ഞങ്ങളുടെ വായനക്കാരിൽ നിന്ന്
വൈകൽ “നിങ്ങൾ എല്ലായ്പ്പോഴും വൈകുന്നുവോ?” എന്ന ലേഖനം ഞാൻ വളരെ വിലമതിച്ചു. (ഓഗസ്ററ് 8, 1990) കാത്തിരുപ്പിൻ സമയങ്ങൾ പ്രതീക്ഷിക്കുവാനും മററുള്ളവർക്കുവേണ്ടി കാത്തുനിൽക്കുമ്പോൾ ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നതിന് വായിക്കാൻ എന്തെങ്കിലും കൊണ്ടുവരുവാനും നിങ്ങൾ ശുപാർശ ചെയ്തു. നിങ്ങളുടെ നിർദ്ദേശങ്ങൾ വാസ്തവത്തിൽ പ്രായോഗികമെന്ന് തെളിഞ്ഞിട്ടുണ്ട്.
ഐ. ഡി., നൈജീരിയ
വഴക്കാളികൾ എനിക്ക് സ്കൂളിൽ പ്രഹരമേൽക്കുന്നതിന്റെ ഭീതിയില്ലായിരുന്നെങ്കിലും എന്റെ അമ്മ മറെറാരു രാജ്യക്കാരിയായിരുന്നതിനാലും മറെറാരു ആകാരമായിരുന്നതിനാലും ഞാൻ പല തവണ ഇരയാക്കപ്പെട്ടിട്ടുണ്ട്. സ്കൂൾ വഴക്കാളികളെ സംബന്ധിച്ച നിങ്ങളുടെ ലേഖനം (ഡിസംബർ 8, 1990) അവരെ അവഗണിക്കാൻ എന്നോടു പറഞ്ഞു, അത് എന്നെ സഹായിക്കുകയും ചെയ്തു. ആ കുട്ടികളിൽ അധികവും തകർന്ന ഭവനങ്ങളിൽ നിന്ന് വരുന്നതായി ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു, അവർ തങ്ങളുടെ നൈരാശ്യം മററ് കുട്ടികളിലേക്ക് പകരുകയാണ്. യുവതലമുറയെ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നുവെന്നതിൽ എനിക്ക് സന്തോഷമുണ്ട്.
എം. ഡി. ഐക്യനാടുകൾ
ഉണരുക!യെ കണ്ടെത്തുന്നു ഞാൻ ഒരു ബാർബർഷോപ്പിൽ എന്റെ ഊഴം കാത്തിരിക്കുമ്പോൾ സമയം ചെലവഴിക്കാൻ ഞാനൊരു മാസിക അന്വേഷിച്ചു. തിരിച്ചറിയാതെ തന്നെ ഞാൻ ഉണരുക! എന്നൊരു മാസിക വായിച്ചുകൊണ്ട് പല മിനിട്ടുകൾ ചെലവഴിച്ചു. അതിലെ വിവിധ ലേഖനങ്ങളിൽ അടങ്ങിയിരുന്ന സന്ദേശത്തിന്റെ സൂക്ഷ്മ സൗന്ദര്യത്തിൽ അഗാധമായി ലയിച്ചു ചേർന്നതിൽ ഞാൻ വാസ്തവത്തിൽ അത്ഭുതപ്പെട്ടുപോയി.
എച്ച്. പി. സി., ബ്രസീൽ
ഓമനമൃഗ പരിപാലനം ഞാൻ ഒരു മൃഗസങ്കേതത്തിൽ ജോലി ചെയ്യുന്നു, ഓമനമൃഗങ്ങളെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തങ്ങൾ പൊതുജനങ്ങളെ പഠിപ്പിക്കാൻ ഞാൻ പലപ്പോഴും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നു. ഒരു വലിയ സ്കൂൾ പ്രഭാഷണത്തിന്റെ തലേദിവസം “നിങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു ഓമനമൃഗത്തെ പരിപാലിക്കാൻ കഴിയുമോ?” എന്ന നിങ്ങളുടെ ലേഖനം ലഭിച്ചപ്പോൾ ഞാൻ പുളകിതനായി. (ഓഗസ്ററ് 8, 1990) എന്റെ സഹപ്രവർത്തകർക്ക് ആ ലേഖനത്തിൽ മതിപ്പു തോന്നി, ശരത്ക്കാലത്ത് സംഘാംഗങ്ങൾക്കുള്ള കത്തിൽ അത് ഉപയോഗപ്പെടുത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു. ക്ഷണിക വികാരത്തിന് വിധേയരായി ആളുകൾ പലപ്പോഴും ഒരു ഓമനമൃഗത്തെ തെരഞ്ഞെടുക്കുന്നു. എങ്കിലും ഒരു ഓമനമൃഗത്തെ തെരഞ്ഞെടുക്കുന്നതിനു മുൻപ് ഒരാൾ തൂക്കിനോക്കേണ്ട യാഥാർത്ഥ്യങ്ങളും ഉത്തരവാദിത്തങ്ങളും നിങ്ങൾ അവതരിപ്പിച്ച രീതി മതിപ്പുളവാക്കുന്നതാണ്.
