ലോകത്തെ വീക്ഷിക്കൽ
ചെർണോബിൽ സംബന്ധിച്ച ഏറ്റവും പുതിയ വിവരം
മാഞ്ചസററർ ഗാർഡിയൻ വീക്കലി അനുസരിച്ച് യു.എസ്സ്.എസ്സ്.ആർ.-ലെ ചെർണോബിലിൽ ആണവ ദുരന്തത്തിനുശേഷം നാലര വർഷം കഴിഞ്ഞ്, സ്ഥലവാസികൾ, “പ്രത്യേകിച്ച് കുട്ടികൾ, വീർത്ത തൈറോയ്ഡ് ഗ്രന്ഥികൾ, ആലസ്യം, തിമിരം, കാൻസറിന്റെ വർദ്ധന എന്നിവയാൽ ക്ലേശിതരാണ്.” ഒരു പ്രദേശത്ത് റേഡിയേഷന്റെ ഫലമായുണ്ടാകുന്ന കാൻസറിനാൽ ദശസഹസ്രക്കണക്കിന് ആളുകൾ ഇനിയും മരിക്കാനിരിക്കുന്നു എന്ന് വൈദ്യശാസ്ത്രവിദഗ്ദ്ധർ മുൻകൂട്ടിപറയുന്നു. കന്നുകാലിവളർത്തൽകേന്ദ്രത്തിന്റെ നടത്തിപ്പുകാർ വളർത്തുമൃഗങ്ങളുടെയിടയിൽ വർദ്ധിച്ച അളവിലുള്ള ജനനവൈകല്യങ്ങളുണ്ടെന്ന് റിപ്പോർട്ടുചെയ്യുന്നു: “തലയൊ കാലൊ നട്ടെല്ലൊ കണ്ണുകളൊ ഇല്ലാത്ത കിടാരികളും; അസാധാരണ അസ്ഥികൂടത്തോടുകൂടിയ പന്നികളും.” ആ പ്രദേശത്ത് റേഡിയേഷൻ നിരക്ക് സാധാരണയെക്കാൾ 30 ശതമാനം കൂടുതലാണെന്ന് റിപ്പോർട്ടുചെയ്യപ്പെടുന്നു. ബെലൊറുസ്സിയായിലെ മൊഗെളേവ് പ്രദേശത്തെ ഒരു ആശുപത്രി ഡയറക്ടറായ സോയാ താക്കോവാ ഇപ്രകാരം പ്രസ്താവിച്ചു: “ബാധിതപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ആരോഗ്യകരമായ ജീവിതത്തിന് യാതൊരു ഉറപ്പും നൽകാൻ ഞങ്ങൾക്ക് കഴിയുകയില്ല.” (g90 3⁄8)
സൂര്യൻ പ്രകാശിക്കുമ്പോൾ
ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിലെ ഒരു ശില്പി സൗരോർജ്ജംകൊണ്ടു പ്രവർത്തിപ്പിക്കുന്ന അസാധാരണമായ കഴിവോടുകൂടിയ, അല്ലെങ്കിൽ അദ്വിതീയമായ, ഒരു കാറിനു രൂപകൽപ്പനചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. ഡൈ സെയററ എന്ന വർത്തമാനപ്പത്രം അനുസരിച്ച്, ആ ശില്പിയുടെ സ്വന്ത പട്ടണത്തിൽ ആ കാറ് കുട്ടികളിൽനിന്നുള്ള സന്തോഷാരവം ഉയർത്തി, അതേസമയം പ്രായമുള്ളവർ ഇത് അധികമായും ഒരു ടേബിൾടെന്നീസ് മേശയൊ ഒരിനം പരന്ന മീനൊ പോലെ ഇരിക്കുന്നുവെന്ന് വിവരിച്ചു. എങ്ങനെ കാണപ്പെട്ടാലും കാർ ഒരു വിജയമാണ്. ഇത് സൗരോർജ്ജ വാഹനങ്ങൾക്കുള്ള ലോക ചാമ്പ്യൻഷിപ്പ് നേടി, മണിക്കൂറിൽ 80 മൈൽ വേഗതയിൽ എത്തുകയും ചെയ്തു. എന്നാൽ അത് അതിന്റെ ബാറററികൾക്ക് പൂർണ്ണമായും ചാർജുള്ളപ്പോഴാണ്. നേരിട്ട് സൂര്യപ്രകാശത്തിൽ ഓടുമ്പോൾ, ആ കാറിന് മണിക്കൂറിൽ 20 മൈലിൽ കൂടാൻ കഴിയുകയില്ല—അത് സൂര്യൻ പ്രകാശിക്കുമ്പോൾ മാത്രവുമാണ്. (g90 3⁄8)
