ആശ്ചര്യകരമെന്നു പറയട്ടെ അയാൾ ഈ വന്ധ്യംകരിക്കപ്പെട്ട പ്രമേയത്തിനു വോട്ടു ചെയ്യുകയും അതിന്റെ പരിണിതിയിൽ “വളരെവളരെ സന്തുഷ്ടനായിരിക്കയും” ചെയ്തു. അയാൾ നേരത്തെ ചെയ്ത പദപ്രയോഗങ്ങളുടെ വെളിച്ചത്തിൽ ഗ്രഹിക്കാൻ പ്രയാസമായ ഒരു പ്രതികരണം. “സഭ അതിന്റെ ഭവനം ക്രമപ്പെടുത്തിയില്ലെങ്കിൽ ദൈവം അതിനെ ന്യായം വിധിക്കും” എന്ന് അയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
സുന്നഹദോസ് നടന്നുകൊണ്ടിരുന്നപ്പോൾ സ്വവർഗ്ഗരതിക്കാരായ പുരോഹിത വർഗ്ഗത്തിനെതിരെയുള്ള തെളിവുകളുടെ ഉദ്വേഗജനകമായ ഒരു ശേഖരം ഹിഗ്ടൻ അവതരിപ്പിച്ചിരുന്നു. ഒരാൾ ശിശു ദ്രോഹത്തിന് കുററമാരോപിക്കപ്പെട്ടപ്പോൾ അയാളെ കേവലം മറെറാരിടവകയിലേക്കു മാററുക മാത്രം ചെയ്തു. മറെറാരു വൈദികൻ പൊതു മൂത്രപ്പുരയിൽ കടുത്ത അപമര്യാദ കാണിച്ചതിന് കുററപ്പെടുത്തപ്പെട്ടപ്പോൾ അയാൾ മറെറാരു രൂപതയിലേക്ക് നിയോഗിക്കപ്പെട്ടു. അവിടെ അയാളുടെമേൽ അതേവിധത്തിലുള്ള കുററകൃത്യം ആരോപിക്കപ്പെട്ടു—എന്നിട്ടും അയാളെ ളോഹ ഊരിച്ചിട്ടില്ല. ലണ്ടനിലെ സ്വവർഗ്ഗരതിക്കാരായ ആംഗ്ലിക്കൻ പുരോഹിതൻമാർ, “സ്വവർഗ്ഗരാഗവൈകൃതത്തേയും പുരുഷവേശ്യമാരുടെ ദുർവൃത്തിയേയും വിവിധ സ്വവർഗ്ഗരതി ക്രിയകളെയും പ്രോൽസാഹിപ്പിക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള സാഹിത്യം വിൽക്കാൻ” ഒരു സഭാ പുസ്തകശാല നടത്തിയതായി ഹിഗ്ടൻ റിപ്പോർട്ടു ചെയ്തു. ആരോപിക്കപ്പെട്ട പ്രകാരം ആ പുസ്തകശാലയിലെ ഒരു പുസ്തകം “ഒരു പിതാവിനോടും അയാളുടെ പുരുഷകാമുകനോടും ഒത്ത് ഒരു അഞ്ചു വയസ്സുകാരി ബാലിക കിടക്കയിൽ കഴിയുന്നത്” ചിത്രീകരിച്ചു.
ഹിഗ്ടന്റെ തെളിവുകൾ അവഗണിക്കപ്പെട്ടിരിക്കെ അയാൾക്കെങ്ങനെ “വളരെ വളരെ സന്തുഷ്ടനാ”യിരിക്കാൻ കഴിയും? ആംഗ്ലിക്കൻ പുരോഹിതൻമാർ എളുപ്പം പ്രസാദിക്കുന്ന മാന്യദേഹികൾ തന്നെ എന്നുള്ളതിനു സംശയം ഇല്ല. ഒരു ന്യൂസ് റിപ്പോർട്ട് പ്രസ്താവിച്ചതുപോലെ: “സമ്മതിച്ചു പറഞ്ഞപ്രകാരം, ഈ അപവാദങ്ങളൊന്നും തന്നെ ഇടിമുഴക്കത്തെ നേരിടേണ്ടി വന്നില്ല, പിന്നെയോ ആംഗ്ലിക്കൻമാരുടെ പ്രത്യേകതയായ നേരിയ പൊടിമഴ മാത്രമാണ് ഉണ്ടായത്.”
