ലോകത്തെ വീക്ഷിക്കൽ
എയിഡസ പ്രവചനം
രണ്ടായിരാമാണ്ടാകുമ്പോഴേക്ക് ലോകവ്യാപകമായുള്ള എയിഡ്സ് കേസുകൾ ഇപ്പോഴത്തെ 4,50,000-ത്തിൽ നിന്ന് 50,00,000-ലേക്ക് പത്തുമടങ്ങായി കുതിച്ചുയരുമെന്ന് ലോകാരോഗ്യ സംഘടന മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. എയിഡ്സിനിടയാക്കുന്ന വൈറസ് ബാധിച്ചിരിക്കുന്നവരുടെ എണ്ണം മൂന്നു മടങ്ങ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ 50,00,000 മുതൽ 1,00,00,000 വരെയാളുകൾ ബാധിക്കപ്പെട്ടിട്ടുണ്ട്. “1990കളിലെ പതിററാണ്ടിലെ എച്ച്ഐവി/എയിഡ്സ് സാഹചര്യം, നാം 1980കളിൽ അനുഭവിച്ചതിനേക്കാൾ വളരെ മോശമായിരിക്കുമെന്ന് ഈ വർദ്ധനവുകൾ സൂചിപ്പിക്കുന്നു” എന്ന് ഏജൻസിയുടെ എയിഡ്സ് പ്രോഗ്രാം ഡയറക്ടറായ ഡോ. ജോനാഥാൻ മാൻ പറയുകയുണ്ടായി. താമസിയാതെ ഒരു വാക്സിൻ വികസിപ്പിച്ചെടുത്താലും ഇന്നു മുതൽ 1990കളുടെ മദ്ധ്യം വരെ രോഗം പിടിപെടുന്ന മിക്കവരെയും അതു സഹായിക്കുകയില്ല. കാരണം ഇപ്പോൾത്തന്നെ അവരിൽ രോഗാണുപ്രസരം നടന്നിരിക്കുകയാണ്. (g89 9/22)
പുതിയ ഫോൺ സേവനങ്ങൾ
മററുള്ളവയുടെ കൂട്ടത്തിൽ സ്മരണയും ഓട്ടോമാററിക്ക് ഡയലിംഗും കൈതൊടാതെയുള്ള പ്രവർത്തനവും ഡിജിററൽ ഡിസ്പ്ലേയും സഹിതമുള്ള ഫോണുകൾ സാധാരണമായിത്തീർന്നിരിക്കുന്നു. എന്നാൽ ഇപ്പോഴും ഒരു കോൾ വരുമ്പോൾ മാത്രമേ അവയിൽ മണിയടിക്കയുള്ളു. ഇപ്പോൾ അതിനു മാററം വരികയാണ്. ഐക്യനാടുകളിലെ ഫോൺ കമ്പനികൾ പുതിയ സിഗ്നൽ സജ്ജീകരണം ഏർപ്പെടുത്തവേ, നിങ്ങൾ ഒന്നുരണ്ടു ബട്ടണുകൾ അമർത്തുമ്പോൾ ഒരു ഫോൺ നിർവഹിക്കുന്ന നിരവധി പുതിയ സേവനങ്ങൾ അവ വാഗ്ദാനംചെയ്യുകയാണ്. അവയിൽ ഉൾപ്പെടുന്നതാണ്: കോൾ ട്രെയ്സ്—കോൾ വളരെ ഹ്രസ്വമായിരിക്കുകയും വിളിക്കുന്നയാൾ ഫോൺ താഴെ വെക്കുകയുംചെയ്താലും ഇത് വിളിക്കുന്നയാളുടെ നമ്പർ ഫോൺകമ്പനിയിൽ രേഖപ്പെടുത്തുന്നു; കോൾ ബ്ലോക്ക്—ഫോണിൽ പ്രോഗ്രാം ചെയ്തിരിക്കുന്ന നമ്പറുകൾ നിങ്ങൾ ആ സമയത്ത് കോളുകൾ സ്വീകരിക്കുന്നില്ലെന്ന് ഒരു