ദരിദ്രരായ കുട്ടികൾ
ഐക്യനാടുകൾ അതിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും കേൾവികേട്ട ഒരു രാഷ്ട്രമാണ്, എന്നിരുന്നാലും ഗവൺമെൻറ് ഏജൻസികളാൽ നടത്തപ്പെട്ട പഠനം ആ രാജ്യത്ത് ആരോഗ്യമില്ലാത്തവരും വിദ്യാഭ്യാസമില്ലാത്തവരുമായ ദശലക്ഷക്കണക്കിന് കുട്ടികളെ കണ്ടെത്തുകയുണ്ടായി. സെൻസസ് ബ്യൂറൊ സർവേ അനുസരിച്ച് ഐക്യനാടുകളിലെ 5-ൽ 1 കുട്ടി വീതം— 18 വയസ്സിൽതാഴെ പ്രായമുള്ള 1 കോടി 26 ലക്ഷം പേർ—ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്നു. ധനതത്വശാസ്ത്രജ്ഞനായ ഡി. ലീ ബോഡെൻ കുട്ടികളുടെ ഇടയിലെ ദാരിദ്ര്യത്തിന്റെ വർദ്ധനവിന്റെ കാരണം ഭാഗികമായി മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ സംഖ്യയിലെ വർദ്ധനവാണെന്ന് കുററപ്പെടുത്തുന്നു. ഐക്യനാടുകളിൽ 1 കോടി 70 ലക്ഷത്തിലധികം കുട്ടികൾ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബത്തോടൊത്ത് താമസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. (g90 3⁄8)
ഒഴിഞ്ഞ പള്ളികൾ
ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിലെ ഈ അടുത്ത കാലത്തെ ഒരു സർവേ അനുസരിച്ച് ജർമ്മൻകാരിൽ 70 ശതമാനം പേർ ദൈവത്തിൽ വിശ്വസിക്കുന്നു, 13 ശതമാനം പേർ മാത്രം നിരീശ്വരൻമാരാണെന്ന് സമ്മതിച്ചു എന്ന് ഒരു ജർമ്മൻ പത്രമായ ഷ്വിൻഫർട്ടർ ടാഗബ്ലാട്ട റിപ്പോർട്ടുചെയ്യുന്നു. എന്നിരുന്നാലും, അല്ലൻസ്ബാക്ക് ഒപ്പിനിയൻ റിസേർച്ച് ഇൻസ്ററിററ്യൂട്ട് നടത്തിയ വോട്ടെടുപ്പിന്റെ ഫലം ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിൽ ലൂഥറൻമാരിൽ 5 ശതമാനവും കത്തോലിക്കരിൽ 25 ശതമാനവും മാത്രമേ ക്രമമായി പള്ളിശുശ്രൂഷകളിൽ ഹാജരാകുന്നുള്ളു എന്നു സൂചിപ്പിക്കുന്നു. അവരിൽ 50 ശതമാനം 60 വയസ്സിനുമേലുള്ളവരാണ്. (g90 3⁄8)