മനസ്സിലാക്കാവുന്നതുപോലെ സ്വവർഗ്ഗരതിക്കാരായ പുരോഹിതവർഗ്ഗം വളരെ സന്തോഷിച്ചു. “സുന്നഹദോസ് വ്യക്തമായി പുരുഷ, സ്ത്രൈണ സ്വവർഗ്ഗരാഗികളുടെ സമൂഹത്തിന് സഭാജീവിതത്തിൽ ഒരു സ്ഥാനം നൽകിയിരിക്കുന്നു,” അവർ പറഞ്ഞു. ഏതായാലും കാൻറർബറി ആർച്ച് ബിഷപ്പ് റൺസി, “സുശിക്ഷിതരും കർത്തവ്യബോധമുള്ളവരുമായ സ്വവർഗ്ഗഭോഗികളെ സഭ കുററം വിധിക്കരുത് എന്ന് വാദിച്ചു.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “പ്രകൃത്യാതന്നെ സ്വവർഗ്ഗഭോഗിയായിരിക്കുന്ന ഒരുവൻ ഒരു മുഴുമനുഷ്യൻ തന്നെയാണ് എന്നു തറപ്പിച്ചു പറയാൻ ഞാനാഗ്രഹിക്കുന്നു.”
“പ്രകൃത്യാ സ്വവർഗ്ഗഭോഗി” എന്നാണ് കാൻറർബറി ആർച്ച് ബിഷപ്പ് പറഞ്ഞത്. നിസ്സഹായരായ സ്വവർഗ്ഗഭോഗികൾ ജനിതക ഹേതുവാൽ അങ്ങനെയായിരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നുവോ? സ്വവർഗ്ഗ രതീഭാവം “ഏതു ധാർമ്മിക വിവേചനയെയും അസ്ഥാനത്താക്കുന്ന ഒരടിസ്ഥാന മന:ശാസ്ത്ര പ്രവണതയാണ്” എന്നു പറഞ്ഞുകൊണ്ട് ചിലർ അപ്രകാരം വാദിക്കുന്നു. ദി ടൈംസ് ഓഫ് ലണ്ടൻ റിപ്പോർട്ട് അനുസരിച്ച്, അവർ, നിശ്വസ്തതയിൻ കീഴിൽ സ്വവർഗ്ഗ ലൈംഗികതയെ കുററം വിധിച്ച അപ്പോസ്തലനായ പൗലോസിനെ ഒരു കവിഞ്ഞ ആദർശരോഗി എന്നാരോപിച്ച് അവന്റെ വാക്കുകളെ തള്ളിക്കളഞ്ഞു.
ഒരു മുഖ്യ റബ്ബിയായ സർ ഇമ്മാനുവൽ ജാക്കോ ബോവിററ്സ് “സ്വവർഗ്ഗഭോഗത്തിലേക്കുള്ള സ്വാഭാവിക ചായ്വ്” തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നതിനെ ചോദ്യം ചെയ്തുകൊണ്ടിങ്ങനെ പറഞ്ഞു: “സ്വാഭാവികമായ മുൻചായ്വിന്റെ നിലപാടിൽ നിന്നു വാദിക്കുന്നത് മുഴുധാർമ്മിക ക്രമത്തെയും തട്ടിത്തകർക്കുന്നതിലേക്കു നയിച്ചേക്കാവുന്ന വഴുവഴുത്ത ചരിവിൽ നിൽക്കുന്നതിനു തുല്യമാണ് . . . അപരാധത്തിൽനിന്ന് ഒഴിഞ്ഞു മാറാൻ സ്വാഭാവിക ചായ്വ് മതിയായ കാരണമാണെന്ന് ഒരു സമൂഹത്തിലും നമുക്ക് സ്വീകരിക്കാവതല്ല. നാം പ്രകൃതിയുടെ ഇരകളല്ല, അതിനെ നിയന്ത്രിക്കേണ്ടവരാണ്.”
ക്രിസ്തുവിന്റെ സഭയിൽ സ്വവർഗ്ഗസംഭോഗികൾക്ക് ഇടമുണ്ടാക്കുവാൻ തക്കവണ്ണം കാൻറർബറി ആർച്ച് ബിഷപ്പ് യേശുവിന്റെ വാക്കുകളെ വളച്ചൊടിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു: “ക്രിസ്തുവിന്റെ സഭയുടെ ഈ ഭൗമിക കൂടാരത്തിൽ ധാരാളം വാസസ്ഥലങ്ങളുണ്ട്, അവയെല്ലാം പളുങ്കുകൊണ്ടുള്ളതുമാണ്.” (യോഹന്നാൻ 14:2 താരതമ്യപ്പെടുത്തുക.) ഫലത്തിൽ അദ്ദേഹം ഇങ്ങനെ പറയുകയായിരുന്നു: ‘ആർക്കെതിരെയും സ്വവർഗ്ഗഭോഗികൾക്കെതിരെയും പോലും കല്ലെറിയരുത്, എന്തെന്നാൽ അവർക്കുപോലും ക്രിസ്തുവിന്റെ സഭയിൽ ഒരു ഭവനം ഉണ്ട്.’
