ഞങ്ങളുടെ വായനക്കാരിൽനിന്ന്
പ്രേമഗീതങ്ങൾ “യുവജനങ്ങൾ ചോദിക്കുന്നു . . . സ്നേഹം പ്രേമഗീതങ്ങളിലെപ്പോലെയാണോ?” എന്ന ലേഖനം ഞാൻ വായിച്ചുതീർത്തതേയുള്ളു. (സെപ്ററം. 1990) ലേഖനം വിദഗ്ദ്ധമായി എഴുതപ്പെട്ടതും ഉൾക്കാഴ്ച നിറഞ്ഞതുമായിരുന്നു. പ്രേമഗീതങ്ങൾ വിവാഹംകഴിക്കാവുന്ന സ്ഥാനത്തല്ലാത്ത എല്ലാവർക്കും ഹാനികരമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. വിവാഹിതരായ വ്യക്തികളും തുടർന്നു പ്രേമഗീതങ്ങൾ കേൾക്കുന്നതു നിർത്തണമെന്ന് അതിനർത്ഥമുണ്ടോ?
ഡി. കെ., ഐക്യനാടുകൾ
പ്രേമഗീതങ്ങളെ തീർത്തും കുററം വിധിക്കാൻവേണ്ടിയായിരുന്നില്ല ലേഖനം, പിന്നെയോ അങ്ങനെയുള്ള ഗീതങ്ങളിലനേകവും സനേഹത്തെയും വിവാഹത്തെയും സംബന്ധിച്ച അവാസ്തവികവും അനാശാസ്യവുമായ ഒരു വീക്ഷണം പഠിപ്പിക്കുന്നുവെന്നു കാണിക്കാൻവേണ്ടിയായിരുന്നു. എന്നിരുന്നാലും ഒരു ഗാനം ശൃംഗാര വികാരങ്ങൾ പ്രകാശിപ്പിക്കുന്നുവെന്ന കേവലവസ്തുത അതിനെ ക്രിസ്ത്യാനികൾക്ക സ്വതേ ആക്ഷേപാർഹമാക്കിത്തീർക്കുന്നില്ല. അങ്ങനെ നല്ല സംഗീതം തെരഞ്ഞെടുക്കാൻ യുവജനങ്ങൾക്ക പ്രോൽസാഹനം കൊടുക്കുകയായിരുന്നു. വിവാഹിതരായ ക്രിസ്ത്യാനികളും സമാനമായി നയിക്കപ്പെടേണ്ടതാണ.—പത്രാ.
പ്രേമഗീതങ്ങൾ സ്നേഹം എങ്ങനെ പ്രകടമാക്കണമെന്നും അത് എങ്ങനെ കൊടുക്കപ്പെടുന്നുവെന്നും യഥാർത്ഥമായി വെളിപ്പെടുത്തുന്നുവെന്ന് ഞാൻ വിചാരിച്ചിരുന്നു. നല്ല കാലങ്ങളിലും പ്രയാസകാലങ്ങളിലും നാം ഒരു വിവാഹബന്ധത്തോടൊത്തു പ്രവർത്തിക്കണമെന്നും അതിനോടു പററിനിൽക്കണമെന്നും ഞാൻ തിരിച്ചറിയാൻ ഈ ലേഖനം ഒടുവിൽ ഇടയാക്കി.
എം. ഇസഡ്., ഐക്യനാടുകൾ
കുശുകുശുപ്പ് കുശുകുശുപ്പിനെ സംബന്ധിച്ച “യുവജനങ്ങൾ ചോദിക്കുന്നു . . . ” ലേഖനങ്ങൾ ഞാൻ വായിച്ചപ്പോൾ (1990 ഒക്ടോ. & നവം.) അവ പറഞ്ഞതെല്ലാം എന്നെ സംബന്ധിക്കുന്നതായതുകൊണ്ട് ഞാൻ കരയാൻ തുടങ്ങി. ഒരു കിംവദന്തി പരക്കാൻ ഞാൻ സഹായിച്ചിരുന്നു, അത് യഥാർത്ഥത്തിൽ ആളുകളെ, എന്നെപ്പോലും, ദ്രോഹിച്ചു. എനിക്ക് ആളുകളിൽനിന്നുള്ള ബഹുമാനം ഒട്ടേറെ നഷ്ടപ്പെട്ടു, എന്നെക്കുറിച്ചുപോലും കിംവദന്തികൾ പരന്നു. ലേഖനങ്ങൾ എന്നെ സഹായിച്ചു. നിങ്ങൾക്ക് എങ്ങനെ നന്ദിപറയണമെന്ന് എനിക്കറിഞ്ഞുകൂടാ.
