“പുകവലി പാടില്ലാ”ത്തിടത്തുപോലും ആരോഗ്യ അപകടങ്ങൾ
അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണൽ (ജെ.എ.എം.എ.) അതിന്റെ ഫെബ്രുവരി 10, 1989-ലെ ലക്കത്തിൽ ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ദേശീയ ശാസ്ത്ര അക്കാദമി നിഷ്ക്രിയ പുകവലി സംബന്ധിച്ച വിവരം പുനരവലോകനം ചെയ്യുകയും . . . , വിശേഷാൽ എയർലൈൻ ഫൈറ്ളറുകളുടെ പരിസ്ഥിതി കൈകാര്യം ചെയ്യുകയും ചെയ്തു.” ശുപാർശ ഇതാണ്: “നാലു മുഖ്യ കാരണങ്ങളാൽ എല്ലാ ഗാർഹിക വാണിജ്യ ഫൈറ്ളറുകളിലും പുകവലി നിരോധിക്കുക: ശല്യം ഒഴിവാക്കാനും, ആരോഗ്യ അപകടങ്ങൾ കുറയ്ക്കാനും തീപിടുത്ത അപകടങ്ങൾ കുറയ്ക്കാനും അടച്ചിടുന്ന മററ് പരിസ്ഥിതികളുടെ നിലവാരങ്ങളോട് എയർക്യാബിനിന്റെ ഗുണത്തെ പൊരുത്തപ്പെടുത്താനും.”
അക്കാദമിയുടെ ആഴത്തിലുള്ള പഠനം ഇങ്ങനെ വെളുപ്പെടുത്തി: “വ്യക്തിപരമായ നിരീക്ഷണസംവിധാനങ്ങൾ ഉപയോഗിച്ച് വിമാനസഞ്ചാരവേളയിൽ അളന്ന നിക്കോട്ടിന്റെ വിധേയത്വങ്ങൾ വ്യത്യസ്തമാണെന്നു കണ്ടെത്തപ്പെട്ടു. പുകവലിപാടില്ലാത്ത ചില ഭാഗങ്ങളിൽ പുകവലി അനുവദിച്ചിട്ടുള്ള ഭാഗങ്ങളോട് തുല്യമായ അളവുകൾ കണ്ടെത്തപ്പെട്ടു. പുകവലി പാടില്ലാത്ത ഭാഗങ്ങളിൽ ജോലിചെയ്യാൻ നിയുക്തരായ അററൻറൻസ് പുകയിൽ നിന്ന് സംരക്ഷിക്കപ്പെട്ടില്ല.”
“നിക്കോട്ടിന്റെ വായുവിലെ അളവുകൾ അത്യന്തം വ്യത്യാസപ്പെട്ടിരുന്നു, പുകവലി അനുവദിക്കാത്ത ചില ഭാഗങ്ങളിൽ പുകവലി നടക്കുന്ന ഭാഗങ്ങളുടേതിനേക്കാൾ കൂടിയിരുന്നു” എന്ന് ഈ പഠനം പ്രകടമാക്കുകയും നിഷ്ക്രിയമായി അഥവാ അനിച്ഛാപൂർവകമായി പുക സ്വീകരിക്കുന്ന പുകവലിക്കാരല്ലാത്തവരുടെമേലുള്ള പ്രതികൂല ആരോഗ്യഫലങ്ങളിൽ ശ്വാസകോശകാൻസറും ശ്വാസോച്ഛ്വാസ സംബന്ധമായ രോഗവും ഉൾപ്പെടുന്നു” എന്ന് വായനക്കാരെ അനുസ്മരിപ്പിക്കുകയും ചെയ്തു.
ജെ.എ.എം.എ-യുടെ ഇതേ ലക്കം നിക്കോട്ടിന്റെ ആസക്തിയെ സ്ഥിരീകരിച്ച ഒരു പഠനത്തെ സംബന്ധിച്ചും റിപ്പോർട്ടു ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “മയക്കുമരുന്നിനോടുള്ള വിധേയത്വത്തിന് ചികിത്സ തേടുന്ന ആളുകൾ സിഗരററുകളോടുള്ള അഭിനിവേശവും സിഗരററുവലി നിർത്താനുള്ള പ്രയാസവും, അവരുടെ മുഖ്യ പ്രശ്നവസ്തുക്കളെപ്പോലെയൊ [മദ്യം, കോക്കെയിൻ, ഹെറോയിൻ] അതിലുപരിയായോ കൂടിനിൽക്കുന്നതായി കണക്കാക്കാൻ പ്രവണത കാണിക്കുന്നു.”
രണ്ടു മണിക്കൂറോ അതിൽ കുറവോ ആയ ഫൈറ്ളറുകളിൽ കാനഡാ പുകവലി നിരോധിച്ചു. മുഖ്യ കനേഡിയൻ എയർലൈനുകൾ രണ്ടും കുറേക്കൂടെ മുമ്പോട്ടുപോയി തങ്ങളുടെ വടക്കെ അമേരിക്കൻ ഫൈറ്ളറുകളിലെല്ലാം പുകവലി നിരോധിച്ചു. ഐക്യനാടുകളിൽ ഫെഡറൽ നിയമം ഹ്രസ്വദൂര ഫൈറ്ളറുകളിലെല്ലാം പുകവലി നിരോധിച്ചിരിക്കയാണ്. “ഒരു യു. എസ്സ്. എയർലൈൻ ഹാവായിലേക്കും തിരിച്ചുമുള്ള ഫൈറ്ളറുകളൊഴിച്ച് ഐക്യനാടുകൾക്കുള്ളിലെ ഏതു ദൂരത്തിലുമുള്ള ഫൈറ്ളറുകളിൽ സ്വമേധയാ പുകവലി നിരോധിച്ചിരിക്കുന്നു.” കൂടുതൽ എയർലൈനുകൾ സമാനമായ പുകവലിനിരോധന നയങ്ങൾ സ്വീകരിക്കുമ്പോൾ അവ വിമാനയാത്രയുടെ അപകടങ്ങൾ കുറക്കുന്നതിന് സഹായിക്കും. (g89 7/22)