ചെസ്റററിലെ ബിഷപ്പായ മൈക്കൾ ബോഗൻ, സ്വവർഗ്ഗഭോഗികളോട് ‘സ്നേഹം, വിഷാദം, സംവേദകത്വം, ഗ്രാഹ്യം’ ഇവ പ്രകടിപ്പിക്കാനുള്ള ആംഗ്ലിക്കൻ ഉപദേശത്തെ പുതിയ നിയമത്തിലെ ഗ്രീക്ക് സാധൂകരിക്കുന്നു” എന്നും സ്വവർഗ്ഗരതി തിരുവെഴുത്തിൽ “വഴിവിട്ടുള്ള ഒരലഞ്ഞു തിരിയൽ” എന്ന നിലയിൽ മാത്രമേ ശാസിക്കപെടുന്നുള്ളു എന്നും വാദിക്കുന്നു. യഥാർത്ഥത്തിൽ തിരുവെഴുത്തുകൾ പറയുന്നത്, സ്വവർഗ്ഗരതിക്കാർ മാററം വരുത്തിയില്ലെങ്കിൽ “ദൈവരാജ്യം അവകാശമാക്കുകയില്ലെന്നും മരണയോഗ്യർ ആണെന്നും ആണ്.”—റോമർ 1:27, 32; 1 കൊരിന്ത്യർ 6:9-11.
ദി ടൈംസിനെ വീണ്ടും ഉദ്ധരിച്ചാൽ, സുന്നഹദോസ് “ചർച്ച് ഓഫ് ഇംഗ്ലണ്ട് ഒന്നിലും വിശ്വസിക്കുന്നില്ലെന്നും എല്ലാം അനുവദിക്കുന്നുവെന്നും സുവിശേഷത്തെ എന്നതുപോലെ, ഓരോ പുതിയ സ്വതന്ത്ര ഫാഷനെയും വിഴുങ്ങിക്കൊണ്ട് അതിന്റെ അഴകൊഴമ്പൻ പ്രവണത സ്ഥാപിക്കയും ചെയ്തു എന്ന പഴകിയ ആരോപണത്തെ അത് സ്ഥിരീകരിച്ചു. “സഭാ തട്ടിപ്പ്” എന്ന ശീർഷകത്തിൻ കീഴിൽ ലിവർ പൂൾ ഡെയ്ലി പോസ്ററ്, “ചർച്ച് ഓഫ് ഇംഗ്ലണ്ട് നേതാക്കൾ ശരിയും തെററുമാണെന്ന് തങ്ങൾ പരിഗണിക്കുന്നതെന്തെങ്കിലും മനസ്സിലാകുന്ന വാക്കുകളിൽ വിശദീകരിക്കാൻ ഗണ്യമായ വിധം അപ്രാപ്തരാണെന്ന് കാണപ്പെടുന്നു” എന്നു പറയുന്നു. ദി എക്കണോമിസ്ററ് തന്ത്രപൂർവ്വം നിരീക്ഷിച്ചതുപോലെ: “ചർച്ച് ഓഫ് ഇംഗ്ലണ്ട് സ്വവർഗ്ഗരതി പ്രവർത്തനങ്ങൾക്കെതിരാണ്, എന്നാൽ അങ്ങേയററം എതിരൊട്ടല്ലതാനും.”
“പ്രകൃതി വിരുദ്ധ ക്രിയകളിൻമേലുള്ള സുന്നഹദോസിന്റെ രോഷം” എന്ന ശീർഷകത്തിൻ കീഴിൽ ഡെയ്ലി പോസ്ററ് അനേകം ടോറി എം. പി. മാരെ ഉദ്ധരിച്ചു. ഒരു എം. പി. സുന്നഹദോസിന്റെ നിർണ്ണയത്തെ “ലജ്ജാകരവും ദുർബ്ബലവും” എന്നു വിളിച്ചു. മറെറാരാൾ: “ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ തന്നെയും അതിലെ പുരോഹിതൻമാരുടെ ഇടയിലും സ്വവർഗ്ഗ ലൈംഗികതക്ക് ഒരു ദൃഢമായ നിലനിൽപ്പ് ലഭിച്ചുവോ എന്നു ഞാൻ ഭയപ്പെടുന്നു.” മൂന്നാമതൊരാൾ: “ഈ തീരുമാനം—ഞാൻ അതിനെ ഒരു നിന്ദാകരമായ തട്ടിപ്പ് എന്നു വിളിക്കാനിഷ്ടപ്പെടുന്നു—യഥാർത്ഥത്തിൽ കുട്ടികളെ വിഷമസ്ഥിതിയിലാക്കുന്നു. പങ്കാളികളെ കണ്ടെത്താൻ അപ്രാപ്തരായ അനേകം സ്വവർഗ്ഗരതിക്കാരും ചെറുപ്പക്കാരായ കുട്ടികളിലേക്കു തിരിയുന്നു. പള്ളിയിൽ ഹാജരാകുന്ന ചെറുപ്പക്കാർ വഴങ്ങിപ്പോവുന്നത് ഇത്തരുണത്തിലാണ് . . . പരുക്കൻ ഭാഷയിൽ പറഞ്ഞാൽ തങ്ങളുടെ സ്വന്തം അണികൾക്കകത്തു തന്നെയുള്ള ഒരു വ്യാപകമായ തിൻമയിൽ നിന്ന് അതിനെ തന്നെ ശുദ്ധീകരിക്കാൻ സഭ പരാജയപ്പെട്ടിരിക്കുന്നു.”
