കൃത്രിമബുദ്ധി—ഒരു വിരയോടു സമാനം
“നിങ്ങൾ ഈ കഴിഞ്ഞ വർഷം നാഡീയ ശൃംഖലകളെയും പാരലൽ പ്രോസസ്സേഴ്സിനെയും മൾട്ടിപ്രോസസ്സേഴ്സിനെയും മനുഷ്യമസ്തിഷ്കത്തോട് കൂടുതൽ അടുത്ത തോതിൽ കമ്പ്യൂട്ടറുകൾ നിർമ്മിക്കാനുള്ള വാണിജ്യപരവും അക്കാദമികവുമായ മററു ശ്രമങ്ങളെയും സംബന്ധിച്ച് വളരെയധികം സംസാരം കേട്ടിരിക്കാം. എന്നാൽ നിങ്ങൾ വളരെയധികം കേട്ടിരിക്കുകയില്ലാത്ത ഒരു സംഗതി ഈ ശ്രമം യഥാർത്ഥത്തിൽ എന്തർത്ഥമാക്കുന്നുവെന്നത് അല്ലെങ്കിൽ പുതിയ സാങ്കേതികവിദ്യകൾ യഥാർത്ഥത്തിൽ എന്തു നേട്ടമുണ്ടാക്കുന്നുവെന്നത് ആയിരിക്കാം. “ജീവമാനസിക”പരിണാമത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഇന്നത്തെ ഉല്പന്നങ്ങൾക്ക് ഒരു വിരയുടേതിനോടു സമാനമായ ബുദ്ധിയോട് നേരിട്ട് മത്സരിക്കാൻകഴിയുമെന്ന് നാഡീയ ശൃംഖലാ കമ്പനിയിലെ ഒരു സ്നേഹിതൻ എന്നോടു പറഞ്ഞു. ഒരു വിരയുടേതിനു സമാനം മാത്രമോ, നിങ്ങൾ ചോദിച്ചേക്കാം. അതെ, ഒരു വിരയുടെ. ഒരു മനുഷ്യമസ്തിഷ്കത്തിന്റെ വിദ്യകൾ നിർവഹിക്കാൻ ശ്രമിക്കുന്നതിന് . . . ഒരു മനുഷ്യമസ്തിഷ്കംതന്നെ ആവശ്യമാണ്.”—കമ്പ്യൂട്ടർ വേൾഡ്, ഫെബ്രുവരി 27, 1989, പേജ് 21.
തലച്ചോർ വിവരങ്ങൾ സ്വീകരിക്കുന്നത് വിദ്യുത്രാസ ആവേഗങ്ങളാലാണ്. “അങ്ങനെയുള്ള ആവേഗങ്ങൾ കുപ്രസിദ്ധമായി സാവകാശത്തിലാണെങ്കിലും—സെക്കണ്ടിൽ ഏതാണ്ട് 100 അടി—അപ്പോഴും അവ ലോഹകുഴലുകളിലൂടെയുള്ള വൈദ്യുത ആവേഗങ്ങളെക്കാൾ കൂടുതൽ പ്രവർത്തിക്കുന്നു, അവക്ക് ഒരു നാനോസെക്കണ്ടിൽ ഏതാണ്ട് ഒരടി അല്ലെങ്കിൽ സെക്കണ്ടിൽ നൂറു കോടി അടി സഞ്ചരിക്കാൻ കഴിയും. ഇന്ന് ലഭ്യമായിരിക്കുന്ന ഏററവും വിശിഷ്ടമായ കമ്പ്യൂട്ടർയൂണിററുകളിലൊന്നിന് വിവരങ്ങൾ കൈകാര്യംചെയ്യുന്നതിന് 65.536 പ്രോസസ്സറുകളുണ്ട്, ഒരു വാഷിംഗ് മെഷീനിന്റെ വലിപ്പവുമാണുള്ളത്. എന്നിരുന്നാലും, “തലച്ചോർ മനുഷ്യ തലയോട്ടിക്കുള്ളിൽ അതിന്റെ 1,50,000 ഇരട്ടി പ്രോസസറുകൾ ഞെക്കിക്കൊള്ളിക്കുന്നു.” ഏററവും ചെലവുവരുന്ന കമ്പ്യൂട്ടറും ഇച്ഛാനുസൃത പണ്ഡിതനാണ്. നിങ്ങൾക്ക് സംഖ്യകൾ അതിൽ ഇട്ടുകൊടുക്കാൻ കഴിയുന്ന വേഗത്തിൽ അതിന് കണക്കുകൂട്ടാൻ കഴിയും, എന്നാൽ ഒരു സയുക്തികമായ തീരുമാനം എടുപ്പിക്കാൻ ശ്രമിച്ചാൽ അത് തകർന്നതുതന്നെ.
കോമൺവേൾഡിലെ ലേഖനം ഇങ്ങനെ ഉപസംഹരിക്കുന്നു: “ഈ മുഴു അഭ്യാസത്തിന്റെയും ആശയം മനുഷ്യമസ്തിഷ്കത്തിനു പകരം ഏതെങ്കിലും രൂപത്തിലുള്ള ഹാർഡ്വെയറോ സോഫ്ററ്വെയറോ സ്ഥാപിക്കാൻ ശ്രമിക്കുന്നത് എത്ര പ്രയാസകരമാണെന്ന് നിങ്ങളെ കേവലം കാണിച്ചുതരുകമാത്രമാണ്. അതിലളിതമായ അവസ്ഥകളിൽപോലും, മസ്തിഷ്കം ഇപ്പോഴും ആദ്യകമ്പ്യൂട്ടറാണ്. മറെറല്ലാ മോഡലുകളും—അവയുടെ പ്രവർത്തനം എന്തുതന്നെ പ്രദർശിപ്പിച്ചാലും—താരതമ്യത്തിൽ ഇഴഞ്ഞുനീങ്ങുന്ന അനുകാരികൾ മാത്രമാണ്.” (g90 5⁄22)