ഞങ്ങളുടെ വായനക്കാരിൽനിന്ന്
മരണത്തിന്റെ വ്യാപാരികൾ വിശപ്പുമൂലം 1 കോടി 40 ലക്ഷം കുട്ടികൾ മരിക്കാൻ അനുവദിക്കുമ്പോൾ വർഷംതോറും പത്തുകോടി ഡോളർ ആയുധങ്ങൾക്കുവേണ്ടി ചെലവിടുന്നത് എന്തോരു ഭ്രാന്താണ്! (1990 ഓഗസ്ററ്) സ്രഷ്ടാവ് എങ്ങനെ സമാധാനവും സുരക്ഷിതത്വവും പ്രബലപ്പെടുന്ന ഒരു പുതിയ ലോകത്തെ ആനയിക്കുമെന്നു കാണിച്ചുതരവേ ആയുധവ്യാപാരികളുടെ രാക്ഷസീയകുററകൃത്യങ്ങളെ തുറന്നുകാട്ടുന്നതിൽ ഉണരുക! ഒരു നല്ല ജോലിയാണു ചെയ്യുന്നത്.
സി. ജി. പി., ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനി
സുരക്ഷിത ഭക്ഷണം “നിങ്ങളുടെ ഭക്ഷിക്കൽ സുരക്ഷിതമാക്കുക” എന്ന 1990 ജൂലൈ ഉണരുക!യിലെ ലേഖനം ഞാൻ താത്പര്യപൂർവം വായിച്ചു. ഏതാണ്ട് ഒന്നര വർഷം മുമ്പ് ഞങ്ങൾ ഒരു വിദേശരാജ്യത്തേക്കു യാത്ര ചെയ്തു. അവർ ചൂടുള്ള സോപ്പുവെള്ളത്തിൽ പാത്രങ്ങൾ കഴുകുന്നതായി കണ്ടെങ്കിലും പാത്രങ്ങൾ ഉണക്കുന്നതിനുമുമ്പ് സോപ്പിന്റെ അംശങ്ങൾ ഒരിക്കലും തുടച്ചുകളയുന്നതായി കാണാഞ്ഞതിൽ ഞാൻ അത്ഭുതപ്പെട്ടു. നിങ്ങളുടെ ലേഖനം തുടയ്ക്കലിനെക്കുറിച്ച് പറയാഞ്ഞതുകൊണ്ട് അത് ആവശ്യമില്ലെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?
എസ് ബി. യുണൈററഡ് സ്റേറററ്സ്.
സോപ്പിന്റെ അംശങ്ങളുള്ള പാത്രങ്ങൾ തുടക്കുന്നത പ്രധാനപ്പെട്ട ഒരു ശുചിത്വനടപടിയാണ, നിങ്ങൾ അതു പറഞ്ഞതിനെ ഞങ്ങൾ വിലമതിക്കുന്നു.—പത്രാ.
എത്രയോ ആളുകൾ ഒരേ സമയത്ത് മണിക്കൂറുകളോളം ആഹാരപദാർത്ഥങ്ങൾ മുറിയുടെ ഊഷ്മാവിൽ വെച്ചേക്കുന്നുവെന്നത്, അല്ലെങ്കിൽ പാചകജോലിയിലേർപ്പെടുന്നതിനുമുമ്പ് കൈകൾ കഴുകുന്നതുപോലെയുള്ള ലളിതകാര്യങ്ങൾ ചെയ്യാതിരിക്കുന്നത് അതിശയിപ്പിക്കുന്നതാണ്. ഞാൻ ന്യൂയോർക്കിലെ നിങ്ങളുടെ ഹെഡ്ക്വാർട്ടേഴ്സിൽ പോയിട്ടുണ്ട്, അവരുടെ മികച്ച ശുചിത്വത്തിൽ എനിക്ക് എപ്പോഴും മതിപ്പുതോന്നുന്നു. നമ്മളെല്ലാം നമ്മുടെ ഭവനങ്ങളിൽ ആ മാതൃക പകർത്തേണ്ടിയിരിക്കുന്നു.