റോമൻ കത്തോലിക്കാസഭ
സ്വവർഗ്ഗരതിയെ കടുത്ത പാപം എന്നു മുദ്രയടിച്ചുകൊണ്ട് കത്തോലിക്കാ സഭ അതിന്റെ അംഗീകാര നിഷേധം തുറന്നടിക്കുന്നു. എന്നാൽ ഫലത്തിൽ കുററക്കാരായ പുരോഹിതൻമാരെ മറച്ചുപിടിക്കയും തങ്ങളുടെ ലൈംഗിക വൈകൃതങ്ങളിൽ തുടരാൻ അവരെ അനുവദിക്കുകയും പോലും ചെയ്തിരിക്കുന്നു. തീർച്ചയായും സ്വവർഗ്ഗരതിക്കാരെക്കുറിച്ച് ജോൺ പോൾ രണ്ടാമൻ പാപ്പക്ക് “അവർ സഭയുടെ ഹൃദയഭാഗത്തു തന്നെയാണ്” എന്നതുപോലുള്ള പ്രസ്താവനകൾ അവരെക്കുറിച്ച് പറയാനുണ്ട്.
ഒരു സ്വതന്ത്ര കത്തോലിക്കാ വൃത്താന്തപത്രമായ നാഷനൽ കാത്തലിക് റിപ്പോർട്ടർ, (1987 ഫെബ്രുവരി 27-ൽ) ഐക്യനാടുകളിലെ കത്തോലിക്കാ പുരോഹിതഗണത്തിൽ 50% സ്വവർഗ്ഗരതിക്കാരാണെന്ന്, സ്വവർഗ്ഗരതിക്കാരായ പുരോഹിതർ കണക്കാക്കി എന്നു പറഞ്ഞു. ഈ സംഖ്യ തർക്കവിഷയമാണ്. ഐക്യനാടുകളിലെ 57,000 കത്തോലിക്കാ പുരോഹിതൻമാരിൽ 20 ശതമാനവും സ്വവർഗ്ഗരതിക്കാരാണെന്ന് 1,500 അഭിമുഖ സംഭാഷണങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു മന:ശാസ്ത്രജ്ഞൻ പറഞ്ഞു. അതേ സമയം കൂടുതൽ സമീപകാലത്തെ റിപ്പോർട്ടുകൾ “മററു മന:ശാസ്ത്രജ്ഞർ യഥാർത്ഥ സംഖ്യ ഇന്ന് 40 ശതമാനത്തോട് ഏറെക്കുറെ അടുക്കും എന്നു വിചാരിക്കുന്നു.
കേവലം കഴിഞ്ഞ ഒരു വർഷത്തോളമായി, രാജ്യത്തുടനീളമുള്ള വർത്തമാനപത്രങ്ങൾ, കത്തോലിക്കാ പുരോഹിതൻമാർ കുട്ടികളുടെമേൽ നടത്തിയ ലൈംഗികാക്രമണങ്ങളുടെ റിപ്പോർട്ടുകൾകൊണ്ട് നിറഞ്ഞു കവിയുന്നു. 1987 ഡിസംബർ 30-ലെ മെർക്കുറി ന്യൂസ് കാലിഫോർണിയായിലെ സാഞ്ചോയിൽ നിന്നും തുടർന്നു വരുന്ന റിപ്പോർട്ട് സവിശേഷമാണ്:
“ബാലജന ദുരുപയോഗത്തിന്റെ പ്രശ്നങ്ങൾ ഉയർന്ന ദേശീയ ശ്രദ്ധ പിടിച്ചുപററിയിരിക്കുന്ന ഒരു കാലത്ത് ഐക്യനാടുകളിലെ കത്തോലിക്കാ സഭ, കോടതി രേഖകളും സഭയുടെ ആന്തരിക പ്രമാണങ്ങളും സിവിൾ അധികാരികളും ഇരകൾ തന്നെയും വെളിപ്പെടുത്തുന്നതനുസരിച്ച് കുട്ടികളെ ലൈംഗികമായി ദ്രോഹിക്കുന്ന പുരോഹിതൻമാരുടെ കേസുകൾ മൂടി വയ്ക്കുകയും അവഗണിക്കുകയും ചെയ്യുന്നതിൽ തുടരുന്നു.”