ചെറുതിൽവെച്ചേററവും ചെറുത്
ജലത്തിലെ സൂക്ഷ്മ ജീവികളുടെ ഒരു പുതിയ മണ്ഡലം കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു: 0.000008 ഇഞ്ചിൽ കൂടാത്ത വ്യാസമുള്ള വൈറസുകൾ. നേരത്തെ, ഏററവും വലിപ്പം കുറഞ്ഞ ജീവരൂപങ്ങൾ എന്നു വിചാരിക്കപ്പെട്ടിരുന്നവ 0.0004 ഇഞ്ചു മുതൽ 0.0008 ഇഞ്ചുവരെ വ്യാസമുള്ള നാനൊപ്ലാംഗ്ററൺ ജീവികളും 0.00008 ഇഞ്ചിൽ കുറഞ്ഞ വ്യാസമുള്ള പിക്കോപ്ലാംഗ്ടൺ ജീവികളുമായിരുന്നു. മലിനമാകാത്ത വെറും ഒരു ഘന ഇഞ്ച് ജലത്തിൽ 16 കോടി മുതൽ 160 കോടി വരെ വൈറസുകൾ സ്ഥിതിചെയ്യുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു, ബാക്ടീറിയായുടെ പത്തിരട്ടി—അത് അവയെ “എണ്ണത്തിൽ ഏററവും കൂടിയ ഭൂമിയിലെ ജീവരൂപങ്ങളാക്കുന്നു” എന്ന് സൈൻറിഫിക്ക അമേരിക്കൻ പറയുന്നു. (g90 3⁄22)
കുഴഞ്ഞുപോയ കടുവാകൾ
ന്യൂയോർക്ക ടൈംസ അനുസരിച്ച് ഇൻഡ്യയിലെ സുന്ദർബാൻ കടുവാ സംരക്ഷണകേന്ദ്രത്തിലെ ഏകദേശം 500 ബംഗാൾ കടുവാകൾ ആണ്ടിൽ ഏകദേശം 60 ആളുകളെ വീതം കൊന്നുകൊണ്ടിരുന്നു. മാനുഷ അത്യാഹിതം കുറക്കുന്നതിനുള്ള ഒരു ശ്രമത്തിൽ ഇൻഡ്യൻ വനവകുപ്പ് ഒരു പുതിയ ക്രമീകരണം ആവിഷ്കരിച്ചു. കടുവാകൾ പിമ്പിൽനിന്നുമാത്രമേ ആളുകളെ ആക്രമിക്കുകയുള്ളു എന്ന അവകാശവാദം നിമിത്തം വനംവകുപ്പു ജോലിക്കാർ തങ്ങളുടെ തലകളുടെ പിന്നിൽ ധരിക്കുന്നതിനുള്ള മുഖംമൂടികൾ വിതരണം ചെയ്തു. മൂന്നു വർഷക്കാലയളവിനുള്ളിൽ മുഖംമൂടി ധരിച്ച ആരും കൊല്ലപ്പെട്ടില്ല. നേരേമറിച്ച് മൂന്നു വർഷ കാലഘട്ടത്തിലെ കഴിഞ്ഞ 18 മാസത്തിൽ കടുവാകളാൽ കൊല്ലപ്പെട്ട 29 പേരിലാരും ഒരു മുഖംമൂടി ധരിച്ചിരുന്നില്ല. ഒരു മരംവെട്ടുകാരൻ തന്റെ മുഖംമൂടി എടുത്തുമാററി ഭക്ഷണംകഴിക്കാൻ ഇരുന്നപ്പോൾ പിന്നിൽനിന്ന് ഒരു കടുവായാൽ ആക്രമിക്കപ്പെട്ടു. സ്ഥലവാസികളിൽ ചിലർ, “ഈ സമർത്ഥരായ കടുവാകളെ അധികനാൾ കബളിപ്പിക്കാൻ കഴിയുകയില്ല” എന്ന് വാദിക്കുന്നു. (g90 2⁄22)