എം. ബി. യുണൈററഡ് സ്റേറററ്സ്
അതിവിശിഷ്ട ആകാശപ്രദർശനങ്ങൾ അല്പസമയംമുമ്പ് നാലുവയസ്സുള്ള എന്റെ പുത്രി ഇടിയും മിന്നലും എവിടെനിന്നു വരുന്നുവെന്ന് എന്നോടു ചോദിക്കുകയുണ്ടായി. ഞാൻ അവൾക്ക് ഒരു അവ്യക്തമായ ഉത്തരംകൊടുത്തു, എന്നാൽ അവളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻകഴിഞ്ഞില്ല. ഞാൻ സയിൻസുപുസ്തകങ്ങളിലേക്കു തിരിഞ്ഞു, എന്നാൽ വിശദീകരണങ്ങൾ വളരെ സാങ്കേതികമാണെന്നു കണ്ടെത്തി. നിങ്ങളുടെ ലേഖനം (ഓഗസ്ററ് 1990) എന്റെ ചോദ്യങ്ങൾക്ക് വ്യക്തവും മനസ്സിലാകുന്നതുമായ വിധത്തിൽ ഉത്തരംനൽകി. ആ ചിത്രങ്ങൾ എന്റെ കുട്ടികളുടെ മനസ്സിൽ എന്തോരു ധാരണയാണുളവാക്കിയത്! പിന്നീടുള്ള പല ദിവസങ്ങളിൽ അവരുടെ കിടപ്പുസമയത്തെ കഥ ‘ഇടിയും മിന്നലും’ ആയിരുന്നു.
പി. ജി., ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനി (g89 10/22)
പുലഭ്യം പുലഭ്യത്തെസംബന്ധിച്ച നിങ്ങളുടെ ലേഖനത്തിനു നന്ദി. (1990 ഓഗസ്ററ്) എന്റെ മാതാപിതാക്കൾ ഭക്ഷണമോ വസ്ത്രമോ പണമോ പോലെയുള്ള ഭൗതികവസ്തുക്കൾ നൽകിയതല്ലാതെ എന്നെ ഒരിക്കലും പ്രശംസിക്കുകയോ എന്നെ സ്നേഹിക്കുന്നതായി പ്രകടമാക്കുകയോ ചെയ്തിട്ടില്ല. ഞാൻ മൗനംപാലിക്കുന്നത് സാഹചര്യത്തെ മെച്ചപ്പെടുത്തുമായിരുന്നുവെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. യഥാർത്ഥത്തിൽ ലേഖനം സമയോചിതമായിരുന്നു.
എസ്. എം., ആസ്ത്രേലിയാ
ലേഖനം എന്നെ നിരാശപ്പെടുത്തി. ഒരു പിതാവിന് എത്ര പ്രയാസമുള്ള ദിവസമുണ്ടായാലും അതിൻപേരിൽ കുട്ടിയുടെ നേരെ തിരിയാൻ അയാൾക്ക് അവകാശമില്ല. ലേഖനം ബലിയാടുകൾ മാററംവരുത്തണമെന്നു പറയുന്നതിനു പകരം പ്രശ്നത്തിന്റെ അടിവേരിലേക്കുതന്നെ—മാതാപിതാക്കളിലേക്ക്—ഇറങ്ങുന്ന ലേഖനം ദയവായി പ്രസിദ്ധപ്പെടുത്തുക.