“കുറഞ്ഞപക്ഷം 35 ആൺകുട്ടികളെങ്കിലും ഒരു പുരോഹിതനാൽ ദ്രോഹിക്കപ്പെട്ട 1985-ലെ കുപ്രസിദ്ധമായ ലൂസിയാനാ കേസ് ഈ പ്രശ്നം കർശനമായി കൈകാര്യം ചെയ്യാൻ സഭാ ഉദ്യോഗസ്ഥൻമാരെ പഠിപ്പിച്ചു എന്ന് അത് തറപ്പിച്ചു പറയുന്നു. എന്നാൽ രാജ്യത്തുടനീളമുള്ള 25ലധികം രൂപതകളിൽ നടത്തിയ ഒരു അന്വേഷണ പരമ്പരയിൽ, സഭാ ഉദ്യോഗസ്ഥൻമാർ അധികാരികളെ വിവരം അറിയിക്കുന്നതിൽ പരാജയപ്പെട്ടതായും ലൈംഗികമായി ദ്രോഹിക്കുന്ന പുരോഹിതൻമാരെ മററു ഇടവകകളിലേക്ക് സ്ഥലം മാററിയതായും മാതാപിതാക്കളുടെ പരാതികൾ അവഗണിച്ചതായും ഇരകളായ കുട്ടികൾക്കു സംഭവിച്ച ഗുരുതരമായ ക്ഷതം അവഗണിച്ചതായും വെളിപ്പെടുത്തുന്നു . . . ദശലക്ഷക്കണക്കിന് ഡോളർ ദ്രോഹിക്കപ്പെട്ട ഇരകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൊടുത്തു കഴിഞ്ഞു. 1986-ലെ ഒരു സഭാ റിപ്പോർട്ട്, അടുത്ത ദശാബ്ദത്തിൽ സഭയുടെ ബാദ്ധ്യത 100 ലക്ഷം കോടി ഡോളർ ആയേക്കാം എന്നു കണക്കാക്കി.”
മെർക്കുറി ന്യൂസ് റിപ്പോർട്ടിൽ സൂചിപ്പിക്കപ്പെട്ട 1985-ലെ കുപ്രസിദ്ധമായ ലൂസിയാനാ കേസ് ഗിൽബർട്ട് ഗോഥേ എന്ന പുരോഹിതനെ സംബന്ധിക്കുന്നതായിരുന്നു. “അദ്ദേഹത്തിന്റെ ഇരകൾക്ക് 12 ദശലക്ഷം ഡോളർ” നൽകപ്പെട്ടിരുന്നു. എന്നാൽ രൂപത “അയാളെ കുറഞ്ഞപക്ഷം മൂന്നു പ്രാവശ്യമെങ്കിലും ഇടവകകൾ തോറും സ്ഥലം മാററിക്കൊണ്ട് കൈകാര്യം ചെയ്തു.” ഒരവസരത്തിൽ തങ്ങളുടെ ഏഴു വയസ്സുള്ള മകനെ, അവൻ ഒരു അൾത്താര സഹായിയായതു മുതൽ പുരോഹിതൻ സ്ഥലം മാററപ്പെടുന്നതുവരെയുള്ള ഒരു വർഷം ഗോഥേ സ്വവർഗ്ഗരതിക്കിരയായി എന്ന് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തി.”
ബാലകരായ ഇരകൾക്കു വന്ന തകരാറും റിപ്പോർട്ടിൽ സൂചിപ്പിക്കപ്പെട്ടിരുന്നു. ചിലപ്പോൾ തകരാറ് അന്തിമമായിരുന്നു. ഒരു ഫ്രാൻസിസ്കൻ ബ്രദറിന്റെ നിതാന്ത ലൈംഗിക അടിമയായി തുടർന്നതിനുശേഷം “ജീവിക്കുന്നത് അർത്ഥശൂന്യമാണെ”ന്ന് പറയുന്ന ഒരു കുറിപ്പ് എഴുതി വച്ചിട്ട് 12 വയസ്സുള്ള ഒരാൺകുട്ടി ജീവനൊടുക്കി. ഒരു പുരോഹിതനാൽ ദ്രോഹിക്കപ്പെട്ട മറെറാരുവൻ “S.— അച്ചനെ കണ്ട് ഞാൻ അയാളോടു ക്ഷമിച്ചുവെന്നു പറയുക” എന്ന് തന്റെ സഹോദരനോടു പറഞ്ഞശേഷം തൂങ്ങി മരിച്ചു.
