അവരുടെ ഓർമ്മ വിസമരിക്കപ്പെട്ടിരിക്കുന്നുവോ?
നിങ്ങൾ എന്നെങ്കിലും ഇംഗ്ലണ്ടിലെ ടൊക്കെസ്ബെറിയിലെ ഈ ഒന്നുപോലെയുള്ള ഒരു പഴയ ശ്മശാനം സന്ദർശിക്കുകയും പേരുകൾ മിക്കവാറും പൊടിഞ്ഞു മാഞ്ഞുപോയ തകർന്നുകൊണ്ടിരിക്കുന്ന ശവകുടീരശിലകൾ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ടോ? മിക്കവാറും മൂന്നോ അതിലധികമോ തലമുറക്കുമുമ്പുള്ള മരിച്ച മുത്തച്ഛൻമാരും മുത്തശ്ശിമാരും അതിനു മുമ്പുള്ളവരും വിസ്മരിക്കപ്പെട്ടിരിക്കുന്നതായി തോന്നുന്നു. യഥാർത്ഥത്തിൽ ബൈബിൾ ഇപ്രകാരം പറയുന്നു: “എന്തുകൊണ്ടെന്നാൽ ജീവനുള്ളവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു; എന്നാൽ മരിച്ചവരെ സംബന്ധിച്ചോ അവർക്ക് യാതൊന്നിനെക്കുറിച്ചും ബോധമില്ല, അവർക്ക് മേലാൽ ഒരു പ്രതിഫലവുമില്ല, എന്തുകൊണ്ടെന്നാൽ അവരുടെ ഓർമ്മ വിസ്മരിക്കപ്പെട്ടിരിക്കുന്നു.” അതിന്റെ അർത്ഥം അവരെ ദൈവംപോലും മറന്നിരിക്കുന്നുവെന്നാണോ?—സഭാപ്രസംഗി 9:5.
യേശു ഇപ്രകാരം പറഞ്ഞപ്പോൾ സംഗതിയതല്ല എന്നു പ്രകടമാക്കി: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്മാരകക്കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ട് നല്ല കാര്യങ്ങൾ ചെയ്തവർ ജീവന്റെ പുനരുത്ഥാനത്തിനായും, ദുഷ്കാര്യങ്ങൾ പതിവായി ചെയ്തവർ ന്യായവിധിയുടെ പുനരുത്ഥാനത്തിനായും പുറത്തുവരുന്നതിനുള്ള നാഴിക വരുന്നു.” അതുകൊണ്ട് മരിച്ചവർ ശുദ്ധീകരിക്കപ്പെട്ട ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള അവസരത്തിലേക്ക് മടങ്ങിവരും.—യോഹന്നാൻ 5:28, 29; വെളിപ്പാട് 21:3, 4.
നിശ്ചയമായും ചലനോർജ്ജത്തിന്റെ ഉറവിടവും കോടിക്കണക്കിനു നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ഗാലക്സികളെയും പേരിനാൽ അറിയാവുന്നവനുമായ യഹോവയാം ദൈവത്തിന് മനുഷ്യവർഗ്ഗത്തിന്റെ ചരിത്രത്തിലുടനീളം മരിച്ച ശതകോടിക്കണക്കിനാളുകളുടെ ജീവിതരീതിയും വ്യക്തിത്വവും ഓർമ്മയിലേക്കു കൊണ്ടവരുന്നതിൽ പ്രശ്നമുണ്ടായിരിക്കയില്ല. അതുകൊണ്ട് മരിച്ചവർ, ഒരുപക്ഷേ തങ്ങളുടെ പിൻഗാമികളാൽ വിസ്മരിക്കപ്പെട്ടിരിക്കാമെങ്കിലും ദൈവത്താൽ വിസ്മരിക്കപ്പെടുന്നില്ല.—യെശയ്യാവ് 40:26. (g89 5/8)