എം. ഡബ്ലിയു., യുണൈററഡ് സ്റേറററ്സ്
നിങ്ങളുടെ അഭിപ്രായങ്ങൾ കാര്യമായി സ്വീകരിക്കുന്നു. എന്നിരുന്നാലും, ലേഖനത്തിന്റെ ഉദ്ദേശ്യം ‘പ്രശനത്തിന്റെ മൂലത്തിലേക്ക’ ഇറങ്ങുകയെന്നതായിരുന്നില്ല, എന്നാൽ ഒരു പ്രയാസമുള്ള സാഹചര്യത്തെ നേരിടുന്നതിന യുവാക്കളെ സഹായിക്കാനാണ അത എഴുതപ്പെട്ടത. ലേഖനം കൂടുതലായി ഇങ്ങനെ പറയുകയുണ്ടായി: “പുലഭ്യം പറയുന്നതിന യാതൊരു കാരണവുമില്ല.” അതുകൊണ്ട മാതാപിതാക്കളുടെ പുലഭ്യത്തിന ഇരയാകുന്നവർ തങ്ങൾ അതിനുത്തരവാദികളാണെന്ന വിചാരിക്കേണ്ടതില്ല. എന്നിരുന്നാലും, ബുദ്ധിപൂർവം പ്രവർത്തിക്കുന്നതിനാൽ കുട്ടികളായ ഇരകൾക്ക ദുഷിച്ച സാഹചര്യത്തെ ഏററം നന്നായി കൈകാര്യംചെയ്യാൻ കഴിയും.—പത്രാ.
ലേഖനം യഥാർത്ഥത്തിൽ പ്രോൽസാഹജനകമായിരുന്നു, ഞാൻ വളർന്നുകൊണ്ടിരുന്നപ്പോൾ എനിക്ക് അതു ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. എന്റെ രണ്ടാനപ്പൻ എന്നെ പല വിധങ്ങളിൽ ദുഷിച്ചുസംസാരിച്ചു. അദ്ദേഹം എന്റെ നേരെ അലറുകയും യഥാർത്ഥത്തിൽ മുറിപ്പെടുത്തുന്ന കാര്യങ്ങൾ പറയുകയും ചെയ്യുമായിരുന്നു. ഞാൻ കരഞ്ഞുകൊണ്ടായിരുന്നു കിടന്നുറങ്ങിയത്. കഴിഞ്ഞ കാലത്തെ മറക്കുന്നതിനും എന്റെ നീരസം മാററുന്നതിനും യഹോവക്കുവേണ്ടി ജീവിക്കുന്നതിനും യഹോവ എന്നെ സഹായിച്ചിരിക്കുന്നു.
വൈ. എം., യുണൈററഡ് സ്റേറററ്സ് (g89 11/8)
സംഭാഷണത്തിലേർപ്പെടൽ “സംഭാഷണത്തിലേർപ്പെടുന്നതു സംബന്ധിച്ച് എനിക്ക് എങ്ങനെ മെച്ചപ്പെടാൻ കഴിയും?” എന്ന ലേഖനം (ജൂലൈ 1990) എന്റെ ശ്രദ്ധയെ ആകർഷിച്ചു. സംഭാഷണങ്ങളിൽ പങ്കെടുക്കുന്നതുസംബന്ധിച്ച് എനിക്കു പ്രയാസമുണ്ടായിരുന്നു, ഞാൻ ഏറെയും ലേഖനത്തിൽ പറഞ്ഞിരുന്ന യുവാക്കളെപ്പോലെയായിരുന്നു. യഹോവയാം ദൈവത്തിന്റെയും നിങ്ങൾ തന്ന നല്ല നിർദ്ദേശങ്ങളുടെയും സഹായത്താൽ ഞാൻ ഈ കാര്യത്തിൽ നല്ല പുരോഗതി കാണുന്നുണ്ട്. “ചെറുപ്പക്കാർ ചോദിക്കുന്നു . . . ” ലേഖനങ്ങളുടെ കരുതലിനുവേണ്ടി ആയിരക്കണക്കിനു യുവാക്കൾ നന്ദിയുള്ളവരാണെന്ന് ഞാൻ വിശ്വസിക്കുന്നു.
എം. സി. എം., ബ്രസീൽ (g89 12/8)