ഏററവുമധികം ലൈംഗികാക്രമണ കേസുകളിലും ആൺകുട്ടികളാണുൾപ്പെട്ടിരുന്നതെങ്കിലും അനേകം പെൺകുട്ടികളും ഇരകളാക്കപ്പെടുന്നു. ക്ലിവ്ലൻഡിലെ പ്ലെയിൻ ഡീലർ, 1987 ഡിസംബർ 19-ന് റിപ്പോർട്ടു ചെയ്തപ്രകാരം 16 വയസ്സുള്ള ഒരു പെൺകുട്ടിയും അവളുടെ മാതാപിതാക്കളും ലൈംഗിക ദ്രോഹക്കുററത്തിന് 7 പുരോഹിതൻമാർക്കെതിരെ ഒരു സിവിൽ കേസ് ഫയൽ ചെയ്തു. ഗർഭിണിയായിട്ടുണ്ടായിരുന്ന അവളെ പുരോഹിതൻമാർ ഒരു ഗർഭച്ഛിദ്രത്തിന് വിധേയയാകാൻ പ്രേരിപ്പിച്ചു. അവൾ നിരസിച്ചപ്പോൾ, അവളുടെ ഗർഭം മൂടി വയ്ക്കാനായി അവളെ ഫിലിപ്പൈൻസിലേക്ക് അയക്കാൻ അവർ ഏർപ്പാടു ചെയ്തു. സഭ സ്വവർഗ്ഗരതിക്കും ഗർഭച്ഛിദ്രത്തിനും എതിരാണ്, എന്നാൽ തങ്ങളുടെ സ്വന്തം പുരോഹിതൻമാർ ഉൾപ്പെടുമ്പോൾ (തെളിവനുസരിച്ച്) അല്ല.
കത്തോലിക്കാ യുവാക്കൾ കത്തോലിക്ക പുരോഹിതൻമാരാൽ സ്വവർഗ്ഗസംഭോഗം ചെയ്യപ്പെടുന്ന പല പ്രത്യേക കേസുകളും, അവർ കേസുകൾ തീർക്കാൻ ദശലക്ഷക്കണക്കിനു ഡോളർ നഷ്ടപരിഹാരം നൽകപ്പെടുകയും, അനേകം പ്രശ്ന പരിഹാരവും കോടതിക്കു വെളിയിൽ നടത്തപ്പെടുകയും ഇൻഷ്വറൻസ് കമ്പനികൾ മേലാൽ “രൂപതയിലെ വ്യക്തികളുടെ ലൈംഗിക ദ്രോഹക്കുററത്തിന് ചെലവു വഹിക്കുന്നില്ല” എന്നതുവരെയുള്ള കാര്യങ്ങൾ പത്രങ്ങൾ റിപ്പോർട്ടു ചെയ്യുകയും ലിസ്ററിൽ ചേർക്കപ്പെടുകയും ചെയ്യുന്നതിൽ തുടരുന്നു.
നാഷനൽ കാത്തലിക് റിപ്പോർട്ടറുടെ പത്രാധിപരായ തോമസ് ഫോക്സ്, “അനേക വർഷങ്ങളായി രാജ്യത്തുടനീളം ഇത്തരം പ്രശ്നങ്ങൾ ബിഷപ്പുമാർ മൂടി വയ്ക്കുന്നുണ്ട്” എന്നു പറയുന്നു. ലയോളാ യൂണിവേഴ്സിററിയുടെ മന:ശാസ്ത്ര പ്രൊഫസറും ഒരു മുൻപുരോഹിതനുമായ യൂജിൻ കെന്നഡി, “നിങ്ങൾ കോടതികളിൽ കാണുന്നത് മഞ്ഞുകട്ടിയുടെ ചെറിയ മേലഗ്രം മാത്രമാണെ”ന്നു പറയുന്നു. ഡോമിനിക്കൻ പുരോഹിതനും കാനോൻ നിയമജ്ഞനുമായ തോമസ് ഡോയൽ, “നൂററാണ്ടുകളിലുടനീളം നാം അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള ഏററം ഗുരുതരമായ ഒരേ ഒരു പ്രശ്നം പുരോഹിതൻമാർ കൊച്ചുകുട്ടികളുടെമേൽ ഏൽപ്പിക്കുന്ന ലൈംഗിക ദ്രോഹമാണ്” എന്നു പ്രഖ്യാപിക്കുന്നു.
ബൈബിൾ എന്തു പറയുന്നു?