സന്ദേശം കേൾക്കുന്നു; റിപ്പീററ് കോൾ—തിരക്കുള്ള ഒരു നമ്പർ കിട്ടാൻ 30 മിനിറേറാളം ശ്രമിക്കുന്നു, അതേസമയം മററു കോളുകൾ നടത്താനോ സ്വീകരിക്കാനോ നിങ്ങളെ അനുവദിക്കുന്നു; റിട്ടേൺ കോൾ—നിങ്ങൾ ഫോണിങ്കൽ എത്തുമ്പോൾ അതു മണിയടി നിർത്തുന്നുവെങ്കിൽ, ആ പ്രവർത്തനം നിങ്ങളെ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അവസാനത്തെയാളിന്റെ നമ്പർ വിളിക്കുന്നു; പ്രയോറിട്ടി കോൾ—ചില നമ്പറുകളിൽനിന്ന് ഒരു കോൾ കിട്ടുമ്പോൾ ഒരു വ്യത്യസ്ത മണി കേൾക്കുന്നു; കോളർ ഐഡി—സ്ക്രീൻ സജ്ജീകരിച്ചിരിക്കുന്ന ഒരു ഉപകരണത്തിൽ വിളിക്കുന്ന ആളിന്റെ നമ്പർ തെളിയുന്നു. (g89 12/8)
തെരുവിന്റെ മക്കൾ
ലോകത്തിലെ തെരുവുകളിൽ പത്തുകോടി കുട്ടികൾ വസിക്കുന്നുവെന്നാണ് റിപ്പോർട്ട്. തെരുവുകളിൽ കച്ചവടം നടത്തുന്നവരും മോഷ്ടാക്കളും യാചകരുമെന്ന നിലയിൽ അവർ തുച്ഛമായ ജീവിതമാർഗ്ഗം കണ്ടെത്തുന്നു. ലോകത്തിനു ചുററുമുള്ള ഈ കുട്ടികളെ സഹായിക്കാൻ സ്ഥാപിക്കപ്പെട്ട ഒരു സംഘത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പീററർ ററാക്കോൺ പറയുന്നതനുസരിച്ച് അവരിൽ അനേകർ തഴച്ചുവളരുന്ന ബാല-ലൈംഗിക വ്യാപാരത്തിന് ഇരയാവുകയും ലൈംഗികതക്ക് കുട്ടികളെ ഇഷ്ടപ്പെടുന്നവരെ സേവിക്കുന്ന സ്ഥാപനങ്ങളാൽ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഓരോ ദിവസവും ഏതാണ്ട് 5,000 പുതിയ “തെരുവുസ്ഥാനാർത്ഥികൾ” ജനിക്കുന്നുണ്ടെന്ന് ററാക്കോൺ കണക്കാക്കുന്നു.
ബർമ്മായിക്ക ഇപ്പോൾ മ്യാൻമാർ എന്നു പേരിട്ടിരിക്കുന്നു
മുമ്പ് ബർമ്മ എന്നറിയപ്പെട്ടിരുന്ന ദക്ഷിണപൂർവേഷ്യൻ രാജ്യത്തിന്റെ പുതിയ ഔദ്യോഗിക നാമം മ്യാൻമാർ എന്നാണ്. കൂടാതെ രാജ്യത്തിന്റെ തലസ്ഥാനവും ഏററവും വലിയ നഗരവുമായ റംഗൂണിന്റെ പേർ യാംഗോൺ എന്നാക്കി മാററിയിരിക്കുന്നു. ഈ ഭാഷ്യങ്ങൾ ബർമ്മീസ് ഭാഷയിലെ ഇപ്പോഴത്തെ ഉപയോഗത്തോടൊക്കുന്നു. ഈ രാജ്യത്തിന്റെ പുതിയ പേർ 1989 ജൂൺ 22-ാംതീയതി ഐക്യരാഷ്ട്രങ്ങൾ അംഗീകരിച്ചു.
