വിരസത സംഘർഷത്തിനും വിഷാദത്തിനും കാരണമാകാം
“മനുഷ്യർ അനുഭവിക്കുന്ന അത്യന്തം ഞെരുക്കുന്നതും ഞെക്കിപ്പിഴിയുന്നതുമായ സംഘർഷങ്ങളിൽ ഒന്ന് വിരസതയാണ്.” ഒക്ലഹോമ സർവ്വകലാശാലയിൽനിന്ന് മന:ശാസ്ത്രവും സ്വഭാവശാസ്ത്രവും വകുപ്പിൽ നിന്ന് പിരിഞ്ഞ പ്രൊഫസറായ ഡോ. ജെയ് ഷർലെ എല്ലി മാസികയിലെ ഒരു ലേഖനത്തിൽ അപ്രകാരം റിപ്പോർട്ടു ചെയ്യുന്നു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “നമ്മുടെ ജീവിതത്തിൽ എന്തോ ശരിയല്ല എന്ന ദു:ഖകരമായ അഹിതകരമായ തോന്നൽ ആണ് വിരസത. അത് ഒരു പ്രത്യേകതരം പ്രചോദനത്തിനായുള്ള അപേക്ഷ, നമ്മുടെ ആവശ്യങ്ങൾ നിറവേറുന്നില്ല എന്നുള്ള ഒരു സിഗ്നൽ, കെണിയിൽ അകപ്പെട്ടതായുള്ള തോന്നൽ ആണ്. അത് വളരെ സംഘർഷപൂരിതമാണ്, അത് വിവിധ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തേക്കാം—വിഷാദം, മയക്കുമരുന്നുപയോഗം, മാനസിക രോഗം, അല്ലെങ്കിൽ വിരസതയിൽ നിന്ന് രക്ഷപെടാൻ വളരെയധികം ഉറങ്ങുന്നതുപോലെ ലളിതമായ എന്തെങ്കിലും.”
വിരസതയുടെ കാരണങ്ങളും ഫലങ്ങളും സംബന്ധിച്ചുള്ള ഡോ. ഷർലെയുടെ ഗവേഷണം അൻറാർട്ടിക്കിലെ അഞ്ചുവർഷത്തെ ഒരു പദ്ധതിയുടെ ഭാഗമായിരുന്നു. വിരസതക്ക് ഒരു ദൂഷിത വലയം തൊടുത്തുവിടാൻ കഴിയും എന്നതായിരുന്നു അയാളുടെ ശ്രദ്ധേയമായ നിരീക്ഷണങ്ങളിൽ ഒന്ന്. അതിന് ഒരു വ്യക്തിയിൽ വലിയ സംഘർഷം ജനിപ്പിക്കാൻ കഴിയും. ക്രമത്തിൽ സംഘർഷം വിരസതയുണ്ടാക്കുന്നു, അത് വീണ്ടും കൂടുതൽ ആന്തരിക സംഘർഷം സൃഷ്ടിക്കുന്നു.
ഈ വിരസതാ-സംഘർഷം പരിവൃത്തിയുടെ ഫലങ്ങൾ വിനാശകരമായിരിക്കാവുന്നതാണ്. ഡോ. ഷർലെ ഇപ്രകാരം അവകാശപ്പെടുന്നു: “പല ഉപേക്ഷണങ്ങളും ഉണ്ടാകുന്നത് ഒരു ഭർത്താവോ ഭാര്യയോ ജോലിയിൽ വിരസതയനുഭവിക്കുകയും കുട്ടികൾ പോയതിനാൽ ഇപ്പോൾ വിരസതയനുഭവിക്കുകയും മ്ലാനമായ ഒരു സാമൂഹ്യജീവിതത്താൽ വിരസതയനുഭവിക്കുകയും, എന്നാൽ പ്രശ്നം അടിസ്ഥാനപരമായി വ്യക്തിപരം ആണെന്നുള്ള വസ്തുത അഭിമുഖീകരിക്കാതിരിക്കുകയും അഥവാ അതിനു കഴിയാതിരിക്കുകയും ചെയ്യുന്നതു നിമിത്തമാണ്.” അതുകൊണ്ട് വിരസതയനുഭവിക്കുന്ന ഇണ വിവാഹമോചനം നേടി “പുതിയ ആരെയെങ്കിലും കണ്ടെത്തുന്നു, കുറച്ചുകാലത്തേക്ക് അത് പ്രശ്നം പരിഹരിക്കുന്നു. കുറച്ചുകാലത്തേക്ക് മാത്രം. അത് വീണ്ടും ഒരുവനെ പിടികൂടാൻ വരുന്നു.” അതെ, വിരസത വീണ്ടും വ്യക്തിയെ മനോവൈക്ലബ്യത്തിലേക്ക് തള്ളിവിടുന്നു.
“മനുഷ്യമനസ്സ് മാററത്തിനും വെല്ലുവിളിക്കും പഠനത്തിനും പുതിയ അനുഭവത്തിനുമായി വിശക്കുന്നു. വൈവിദ്ധ്യം ജീവിതത്തിന്റെ മേമ്പൊടിയല്ല. അത് ജീവിതത്തിന്റെ അടിസ്ഥാന വസ്തുവാണ്,” എന്ന് ഡോ. ഷർലെ പറഞ്ഞു. ഈ ബന്ധത്തിൽ ധനികർക്ക് പ്രത്യേകിച്ചും വിരസതാ പ്രശ്നങ്ങൾ ഉള്ളതെന്തുകൊണ്ടെന്ന് ഡോ. ഷർലെ വിശദീകരിച്ചു. “അവർക്ക് അവർ ആഗ്രഹിക്കുന്ന എന്തും വാങ്ങാൻ കഴിയും. എന്തെങ്കിലും യഥാർത്ഥത്തിൽ സംതൃപ്തികരമായിരിക്കുന്നതിന് അത് പ്രയത്നിച്ചു നേടേണ്ടിയിരിക്കുന്നു. ഒന്നും യഥാർത്ഥത്തിൽ വെല്ലുവിളിപരമല്ലാത്തപ്പോൾ അത്യന്തം പകിട്ടേറിയ മഹത്വമേറിയ ആസ്തിക്യം പോലും വിരസമാണ്—ഈ അവസ്ഥയിലുള്ള വളരെയധികം ആളുകളും മയക്കുമരുന്നുപയോഗത്തിലേക്കു തിരിയുന്നതിന്റെ ഒരു കാരണം തന്നെ.” (g89 12/22)