അതു പറയുന്നു: “ദൈവം അവർക്കു ലജ്ജാകരമായ ലൈംഗിക അഭിനിവേശങ്ങൾ നൽകി, അതിനാൽ അവരുടെ സ്ത്രീകളും തങ്ങളുടെ സ്വാഭാവിക ഉപയോഗം സ്വഭാവ വിരുദ്ധമാക്കി മാററിക്കളഞ്ഞു. അവ്വണ്ണം പുരുഷൻമാരും സ്ത്രീകളുടെ സ്വാഭാവിക ഉപയോഗം വെടിഞ്ഞ് അവരുടെ പരസ്പര കാമത്താൽ അക്രമാസക്തമായി ജ്വലിക്കുകയും ആണും ആണും തമ്മിൽ അശ്ലീലമായതു ചെയ്തുകൊണ്ടിരിക്കവേ തങ്ങളുടെ കുററത്തിന് അർഹമായിരുന്നത് അതിന്റെ പൂർണ്ണ പ്രതിഫലമെന്ന നിലയിൽ തങ്ങളിൽ തന്നെ പ്രാപിക്കുകയും ചെയ്തു. അത്തരം കാര്യങ്ങൾ ആചരിച്ചുകൊണ്ടിരിക്കുന്നവർ മരണശിക്ഷ അർഹിക്കുന്നുവെന്നുള്ള ദൈവത്തിന്റെ പൂർണ്ണവും നല്ലതുമായ നീതിപ്രമാണം അറിയാമായിരുന്നിട്ടും അവർ അതു ചെയ്തുകൊണ്ടിരിക്കുന്നുവെന്നു മാത്രമല്ല, അവ ആചരിക്കുന്നവരോടു സമ്മതം പ്രകടിപ്പിക്കുകയും ചെയ്യുന്നു.”—റോമർ 1:26, 27, 32.
അതിങ്ങനെയും പറയുന്നു: “എന്ത്? അനീതി ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ലെന്നു നിങ്ങൾ അറിയുന്നില്ലെ? വഴി തെററിക്കപ്പെടരുത്. പരസംഗക്കാരോ, വിഗ്രഹാരാധികളോ, വ്യഭിചാരികളോ, പ്രകൃതിവിരുദ്ധ ഉദ്ദേശ്യങ്ങൾക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന പുരുഷൻമാരൊ, പുരുഷൻമാരോടൊപ്പം ശയിക്കുന്ന പുരുഷൻമാരോ, കള്ളൻമാരോ, അത്യാഗ്രഹികളോ, മദ്യപാനികളോ, വാവിഷ്ഠാണക്കാരോ, പിടിച്ചുപറിക്കാരോ ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരിന്ത്യർ 6:9, 10) “എന്നുവരികിലും നിങ്ങളിൽ ചിലരും അതിൽപെട്ടവരായിരുന്നു. എന്നാൽ നിങ്ങൾ കഴുകി വെടിപ്പാക്കപ്പെട്ടിരിക്കുന്നു” എന്ന് 11-ാം വാക്യം കൂട്ടിച്ചേർക്കുന്നു. ക്രിസ്ത്യാനികളായിത്തീർന്ന പാപികൾ വെടിപ്പാക്കപ്പെട്ടു അല്ലെങ്കിൽ നീക്കപ്പെട്ടു: “ദുഷ്ട മനുഷ്യനെ നിങ്ങളുടെ തന്നെ ഇടയിൽ നിന്നു നീക്കികളയുക.” (1 കൊരിന്ത്യർ 5:11-13) ജഡിക പാപങ്ങൾ ക്രിസ്തീയ സഭയിൽ സംഭവിക്കുകയില്ലെന്നല്ല, പ്രത്യുത അതു സംഭവിക്കുമ്പോൾ കുററക്കാരായവർ ഒന്നുകിൽ അനുതപിക്കുന്നു, അല്ലെങ്കിൽ നീക്കപ്പെടുന്നു.
