ഉല്ലാസപ്രദമായ ഗാനമാലപിക്കുന്ന ഒരു ചുവന്ന മോഹനൻ
നിങ്ങൾ എന്നെങ്കിലും ഉല്ലാസപ്രദമായ ഗാനമാലപിക്കുന്ന ഒരു ചുവന്ന മോഹനനാൽ ഉണർത്തപ്പെട്ടിട്ടുണ്ടോ? നിങ്ങൾ വടക്കേ അമേരിക്കയിലാണ് ജീവിക്കുന്നതെങ്കിൽ നിങ്ങൾ ഉറക്കത്തിൽനിന്ന് സന്തോഷപൂർവം പുറത്തുവരുന്നത് അങ്ങനെയായിരിക്കാം. കാരണം ഏററവും പ്രസിദ്ധിയുള്ള പാട്ടുകാരിൽ ഒരുവനായ കാർഡിനൽ ലോകത്തിന്റെ ആ ഭാഗത്താണ് കൂടുകെട്ടുന്നത്. ആൺ കാർഡിനൽ ഒരു വ്യക്തമായ ചൂളമടിച്ചുകൊണ്ട് തന്റെ പ്രദേശം ഉറപ്പുവരുത്തുന്നു. അവന് നിരന്തരം ഭംഗിയായി പാടാൻ കഴിയുമോ! “ഒരു ആൺ കാർഡിനലിന് വ്യത്യസ്ത അക്ഷരങ്ങളുടെ സമാഹാരങ്ങളാൽ നിർമ്മിതമായ 28 പാട്ടുകളുണ്ടെന്ന് രേഖയുണ്ട്” എന്ന് ദി ഇൻറർനാഷനൽ വൈൽഡ് ലൈഫ് എൻസൈക്ലോപ്പീഡിയാ പറയുന്നു.
ഈ മനോജ്ഞമായ പക്ഷിക്ക് ഏതാണ്ട് എട്ടിഞ്ച് നീളമുണ്ട്. ചുണ്ടിനുചുററും വ്യക്തമായ കറുത്ത ഒരു “ശീല”യോടെ ഉജ്ജ്വലമായി ചുവന്ന തൂവലുകളാൽ അലംകൃതമാണത്. എന്നിരുന്നാലും, പെൺപക്ഷിക്ക് വിവർണ്ണമായ തവിട്ടുനിറത്തിലുള്ള തൂവൽകോട്ടാണുള്ളത്. അവൾ പെൺപക്ഷിക്ക് പാടാൻകഴിവുള്ള താരതമ്യേന ചുരുക്കംചില ജാതികളിലൊന്നാണ്.
നിങ്ങൾ എവിടെ വസിച്ചാലും അടുത്ത പ്രാവശ്യം നിങ്ങൾ ഒരു പാടുന്ന പക്ഷിയുടെ ആഹ്ലാദകരമായ ഈണംകേൾക്കുമ്പോൾ നിങ്ങളുടെ സ്വർഗ്ഗീയ സ്രഷ്ടാവിനോ അവന്റെ ശ്രദ്ധേയമായ ജ്ഞാനത്തിനും പ്രാപ്തിക്കുമോ നന്ദികൊടുക്കുക. പാടുന്ന പക്ഷികൾ വർണ്ണഭംഗിയും ഉല്ലാസവും നിറഞ്ഞ അവന്റെ ദാനങ്ങളിലൊന്നാണ്.—സങ്കീർത്തനം 148:7-10.