ഒരു അതിഥിയെ വാടകക്കെടുക്കുക
ജപ്പാനിലെ ഒരു കമ്പനി വീടുവൃത്തിയാക്കുന്നവർക്കും സാധനങ്ങൾ എത്തിച്ചുതരുന്നവർക്കും പുറമെ അതിഥികളെയും കൂലിക്കു നൽകുന്നു. ഈ വാടക അതിഥികൾ വിവാഹങ്ങൾ മുതൽ ശവസംസ്കാരം വരെയുള്ള എന്തിനും ആവശ്യമുള്ളപ്പോൾ ലഭ്യമാണ്. വിവാഹങ്ങളിൽ അവർക്ക് മണവാട്ടിയുടെ അല്ലെങ്കിൽ മണവാളന്റെ കുട്ടിക്കാലത്തെ സഹപാഠിയോ അവരുടെ ജോലിസ്ഥലത്തെ കാര്യനിർവഹണോദ്യോഗസ്ഥനോ വിദൂരത്തിൽനിന്നുള്ള ഒരു ബന്ധുവോ മാതാപിതാക്കളിൽ ഒരാളായിപ്പോലുമോ ചമയാൻ കഴിയും. റിപ്പോർട്ടനുസരിച്ച് ഈ കമ്പനിയുടെ ഇതുവരെയുള്ള ഏററവും വലിയ ജോലി മണവാട്ടിയുടെ 80 അതിഥികളിൽ 60 പേരെയും പ്രദാനം ചെയ്ത ഒരു വിവാഹമായിരുന്നു. ഈ സേവനത്തിന് ഒരാളുടെ കൂലി 15,000 മുതൽ 25,000 വരെ യെൻ ആണ്. (1,650 രൂപാ മുതൽ 2,750 രൂപാ വരെ.)
ടിവിക്ക കൊലപാതകത്തോട ബന്ധം
ടെലിവിഷൻ കാഴ്ച സമുദായത്തിലെ അക്രമത്തിന് സംഭാവന ചെയ്തിട്ടുണ്ടോ? അമേരിക്കൻ ജേണൽ ഓഫ എപ്പിഡമിയോളജി പ്രസിദ്ധീകരിച്ച ഒരു പഠനം മൂന്നു രാജ്യങ്ങളെ വിശകലനം ചെയ്യുകയും ഉണ്ടെന്ന് നിഗമനം ചെയ്യുകയും ചെയ്തു. ഈ രാജ്യങ്ങളിലോരോന്നിലും ടെലിവിഷൻ അവതരിപ്പിക്കപ്പെട്ടശേഷം പത്തൊ പതിനഞ്ചൊ വർഷം കഴിഞ്ഞപ്പോൾ കൊലപാതകങ്ങളുടെ നിരക്ക് കുതിച്ചുയർന്നു എന്ന് ഈ പഠനം കുറിക്കൊള്ളുന്നു. ടെലിവിഷൻ താമസിപ്പിച്ചവതരിപ്പിച്ചിടത്ത് അക്രമം താമസിച്ചാണ് ഉയർന്നത്. “വ്യക്തമായും നമ്മുടെ സമുദായത്തിലെ അക്രമത്തിന്റെ മുഴുകാരണവും ടെലിവിഷൻ അല്ലെന്നിരിക്കെ” ടെലിവിഷൻ ഇല്ലായിരുന്നുവെങ്കിൽ വർഷത്തിൽ 10,000-ത്തോളം നരഹത്യ കുറവായിരിക്കുമായിരുന്നു എന്ന് പഠനം നടത്തിയ ആൾ ഐക്യനാടുകളെക്കുറിച്ച് പ്രസ്താവിക്കുന്നു. (g89 10/8)