എന്നാൽ ഈ ആത്മീയ ശുദ്ധീകരിക്കൽ വേല—പരസംഗക്കാരെയും വ്യഭിചാരികളെയും സ്വവർഗ്ഗരതിക്കാരെയും നീക്കം ചെയ്യൽ—ക്രൈസ്തവലോകത്തിലെ അനേക മതങ്ങളും ചെയ്യുകയില്ല. യിസ്രായേല്യർ പുരാതന ലിംഗാരാധന ആചരിക്കുമ്പോഴും യഹോവയെയാണ് അവർ ആരാധിക്കുന്നതെന്ന് അവകാശപ്പെട്ടു. (2 ദിനവൃത്താന്തങ്ങൾ 33:17) ക്രൈസ്തവലോകത്തിലെ സഭകൾ തങ്ങളുടെ ഇടയിൽ അധാർമ്മികത തഴച്ചുവളരവെ തന്നെ ‘കർത്താവേ കർത്താവേ’ എന്നു പറയുന്നു. “നിങ്ങൾ മോഷ്ടിക്കയും കൊലചെയ്യുകയും വ്യഭിചാരം ചെയ്യുകയും ഭോഷ്കു പറയുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ദേവൻമാരെ പിന്തുടരുകയും, പിന്നെ, എന്റെ നാമം വഹിക്കുന്ന ഈ ആലയത്തിൽ വന്ന് എന്റെ മുമ്പിൽ നിന്ന് ‘ഞങ്ങൾ സുരക്ഷിതരാണ്’ എന്നു പറയുകയും ചെയ്യുന്നു. ഈ എല്ലാ മ്ലേച്ഛകാര്യങ്ങളും ചെയ്യുന്നതിനോ നിങ്ങൾ സുരക്ഷിതരായിരിക്കുന്നത്?” എന്ന് യഹോവ ചോദിക്കുന്നു.—യിരെമ്യാവ് 7:4,8-10, ന്യൂ ഇൻറർനാഷനൽ വെർഷൻ.
യഹോവ അവഹേളിക്കപ്പെടേണ്ടുന്നവനല്ല; തങ്ങൾ വിതക്കുന്നതുതന്നെ സകലരും കൊയ്യും. (ഗലാത്യർ 6:7) പിൻവരുന്ന യിരെമ്യാവിലൂടെ ഉച്ചരിക്കപ്പെട്ട യഹോവയുടെ വാക്കുകൾ പ്രവാചകനതു യിസ്രായേല്യരോടു പ്രസ്താവിച്ച കാലത്തെന്നപോലെ ഇന്നും പ്രസക്തമാണ്: “തങ്ങളുടെ മ്ലേച്ഛവൃത്തിയിൽ അവർ ലജ്ജാലുക്കളാണോ? ഇല്ല, അവർക്കു യാതൊരു ലജ്ജയും ഇല്ല; നാണം തോന്നേണ്ടതെങ്ങനെയെന്നുപോലും അവർക്കറിയില്ല.”—യിരെമ്യാവ് 6:15, NIV.
യഹോവ മുഖപക്ഷം ഉള്ളവനല്ല. അവൻ വ്യക്തികളെ മുഖംനോക്കി ആദരിക്കയുമില്ല. കനാനോടെങ്ങനെയോ, യിസ്രായേലിനോടെങ്ങനെയൊ, അങ്ങനെതന്നെയായിരിക്കും ക്രൈസ്തവലോകത്തോടും.—പ്രവൃത്തി 10:34; വെളിപ്പാട് 21:8 താരതമ്യം ചെയ്യുക. (g89 1/22)
[7-ാം പേജിലെ ആകർഷകവാക്യം]
എപ്പിസ്ക്കോപ്പലിയർ: “സ്വവർഗ്ഗ രതിക്കെതിരെ കണ്ണടക്കാൻ വിസമ്മതിക്കുന്നതിൽ ക്രിസ്ത്യാനികൾ പഴഞ്ചരാണ്”
[8-ാം പേജിലെ ആകർഷകവാക്യം]
“ചർച്ച് ഓഫ് ഇംഗ്ലണ്ട് വൈദിക രിൽ 30-നും 40-നും ഇടക്ക് ശതമാനം പേർ സ്വവർഗ്ഗഭോഗികളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു”
[9-ാം പേജിലെ ആകർഷകവാക്യം]
“ലൈംഗികമായി കുട്ടികളെ ദ്രോഹിക്കുന്ന പുരോഹിതൻമാർ”ക്ക് സംരക്ഷണം
[10-ാം പേജിലെ ആകർഷകവാക്യം]
“അടുത്ത ദശാബ്ദത്തോടെ സഭയുടെ ബാദ്ധ്യത 100 കോടി ഡോളർ ആയിത്തീർന്നേക്കാം”
[10-ാം പേജിലെ ആകർഷകവാക്യം]
ഒരു പുരോഹിതനാൽ ദ്രോഹിക്കപ്പെട്ട, മറെറാരു ചെറുപ്പക്കാരൻ തൂങ്ങിമരിച്ചു
[11-ാം പേജിലെ ആകർഷകവാക്യം]
പുരോഹിതൻ നിമിത്തം ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചു
[11-ാം പേജിലെ ആകർഷകവാക്യം]
“അവർക്ക് ഒട്ടുംതന്നെ ലജ്ജയില്ല; നാണിക്കാൻ അവർക്ക് അറിയുകപോലുമില്ല”