ജെ. പി., ഐക്യനാടുകൾ
ഉത്തേജക ഔഷധങ്ങൾ ഈയിടെ ഞാൻ ഉത്തേജക ഔഷധങ്ങളെസംബന്ധിച്ചുള്ള നിങ്ങളുടെ ലേഖനങ്ങളെക്കുറിച്ച് ധാരാളം ചിന്തിച്ചു. (1990 ഏപ്രിൽ) എന്റെ അർദ്ധസഹോദരൻ വിൻറർ ഒളിമ്പിക്ക്സിൽ ഒന്നുരണ്ടു മെഡൽ നേടി. എന്നിരുന്നാലും അയാൾ ഏററവും മിടുക്കനായിരുന്നതുകൊണ്ട് തൃപ്തിപ്പെട്ടില്ല; അയാൾ അതിലും മെച്ചപ്പെടാനാഗ്രഹിച്ചു. രണ്ടുവർഷം ഉത്തേജക ഔഷധങ്ങൾ ഉപയോഗിച്ചുകൊണ്ട് അയാൾ ശരീരതൂക്കം പകുതികൂടെ വർദ്ധിപ്പിച്ചു. ആ പൗണ്ടുകളെല്ലാം ഉറച്ച മാംസപേശിയായിരുന്നു. എന്നാൽ അയാൾ വളരെ കോപിഷ്ഠനും ആക്രമണകാരിയുമായിത്തീർന്നു. അയാൾ 1990ൽ ഒരു സ്പോർട്ട്സ് മത്സരത്തിനുവേണ്ടി ലേക്ക് പ്ലാസിഡിലേക്കു പോകാനിരിക്കുകയായിരുന്നു. പകരം, അയാൾ ശീതകാലം ശവക്കോട്ടയിൽ ചെലവഴിക്കുന്നതായിരിക്കും. ഉത്തേജക ഔഷധങ്ങൾ അയാളെ കൊന്നു.
ഏ. എൻ., ഐക്യനാടുകൾ
പ്രമുഖം, കരുതലുള്ളത് ഞാൻ ഏററവും പുതിയ ഉണരുക! വായിച്ചുതീർത്തതേയുള്ളു. ഈ ലക്കം വിശേഷാൽ പ്രമുഖമായിരുന്നു. മററു മാസികകൾക്ക് വളരെ വിജ്ഞാനപ്രദമായിരിക്കാൻ കഴിയും, എന്നാൽ മിക്കപ്പോഴും അവ എന്നെ ദുഃഖിതനും നിസ്സഹായനുമാക്കുന്നു. പ്രശ്നങ്ങൾക്കു പരിഹാരംവരുത്താനുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഉണരുക! പറയുന്നു. അത് വളരെ ഗ്രാഹ്യത്തോടും സത്യസന്ധതയോടുംകൂടെ, വളച്ചുകെട്ടില്ലാതെ കരുതലോടുകൂടിയ വിധത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. എനിക്ക് പെട്ടെന്നുതന്നെ പോയി ഈ ജനസമുദായത്തിലെ ആളുകൾക്ക് അത് സമർപ്പിക്കാതിരിക്കാൻ കഴികയില്ല. നിങ്ങൾക്ക് വളരെയധികം നന്ദി!
