ഞങ്ങളുടെ വായനക്കാരിൽ നിന്ന്
സ്പോർട്ട്സിൽ പ്രാർത്ഥന “ബൈബിളിന്റെ വീക്ഷണം: സ്പോർട്ട്സിൽ പ്രാർത്ഥന—ദൈവം കേൾക്കുന്നുവോ?” എന്നതിനു നന്ദി (മെയ് 8, 1991) ഒരു ഹാൻഡ്ബോൾ കളിക്കുമുമ്പ് ഞാൻ ദൈവത്തോട് തീക്ഷ്ണമായി പ്രാർത്ഥിക്കുക പതിവായിരുന്നു. മുഖ്യകളികളുടെ സമയത്ത് ജയിക്കുന്നതിനുള്ള ശക്തിക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുമായിരുന്നു. (ആ കളികളിലൊന്നും ഞങ്ങൾ ഒരിക്കലും ജയിച്ചിട്ടില്ല.) അങ്ങനെയുള്ള പ്രാർത്ഥനകൾ ദൈവേഷ്ടത്തിന് അനുയോജ്യമായിരുന്നില്ലെന്ന് ഇപ്പോൾ എനിക്കറിയാം.
എം. എ. എൽ. എസ്., ബ്രസീൽ
(g91 1⁄8)
മഴവനങ്ങൾ ഉപരോധത്തിൽ മഴവനങ്ങളെക്കുറിച്ചുള്ള ഈ ലക്കം (ഫെബ്രുവരി 8, 1991) പരിസ്ഥിതിക്കും പുതുക്കാവുന്ന പ്രകൃതിവിഭവങ്ങൾക്കുംവേണ്ടിയുള്ള ബ്രസീലിയൻ ഇൻസ്ററിററ്യൂട്ടിന് അയച്ചുകൊടുക്കാൻ ഞാൻ തീരുമാനിച്ചു. അവർ ഇങ്ങനെ മറുപടി തന്നു: “വനനശീകരണം കൈകാര്യംചെയ്യുന്ന ഉണരുക! മാസികയുടെ ഒരു പ്രതി ഞങ്ങൾക്ക് അയച്ചുതന്നതിന് ഞങ്ങൾ നിങ്ങൾക്ക് നന്ദി പറയുന്നു. നിങ്ങളുടെ മുൻകൈക്ക് അഭിനന്ദിക്കുന്നതിനും മാസികയുടെ ഉയർന്ന നിലവാരം ചൂണ്ടിക്കാണിക്കുന്നതിനും ഞങ്ങൾ ഈ അവസരം വിനിയോഗിക്കുന്നു, ഇതു തീർച്ചയായും പരിസ്ഥിതിസംബന്ധമായ ഒരു സംയുക്ത അവബോധം വളർത്താൻ സഹായിക്കും.”
സി. എച്ച്. എ. എസ്., ബ്രസീൽ
(g90 9⁄22)
ആസ്തമാ ആസ്ത്മായെക്കുറിച്ചുള്ള ലേഖനത്തിന് (മാർച്ച് 8, 1991) എനിക്ക് നന്ദിയുണ്ട്. എനിക്ക് 16 വയസ്സുണ്ട്, മിക്കവാറും ജനനംമുതൽതന്നെ ഈ രോഗത്താൽ കഷ്ടപ്പെട്ടിട്ടുമുണ്ട്. വൈകാരികപിരിമുറുക്കത്തിനും ചില ആഹാരത്തിനും ആക്രമണങ്ങൾക്ക് വഴിമരുന്നിടാൻ കഴിയുമെന്ന് എനിക്കറിവുണ്ടായിരുന്നു. ഇപ്പോൾ ഞാൻ നിങ്ങളുടെ ബുദ്ധിയുപദേശം പ്രായോഗികമാക്കാൻ പോകുകയാണ്.
എ. ഡി. സ്പെയിൻ
മൂന്നു മാസത്തിനുള്ളിൽ 12 പ്രാവശ്യം ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോകപ്പെട്ട ഒരു പഴകിയ ആസ്ത്മാക്കാരിയായ എനിക്ക് ലേഖനം കൗതുകകരമായിരുന്നു. ഞാൻ ആസ്ത്മായെ ചികിത്സിച്ചിരുന്നത് ഗുരുതരമായ ഒരു രോഗമായിട്ടല്ല, പിന്നെയോ ഒരു സംഭവമായിട്ടായിരുന്നു. എന്നാൽ ഒരു രാത്രിയിൽത്തന്നെ മൂന്ന് ശ്വാസതടസ്സങ്ങൾ അനുഭവിച്ച ശേഷം ഞാൻ മരുന്ന് ക്രമമായി ഉപയോഗിക്കാൻ തീരുമാനിച്ചു. ഇപ്പോൾ മൂന്നു വർഷമായി ഞാൻ ആശുപത്രിയിലാക്കപ്പെട്ടിട്ടില്ല.