സി. എസ്., ഐക്യനാടുകൾ
കുശുകുശുപ്പ് ഏകദേശം ഒരു വർഷം മുമ്പ് ഞാൻ ഹാനികരമായ കുശുകുശുപ്പിന് ഇരയായി. എനിക്ക് ആദ്യം കോപവും മനോവേദനയും ഉണ്ടായി, എന്നാൽ ഞാനും എന്റെ അച്ഛനും കൂടി ആ കേട്ടുകേൾവിയുടെ വഴി കണ്ടുപിടിക്കുകയും അന്നുതന്നെ അത് അവസാനിപ്പിക്കുകയും ചെയ്തു. ഈ ക്ഷോഭജനകമായ നുണയെ പിമ്പിൽ വിട്ടുകളയാൻ ആ ലേഖനം (നവംബർ 8, 1990) എന്നെ സഹായിച്ചു.
പി. എം., ഐക്യനാടുകൾ
എനിക്ക് 17 വയസ്സുണ്ട്, ചിലയാളുകൾ എന്നെക്കുറിച്ച് കുശുകുശുത്തു. ഒരു രാത്രിയിൽ ഞാൻ അവരിൽ ഒരാളെ കണ്ടു, എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ വീട്ടിൽ വന്നപ്പോൾ കുശുകുശുപ്പു സംബന്ധിച്ചുള്ള ലേഖനം കണ്ടു. എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയതിൽ ഞാൻ ഹൃദയത്തിൽ നിന്ന് യഹോവയോട് നന്ദി പറഞ്ഞു. അത്തരം ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ മനസ്സിലാക്കി, എന്നെക്കുറിച്ചുതന്നെ വളരെ ഗൗരവമായി കാണരുതെന്നും ഞാൻ മനസ്സിലാക്കി. എന്തൊക്കെയായാലും എന്റെ ശേഷിച്ച ജീവിതകാലത്ത് എന്നെക്കുറിച്ച് അവർ സംസാരിക്കത്തക്കവണ്ണം ഞാൻ അത്ര പ്രധാനിയല്ല, അവർ പ്രചരിപ്പിച്ചത് സത്യമല്ലെന്ന് യഹോവയാം ദൈവത്തിനും എന്റെ യഥാർത്ഥ സ്നേഹിതർക്കും അറിയാമെന്നതാണ് കൂടുതൽ പ്രധാനം. നിങ്ങൾ ചെറുപ്പക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കുന്നതിനു നന്ദി.
എൽ. യു., ബ്രസീൽ
പുകവലി നിർത്തുന്നതിനുള്ള പത്തു മാർഗ്ഗങ്ങൾ ഞാൻ 40 വർഷക്കാലം പുകവലിച്ചു. അക്യുപംക്ചർ, ഹിപ്പ്നോസിസ്, നാനാവിധ ഗുളികകൾ എന്നിവ മുഖേന വലി നിർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. തന്നിമിത്തം സിഗരററ് വലിക്കുന്ന ഒരു തലയോട്ടിയുടെ മുൻപേജ് ഫോട്ടോ എന്നെ ശക്തമായി സ്വാധീനിച്ചു. (സെപ്ററംബർ 8, 1990) പ്രാർത്ഥനയുടെ സഹായത്താൽ ഞാൻ പുകവലി നിർത്താൻ പോകയാണ്.
ബി. എച്ച്., ഐക്യനാടുകൾ
മരണം വിൽപ്പനക്ക് നിങ്ങളുടെ ലേഖനത്തിൽ (സെപ്ററംബർ 8, 1990) എഴുതിയിരുന്നതെല്ലാം വിജ്ഞാനപ്രദവും സത്യവും ആയിരുന്നു. ഞാൻ പത്തു വർഷത്തിലധികം പുകവലിച്ചിരുന്നതുകൊണ്ട് എനിക്കറിയാം. ഫലമോ: പുകയില ഇല്ലാതിരിക്കുമ്പോൾ എനിക്ക് തളർച്ചയും വിയർപ്പും അശ്ലീല തമാശയും. ഞാൻ പുകവലി നിറുത്താൻ തീരുമാനിച്ചു, എന്നാൽ എന്റെ നിശ്ചയം രണ്ടു മാസമേ നീണ്ടുനീന്നുള്ളു. കുറച്ചു കാലത്തിനുശേഷം, ഞാൻ യഹോവയുടെ സാക്ഷികളോടൊത്ത് പഠിക്കാൻ തുടങ്ങുകയും 2 കൊരിന്ത്യർ 7:1-ലെ ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കാൻ പഠിക്കുകയും ചെയ്തു, ഒടുവിൽ ഞാൻ നിറുത്തി. വേഗം തന്നെ ഒരു സാക്ഷിയായി സ്നാപനമേൽക്കാമെന്ന് ഞാൻ ആശിക്കുന്നു. എ. പി. സ്പെയിൻ