എസ്. ഡി., ഐക്യനാടുകൾ
പുകയില പുകവലിയുടെ അപകടങ്ങളെക്കുറിച്ച് വ്യക്തമായ ഒരു രീതിയിൽ നിങ്ങൾ വിശദീകരിച്ചു. (സെപ്ററം. 1990) ഞാൻ ഒരു പുകവലിക്കാരനാണ്. ഞാൻ ഈ ശീലത്തിൽ യാതൊരു കുഴപ്പവും കാണുന്നില്ല. ഉത്തരവാദിത്തബോധമുള്ള ഒരു രീതിയിൽ പുകവലിക്കുന്നതിൽ എന്താണ് തെററ്? അപ്പോസ്തലനായ പൗലോസ് എഴുതിയതുപോലെ, ‘ഞാൻ ഒരു കാര്യം ചെയ്യാനാഗ്രഹിക്കുന്നു, എന്നാൽ മറെറാന്നു ചെയ്യുന്നതു നിർത്താൻ കഴിയുന്നില്ല.’ ഈ പ്രശ്നം സംബന്ധിച്ച് തിരുവെഴുത്തുകളിലേക്കു വിരൽചൂണ്ടുന്നതുകൊണ്ടുമാത്രം മതിയാകുന്നില്ലെന്ന് ഞാൻ വിചാരിക്കുന്നു.
എസ്സ്. എസ്സ്., ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനി
പുകവലിക്കാനുള്ള “ഉത്തരവാദിത്തബോധമുള്ള” രീതിയില്ലെന്ന മെഡിക്കൽ ഗവേഷണം വ്യക്തമായി പ്രകടമാക്കുന്നു. ഈ ശീലം തീർച്ചയായും രൂക്ഷമായ പുക ശ്വസിക്കാൻ നിർബന്ധിതരാകുന്ന പുകവലിക്കാത്ത മിക്കവർക്കും അനിഷ്ടമാണ. അതുകൊണ്ട നിക്കോട്ടിൻ ആസക്തിയെ തരണംചെയ്യാൻ പുകവലിക്കാരെ സഹായിക്കുന്നതിന വാസ്തവികവും പ്രായോഗികവുമായ നടപടികളും ഈ സംഗതിയുടെ തിരുവെഴുത്തുവീക്ഷണവും നൽകി. സന്ദർഭമനുസരിച്ച് എടുക്കുമ്പോൾ, മുകളിൽ പരാമർശിച്ച അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ ദിവ്യസഹായത്തോടെ ഒരുവന ദുഷപ്രവൃത്തിയിൽനിന്ന ‘വിടുവിക്കപ്പെടാൻ’ കഴിയുമെന്ന പ്രകടമാക്കുന്നു. (റോമർ 7:21-25)—പത്രാ.
ജീവിതവൃത്തികൾ തെരഞ്ഞെടുക്കൽ “ഞാൻ ഏതു ജീവിതവൃത്തി തെരഞ്ഞെടുക്കണം?” എന്ന ലേഖനത്തിന് വളരെ നന്ദി. (ജൂൺ 1990) ഞാൻ ഒരു യൂണിവേഴ്സിററിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ പല പ്രശ്നങ്ങൾ നിമിത്തം എന്റെ അഭിലാഷം വെടിയേണ്ടിവന്നു. ഇതിനിടെ, ഞാൻ യഹോവയുടെ സാക്ഷികളുമായി ബൈബിൾ പഠിക്കാൻ തുടങ്ങി. തീർച്ചയായും നിങ്ങളുടെ ലേഖനം എന്നെ വളരെയധികം സഹായിച്ചു. എനിക്ക് മേലാൽ യാതൊരു സങ്കടവുമില്ല. എനിക്ക് ഒരു അംശകാല ജോലിയുണ്ട്, ഒരു മുഴുസമയ സുവിശേഷകനായി സേവിക്കുകയുമാണ്. മററു യാതൊരു ജീവിതവൃത്തിക്കും ഇതിനെക്കാൾ സംതൃപ്തികരമായിരിക്കാൻ കഴിയുമെന്ന് ഞാൻ വിചാരിക്കുന്നില്ല.
എ. പി., ഇററലി