എസ്. എം., ആസ്ത്രേലിയാ
(g90 11⁄8)
വിവാഹത്താലുളവായ ബന്ധുക്കൾ പത്തിൽപരം വർഷംമുമ്പ് എന്റെ ഭർത്താവും ഞാനും വിവാഹിതരായശേഷം ഒന്നിനുപിറകേ ഒന്നായി എന്റെ ഭർത്താവിന്റെ ബന്ധുക്കളുമായി ഞാൻ യുദ്ധംചെയ്യുകയായിരുന്നു. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, ഏകദേശം അഞ്ചു വർഷംമുമ്പ് യഹോവക്കായുള്ള എന്റെ സമർപ്പണത്തിനുശേഷം പ്രശ്നങ്ങൾ വർദ്ധിച്ചു. (മത്തായി 10:35) കഴിഞ്ഞ മാസത്തിൽ, ചില സമയങ്ങളിൽ എനിക്ക് അസുഖമുണ്ടാകത്തക്ക ഘട്ടംവരെ ഉരസൽ വർദ്ധിച്ചു. എന്നാൽ വിവാഹബന്ധുക്കളെസംബന്ധിച്ചുള്ള ലേഖനങ്ങളോടുള്ള (ജനുവരി. 8, 1991) എന്റെ വിലമതിപ്പ് വാക്കുകളാൽ പ്രകടിപ്പിക്കാവതല്ല. അമ്മായിയമ്മയുടെ വികാരങ്ങളെയും ഭയങ്ങളെയുംകുറിച്ച് വളരെയധികം ഉൾക്കാഴ്ച പ്രദാനംചെയ്യപ്പെട്ടതുകൊണ്ട് കഴിഞ്ഞ കാലത്ത് ചില കാര്യങ്ങൾ പറയപ്പെടുകയും ചെയ്യപ്പെടുകയും ചെയ്തതെന്തുകൊണ്ടെന്ന് ഞാൻ മനസ്സിലാക്കിവരുകയാണ്. ഒരുപക്ഷേ എന്റെ ഭാഗത്തെ വളരെയധികമായ കഠിനാദ്ധ്വാനത്താൽ ഞങ്ങൾക്കെല്ലാം ഒരു ദിവസം സുഹൃത്തുക്കളായിരിക്കാൻ കഴിയും.
ജെ. പി. ഐക്യനാടുകൾ
(g90 6⁄22)
മുൻ വർഗ്ഗീയവാദി “ഞാൻ ലോകത്തിനു മാററംവരുത്താൻ ശ്രമിച്ചു”വെന്നുള്ള വെർജിൽ ഡ്യൂഗിന്റെ കഥ (ജനുവരി. 8, 1991) ഞാൻ എത്രയധികം ആസ്വദിച്ചെന്ന് എനിക്ക് നിങ്ങളോടു പറയാൻകഴിയുന്നില്ല. വർഗ്ഗീയവാദത്തിന്റെ ഫലങ്ങളും അതെത്ര ക്രൂരമായിരിക്കാമെന്നും ഞാൻ തിരിച്ചറിയാൻ അതിടയാക്കി.
ജെ. എൻ. ഐക്യനാടുകൾ
(g90 9⁄22)
ഒരു കുട്ടിയുടെ ദൃഷ്ടിയിലൂടെ നിങ്ങളുടെ ലേഖനം (ജനുവരി 8, 91) വളരെയധികം ഗ്രാഹ്യത്തോടെ എഴുതിയതായതുകൊണ്ട് സ്കൂളുകളിലും ആശുപത്രികളിലും എനിക്കറിയാവുന്ന എല്ലാ അമ്മമാർക്കും സാദ്ധ്യമാകുന്നടത്തോളം പ്രതികൾ സമർപ്പിക്കാൻ ഞാൻ പ്രേരിതയായി. എന്റെ പുത്രൻമാർ പഠിക്കുന്ന സ്കൂളിലെ ഹെഡ്മാസ്ററർ ലേഖനം വളരെയധികം വിലമതിക്കുകയും എന്റെ പുത്രൻമാരുടെ അദ്ധ്യാപകൻമാരിലൊരാൾ വിഷയം കൈകാര്യംചെയ്ത വിധത്തിന് പ്രശംസാവാക്കുകൾ ചൊരിയുകയുംചെയ്തു. എനിക്കും നാലു മക്കളുണ്ട്, ഒരു മാതാവായിരിക്കുന്നത് എത്ര പ്രയാസമാണെന്ന് എനിക്കറിയാം. ഇതുപോലെയുള്ള ലേഖനങ്ങൾ ഞങ്ങളുടെ കുട്ടികളെ സഹായിക്കുന്നതിന് ഞങ്ങൾക്ക് പ്രയോജനകരമാണ്.
എം. പി. ആർ., ഇററലി
(g90 9⁄8)
മതചരിത്രം “മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ” എന്ന പരമ്പരക്ക് എനിക്ക് നന്ദിയുണ്ട്. വിവിധ മതപശ്ചാത്തലങ്ങളോടുകൂടിയ ആളുകളെ ഞാൻ കാണാറുണ്ട്. ആരംഭംമുതൽ ഇക്കാലംവരെയും മതത്തിന്റെ ചുവടുപിടിച്ചെത്തുന്നതിന് അനേകരെ ഈ ലേഖനങ്ങൾ സഹായിക്കും.
ഡി. എസ്., ഐക്യനാടുകൾ
മതചരിത്രത്തെക്കുറിച്ചുള്ള പരമ്പര ഞാൻ വായിക്കുന്നുണ്ട്. തീർച്ചയായും ഞാൻ സ്കൂളിൽ പഠിച്ചതിനെക്കാൾ വളരെയധികം പഠിച്ചു.
ബി. ജെ., ഐക്യനാടുകൾ
(g90 1⁄22)